എം-സോണ്‍ റിലീസ് – 1640 ഭാഷ ഹിന്ദി സംവിധാനം Homi Adajania പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7/10 അടിച്ചുപൊളിച്ചും കണ്ട പെണ്ണുങ്ങളുടെ പിന്നാലെ നടന്നും അന്തവും കുന്തവുമില്ലാതെ പോവുന്ന ഗൗതം, കല്യാണം കഴിച്ചു പറ്റിച്ചു പോയ ഭർത്താവിന് തിരഞ്ഞു എത്തിയ മീര, അച്ഛനും അമ്മയുമില്ലാതെ വളർന്നു തലതിരിഞ്ഞ സ്വഭാവമുള്ള വെറോണിക്ക. മൂന്നുപേരും ലണ്ടനിൽ പല കാരണങ്ങളാൽ ഒരു വീട്ടിലെത്തുന്നു. ഒരു ട്രായാംഗിൾ ലവ് സ്റ്റോറിയാണ് സിനിമ. ഫ്രണ്ട്ഷിപ്, ലവ്, ബ്രേക്ക് അപ്പ്, […]
Eksi Elmalar / എക്സി എൽമാർ (2016)
എം-സോണ്‍ റിലീസ് – 1638 ഭാഷ ടർക്കിഷ് സംവിധാനം Yilmaz Erdogan പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ബയോഗ്രഫി, കോമഡി, ഡ്രാമ 7.1/10 ഇത് മേയറുടെ തോട്ടമാണ്. മേയറുടെ തോട്ടത്തിൽ കയറിയാൽ ഒരുപാട് കാഴ്ചകൾ കാണാം. മേയറുടെ സുന്ദരികളായ മൂന്ന് പെണ്മക്കൾ, അവരെ വളയ്ക്കാൻ നടക്കുന്ന മറ്റ് മൂന്ന് സുന്ദരന്മാർ. മക്കളുടെ എല്ലാ കാര്യങ്ങൾക്കും കൂട്ട് നിൽക്കുന്ന (പാട്നർ ഇൻ ക്രൈം) അയ്ദ എന്ന മേയറുടെ ഭാര്യ. ഇടയ്ക്കിടെ ആപ്പിൾ മോഷ്ട്ടിക്കാൻ വരുന്ന സിനോ. (സിനോയെ ഹംസമെന്ന് […]
Main Hoon Na / മേ ഹൂ നാ (2004)
എം-സോണ്‍ റിലീസ് – 1634 ഭാഷ ഹിന്ദി സംവിധാനം Farah Khan പരിഭാഷ ശ്രീഹരി പ്രദീപ് ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 7.0/10 2004-ൽ ഫറാ ഖാൻ ആദ്യമായി ചലച്ചിത്ര സംവിധാനം നിർവഹിച്ച ചിത്രമാണ് മേ ഹൂ നാ. ഇന്ത്യയുടെയും പാകിസ്താന്റെയും സായുധ തടവുകാരെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെയും സമാധാനത്തിന്റെയും അടയാളമായി മോചിപ്പിക്കാൻ തീരുമാനിക്കുന്നു. പ്രോജക്ട് മിലപ് എന്ന ഈ പദ്ധതി ഉറപ്പാക്കാൻ നിയോഗിക്കപെട്ട ഇന്ത്യൻ ആർമി മേജർ രാം പ്രസാദ് ശർമ്മയുടെ കഥയാണ് ഈ […]
Knockin’ on Heaven’s Door / നോക്കിംഗ് ഓൺ ഹെവൻസ് ഡോർ (1997)
എം-സോണ്‍ റിലീസ് – 1633 ഭാഷ ജർമ്മൻ സംവിധാനം Thomas Jahn പരിഭാഷ ഫയാസ് മുഹമ്മദ് ജോണർ ആക്ഷൻ, ക്രൈം, കോമഡി 8.0/10 ഒരു കടൽ കാണാൻ പോയ കഥ. തങ്ങളുടെ ജീവിത്തിന്റെ അവസാന ദിവസങ്ങൾ അടിച്ച് പൊളിക്കാൻ തീരുമാനിച്ച രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. എത്ര സുന്ദരമാണ് ജീവിതമെന്നും,എത്ര വിലപ്പെട്ടതാണ് ജീവിതമെന്നും റൂഡിയും മാർട്ടിനും നമുക്ക് കാണിച്ച് തരുന്നു. ഹൃദയത്തിൽ സൂക്ഷിക്കാൻ കുറച്ച് നിമിഷങ്ങളാണ് സിനിമ തരുന്നത്. കഥാപാത്രങ്ങളോടൊപ്പം നമ്മളും സഞ്ചരിച്ചു പോകുന്ന സുന്ദര […]
The Red Balloon / ദി റെഡ് ബലൂൺ (1956)
