എം-സോണ്‍ റിലീസ് – 450 ഭാഷ ഇംഗ്ലീഷ് സംവിധാനം David Yates പരിഭാഷ വിഷ്ണു നാരായൺ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.6/10 ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്ത് വാർണർ ബ്രോസ്. 2009ൽ വിതരണത്തിനെത്തിച്ച ഒരു ഫാന്റസി ചലച്ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്. ഹാരി പോട്ടർ പരമ്പരയിലെ ആറാമത്തേതും ജെ.കെ. റൗളിംഗിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരവും കൂടിയാണിത്. സ്റ്റീവ് ക്ലോവ്സ് രചനയും ഡേവിഡ് ഹേമാൻ, ഡേവിഡ് ബാരോൺ എന്നിവർ നിർമ്മാണവും നിർവഹിച്ചിരിക്കുന്നു. […]
Bram Stoker’s Dracula / ബ്രാം സ്റ്റോക്കേഴ്സ് ഡ്രാക്കുള (1992)
എം-സോണ്‍ റിലീസ് – 449 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Ford Coppola പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഹൊറർ 7.4/10 ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897-ൽ എഴുതിയ ഭീകര നോവലാണ് ഡ്രാക്കുള. സ്റ്റോക്കറുടെ രചന പിന്നീട് നാടകമായും ചലച്ചിത്രമായും ആഗോള ശ്രദ്ധ നേടിയിരുന്നു. ഗോഡ് ഫാദര്‍, ദ കോണ്‍വര്‍സേഷന്‍, അപ്പോകലിപ്സ് നൗ എന്നിവയുള്‍പ്പെടെ മികവുറ്റ ലോക സിനിമകള്‍ ഒരുക്കിയ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള 1992ൽ സംവിധാനം ചെയ്ത സിനിമയാണ് ബ്രാം സ്റ്റോക്കേഴ്സ് ഡ്രാക്കുള. വന്‍ […]
Predestination / പ്രീഡെസ്റ്റിനേഷന്‍ (2014
എം-സോണ്‍ റിലീസ് – 448 ഭാഷ ഇംഗ്ലീഷ് സംവിധാനം The Spierig Brothers പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.5/10 Synopsis here.റോബര്‍ട്ട് ഹൈന്‍ലൈനിന്റെ All You Zombies എന്ന ചെറുകഥയെ അടിസ്ഥാനപ്പെടുത്തി സ്പീറിഗ് സഹോദരന്മാര് സംവിധാനം ചെയ്ത ചിത്രമാണ് പ്രീഡെസ്റ്റിനേഷന്‍. 2014ലാണ് ചിത്രം പുറത്തുവന്നത്. ഈഥന് ഹോക്ക്, സാറാ സ്നൂച്ച് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.Synopsis here. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Identity / ഐഡന്റിറ്റി (2003)
എം-സോണ്‍ റിലീസ് – 447 ഭാഷ ഇംഗ്ലീഷ് സംവിധാനം James Mangold പരിഭാഷ ബിബിൻ സണ്ണി, തൻസീർ സലിം ജോണർ മിസ്റ്ററി, ത്രില്ലർ 7.3/10 അഗതാക്രിസ്റ്റിയുടെ നോവലിൽനിന്ന് ഭാഗികമായി പ്രചോദനം ഉൾകൊണ്ട് മൈക്കിൽ കൂണി രചിച്ച് ജയിംസ് മാൻഗോൾഡ് സംവിധാനം ചെയ്ത ഐഡന്റിറ്റി (2003) വമ്പൻ വിജയം കൈവരിച്ച ചിത്രമാണ്. ഹൊറർ മൂഡ് പകർന്നു തരുന്ന സൈക്കോളജിക്കൽ ത്രില്ലറിൽ ജോൺ കുസാകും, റെ ലിയോട്ടയും പ്രധാനവേഷം ചെയ്തിരിക്കുന്നു. ബാല്യത്തിലെ തിക്താനുഭവങ്ങളുടെ പ്രത്യാഘാതത്തിൽ നിന്ന് മുക്തിനേടാത്ത മാൽകം ഇന്ന് […]
Eternity and a Day / ഏറ്റെര്‍നിറ്റി ആന്‍ഡ് എ ഡേ (1998)
