എം-സോണ്‍ റിലീസ് – 2620 ഭാഷ റഷ്യൻ സംവിധാനം Indar Dzhendubaev പരിഭാഷ ഷൈജു എസ് ജോണർ അഡ്വെഞ്ചർ, ഫാന്റസി, റൊമാൻസ് 6.9/10 വിവാഹ നാളിൽ ചടങ്ങുകൾ ആരംഭിക്കുന്ന നേരത്ത് ഒരു വ്യാളി പറന്നു വന്ന് മിറോസ്ലാവ / മീര പ്രഭുകുമാരിയെ പിടിച്ചു കൊണ്ടു പോവുകയാണ്. അവളെ വളരെ ദൂരെയൊരു ദ്വീപിലെ കോട്ടക്കുള്ളിൽ എത്തിക്കുന്ന വ്യാളി പൊടുന്നനെ എങ്ങോ പോയി മറയുന്നു. തുടർന്ന് അവൾക്ക് അവിടെ വെച്ച് തടങ്കലിൽ കിടക്കുന്നൊരു ചെറുപ്പക്കാരനെ കാണാനും പരിചയപ്പെടാനും കഴിയുന്നു. പേരില്ലാത്ത […]
Blizzard of Souls / ബ്ലിസ്സർഡ് ഓഫ് സോൾസ് (2019)
എം-സോണ്‍ റിലീസ് – 2579 ഭാഷ ലാത്വിയൻ സംവിധാനം Dzintars Dreibergs പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 7.7/10 ഒന്നാം ലോകമഹായുദ്ധത്തിന്റെയും ലാത്വിയൻ സ്വാതന്ത്ര്യത്തിന്റെയും പശ്ചാത്തലത്തിൽ ഒരു യുവ സൈനികന്റെ വീക്ഷണ കോണിലൂടെ പറഞ്ഞു പോവുന്ന ലാത്വിയൻ ചിത്രമാണ് ബ്ലിസ്സർഡ് ഓഫ് സോൾസ്. തന്റെ കണ്മുന്നിൽ വെച്ച് ജർമൻ പട്ടാളക്കാരന്റെ വെടിയേറ്റ് മരിച്ചു വീഴുന്ന അമ്മയുടെ വേർപാട്, 17 കാരനായ ആർതുർസിന് അച്ഛനോടും ജ്യേഷ്ഠനോടുമൊപ്പം സൈന്യത്തിൽ ചേരാൻ പ്രേരണയാവുകയാണ്. തുടർന്നുള്ള അവന്റെ യുദ്ധകാല […]
Karnan / കർണൻ (2021)
എം-സോണ്‍ റിലീസ് – 2576 MSONE GOLD RELEASE ഭാഷ തമിഴ് സംവിധാനം Mari Selvaraj പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, ഡ്രാമ 8.4/10 കർണൻ പൊരുതി തോറ്റവന്റെ കഥയല്ല. താനടക്കമുള്ള മർദ്ദിത വർഗ ജനതക്കായി പോരാട്ടത്തിനിറങ്ങിയവന്റെ കഥയാണ്. ഭയത്താൽ സവർണർക്ക് മുന്നിൽ തലകുനിഞ്ഞ് മാത്രം ജീവിച്ച തലമുറകളിൽ നിന്ന് നിവർന്ന് നിൽക്കാൻ പഠിപ്പിച്ചവന്റെ കഥയാണ്. പൊട്ടിയങ്കുളം എന്ന ദലിത് ഗ്രാമത്തിൽ ബസ് നിർത്തുന്നതുമായി ബന്ധപ്പെട്ട സമരവും അനുബന്ധ സംഭവങ്ങളുമാണ് കർണനിലൂടെ പറയുന്നത്. സ്വന്തം നാട്ടിൽ […]
Liverleaf / ലിവർലീഫ് (2018)
എം-സോണ്‍ റിലീസ് – 2575 ഭാഷ ജാപ്പനീസ് സംവിധാനം Eisuke Naitô പരിഭാഷ ഷൈജു എസ് ജോണർ ഹൊറർ 6.1/10 അച്ഛന്റെ ജോലിമാറ്റം കാരണം പുതിയൊരു നാട്ടിലേക്ക് വരേണ്ടി വന്ന ഹാരുക നോസാകിയുടെ കഥയാണ് ലിവർലീഫ് എന്ന ജാപ്പനീസ് ചിത്രത്തിൻറെ ഇതിവൃത്തം. മിഡിൽ സ്കൂൾ അവസാന വർഷ വിദ്യാർത്ഥിയാണ് നോസാകി. കാര്യമായ വികസനമൊന്നും വന്നെത്തിയിട്ടില്ലാത്ത ആ ചെറിയ പട്ടണത്തിലെ സ്കൂൾ ആ വർഷത്തോടെ അടച്ചു പൂട്ടുകയാണ്. ആകെയുള്ള പത്തോളം വരുന്ന അവസാന വർഷ വിദ്യാർത്ഥികളിൽ നോസാകി ഒഴികെ […]
The Villainess / ദ വില്ലനെസ്സ് (2017)
