എം-സോണ്‍ റിലീസ് – 1937 ഭാഷ കൊറിയൻ സംവിധാനം Kwak Jung-hwan പരിഭാഷ ജീ ചാൻ-വൂക്ക് ജോണർ ഡ്രാമ, റൊമാൻസ്, ത്രില്ലർ 7.8/10 സ്നോ വൈറ്റിന്റെയും അവളുടെ ക്രൂരയായ രണ്ടാനമ്മയുടെയും കഥ എല്ലാവരും വായിച്ചിട്ടുണ്ടാകും..എല്ലാം അറിയുന്ന മാന്ത്രിക കണ്ണാടിയോട് ഏറ്റവും സുന്ദരി ആരാണെന്ന് ചോദിക്കുന്ന രണ്ടാനമ്മ സ്നോ വൈറ്റ് എന്ന ഉത്തരം കേൾക്കുന്നതോടെ ദേഷ്യം പിടിച്ചു അവളെ കൊല്ലാൻ ഹണ്ട്സ് മാനെ ഏല്പിക്കുന്നു. അവിടന്നു രക്ഷപ്പെട്ട് 7 കുള്ളന്മാരോടൊപ്പം കാട്ടിലെ ചെറിയ വീട്ടിൽ താമസിക്കുന്ന സ്നോ വൈറ്റിനെ […]
11:14 / ഇലവൻ:ഫോർട്ടീൻ (2003)
എം-സോണ്‍ റിലീസ് – 1935 ഭാഷ ഇംഗ്ലീഷ് സംവിധാനം Greg Marcks പരിഭാഷ സുനീർ കബീർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.2/10 ഒരു രാത്രി 11:14 ന് ഒരു ടൗണിൽ നടക്കുന്ന വ്യത്യസ്തങ്ങളായ രണ്ട് വാഹനാപകടങ്ങൾ.അവ എങ്ങനെ ചിലരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു എന്നതാണ് ബ്ലാക്ക്കോമഡിയിലൂടെ ഈ ത്രില്ലർ മൂവി പറയുന്നത്. കഥ അവതരിപ്പിച്ചിരിക്കുന്ന രീതി തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത. തുടക്കം തന്നെയാണ് അവസാനം, അവസാനം തന്നെയാണ് തുടക്കം ഈ വാക്കുകൾ ഈ സിനിമയ്ക്കും അനുയോജ്യമാണ്. അഭിപ്രായങ്ങൾ […]
A Frozen Flower / എ ഫ്രോസൺ ഫ്ലവർ (2008)
എം-സോണ്‍ റിലീസ് – 1933 ഭാഷ കൊറിയൻ സംവിധാനം Yoo Ha പരിഭാഷ ഗോവിന്ദ പ്രസാദ് പി ജോണർ ഡ്രാമ, റൊമാൻസ്, ഹിസ്റ്ററി 7.1/10 ഗോറിയോയിലെ ഗോങ്മിൻ രാജാവിന്റെ ഭരണകാലത്തിന്റെ ഒരു സ്വതന്ത്ര ആവിഷ്കാരമാണ് യൂഹാ യുടെ ഈ സിനിമ. സ്വവർഗ്ഗാനുരാഗിയായ ഗോറിയൻ രാജാവ് ഒരു കൂട്ടം കുട്ടികളെ പരിശീലിപ്പിച്ച് സ്വന്തം ബോഡി ഗാർഡ്സായി നിയമിക്കുന്നു. പിന്തുടർച്ചാവകാശിക്ക് വേണ്ടി രാജാവ് തന്റെ ഏറ്റവുമടുത്ത അനുയായിയെ രാജ്ഞിയോടൊപ്പം കിടക്ക പങ്കിടാൻ നിയോഗിക്കുന്നു. അവർ തമ്മിൽ ഒരു പ്രണയബന്ധം വളർന്നു […]
Victory / വിക്ടറി (1981)
എം-സോണ്‍ റിലീസ് – 1934 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം John Huston പരിഭാഷ സാബിറ്റോ മാഗ്മഡ് ജോണർ ഡ്രാമ, സ്പോര്‍ട്, വാർ 6.7/10 ഫുട്ബോളിനൊരു ആത്മാവുണ്ട്. പ്രതിരോധമായും, പ്രതിഷേധമായും, കലയായും ആസ്വാദനമായും, മനുഷ്യത്വത്തിന്റെ പ്രതീകമായും എല്ലാം അവതരിക്കുന്ന ഒരു ആത്മാവ്. അതിന്റെ ചരിത്രം ലോക ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഒരേട് ആണ്.ആ ഏടുകളിൽ ഒന്ന് ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ഹിറ്റ്ലറുടെ നാസി ക്രൂരതകളുമായി ബന്ധപ്പെട്ടതാണ്. നാസി ഫാസിസത്തെ ഫുട്ബോൾ കൊണ്ട് […]
