എം-സോണ്‍ റിലീസ് – 2531 ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Donovan പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.2/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2018ൽ റിലീസായ കനേഡിയൻ സിനിമയാണ് ബിലീവ് മി: ദി അബ്ഡക്ഷൻ ഓഫ് ലിസ മക്വേ.ഒരു ഡോനട്ട് കടയിൽ ജോലി ചെയ്യുന്ന 17 കാരിയാണ് ലിസ. ഒരു രാത്രിയിൽ നഗരത്തെ വിറപ്പികുന്ന ഒരു സീരിയൽ കില്ലർ ലിസയെ തട്ടിക്കൊണ്ടുപോകുന്നു. പിന്നീട് അയാളുടെ കയ്യിൽ നിന്നും ജീവനോടെ രക്ഷപ്പെടുക എന്നത് മാത്രമാകുന്നു […]
The Passion of Joan of Arc / ദി പാഷൻ ഓഫ് ജോൻ ഓഫ് ആർക് (1928)
എം-സോണ്‍ റിലീസ് – 2455 ഭാഷ നിശ്ശബ്ദ ചിത്രം (ഫ്രഞ്ച്) സംവിധാനം Carl Theodor Dreyer പരിഭാഷ ഷാരുൺ പി.എസ് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.1/10 ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആയുധമെടുത്ത് പോരാടിയ ഝാൻസി റാണിയെ നമുക്കെല്ലാർക്കുമറിയാം. എന്നാൽ അതിനും 450 വർഷങ്ങൾക്ക് മുൻപ് സ്വന്തം രാജ്യത്തിന് വേണ്ടി ആയുധമെടുത്ത് പോരാടിയതിന്റെ പേരിൽ രക്തസാക്ഷിയായ മറ്റൊരു വനിതയുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നും ഫ്രാൻസിനെ മോചിപ്പിക്കാൻ ആയുധമെടുത്ത ജോൻ ഓഫ് ആർക് എന്ന ഫ്രഞ്ച് യുവതി. ഫ്രാൻസിന്റെ സ്വാതന്ത്ര്യം […]
Pawn Sacrifice / പോൺ സാക്രിഫൈസ് (2014)
എം-സോണ്‍ റിലീസ് – 2404 ഭാഷ ഇംഗ്ലീഷ് സംവിധാനം Edward Zwick പരിഭാഷ ശ്രീകാന്ത് കാരേറ്റ് ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട് 7.0/10 സർഗാത്മകതയും ഉൻമാദവും തമ്മിലുള്ള അതിർ വരമ്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്.ബോബി ഫിഷർ എന്ന ലോകം കണ്ട എക്കാലത്തെയും മികച്ച ചെസ്സ് കളിക്കാരന്റെ ജീവിതത്തെ അടുത്തറിയുമ്പോൾ ഈ പ്രസ്താവന ശരിയാണെന്ന് നമുക്ക് തോന്നും. ബോബി ഫിഷറിന്റെ ജീവിതത്തെയും ലോക ചാമ്പ്യൻ റഷ്യയുടെ ബോറിസ് സ്പാസ്ക്കിയുമായുള്ള അദ്ദേഹത്തിന്റെ ലോകകപ്പ് ചാമ്പ്യൻഷിപ്പ് മത്സരത്തിന്റെ ഉദ്വേഗജനകമായ സംഭവ വികാസങ്ങളെയും […]
Samurai I: Musashi Miyamoto / സമുറായി I : മുസാഷി മിയമോട്ടോ (1954)
എം-സോണ്‍ റിലീസ് – 2398 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Hiroshi Inagaki പരിഭാഷ ജുമാൻ കരുളായി ജോണർ ആക്ഷൻ, അഡ്വഞ്ചർ, ബയോഗ്രഫി 7.5/10 ഇന്ന് ഗൂഗിളിൽ ‘മിയമോട്ടോ മുസാഷി’ എന്ന് സെർച്ച് ചെയ്താൽ അദ്ദേഹത്തിന്റെ പേരിനടിയിൽ ‘ജപ്പാനീസ് തത്ത്വചിന്തകൻ’ എന്ന് എഴുതി ചേർക്കുന്നതിന് പിന്നിൽ സംഭവബഹുലമായ ചരിത്രമുണ്ട്. ജപ്പാനീസുകാർക്ക് മാത്രമല്ല ആയോദ്ധന കലകളെ ഇഷ്ടപെടുന്നവർക്കും ഇന്നും ആവേശമാണ് സമുറായി മുസാഷിയുടെ ചരിത്രവും അദ്ദേഹം രചിച്ച പുസ്തകങ്ങളും. സമുറായി മുസാഷി മിയമോട്ടോയുടെ ജീവിതം ആസ്പദമാക്കി […]
The Blind Side / ദി ബ്ലൈൻഡ് സൈഡ് (2009)
