എം-സോണ്‍ റിലീസ് – 2332 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ പ്രശോഭ് പി.സി, രാഹുൽ രാജ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 7.6/10 ടൈം-ട്രാവലിന്റെ തന്നെ മറ്റൊരു വേർഷനായ ടൈം റിവേഴ്സ് പ്രമേയമാക്കി ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ ഇറങ്ങിയ ഏറ്റവും പുതിയ ആക്ഷൻ/സൈ-ഫൈ ചിത്രം.പേര് പറയാത്ത, ‘നായകൻ’ എന്ന് മാത്രം വിളിക്കപ്പെടുന്ന മുഖ്യകഥാപാത്രം ഉക്രെയിനിലെ ഒരു ഓപ്പറ ഹൗസിലെ അണ്ടർ കവർ ഓപ്പറേഷനിൽ പങ്കെടുക്കുന്നു. അവിടെ വച്ച് ശത്രുക്കളുടെ പിടിയിലാകുന്ന നായകൻ പീഡനങ്ങൾക്ക് ഇരയാകുന്നു.താൻ […]
Mindhunter Season 2 / മൈൻഡ്ഹണ്ടർ സീസൺ 2 (2019)
എം-സോണ്‍ റിലീസ് – 2176 ഭാഷ ഇംഗ്ലീഷ് നിർമാണം Denver and Delilah Productions പരിഭാഷ രാഹുൽ രാജ്, ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 2017 മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്തുവരുന്ന സൈക്കളോജിക്കൽ ത്രില്ലർ സീരീസായ മൈൻഡ്ഹണ്ടറിന്റെ രണ്ടാം സീസണാണിത്. 80-കളുടെ ആരംഭത്തിലാണ് കഥ നടക്കുന്നത്. ‘സീരിയൽ കില്ലർ’ എന്ന വാക്ക് പോലും FBI പരിചയപ്പെട്ടുവരുന്നതേയുള്ളൂ. മനുഷ്യരുടെ മാനസികനില എങ്ങനെയാണ് കുറ്റകൃത്യങ്ങളെ സ്വാധീനിക്കുന്നതെന്ന് പഠിക്കുകയാണ് സ്പെഷ്യൽ ഏജന്റ് ഹോൾഡൻ ഫോർഡും ബിൽ ടെഞ്ചും. […]
Death Note / ഡെത്ത് നോട്ട് (2006 -07)
എം-സോണ്‍ റിലീസ് – 2016 ഭാഷ ജാപ്പനീസ് സംവിധാനം Tetsurô Araki പരിഭാഷ രാഹുൽ രാജ്, മുജീബ് സി പി വൈ,ഫഹദ് അബ്ദുൽ മജീദ് ജോണർ ആനിമേഷന്‍, ക്രൈം, ഡ്രാമ, ത്രില്ലർ 9.0/10 “ഡെത്ത് നോട്ടിൽ ആരുടെ പേരെഴുതിയാലും അയാൾ കൊല്ലപ്പെടും. പേരെഴുതി 40 സെക്കന്റിനകം മരണകാരണം എഴുതാം. കാരണം എഴുതിയില്ലെങ്കിൽ അയാൾ ഹാർട്ട് അറ്റാക്ക് വന്ന് മരിക്കും.” മരണത്തിന്റെ ദൈവമാണ് ‘റ്യൂക്ക്’ എന്ന ഷിനിഗാമി. ഒരിക്കൽ ഷിനിഗാമികളുടെ ലോകത്തിരുന്ന് ബോറടിച്ച റ്യൂക്ക് തന്റെ ഡെത്ത് നോട്ട് […]
Leave No Trace / ലീവ് നോ ട്രെയ്സ് (2018)
എം-സോണ്‍ റിലീസ് – 1978 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Debra Granik പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ 7.2/10 പീറ്റർ റോക്കിന്റെ My Abandonment എന്ന നോവലിനെ അടിസ്ഥാനമാക്കിഡിബ്ര ഗ്രാനിക് സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ചിത്രമാണ് ലീവ് നോ ട്രെയ്സ്.വനത്തിനുള്ളിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഒരച്ഛന്റെയും മകളുടെയും കഥയാണ്ചിത്രം പറയുന്നത്. പഴയ ടാർപോളിൻ ഉപയോഗിച്ച് ടെന്റ് കെട്ടിയും മഴവെള്ളംശേഖരിച്ചും കൂണും കാട്ടിലെ മറ്റ് കായ്കനികളും ഭക്ഷിച്ചും പുറംലോകത്തോട്പറ്റുന്നത്ര അകന്നാണ് അവർ […]
Polytechnique / പോളിടെക്നിക് (2009)
