എം-സോണ്‍ റിലീസ് – 2345 ഭാഷ ജാപ്പനീസ് സംവിധാനം Shinsuke Sato പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, ഫാന്റസി, മിസ്റ്ററി 7.6/10 ജോലിയും കൂലിയും ഇല്ലാതെ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട രോഹി അരിസു, മുതലാളിയുടെ പെണ്ണിനെ വളച്ച് ജോലി പോയ ഡയ്കിചി കറുബെ, ജോലി ഉപേക്ഷിച്ച ചോട്ട സെഗാവ, മൂവരും ഉറ്റ ചങ്ങാതിമാരാണ്. മൂവരുടെയും ജീവിതം ഒരൊറ്റ നിമിഷം കൊണ്ട് മാറിമറിയുകയാണ്. ഒരുദിവസം ടോക്കിയോയിലെ ഷിബുയ നഗരത്തിലെ നടുറോട്ടിൽ ചെറിയ അലമ്പ് ഉണ്ടാക്കി പോലീസിനെ കണ്ട് […]
One Day / വൺ ഡേ (2017)
എം-സോണ്‍ റിലീസ് – 2298 ഭാഷ കൊറിയൻ സംവിധാനം Yoon-ki Lee പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ഡ്രാമ, ഫാന്റസി 6.6/10 നാം കാരണം നമ്മെ ഇഷ്ടപ്പെടുന്നവർ നമ്മിൽ നിന്നും അകന്നുപോകുന്നത് മനസ്സ് മരവിപ്പിക്കുന്ന കാര്യമാണ്. പിന്നീടുള്ള നമ്മുടെ ഏകാന്ത ജീവിതം ഓർമകൾ കൊണ്ടായിരിക്കും. അതുപോലെ ബന്ധങ്ങളുടെ അകൽച്ച ജീവിതത്തെ ബാധിച്ച 2 പേരുടെ കഥയാണ് ONE DAY.ആക്സിഡന്റ്ന് ശേഷം കോമയിലായ നായികയുടെ ഇൻഷുറൻസ് അന്വേഷണത്തിന് ഹോസ്പിറ്റലിൽ എത്തിയതാണ് നായകൻ. തിരിച്ച് പോകാൻ നേരം അവിടെ ജനലിരികിൽ […]
Monstrum / മോൺസ്ട്രം (2018)
എം-സോണ്‍ റിലീസ് – 2283 ഹൊറർ ഫെസ്റ്റ് -07 ഭാഷ കൊറിയൻ സംവിധാനം Jong-ho Huh പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ 6.0/10 രാജ്യം ഒട്ടാകെ ഒരു പകർച്ചവ്യധി പടരുന്നു. ശരീരം മുഴുവൻ മുഴകൾ രൂപപ്പെട്ടു വളരെ പെട്ടെന്ന് തന്നെ ആളുകൾ മരണപ്പെടുന്നു. ഈ അസുഖത്തിന് പിന്നിൽ ഒരു ഭീകരരൂപിയായ ജീവിയാണ് എന്ന് ചിലർ വിശ്വസിക്കുന്നു. ഭീകരജീവി എന്നത് വെറും കിംവദന്തി ആണെന്ന് മറ്റു ചിലരും. ഇതിനു പിന്നിലെ സത്യം അറിയാൻ രാജാവ് […]
One-Minute Time Machine / വൺ-മിനിറ്റ് ടൈം മെഷീൻ (2014)
എംസോൺ റിലീസ് – 2236 ഭാഷ ഇംഗ്ലീഷ് സംവിധാനം Devon Avery പരിഭാഷ പരിഭാഷ 1 : ഹബീബ് ഏന്തയാർപരിഭാഷ 2 : ജോതിഷ് ആന്റണി ജോണർ കോമഡി, റൊമാൻസ്, ഷോർട് 7.7/10 ഒരു വൺ മിനിട്ട് ടൈം മെഷീനിൻ്റെ സഹായത്തോടെ നിരവധി തവണ ടൈം ട്രാവൽ ചെയ്ത് നായകൻ തൻ്റെ പ്രണയം നായികയോട് പറയാൻ ശ്രമിക്കുന്നു. എന്നാൽ ഒരോ ടൈം ട്രാവലും അയാൾക്ക് തന്നെ തിരിച്ചടിയാകുന്നു. 6 മിനിറ്റുള്ള രസകരമായ ഒരു ഷോർട്ട് ഫിലിമാണ് വൺ-മിനിറ്റ് […]
Zombie Detective Season 1 / സോംബി ഡിറ്റക്ടീവ് സീസണ് 1 (2020)