എം-സോണ്‍ റിലീസ് – 446 ഭാഷ ഗ്രീക്ക് സംവിധാനം Theodoros Angelopoulos പരിഭാഷ ഉമ്മർ ടി. കെ ജോണർ ഡ്രാമ 7.9/10 ദൃശ്യത്തിനും ശബ്ദപഥത്തിനും തുല്യപ്രാധാന്യം നല്കിയ ചലച്ചിത്രകാരനായിരുന്നു അന്തരിച്ച ഗ്രീക്ക് ചലച്ചിത്രകാരന് തിയോ ആഞ്ജലോ പൌലോ, ഹോളിവുഡില്‍ നിന്നും വ്യത്യസ്തമായി സുദീര്‍ഘമായ ഷോട്ടുകളും രാഷ്ട്രീയാവബോധവും അദ്ദേഹത്തെ ഉത്തരാധുനിക ചലച്ചിത്രകാരനാക്കി/ അദ്ദേഹം ഭൂത-ഭാവി-വര്‍ത്തമാനങ്ങളെ ഒരേ ഷോട്ടില്‍ ദൃശ്യവത്ക്കരിച്ച സംവിധായകനായിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമയും ഗ്രീക്ക് ചരിത്രത്തിന്റെ ഓരോ ഏടുകളായിരുന്നുവെന്ന് പറയാം. ഇതിഹാസ കഥാപാത്രങ്ങള്‍ അലയുന്ന ഗ്രീസില്‍ നിന്നും […]
Cries and Whispers / ക്രൈസ് ആന്റ് വിസ്പേഴ്സ് (1972)
എം-സോണ്‍ റിലീസ് – 445 ഭാഷ സ്വീഡിഷ് സംവിധാനം Ingmar Bergman പരിഭാഷ ഔവർ കരോളിൻ ജോണർ ഡ്രാമ 8.1/10 പ്രശസ്ത സ്വീഡിഷ് ചലച്ചിത്രകാരന് ഇംഗ്മർ ബർഗ്മാൻ സംവിധാനം ചെയ്ത് 1972 ൽ പുറത്തിറങ്ങിയ ചലച്ചിത്രം ആണ് ക്രൈസ് ആന്റ് വിസ്പേർസ് . മൂന്ന് സഹോദരിമാർ തമ്മിലുള്ള തകർന്ന ബന്ധത്തിന്റെ കഥ പറയുന്നു ഈ സിനിമ.വളരെ പഴക്കം ചെന്ന ഒരു വലിയ പ്രഭുഗ്യഹത്തിലാണ് കഥ നടക്കുന്നത്. പലപ്പോഴും അപരിചിതവും തിരിച്ചറിയപ്പെടാത്തതുമായ മന്ത്രിക്കലുകളും മരിക്കുന്ന ഒരു സ്ത്രീയുടെ വേദന […]
Au Hasard Balthazar / ഓ ഹസാർ ബാൽതാസാർ (1966)
എം-സോണ്‍ റിലീസ് – 444 ഭാഷ ഫ്രഞ്ച് സംവിധാനം Robert Bresson പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.9/10 ബാൽതാസാർ എന്ന കഴുതക്കും അവന്റെ ഉടമസ്ഥയായ മാരി എന്ന പെൺകുട്ടിക്കും അവരുടെ ചുറ്റുമുള്ള മനുഷ്യരാൽ ഉണ്ടാവുന്ന യാതനകളാണ് ഓ ഹസാർ ബാൽതാസാർ (ആകസ്മികമായി, ബാൽതാസാർ) എന്ന ചിത്രത്തിൽ കാണിക്കുന്നത്. ദോസ്തോയേവ്സ്കിയുടെ “The Idiot” എന്ന ചെറുകഥയെ ആസ്പദമാക്കി റോബർട്ട് ബ്രെസ്സൺ സംവിധാനം ചെയ്ത ഈ ചിത്രം ഇറങ്ങിയ സമയത്ത് വിമർശകർ തള്ളിക്കളഞ്ഞെങ്കിലും പിന്നീട് ലോകസിനിമാ ചരിത്രത്തിലെ മികച്ച […]
Vagabond / വാഗബോണ്ട് (1985)
എം-സോണ്‍ റിലീസ് – 443 ഭാഷ ഫ്രഞ്ച് സംവിധാനം Agnès Varda പരിഭാഷ കെ. പി ജയേഷ് ജോണർ ഡ്രാമ, റൊമാൻസ് 7.7/10 പ്രതീക്ഷയുടെ നാമ്പുപോലുമില്ലാത്ത ഊഷരഭൂമിയുടെ ദൃശ്യങ്ങളിലൂടെ ഒഴുകിനീങ്ങുന്ന ക്യാമറ ചെന്നെത്തിനില്ക്കുന്നത് ചതുപ്പില്‍ മഞ്ഞും അഴുക്കും പുരണ്ടു കിടക്കുന്ന ഒരു യുവതിയുടെ പ്രജ്ഞയറ്റ ശരീരത്തിലാണ് .അവളാരെന്നോ എവിടെനിന്നുവന്നെന്നോ ഗ്രാമവാസികള്‍ക്കറിവുണ്ടായിരുന്നില്ല , ചിലര്‍ക്ക് അവളെ കണ്ടുപരിചയമുണ്ടായിരുന്നു .ശരീരത്തില്‍ മുറിപ്പാടുകളോ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളോ ഇല്ലാതിരുന്നതിനാല്‍ ഇതൊരു സ്വാഭാവിക മരണം തന്നെയെന്നു ഗ്രാമവാസികള്‍ക്കൊപ്പം പോലീസും വിധിയെഴുതി. എന്നാല്‍ സംവിധായികയുടെ […]