എം-സോണ്‍ റിലീസ് – 1983 ഭാഷ ഇംഗ്ലീഷ് സംവിധാനം Duncan Jones പരിഭാഷ ഉണ്ണി ജയേഷ്, ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.8/10 വാർക്രാഫ്റ്റ് എന്ന പ്രശസ്ത ഗെയിമിനെ അടിസ്ഥാനമാക്കി ഡങ്കൻ ജോൺസ് സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ആക്ഷൻ ഫാന്റസി ചിത്രമാണ് വാർക്രാഫ്റ്റ്. ഒരു മാന്ത്രിക കവാടത്തിലൂടെ ഓർക്കുകൾ എന്നു വിളിക്കപ്പെടുന്ന ഒരുസംഘം ഭീകരരൂപികൾ മനുഷ്യരുടെ ലോകം ആക്രമിക്കാൻ വരുന്നതും അത് തടയുവാനും അതിജീവിക്കുവാനും വേണ്ടി ആ രാജ്യത്തിലെ രാജാവും സൈന്യവും ഇറങ്ങിത്തിരിക്കുന്നതുമാണ് കഥയുടെ […]
The Prison / ദി പ്രിസൺ (2017)
എം-സോണ്‍ റിലീസ് – 1982 ഭാഷ കൊറിയൻ സംവിധാനം Hyeon Na (as Na Hyun) പരിഭാഷ അനിൽ.വി.നായർ ജോണർ ആക്ഷൻ, ക്രൈം 6.5/10 1995 കാലഘട്ടത്തിൽ ഒരു കൊറിയൻ ജയിൽ കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങളും തട്ടിപ്പുകളും, അതിനെതിരെ നായകൻ നടത്തുന്ന ഒറ്റയാൾ പോരാട്ടവുമാണ് കഥാതന്തു. ജയിലിൽ കിടക്കുന്നവർ രാത്രിയിൽ പുറത്തിറങ്ങി കുറ്റകൃത്യങ്ങൾ നടത്തുമ്പോൾ നിയമപരമായി അവർ സുരക്ഷിതരാണ് (Alibi). ഇത് മുതലെടുത്ത് ഒത്താശ ചെയ്ത് പണമുണ്ടാക്കുന്ന ജയിലധികൃതർ. ചിത്രത്തിൽ ജയിൽ മുഴുവൻ നിയന്ത്രിക്കുന്ന പ്രതിനായകനായ ഹാൻ സുക്-ക്യാ-യുടെ […]
2012 (2009)
എം-സോണ്‍ റിലീസ് – 1981 ഭാഷ ഇംഗ്ലീഷ് സംവിധാനം Roland Emmerich പരിഭാഷ അമൽ എസ് എ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 5.8/10 2012ൽ സംഭവിക്കുന്ന വിനാശകരമായ ഭൂകമ്പവും സുനാമികളും ലോകാവസാനത്തിലേക്ക് നയിക്കുന്നു. വിവിധ രാജ്യങ്ങൾ ചേർന്ന് രക്ഷപ്പെടാനായി അതീവ രഹസ്യമായി വലിയ കപ്പലുകൾ നിർമിക്കുന്നതറിയുന്ന നായകനും കുടുംബവും നടത്തുന്ന അതിജീവനത്തിന്റെ കഥയാണ് 2012 അന്യഗ്രഹ ജീവികളിലൂടെയും ആഗോളതാപനത്തിലൂടെയും ലോകവസാനത്തിന്റെ കഥകൾ പറഞ്ഞ റോളണ്ട് ഇത്തവണ മായൻ ഐതിഹ്യങ്ങളെ കൂട്ടുപിടിച്ചാണ് ലോകത്തിന്റെ അന്ത്യം നടത്തുന്നത്. പുരാതന മായലൻ […]
Gunjan Saxena: The Kargil Girl / ഗുഞ്ചൻ സക്സേന: ദി കാർഗിൽ ഗേൾ (2020)
എം-സോണ്‍ റിലീസ് – 1979 ഭാഷ ഹിന്ദി സംവിധാനം Sharan Sharma പരിഭാഷ ലിജോ ജോളി, അജിത് വേലായുധൻ ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 5.2/10 കാർഗിൽ യുദ്ധത്തിൽ സേവനം അനുഷ്ടിച്ച ഏക വ്യോമസേന പൈലറ്റ് ആയ ഗുഞ്ചൻ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് ഗുഞ്ചൻ സക്സേന-ദി കാർഗിൽ ഗേൾ എന്ന ബോളിവുഡ് സിനിമ.ധർമ്മ പ്രൊഡക്ഷനും സീ സിനിമയും ചേർന്നാണ് ഈ ചിത്രം നെറ്റ്ഫ്ലികസിലൂടെ പുറത്തെത്തിച്ചിരിക്കുന്നത്. കുഞ്ഞുംനാളിൽ മുതൽ പൈലറ്റ് ആകുക എന്നതും സ്വപ്നം കണ്ട് നടന്ന […]