എം-സോണ്‍ റിലീസ് – 2108 ഭാഷ കൊറിയൻ സംവിധാനം Shim Jae-Hyun പരിഭാഷ ഹബീബ് ഏന്തയാർ, ശ്രുതി രഞ്ജിത്ത് ജോണർ കോമഡി, ഫാന്റസി, മിസ്റ്ററി 8.8/10 പെട്ടെന്നൊരു ദിവസം നായകൻ സോംബിയായി ഒരു ചവറ്റുകൂനയിൽ നിന്ന് എഴുന്നേൽക്കുന്നു. കഴിഞ്ഞതൊന്നും ഓർമ്മയില്ല. എന്തിന് ; താനാരാണെന്നോ, എവിടെ നിന്നാണെന്നോ, എങ്ങോട്ട് പോകണമെന്നോ, താനെങ്ങനെ സോംബി ആയെന്നോ ഒന്നും അറിയില്ല. അപ്പോഴാണ് കാട്ടിൽ ഒരാളെ കൊലപ്പെടുത്തുന്നതിന് നായകൻ സാക്ഷിയാകുന്നത്. കൊല്ലപ്പെട്ടത് പ്രൈവറ്റ് ഡിറ്റക്റ്റീവായ കിം മൂ യങ് ആണെന്ന് മനസ്സിലാകുന്നു. […]
Mulan / മുലാൻ (2020)
എം-സോണ്‍ റിലീസ് – 2049 ഭാഷ ഇംഗ്ലീഷ് സംവിധാനം Niki Caro പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 5.5/10 ഇതിഹാസമായി മാറിയ ഒരു പെൺകുട്ടിയുടെ കഥയാണ് 2020 ‘നിക്കി കാരോ’യുടെ സംവിധാനത്തിൽ “ഡിസ്നി” പുറത്തിറക്കിയ “മുലാൻ.”വടക്കൻ അധിനിവേശക്കാരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ഒരു കുടുംബത്തിൽ ഒരാൾ രാജസൈന്യത്തിൽ സേവനമനുഷ്ഠിക്കണമെന്ന് ചൈന രാജാവ് ഉത്തരവ് പുറപ്പെടുവിക്കുന്നു. എന്നാൽ രണ്ട് പെൺമക്കൾ മാത്രമുള്ളഒരു ധീര യോദ്ധാവ് തന്റെ രോഗം മറന്ന് യുദ്ധത്തിന് പോകാൻ തയ്യാറെടുക്കുന്നു. എന്നാൽ […]
Muhammad: The Messenger of God / മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ് (2015)
എം-സോണ്‍ റിലീസ് – 1887 പരിഭാഷ – 2 ഭാഷ പേര്‍ഷ്യന്‍ സംവിധാനം Majid Majidi പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.5/10 ഇറാനിയൻ സിനിമ ചരിത്രത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണ് മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്. പ്രവാചകൻ മുഹമ്മദ് (സ്വ) കുട്ടിക്കാലത്തെ ജീവിതം ആസ്പദമാക്കി പ്രശസ്ത സംവിധായകൻ മാജിദ് മജീദി ഈ സിനിമ സംവിധാനം ചെയ്തത്. പ്രവാചകന് മുമ്പുള്ള മക്കയുടെ ചരിത്രവും, പ്രവാചകന്റെ ജനനവും ബാല്യവുമാണ് ഈ ചിത്രം പറയുന്നത്. പ്രവാചകന്റെ […]
Dead Silence / ഡെഡ് സൈലൻസ് (2007)
എം-സോണ്‍ റിലീസ് – 1724 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.2/10 ജെയിംസ് വാനിന്റെ സംവിധാനത്തിൽ 2007ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലറാണ് ഡെഡ് സൈലൻസ്. ഒരിക്കൽ അപ്രതീക്ഷിതമായി ജേമിയുടെ വീട്ടിലേക്ക് ഒരു പെട്ടി വരുന്നു. അതിനുശേഷം ജേമിയുടെ ഭാര്യ കൊല്ലപ്പെടുന്നു. എന്നാൽ പോലീസ് അത് ചെയ്തത് ജേമി ആണെന്ന് പറയുന്നു. ഭാര്യയുടെ കൊലപാതകത്തിനുള്ള ഉത്തരങ്ങൾ തേടി ജേമി ആ പെട്ടിയെക്കുറിച്ചും അതിലുണ്ടായിരുന്ന പാവയെക്കുറിച്ചും അറിയാൻ സ്വന്തം […]