Mulk / മുൽക് (2018)
എം-സോണ്‍ റിലീസ് – 1931 ഭാഷ ഹിന്ദി സംവിധാനം Anubhav Sinha പരിഭാഷ അഫ്സല് വെള്ളിമുറ്റം ജോണർ ഡ്രാമ 6.8/10 പ്രശസ്ത സംവിധായകന് അനുഭവ് സിന്‍ഹയുടെ 2018 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മുല്‍ക്. നമ്മുടെ രാജ്യത്തിലെ വര്‍ഗീയ മുതലെടുപ്പ് ശക്തമായി പറയുന്ന ഒരു ചിത്രമാണ് മുല്‍ക്. ഒരു സാധാരണ മുസ്ലീം കുടുംബത്തിലെ ഒരാള്‍ തീവ്രവാദിയാകുന്നതും അതുകൊണ്ട് ആ കുടുംബം നേരിടുന്ന പ്രശ്ണങ്ങളിലൂടെയാണ് മുല്‍ക്കിന്റെ കഥ വികസിക്കുന്നത്. സിനിമാ ലോകത്തിന് തീരാ നഷ്ടമായി നമ്മെ വിട്ട് പിരിഞ്ഞ ഋഷി […]
Fire Will Come / ഫയർ വിൽ കം (2019)
എം-സോണ്‍ റിലീസ് – 1930 ഭാഷ ഗലീഷ്യൻ സംവിധാനം Oliver Laxe പരിഭാഷ ശ്രീജിത്ത് കെ പി ജോണർ ക്രൈം, ഡ്രാമ 7.0/10 സ്പാനിഷ് യുവസംവിധായകനായ ഒലിവർ ലാഷെ ഗലീഷ്യൻ ഭാഷയിൽ സംവിധാനം ചെയ്ത സിനിമയാണ് 2019ൽ പുറത്തിറങ്ങിയ “ഫയർ വിൽ കം”. ഒരു ഗ്രാമം മുഴുവൻ തീയിട്ടു നശിപ്പിച്ച കുറ്റത്തിന് ജയിൽശിക്ഷയനുഭവിച്ച അമഡോർ, ശേഷം ഗ്രാമത്തിലേക്ക് തിരിച്ചുവരികയാണ്. തുടർന്നു അദേഹത്തിന്റെ ജീവിതത്തിലൂടെയും , ഗലീഷ്യൻ പ്രകൃതിസൗന്ദര്യത്തിലൂടെയും സിനിമ മുന്നോട്ടു നീങ്ങുന്നു. പച്ചവിരിച്ച കുന്നുകളും വനങ്ങളും നിറഞ്ഞ […]
San Andreas / സാൻ ആൻഡ്രെയസ് (2015)
എം-സോണ്‍ റിലീസ് – 1928 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Peyton പരിഭാഷ ജയിംസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6/10 ബ്രാഡ് പെയ്റ്റൺ സംവിധാനം ചെയ്ത് ഡ്വെയ്ൻ ജോൺസൺ (റോക്ക്) മുഖ്യ വേഷത്തിൽ വന്ന് 2015-ൽ പുറത്തിയ ഇംഗ്ലീഷ് Disaster/thriller മൂവി ആണ് സാൻ ആൻഡ്രെയസ്.LAFD-യിൽ ജോലി ചെയ്യുന്ന നായകൻ, സാൻ ആൻഡ്രെയാസിൽ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഭൂകമ്പമുണ്ടാകുന്നു,തന്റെ മകൾ അവിടെ അകപ്പെട്ടതിനാൽ, മകളെ രക്ഷിക്കാൻ മുൻ ഭാര്യയെയും കൂട്ടി മകളുടെ അടുത്ത് […]
Uma Maheswara Ugra Roopasya / ഉമാ മഹേശ്വര ഉഗ്ര രൂപസ്യ (2020)
എം-സോണ്‍ റിലീസ് – 1925 ഭാഷ തെലുഗു സംവിധാനം Maha Venkatesh പരിഭാഷ വിനിൽ ദേവ് കൊണ്ടോട്ടി ജോണർ ഡ്രാമ 7/10 ഒരു നാട്ടിൻപുറത്ത് ചെറിയൊരു ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന ഉമാ മഹേശ്വരന്റെ പ്രതികാര കഥയാണ് 2020ൽ തെലുഗുവിൽ പുറത്തിറങ്ങിയ ഉമാ മഹേശ്വര ഉഗ്ര രൂപസ്യ എന്ന ചിത്രം.ആരോടും പ്രശ്നത്തിന് പോവാത്ത ഒരു സാധാരക്കാരനാണ് ഉമാ മഹേശ്വര. ഒരു ദിവസം കവലയിൽ നടക്കുന്ന ഒരു വഴക്കിനിടയിൽ പിടിച്ചു മാറ്റാൻ ചെല്ലുന്ന അവന് നാട്ടുകാരെ മുന്നിൽ വെച്ച് നല്ലപോലെ […]