എം-സോണ്‍ റിലീസ് – 1897 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Denis Villeneuve പരിഭാഷ രാഹുല്‍ രാജ് ജോണർ ക്രൈം,ഡ്രാമ, ഹിസ്റ്ററി 7.2/10 സികാരിയോ, പ്രിസണേഴ്സ്, ബ്ലേഡ് റണ്ണർ 2049 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായഡൊണീ വിൽന്യൂവിന്റെ ആദ്യകാലചിത്രങ്ങളിലൊന്നാണ് പോളിടെക്നിക്.1989 ഡിസംബർ 6-ന് കാനഡയിലെ École പോളിടെക്നിക് എഞ്ചിനീയറിംഗ് സ്കൂളിൽനടന്ന മാസ് ഷൂട്ടിംഗിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രസ്തുത സംഭവത്തിൽ14 സ്ത്രീകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അന്നത് കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ മാസ് […]
Street Food Season 1 / സ്ട്രീറ്റ് ഫുഡ് സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 1824 Episode 3: Delhi, India / എപ്പിസോഡ് 3: ഡൽഹി, ഇന്ത്യ ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡോക്യുമെന്ററി 8.0/10 നമ്മുടെ തലസ്ഥാന നഗരമായ ഡൽഹിയെ വ്യത്യസ്തമാക്കുന്നത് പല സാമ്രാജ്യങ്ങളും അവശേഷിപ്പിച്ചു പോയ വിവിധ സംസ്കാരങ്ങളാണ്. കാണാനും കീഴടക്കാനും വന്നവരിൽനിന്നെല്ലാം ഡൽഹി എന്തെങ്കിലുമൊന്ന് സ്വന്തമാക്കി. ഡൽഹിയുടെ ഭക്ഷണ സംസ്കാരം വിവിധ രാജ്യങ്ങളിൽനിന്ന് വിരുന്നെത്തിയ രുചികളുടെ ഒരു സംയോജനമാണ്. ഇപ്പൊ അവയെല്ലാം ഡൽഹിയുടെ സ്വന്തവുമാണ്. പഴയ ദില്ലിയിലെ […]
Lessons of Darkness / ലെസ്സണ്‍സ് ഓഫ് ഡാര്‍ക്നെസ് (1992)
എം-സോണ്‍ റിലീസ് – 1826 ഭാഷ ഇംഗ്ലീഷ് സംവിധാനം Werner Herzog പരിഭാഷ രാഹുല്‍ രാജ് ജോണർ ഡോക്യുമെന്ററി, വാര് 8.0/10 സാഹസികത ചിത്രീകരിക്കുന്നതിലുള്ള വെർണർ ഹെർസോഗിന്റെ മിടുക്ക് പ്രസിദ്ധമാണല്ലോ. ‘അഗ്യൂർ ദി റാത്ത് ഓഫ് ഗോഡ്’,’ഫിറ്റ്സ്കറാൾഡോ’ തുടങ്ങിയ ചിത്രങ്ങൾ അതിന്റെ മകുടോദാഹരണങ്ങളാണ്.ഒന്നാം ഗൾഫ് യുദ്ധത്തിനു ശേഷം പിൻവാങ്ങുന്നതിനിടെ കുവൈറ്റിലെ നീണ്ടുപരന്നുകിടക്കുന്ന എണ്ണപ്പാടങ്ങൾക്ക് ഇറാഖി സേന തീവെയ്ക്കുകയുണ്ടായി. യുദ്ധം നാമാവശേഷമാക്കിയ ആ നഗരത്തെ ഭീമാകാരമായ പുക വന്നുമൂടി. ആകാശം മുട്ടെ ഉയരുന്ന തീജ്വാലകൾക്കിടയിലൂടെ ഹെർസോഗും സംഘവും പകർത്തിയ […]
Peeping Tom / പീപ്പിംഗ് ടോം (1960)
എം-സോണ്‍ റിലീസ് – 1801 ക്ലാസ്സിക് ജൂൺ 2020 – 31 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Powell പരിഭാഷ പ്രശോഭ് പി.സി, രാഹുൽ രാജ് ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.7/10 മാർക്ക് ലൂയിസ് ലണ്ടനിലെ ഒരു ചലച്ചിത്ര ഫോട്ടോഗ്രാഫറാണ്. മാസികകൾക്ക് വേണ്ടി യുവതികളുടെ അർധനഗ്ന ചിത്രങ്ങൾ എടുക്കുന്നതാണ് ഇടവേളകളിൽ അയാളുടെ ജോലി. മറ്റുള്ളവർക്ക് മാർക്ക് ഒരു നാണക്കാരനാണ്. പക്ഷേ അയാൾക്ക് വിചിത്രമായ ഒരു ശീലമുണ്ട്. സ്ത്രീകളെ കൊന്ന് മരണത്തിനു തൊട്ടുമുമ്പുള്ള അവരുടെ മുഖഭാവം ചിത്രീകരിക്കുക. അത് വീട്ടിലെ […]