എം-സോണ്‍ റിലീസ് – 2544 ഭാഷ തായ് സംവിധാനം Banjong Pisanthanakun, Parkpoom Wongpoom പരിഭാഷ സാമുവൽ ബൈജു ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.5/10 പീ മാക്, വൺ ഡേ, ഹലോ സ്ട്രേഞ്ചർ എന്നീ തായ് ചിത്രങ്ങൾ എംസോൺ പ്രേക്ഷകർക്ക് സുപരിചിതമായിരിക്കും. മേൽപറഞ്ഞ ചിത്രങ്ങളുടെ സംവിധായകനായ Banjong Pisanthanakun ഉം Parkpoom Wongpoom ഉം ചേർന്ന് സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലർ സിനിമയാണ് Alone. സയാമീസ് ഇരട്ടസഹോദരിമാരായ പിം, പ്ലോയ് എന്നിവർ ഉറ്റസുഹൃത്തുക്കളെപ്പോലെയായിരുന്നു. […]
Don’t Listen / ഡോണ്ട് ലിസ്സൺ (2020)
എം-സോണ്‍ റിലീസ് – 2543 ഭാഷ സ്പാനിഷ് സംവിധാനം Ángel Gómez Hernández പരിഭാഷ ഷെഹീർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.1/10 ഹൊറർ പശ്ചാത്തലത്തിൽ കഥ പറയുന്ന സ്പാനിഷ് ചിത്രമാണ് ഡോണ്ട് ലിസൺ/വോസസ്. “ശബ്ദങ്ങൾ കേൾക്കുന്ന വീട്” എന്ന് നാട്ടുകാർ വിളിക്കുന്ന തങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറുന്ന ഡാനിയേലിനും കുടുംബത്തിനും ആ വീട്ടിൽ വെച്ചുണ്ടാകുന്ന സംഭവങ്ങൾ കോർത്തിണക്കി മികച്ചൊരു ത്രില്ലർ രീതിയിൽ സിനിമയെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഹൊറർ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ചൊരു അനുഭവമായിരിക്കും […]
Annihilation / അനൈഹിലേഷൻ (2018)
എം-സോണ്‍ റിലീസ് – 2542 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Garland പരിഭാഷ അരുണ്‍കുമാര്‍ വി. ആര്. ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹൊറർ 6.8/10 ഭൂമിയില്‍ ഒരു ലൈറ്റ്ഹൗസിനടുത്ത് ഒരു ഉല്‍ക്ക പതിക്കുന്നു. ആ ഭാഗത്തെ പരിസ്ഥിതിയില്‍ ഇതു മൂലം വലിയ മാറ്റമുണ്ടാകുന്നു. ഇവിടേക്ക് സൈനിക മിഷന്റെ ഭാഗമായി വന്ന് അപകടത്തിലായ തന്റെ ഭര്‍ത്താവിനുവേണ്ടി ബയോളജിസ്റ്റും മുന്‍ സൈനികയുമായ ലീന ഇതേ ലൈറ്റ്ഹൗസിലേക്ക് പോകുന്ന മറ്റു നാല് ശാസ്ത്രജ്ഞകളോടൊപ്പം ചേരുന്നു. ഇവിടേക്ക് പോകുന്ന ഇവര്‍ക്ക് പിന്നീട് നേരിടേണ്ട വരുന്ന […]
Apollo 13 / അപ്പോളോ 13 (1995)
എംസോൺ റിലീസ് –2162 ഭാഷ ഇംഗ്ലീഷ് സംവിധാനം Ron Howard പരിഭാഷ രതീഷ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹിസ്റ്ററി 7.6/10 മനുഷ്യനെ വിജയകരമായി ചന്ദ്രനിൽ എത്തിച്ച് തിരികെ കൊണ്ടുവന്ന അപ്പോളോ 11 ദൗത്യത്തെ തുടർന്ന് നടത്തിയ അപ്പോളോ 12 ഉം വൻ വിജയമായിരുന്നു. എന്നാൽ ഈ വിജയങ്ങളിലൂടെ നേടിയ ആത്മവിശ്വാസത്തോടെ നടത്തിയ അപ്പോളോ 13 ദൗത്യം ഒരു അപകടത്തിലാണ് കലാശിച്ചത്. മനുഷ്യനെ ചന്ദ്രനിൽ ഇറക്കുക എന്ന ദൗത്യവുമായി പുറപ്പെടുകയും, എന്നാൽ യാത്രാമദ്ധ്യേ വലിയ ഒരു അപകടത്തെ തുടർന്ന് […]