എം-സോണ്‍ റിലീസ് – 2566 ഭാഷ കൊറിയൻ സംവിധാനം Byung-gil Jung പരിഭാഷ ജിതിൻ.വി, ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ,റോഷൻ ഖാലിദ്, ദേവനന്ദൻ നന്ദനം ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.7/10 2017-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ദ വില്ലനെസ്’, മികച്ച ആക്ഷൻ ചിത്രത്തിനുള്ള ഒരുപാട് അവാർഡുകളും മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. സൂക് ഹീ എന്ന കഥാപാത്രത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. ചെറുപ്പത്തിൽ തന്നെ കണ്മുൻപിൽ അച്ഛൻ കൊല്ലപ്പെടുന്നത് കണ്ടു […]
Hunting Season / ഹണ്ടിങ് സീസൺ (2010)
എം-സോണ്‍ റിലീസ് – 2565 ഭാഷ ടർക്കിഷ് സംവിധാനം Yavuz Turgul പരിഭാഷ അരുണ വിമലൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.4/10 ഇസ്താൻബുൾ പോലീസ് ഹോമിസൈഡ് ഡിപ്പാർട്മെന്റിലേക്ക് കാടിനരികെ വെള്ളക്കെട്ടിൽ ഒരു കൈ കാണപ്പെട്ടു എന്ന വിവരം ലഭിക്കുന്നു. പ്രാഥമിക അന്വേഷണത്തിൽ നാലോ അഞ്ചോ ദിവസം മുൻപ് കൊല്ലപ്പെട്ട, 15-16 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടേതാണ് കൈ എന്നും, വിശദമായ പരിശോധനയിൽ പാമുക് സെയ്ഹാൻ എന്ന പെണ്‍കുട്ടിയുടേതാണെന്നും കണ്ടെത്തപ്പെടുന്നു. 16 വയസ്സിൽ ബത്താൾ ചോലാക്ക്സാദേ […]
Soul / സോൾ (2020)
എം-സോണ്‍ റിലീസ് – 2564 ഭാഷ ഇംഗ്ലീഷ് സംവിധാനം Pete Docter, Kemp Powers പരിഭാഷ ജീ ചാങ് വൂക്ക്, ഫഹദ് അബ്ദുൽ മജീദ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 8.1/10 ജോ ഗാർഡ്നർ ഒരു മിഡിൽ സ്കൂൾ മ്യൂസിക് ടീച്ചർ ആണ്. മികച്ച ഒരു പിയാനിസ്റ്റ് ആണെങ്കിലും ജോ തന്റെ ജീവിതത്തിൽ സംതൃപ്തനല്ല. ഒരു ആഫ്രോ-അമേരിക്കൻ ജാസ് ലെജൻഡ് ആവുക എന്നതാണ് അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യമെങ്കിലും ഒരു നല്ല അവസരം അദ്ദേഹത്തെ തേടി എത്തിയിട്ടില്ല. പെട്ടെന്നൊരു ദിവസം […]
Love, Death & Robots Season 2 / ലൗ, ഡെത്ത് & റോബോട്സ് സീസണ് 2 (2021)
എം-സോണ്‍ റിലീസ് – 2562 ഭാഷ ഇംഗ്ലീഷ് ക്രിയേറ്റര്‍ Tim Miller പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആനിമേഷന്‍, കോമഡി, ഷോര്‍ട്ട് 8.5/10 നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്ത ആനിമേഷൻ പരമ്പരയാണ് ലൗ, ഡെത്ത് ആന്റ് റോബോട്ട്സ്. വിഖ്യാത സംവിധായകനായ ഡേവിഡ് ഫിഞ്ചറാണ് പരമ്പരയുടെ മുഖ്യ ആസൂത്രകൻ. അദ്ദേഹത്തോടൊപ്പം ടിം മില്ലർ, ജോഷ്വ ഡോണൻ തുടങ്ങിയ പ്രതിഭാധനർ കൂടി ചേർന്നപ്പോൾ പരമ്പര അവിസ്മരണീയമായ ഒരു വിരുന്നായി മാറുന്നു. ശരാശരി 15 മിനിറ്റ് ദൈർഘ്യമുള്ള 8 എപ്പിസോഡുകളാണ് ഈ […]