എം-സോണ്‍ റിലീസ് – 2329 ഭാഷ ഇംഗ്ലീഷ് സംവിധാനം John Lee Hancock പരിഭാഷ ഗിരി പി എസ് ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട് 7.8/10 യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി 2009 യിൽ John Lee Hancock സംവിധാനം ചെയ്ത ചിത്രമാണ് “ദി ബ്ലൈൻഡ് സൈഡ്.” ഏകാന്തത- പലപ്പോഴും മനുഷ്യന് മരണത്തെക്കാള്‍ ഭയാനകമായ ഒരു അവസ്ഥയാണ്. സാമൂഹ്യ ജീവിയായ മനുഷ്യന് വായുവും ഭക്ഷണവും പോലെ തന്നെ അതിജീവനത്തിന് അത്യന്താപേഷിതമാണ് സൗഹൃദങ്ങള്‍. ലഹരി മരുന്നിനടിമയായ അമ്മയും അവരെ ഉപേക്ഷിച്ചു […]
Erin Brockovich / എറിൻ ബ്രോങ്കോവിച്ച് (2000)
എം-സോണ്‍ റിലീസ് – 2323 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Soderbergh പരിഭാഷ രസിത വേണു ജോണർ ബയോഗ്രഫി, ഡ്രാമ 7.3/10 ജൂലിയ റോബര്‍ട്ട്സിന് 2000-ലെ. നല്ല അഭിനേത്രിക്കുള്ള ഓസ്കാര്‍ , ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് എന്നിവ നേടിക്കൊടുത്ത ഈ സിനിമപരിസ്ഥിതിവാദിയും, ഉപഭോക്തൃനീതിയുടെ കടുത്ത വക്താവുമായ എറിൻ ബ്രോങ്കോവിച്ചിന്റെ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു ഏട്, എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഈ സിനിമയുടെ പ്രസക്തി, ഇത് ഇപ്പോഴും തന്റെ പോരാട്ടം തുടരുന്ന എറിൻ ബ്രോങ്കോവിച്ചിന്റെ ആദ്യത്തെ കേസാണ് എന്നതും, […]
Mary Kom / മേരി കോം (2014)
എം-സോണ്‍ റിലീസ് – 2318 ഭാഷ ഹിന്ദി സംവിധാനം Omung Kumar പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ, സജിൻ എം.എസ് ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 6.8/10 ആറു തവണ ലോക വനിതാ ബോക്സിങ് ചാമ്പ്യനായതടക്കം എട്ടു മെഡലുകൾ നേടി ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ ഇടിക്കൂട്ടിലെ ധീരവനിത MC മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കി 2014 ൽ പുറത്തിറങ്ങിയ സ്പോർട്ട്സ്- ഡ്രാമയാണ് “മേരി കോം”.പ്രായത്തെ പോലും തോല്പിച്ച് മൂന്നു മക്കളുടെ അമ്മയായതിനു ശേഷം ഇടിക്കൂട്ടിൽ തിരിച്ചു വന്ന് ഇടിമുഴക്കമായത് […]
Bose: Dead / Alive / ബോസ്: ഡെഡ് / അലൈവ് (2017)
എം-സോണ്‍ റിലീസ് – 2316 ഭാഷ ഹിന്ദി സംവിധാനം Pulkit പരിഭാഷ രജിൽ എൻ. ആർ. കാഞ്ഞങ്ങാട്,സുദേവ് പുത്തൻചിറ ജോണർ ബയോഗ്രഫി, ഹിസ്റ്ററി, മിസ്റ്ററി 8.8/10 നേതാജി- “നിങ്ങളെനിക്ക് രക്തം തരൂ, പകരം നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്നാഹ്വാനം ചെയ്ത, സ്വതന്ത്രപൂർവ ഭാരതം കണ്ട ഏറ്റവും പ്രഗത്ഭനായ വിപ്ലവകാരി.ഒരു പക്ഷെ ഭീതിയോടെ വെള്ളക്കാർ ആരെയെങ്കിലും ഇന്ത്യയിൽ കണ്ടിരുന്നുവെങ്കിൽ അത് നേതാജിയെ മാത്രമായിരുന്നു. പഠിച്ച പണി നോക്കിയിട്ടും നേതാജിയെ മെരുക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. 1945 ഓഗസ്റ്റ് 18 നു ഫോർമോസ […]