Django / ജാങ്കോ (1966)
എം-സോണ്‍ റിലീസ് – 1970 ഭാഷ ഇറ്റാലിയൻ സംവിധാനം Sergio Corbucci പരിഭാഷ വിഷ്ണു വി ജോണർ ആക്ഷൻ, വെസ്റ്റേൺ 7.2/10 ഒരു ശവപ്പെട്ടി കെട്ടി വലിച്ച് കൊണ്ട് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിലൂടെ ഏകാകിയായി നടന്ന് വരികയാണ് കഥാനായകനായ ജാൻഗോ. ടിയാൻ ആരാണെന്നോ ,ഇയാളുടെ ഉദ്ദേശങ്ങളോ ലക്ഷ്യങ്ങളോ എന്താണെന്നോ യാതൊരു സൂചനയും ചിത്രം ആരംഭത്തിൽ പ്രേക്ഷകന് നൽകുന്നേ ഇല്ല. ജാൻഗോ കെട്ടി വലിച്ച് കൊണ്ടുവരുന്ന ശവപ്പെട്ടിയിൽ എന്താണെന്നും ഒരു പിടിയുമില്ല ,ആകെ മൊത്തം അനിശ്ചിതത്വത്തിന്റെയും […]
Sector 7 / സെക്ടർ-7 (2011)
എം-സോണ്‍ റിലീസ് – 1966 ഭാഷ കൊറിയൻ സംവിധാനം Ji-hoon Kim പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 4.6/10 കടലിനുനടുവിൽ സ്ഥിതിചെയ്യുന്ന “സെക്ടർ-7” എന്ന ഓയിൽ റിഗ്ഗിലാണ് കഥനടക്കുന്നത്. ഓയിൽ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അവിടെയുള്ളവർ. അങ്ങനെയിരിക്കെ അവർക്കിടയിലേക്ക് ആഴക്കടലിൽ നിന്നും ഒരു അതിഥിയെത്തുന്നു, കണ്ടാൽത്തന്നെ ഭയം തോന്നുന്ന, നിഗൂഢതകളുള്ള ഒരു ഭീമാകാരനായ ഭീകരജീവി. അവിടുള്ളവരെ അത് വേട്ടയാടുന്നതോടുകൂടി, ആ ജീവിയുടെ നിഗൂഢതകളും ചുരുളഴിയുന്നു. ആവശ്യമായ ആയുധങ്ങളും സഹായങ്ങളുമില്ലാതെ കടലിനാൽ ചുറ്റപ്പെട്ട റിഗ്ഗിനുള്ളിലെ ഒരുപറ്റം ആളുകളുടെ, […]
Jagadam / ജഗഡം (2007)
എം-സോണ്‍ റിലീസ് – 1964 ഭാഷ തെലുഗു സംവിധാനം Sukumar പരിഭാഷ വിനിൽ ദേവ് കൊണ്ടോട്ടി ജോണർ ആക്ഷൻ 6.8/10 ചെറുപ്പം മുതലേ ഹിംസയിൽ ആനന്ദം കണ്ടെത്തിയിരുന്ന സീനുവിന്, വലുതായപ്പോൾ നാട്ടിലെ അറിയപ്പെടുന്ന, എല്ലാവരും ഭയക്കുന്ന ഗുണ്ടയാകണം. ഗുണ്ടയാകണമെന്ന മോഹത്താൽ സീനു ചെന്ന് കേറിയത് ഒരു സിംഹത്തിന്റെ മടയിൽ. മാണിക്യത്തിന്റെ. അങ്ങനെ മാണിക്യത്തിന്റെ വിശ്വസ്തനായി നടന്ന സീനു, അവസാനം മാണിക്യത്തിന് എതിരാകുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Octopussy / ഒക്ടോപ്പസ്സി (1983)
എം-സോണ്‍ റിലീസ് – 1961 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 14 ഭാഷ ഇംഗ്ലീഷ് സംവിധാനം John Glen പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.6/10 ഇന്ത്യയിൽ ഷൂട്ട് ചെയ്ത ആദ്യ ജെയിംസ് ബോണ്ട് ചിത്രം. ഹിന്ദി പറയുന്ന വില്ലൻമാരും, സാരി ഉടുത്ത നായികയും, കാർ ചേസിന് പകരം ഓട്ടോറിക്ഷ ചേസുമെല്ലാം ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ്.പരമ്പരയിലെ പതിമൂന്നാമത് ചിത്രമാണ് 1983ൽ ഇറങ്ങിയ ഒക്ടോപ്പസി. സോവിയറ്റ് യൂണിയന്റെ വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി തീവ്രവാദ […]