എംസോൺ റിലീസ് – 1632 ഭാഷ ഫ്രഞ്ച് സംവിധാനം Albert Lamorisse പരിഭാഷ ജോസഫ് ജോണർ ഷോർട്, കോമഡി, ഡ്രാമ 8.1/10 ഫ്രഞ്ച് സംവിധായകനായ ആൽബർട്ട് ലമോറിസ് രചനയും സംവിധാനവും നിർവ്വഹിച്ച് 1956-ൽ പുറത്തിറങ്ങിയ ഈ ഹ്രസ്വചിത്രം ഒരു ബാലൻ്റെയും അവന് കിട്ടുന്ന ഒരു മാജിക് ബലൂണിൻ്റെയും കഥയാണ് പറയുന്നത്. 35 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം കുട്ടികൾക്ക് വേണ്ടിയുള്ള ലോകത്തെ എറ്റവും മികച്ച ഹ്രസ്വചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ പുരസ്കാരം നേടിയ ഏക ഹ്രസ്വചിത്രവും ഇതാണ്. […]
Veteran / വെറ്ററൻ (2015)
എം-സോണ്‍ റിലീസ് – 1629 ഭാഷ കൊറിയൻ സംവിധാനം Seung-wan Ryoo പരിഭാഷ അനന്ദു കെ.എസ്സ് ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 7.0/10 2015 ല്‍ ഇറങ്ങിയ ആക്ഷന്‍ കോമഡി ക്രൈം മൂവി ആണ് വെറ്ററന്‍. ബേ എന്ന സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണം അന്വേഷിച്ചിറങ്ങുന്ന സിയോ ഡോ ചൂള്‍ എന്ന പോലീസുകാരന്റെ അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആ അന്വേഷണം ചെന്നെത്തുന്നത് നഗരത്തിലെ പ്രമുഖനായ ഒരു യുവ ബിസിനസ്സുകാരനിലാണ്. അയാള്‍ക്കെതിരെ അന്വേഷണത്തിന് ഇറങ്ങുന്ന സിയോക്ക് നേരിടേണ്ടി വരുന്നത് […]
Filantropica / ഫിലാന്ത്രോപ്പിക്ക (2002)
എം-സോണ്‍ റിലീസ് – 1624 ഭാഷ റൊമാനിയൻ സംവിധാനം Nae Caranfil പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, ഡ്രാമ 8.5/10 ഒവിഡു ഗോരാ, ചെറിയ ശമ്പളം മാത്രമുള്ള, മധ്യവയസ്കനായ ഈ ഹൈസ്കൂൾ പ്രൊഫസറുടെ ഏറ്റവും വലിയ ആഗ്രഹം ഒരു എഴുത്തുകാരനാവുക എന്നായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ഡിയാന എന്ന മോഡലുമായി പ്രണയത്തിലാവുന്നത് മുതലാണ് സിനിമ വേറെ ട്രാക്കിലേക്ക് നീങ്ങുന്നത്. എടുക്കാചരക്കായ തന്റെ പ്രിയപ്പെട്ട കഥാപുസ്തകം വിൽക്കുന്നതിനിടയ്ക്കാണ് ചില സത്യങ്ങൾ അയാൾ മനസ്സിലാക്കുന്നത്. പെപ്പെയെ പരിചയപ്പെടുന്നതോടെ ഭിക്ഷാടനത്തെ […]
Warm Bodies / വാം ബോഡീസ് (2013)
എം-സോണ്‍ റിലീസ് – 1622 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Levine പരിഭാഷ ജിതിൻ.വി ജോണർ കോമഡി, ഹൊറർ, റോമാൻസ് 6.9/10 വളരെ മാരകമായ ഒരു പ്ലേഗ് പടർന്ന് പിടിച്ച് ഒരു വിഭാഗം ജനങ്ങൾ സോമ്പികളായി മാറിയിരിക്കുകയാണ്. രോഗബാധയേൽക്കാത്ത ആളുകൾ ഒരു മതിലിനപ്പുറം സുരക്ഷിതരായി പാർക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ കമാന്റിങ് ഓഫീസറുടെ മകൾ ജൂലി (Theresa Palmer) ഉൾപ്പെടുന്ന ഒരു സംഘം അവിടുത്തെ ആൾക്കാരുടെ ചികിത്സാവശ്യങ്ങൾക്കായുള്ള മരുന്ന് എടുക്കുവാൻ വേണ്ടി സോമ്പികൾ അധിവസിക്കുന്ന സ്ഥലത്തേക്ക് വരികയാണ്. […]