എം-സോണ്‍ റിലീസ് – 1592 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Luis Ortega പരിഭാഷ മുഹമ്മദ് ഷമീം ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.0/10 യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് 2018ല്‍ പുറത്തിറങ്ങിയ എൽ ആങ്കെൽ. ലോകത്തെ ഞെട്ടിച്ച സീരിയൽ കില്ലറുടെ കഥ! അർജന്റീനയിൽ നിന്നുള്ള ഈ സ്പാനിഷ് ചലച്ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്തതാണ്. മരണത്തിന്റെ മാലാഖയെന്ന് വിളിപ്പേരുള്ള ഈ അർജന്റീനൻ സീരിയൽ കില്ലർ തന്റെ ഇരുപതാമത്തെ വയസ്സിൽ പൊലീസ് പിടിയിലാകുമ്പോൾ […]
Mr. and Mrs. Iyer / മിസ്റ്റർ ആൻഡ് മിസിസ് അയ്യർ (2002)
എം-സോണ്‍ റിലീസ് – 1591 ഭാഷ ഹിന്ദി സംവിധാനം Aparna Sen പരിഭാഷ ലിജു ലീലാധരൻ ജോണർ ഡ്രാമ 7.9/10 കൈക്കുഞ്ഞുമായി കൊൽക്കത്തയിലുള്ള ഭർത്താവിന്റെ അടുത്തേയ്ക്ക് യാത്രതിരിച്ച ഹിന്ദു യാഥാസ്ഥിതിക കുടുംബത്തിലെ മീനാക്ഷി അയ്യർ എന്ന യുവതിയുടെ കഥയിലൂടെയാണ് സിനിമാ മുന്നോട്ടുപോകുന്നത്. സഹയാത്രികനായെത്തുന്ന ഫോട്ടോഗ്രാഫറായ ജഹാംഗീർ എന്ന മുസ്ലിം യുവാവുമായുള്ള സന്തോഷകരമായ ബസ്യാത്ര പെട്ടെന്ന് ഭയത്തിന്റേതായി മാറുന്നു.വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ രക്ഷപ്പെടാൻവേണ്ടി ഇരുവർക്കും ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കേണ്ടിവരുകയാണ്. തൊട്ടാൽ പൊള്ളുന്ന സാമൂഹിക യാഥാർത്ഥ്യങ്ങൾ മാത്രമല്ല, പ്രണയത്തിന്റെ തീവ്രരംഗങ്ങളും ദൃശ്യഭംഗിയും […]
Con Air / കോൺ എയർ (1997)
എം-സോണ്‍ റിലീസ് – 1590 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon West പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.9/10 1997 പുറത്തിറങ്ങിയ നിക്കോളാസ് കേജ് നായകനായ ഒരുആക്ഷൻ ത്രില്ലർ സിനിമയാണ് കോൺഎയർ. കാമറൂൺ പോ, കയ്യബദ്ധത്തിൽ ഒരാളെ കൊലപ്പെടുത്തി ജയിൽ ശിക്ഷ കഴിഞ്ഞ് ഭാര്യയെയും ഇതുവരെ കണ്ടിട്ടില്ലാത്ത മകളെയും കാണാൻ പോകുന്ന മുൻ ആർമി റേഞ്ചറാണ്. ജയിൽ ഷിഫ്റ്റിംഗിനായി മറ്റൊരു ജയിലിലേക്ക് കൊടും കുറ്റവാളികളെകൊണ്ടുപോകുന്ന U.S മാർഷൽ സർവീസിന്റെ വിമാനത്തിലായിരുന്നു ശിക്ഷ കഴിഞ്ഞിറങ്ങുന്ന […]
Ekskursante / എക്സ്കുർസാന്തെ (2013)
എം-സോണ്‍ റിലീസ് – 1589 ഭാഷ ലിത്വാനിയൻ സംവിധാനം Audrius Juzenas പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ആക്ഷൻ, ഡ്രാമ 8.2/10 എക്സ്കുർസാന്തെ അഥവാ എസ്കർഷനിസ്റ്റ് ഒരു ചരിത്ര സിനിമയും ഒപ്പം ഒരു റോഡ് മൂവിയുമാണ്. സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ട ഒരു പതിനൊന്നുകാരിയുടെ അപ്രതീക്ഷിത തിരിച്ചുവരവാണ് സിനിമയുടെ പ്രമേയം. ചരക്കുട്രെയിനിൽ നിന്നും രക്ഷപ്പെട്ട് 4000 മൈലുകളോളം സഞ്ചരിച്ച് തിരികെ ലിത്വാനിയയിൽ എത്തുന്നതാണ് കഥ. മാഷ എന്ന മരിയയുടെ കഥ. സൈബീരയിയിലേക്കുള്ള യാത്രാമദ്ധ്യേ ധാന്യങ്ങൾ കുറേശ്ശെയായി ട്രെയിനിൽ നിന്നും അവൾ […]