The Skin of the Wolf / ദി സ്കിൻ ഓഫ് ദി വുൾഫ് (2017)
എം-സോണ്‍ റിലീസ് – 2064 ഭാഷ സ്പാനിഷ് സംവിധാനം Samu Fuentes പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 5.8/10 സ്പെയിനിലെ ഒരു മലമുകളിൽ ആരും കൂട്ടില്ലാതെ ജീവിക്കുന്ന ഒരു വേട്ടക്കാരനാണ് കഥാനായകനായ മാർട്ടിനോൻ. അവിടെയുള്ള മിക്കവരും മരിച്ചു പോവുകയോ വീട് ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറുകയോ ചെയ്തെങ്കിലും മാർട്ടിനോൻ അവിടം വിട്ട് പോവുന്നില്ല. ചെന്നായ്ക്കളെ വേട്ടയാടി അവറ്റയുടെ തോലെടുത്ത് അടുത്തുള്ള നാട്ടിൽ കൊണ്ട് പോയി വിറ്റാണ് അവൻ ജീവിതം കഴിച്ചു കൂട്ടുന്നത്. അതിന് തന്നെ ദിവസങ്ങളോളം യാത്ര […]
The Old Guard / ദി ഓൾഡ് ഗാർഡ് (2020)
എം-സോണ്‍ റിലീസ് – 2010 ഭാഷ ഇംഗ്ലീഷ് സംവിധാനം Gina Prince-Bythewood പരിഭാഷ നെവിൻ ജോസ് ജോണർ ആക്ഷൻ, ഫാന്റസി 6.7/10 ജീന പ്രിൻസ്-ബൈത്ത്വുഡിന്റെ സൂപ്പർഹീറോ വിഭാഗത്തിലെ പുതിയ സിനിമയാണ് ദി ഓൾഡ് ഗാർഡ്. ഇതിൽ അനശ്വര യോദ്ധാക്കളുടെ നേതാവായി ചാർലിസ് തെറോൺ എത്തുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള അമർത്യരായ ഒരു കൂട്ടം കൂലിപ്പട്ടാളക്കാരുടെ കഥയാണ് ദി ഓൾഡ് ഗാർഡ്. നിർഭയരായ പോരാളികളാണ് അവർ. അവർക്ക് ഫാൻസി വസ്ത്രങ്ങളോ ഇഗോകളോ ഇല്ല, അവരെല്ലാം ഒരേ സൂപ്പർ പവർ പങ്കിടുന്നു, […]
Khuda Haafiz / ഖുദാ ഹാഫിസ് (2020)
എം-സോണ്‍ റിലീസ് – 2006 ഭാഷ ഹിന്ദി സംവിധാനം Faruk Kabir പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.4/10 ആക്ഷൻ ഹീറോ വിദ്യുത് ജംവാൽ നായക വേഷത്തിൽ എത്തി 14 ഓഗസ്റ്റിനു ഡിസ്നി ഹോട്സ്റ്റാർ റിലീസ് ചെയ്ത ആക്ഷൻ ചിതമാണ് ‘ഖുദാ ഹാഫിസ്’. ആഗോള സാമ്പത്തിക മാന്ദ്യം മൂലം വിദേശത്തേക്ക് ജോലി തേടി എത്തിയ ഒരു യുവതി മാംസ കച്ചവടക്കാരുടെ കെണിയിൽ വീഴുന്നതും ഭാര്യയെ അന്വേഷിച്ചു നായകന്റെ വേഷത്തിൽ സമീർ ചൗധരി (വിദ്യുത് […]
Innocent Steps / ഇന്നസെന്റ് സ്റ്റെപ്പ്സ് (2005)
എം-സോണ്‍ റിലീസ് – 1965 ഭാഷ കൊറിയൻ സംവിധാനം Young-hoon Park പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക് 6.9/10 പ്രശസ്തനായ മുൻകാല ഡാൻസർ നാ യങ്-സേ ഒരു ഡാൻസ് മത്സരത്തിൽ എതിരാളിയായ ഡാൻസർ ഹ്യുൻ-സൂവിന്റെ ചതിയിൽ കാലിന് പരിക്കേറ്റ് ഒന്നിനുമാവാതെ വിശ്രമജീവിതം നയിക്കുകയാണ്. എന്നാൽ സുഹൃത്തും ഡാൻസ് സ്റ്റുഡിയോ മാനേജറുമായ മാ സങ്-ഡൂവിന്റെ നിർദേശപ്രകാരം യങ്-സേ ഒരു തിരിച്ചു വരവിന് തയ്യാറാവുകയാണ്. ഡാൻസ് പങ്കാളിയായി സങ്-ഡൂ, ചൈനയിൽ നിന്നും പേര് കേട്ട ഒരു […]