എം-സോണ്‍ റിലീസ് – 1527 ഭാഷ ഇംഗ്ലീഷ് സംവിധാനം Tyler Nilson, Michael Schwartz പരിഭാഷ ഷെഹീർ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 7.6/10 ബുദ്ധിമാന്ദ്യം സംഭവിച്ചൊരു വ്യക്തിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ പ്രമേയമാക്കി കൊണ്ട് 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് “ദ പീനട്ട് ബട്ടർ ഫാൽക്കൺ.” Down syndrome എന്ന അസുഖത്തിന് അടിമയാണ് ‘സാക്ക്’ എന്ന 22 വയസുകാരനായ ചെറുപ്പക്കാരൻ. ഒരു പ്രൊഫഷണൽ ഗുസ്തിക്കാരനാകുക എന്നത് അവന്റെ സ്വപ്നമാണ്. തന്റെ ആഗ്രഹ സഫലീകരണത്തിന് വേണ്ടിയവൻ താമസിക്കുന്ന അഗതിമന്ദിരത്തിൽ നിന്നും […]
Napoleon Dynamite / നെപ്പോളിയൻ ഡൈനാമൈറ്റ് (2004)
എം-സോണ്‍ റിലീസ് – 1525 ഭാഷ ഇംഗ്ലീഷ് സംവിധാനം Jared Hess പരിഭാഷ നിസാം കെ.എൽ ജോണർ കോമഡി 6.9/10 നെപ്പോളിയൻ ഡൈനാമൈറ്റ് എന്ന അടഞ്ഞ പ്രകൃതക്കാരന്റെ രസകരമായ കഥയാണ് ഈ സിനിമ. നെപോളിയന്റെയും സഹോദരൻ കിപിന്റെയും ഒപ്പം താമസിക്കാൻ അവരുടെ അങ്കിൾ വരുന്നതും നെപ്പോളിയന്റെ കൂട്ടുകാരനായ പെഡ്രോ സ്കൂൾ ഇലക്ഷന് മത്സരിക്കുന്നതും തുടർന്നുണ്ടാകുന്ന വളരെ രസകരമായ സംഭവങ്ങളുമാണ് സിനിമയിലുടനീളം. നെപോളിയനായി അഭിനയിച്ച Jon Hederന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഒന്നര മണിക്കൂർ മാത്രം ദൈർഖ്യമുള്ള സിനിമ നമ്മളെ […]
The Last Ride / ദ ലാസ്റ്റ് റൈഡ് (2016)
എം-സോണ്‍ റിലീസ് – 1524 ഭാഷ കൊറിയൻ സംവിധാനം Da-Jung Nam പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി 6.3/10 കുട്ടിക്കാലം മുതൽ ഒരുമിച്ചു കളിച്ച് വളർന്ന മൂന്ന് കൂട്ടുകാർ, അതിൽ ഒരാൾക്ക് മാറാരോഗം പിടിപെട്ട് കിടപ്പിലാകുന്നു. ലോവ് ഗെഹ്രിങ്സ് ഡിസീസ് ബാധിച്ച് മരണകിടക്കയിൽ കിടക്കുന്ന കൂട്ടുകാരനോട് അവന്റെ അവസാന ആഗ്രഹമെന്താണെന്ന് ചോദിച്ചറിയുകയാണ് ആത്മാർത്ഥസുഹൃത്തുക്കളായ നാം-ജൂണും ഗപ്-ഡിയോകും. എന്നാൽ അവന്റെ ആഗ്രഹം എന്താണെന്ന് കേട്ടപ്പോൾ ഇരുവരും ഞെട്ടി, അത് കേട്ട് ചിരിക്കണോ അതോ കരയണോ എന്നറിയാൻ പറ്റാത്ത […]
Chutney / ചട്നി (2016)
എം-സോണ്‍ റിലീസ് – 1520 ഭാഷ ഹിന്ദി സംവിധാനം Jyoti Kapur Das പരിഭാഷ സജിൻ.എം.എസ് ജോണർ ഷോർട്ട്ഫിലിം, കോമഡി, ഡ്രാമ, 7.8/10 ജ്യോതി കപുർ ദാസ് എഴുതി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ഒരു ഷോർട്ട് ഫിലിം ആണ് ‘ചട്നി’.ബോളിവുഡ് താരങ്ങളായ ടിസ്കാ ചോപ്ര, ആദിൽ ഹുസൈൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യുട്യൂബിൽ റിലീസ് ചെയ്ത ഹ്രസ്വചിത്രം ഇതുവരെ 125 മില്യണിലേറെ വ്യൂവ്സ് നേടിക്കഴിഞ്ഞു.വെറും 17 മിനുറ്റ് മാത്രം ദൈർഖ്യമുള്ള ഈ ചിത്രം പ്രേക്ഷകരെ […]