Aquaman / അക്വാമാൻ (2018)
എം-സോണ്‍ റിലീസ് – 1588 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഷിഹാബ് എ ഹസ്സൻ, ഡോ. ആശ കൃഷ്ണകുമാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.0/10 കടല്‍ രാജ്യമായ അറ്റ്ലാന്റയിലെ രാജകുമാരിയും കരയിലെ ലൈറ്റ്ഹൌസ് സൂക്ഷിപ്പുകാരനും തമ്മിലുള്ള പ്രണയ ബന്ധത്തിലാണ് പകുതി മനുഷ്യനും പകുതി അറ്റ്ലാന്റിയനുമായ ആര്‍തര്‍ ജനിച്ചത്. ആര്‍തര്‍ ജനിച്ചയുടനെ അവന്റെയും അവന്റെ പിതാവിന്റെയും സുരക്ഷിതത്വം മാത്രം മുന്‍നിര്‍ത്തി അമ്മയായ അറ്റ്ലാന്ന തന്നെ തെരഞ്ഞ് വന്ന അറ്റ്ലാന്റിയന് സൈനികര്‍ക്കൊപ്പം കടലിനടിയിലേക്ക് മടങ്ങിപ്പോകുന്നു. യുവാവായിക്കഴിഞ്ഞപ്പോള് […]
Aamis / ആമിസ് (2019)
എം-സോണ്‍ റിലീസ് – 1587 ഭാഷ ആസാമീസ് സംവിധാനം Bhaskar Hazarika പരിഭാഷ അരുൺ അശോകൻ, ഗായത്രി മാടമ്പി ജോണർ ഡ്രാമ, ഹൊറർ 8.3/10 വിവാഹിതയായ, ഒരാൺകുട്ടിയുള്ള ഡോക്ടർ നിർമാലി- വളരെ യാദൃശ്ചികമായി സുമൻ എന്ന PhD വിദ്യാർത്ഥിയെ കണ്ടുമുട്ടുന്നു. മാംസഭക്ഷണത്തോടുള്ള അതിയായ താൽപര്യമാണ് അവരെ കൂട്ടിയിണക്കുന്ന സംഗതി. പുതിയ രുചികൾ തേടിയുള്ള യാത്രയിൽ രുചികളോടൊപ്പം പതിയെ പ്രണയവും അവരുടെ തലച്ചോറിലേക്ക് കയറുകയാണ്. ലൈംഗികതയേക്കാൾ തലയ്ക്കു പിടിക്കുന്ന അനുഭൂതി പരസ്പരം പകർന്നു നൽകാൻ കാഴ്ചക്കാരിൽ മരവിപ്പും ഭയവും […]
Resident Evil: Retribution / റെസിഡന്റ്: ഈവിൾ റെട്രിബ്യുഷൻ (2012)
എം-സോണ്‍ റിലീസ് – 1586 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W.S. Anderson പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 5.4/10 നാലാം ഭാഗം അവസാനിച്ചിടത്തു നിന്ന് തന്നെയാണ് അഞ്ചാം ഭാഗമായ Resident Evil- Retribution തുടങ്ങുന്നത്.ആർക്കേഡിയ എന്ന കപ്പലിൽ, വൈറസ് ബാധയെ അതിജീവിച്ച മനുഷ്യർക്ക് നേരെ ജിൽ വാലന്റൈനിന്റെ നേതൃത്വത്തിൽ അമ്പർല്ല കോർപ്പറേഷൻ ഭീകരമായ ആക്രമണം അഴിച്ചുവിടുന്നു. ആക്രമണത്തിൽ ആലീസ് കടലിലേക്ക് വീഴുന്നു.പിന്നെ അവൾ ഉണരുന്നത്.റാക്കൂൺസിറ്റിയിലെ ഒരു നഗരവാസി വീട്ടമ്മയായിട്ടാണ്. ഭർത്താവും ചെവി […]
Luck-Key / ലക്ക്-കീ (2016)
എം-സോണ്‍ റിലീസ് – 1585 ഭാഷ കൊറിയൻ സംവിധാനം Kae-Byeok Lee (as Gye-byeok Lee) പരിഭാഷ അൻസിൽ ആർ, ജിതിൻ.വി ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.9/10 ജീവിതത്തിൽ പരാജയം മാത്രം അറിഞ്ഞിട്ടുള്ള ഒരു ചെറുപ്പക്കാരനാണ് ജേ സങ്. ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ വേണ്ടി പോകുമ്പോഴാണ് എന്നാൽ പിന്നെ ഒന്ന് കുളിച്ചേക്കാം എന്ന് കരുതി ഒരു പൊതു കുളിമുറിയിൽ പോകുന്നു. അതേ സമയം, ഹ്യുങ് വോക് എന്നൊരാളും കുളിക്കാനായി അവിടേക്ക് വരുന്നു. എന്നാൽ, അവിടെ വച്ച് […]