The Family Man Season 1 / ദ ഫാമിലി മാൻ സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 1512 ഭാഷ ഹിന്ദി സംവിധാനം Krishna D.K, Raj Nidimoru പരിഭാഷ ലിജോ ജോളി, സുനില്‍ നടയ്ക്കല്‍,കൃഷ്ണപ്രസാദ് എം വി, സിദ്ധീഖ് അബൂബക്കർ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.6/10 ഭാരതം 130 കോടി ജങ്ങൾ വസിക്കുന്ന രാജ്യം അതായത് ലോക ജനസംഖ്യ യുടെ 6 ൽ 1 പേർ, പല മതങ്ങൾ പല ജാതികൾ, പല ഭാഷകൾ പല സംസ്കാരങ്ങൾ പൈതൃകമായി ഇവിടെ ജനിച്ചു വളർന്നവർ, പലയിടത്തു നിന്നും കുടിയേറി പാർത്തവർ, പലവിധ […]
Sex Is Zero / സെക്സ് ഈസ് സീറോ (2002)
എം-സോണ്‍ റിലീസ് – 1511 ഭാഷ കൊറിയൻ സംവിധാനം JK Youn പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, റൊമാൻസ് 6.6/10 തന്റെ മിലിറ്ററി ജീവിതത്തിനിടയിൽ വൈകി കോളേജിൽ ചേരേണ്ടി വന്ന മാടന്റെ ശരീരവും മാട പ്രാവിന്റെ മനസ്സുമുള്ള യുൻസിക്. കോളേജിലെ തന്നെ സുന്ദരിയായ യുൻഹയോ എന്ന പെൺകുട്ടിയോട് പ്രണയം തോന്നുന്നു. എന്നാൽ സർവ്വോപരി കാണാൻ സുന്ദരനും കയ്യിലിരിപ്പ് വളരെ മോശവുമായ സാങ്കോക് എന്ന യുവാവുമായി യുൻഹയോ പ്രണയത്തിലാകുന്നു. 2002 ൽ ഇറങ്ങിയ ഒരു അഡൽറ്റ് കോമഡി […]
Yomeddine / യോമദൈൻ (2018)
എം-സോണ്‍ റിലീസ് – 1510 ഭാഷ അറബിക് സംവിധാനം A.B. Shawky പരിഭാഷ നിഷാദ് ജെ എൻ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 7.2/10 യോമദൈൻ എന്ന അറബിക്ക് വാക്കിന്റെ അർത്ഥം ന്യായവിധി ദിനം എന്നാണ്. സാംക്രമിക രോഗംമൂലം സമൂഹത്തിൽ നിന്നും ബഹിഷ്കൃതരായ മനുഷ്യരുടെ ആത്മനൊമ്പരങ്ങളുടെ ചലച്ചിത്ര ആവിഷ്കരങ്ങൾ മുമ്പും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയിട്ടുണ്ട്. 2018ലെ കാൻ മേളയിൽ ഫ്രൻകൊസ് ഷാലൈ അവാർഡും പാം ഡി ഓർ നോമിനേഷനും ലഭിച്ച ഈ ചിത്രം പറയുന്നതും പാർശ്വവൽക്കരിക്കപ്പെട്ട […]
Kung Fu Hustle / കുങ് ഫു ഹസിൽ (2004)
എം-സോണ്‍ റിലീസ് – 1505 ഭാഷ കാന്റോണീസ് സംവിധാനം Stephen Chow പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ആക്ഷൻ, കോമഡി, ഫാന്റസി 7.7/10 ‘നിങ്ങൾക്കും പഠിക്കാം കുംഗ് ഫു’ എന്ന 20 പൈസയ്ക്ക് കിട്ടുന്ന പുസ്തകം 10 രൂപയ്ക്ക് വാങ്ങി കാണാപ്പാഠം പഠിച്ച് സമൂഹത്തിൽ നടമാടുന്ന അക്രമത്തിനും അനീതിക്കുമെതിരെ ചെറുപ്രായത്തിൽ പോരാടാനിറങ്ങിയതാണ് സിങ്. ആദ്യത്തെ മിഷൻ തന്നെ പാളിപ്പോയി. സിങിനെ അഞ്ചെട്ട് പിള്ളേർ വളഞ്ഞിട്ട് തല്ലി. ഇവിടെ ഹീറോകൾ പച്ചപിടിക്കില്ലെന്ന് മനസ്സിലായ സിങ് വില്ലനാവാൻ തീരുമാനിച്ച് […]