എം-സോണ്‍ റിലീസ് – 1924 ഭാഷ നോർവീജിയൻ, ഇംഗ്ലീഷ് സംവിധാനം Joachim Rønning, Espen Sandberg പരിഭാഷ വിഷ്ണു സി. ചിറയിൽ ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 7.2/10 ശരിക്കും നടന്നൊരു സാഹസിക കഥയാണ് Kon-Tiki എന്ന ചിത്രം പറയുന്നത്. പോൾ ഹെയർദാൾ ഒരു ചരിത്രാന്വേഷിയും ആർക്കിയോളജിസ്റ്റും പര്യവേഷകനുമൊക്കെയാണ്.ചരിത്രത്തിൽ ആരും ശ്രദ്ധിക്കപ്പെടാതെ കിടന്നൊരു വലിയ സത്യത്തെ കണ്ടെത്തുന്ന പോളിന് അത് ലോകത്തിന് മുൻപിലേക്ക് തുറന്ന്കാട്ടുക അത്ര എളുപ്പമായിരുന്നില്ല.ആ സത്യത്തെ ഊട്ടിയുറപ്പിക്കാൻ പോളും തന്റെ സുഹൃത്തക്കളും നടത്തേണ്ടി വരുന്ന സാഹസികതയിലേക്കാണ് […]
Vikings Season 6 / വൈക്കിങ്സ് സീസൺ 6 (2019)
എം-സോണ്‍ റിലീസ് – 1923 ഭാഷ ഇംഗ്ലീഷ് നിർമാണം TM Productions പരിഭാഷ ഗിരി പി എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.6/10 സൂര്യാസ്തമയത്തിന്റെ നാടുകൾ തേടി മഹാസമുദ്രത്തിന്റെ നിഗൂഢതകൾ താണ്ടിയ വൈക്കിങ് എന്ന ജനസമൂഹമാണ് ചരിത്ര രേഖകളനുസരിച്ച് പ്രമുഖരായ പ്രഥമ പര്യവേക്ഷകരും കോളനിസ്റ്റുകളും. ആദ്യമാദ്യം നിഷ്ഠൂരരായ ഇക്കൂട്ടരുടെ തൊഴിൽ കൊള്ളയായിരുന്നു. കേരളത്തിലെ ചുണ്ടൻ വള്ളങ്ങളെ അനുസ്മരിപ്പിക്കുന്ന വൈക്കിങ്ങുകളുടെ വള്ളങ്ങൾ ഉത്തര അറ്റ്ലാന്റിക്കിന്റെ വിരിമാറിലൂടെ പാഞ്ഞുപോയിരുന്ന ഒരു കാലഘട്ടം ആയിരുന്നു അത്. പര്യവേക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന പ്രദേശങ്ങളിലെ […]
When They See Us / വെൻ ദേ സീ അസ് (2019)
എം-സോണ്‍ റിലീസ് – 1922 ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ സായൂജ് പി.എസ്, ഷാരുൺ പി.എസ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 8.9/10 ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ കേസുകളിലൊന്നാണ് “ദി സെൻട്രൽ പാർക്ക് ജോഗർ കേസ്.” 1989 ഏപ്രിൽ 19-ന് രാത്രി സെൻട്രൽ പാർക്കിൽ വെച്ച് പട്രീഷ്യാ മൈലിയെന്ന 28-കാരി ക്രൂരമായി മർദ്ദിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. തലക്ക് പിന്നിലേറ്റ മാരക മുറിവ് കാരണം ശരീരത്തിലെ 75 % രക്തവും ചോർന്ന് പോയ അവർക്ക് […]
Ashfall / ആഷ്ഫോൾ (2019)
എം-സോണ്‍ റിലീസ് – 1920 ഭാഷ കൊറിയൻ സംവിധാനം Byung-seo Kim,Hae-jun Lee പരിഭാഷ അജിത് രാജ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.3/10 ലീ ബ്യൂങ് ഹുൻ, മാ ഡോങ് സിയോക്ക്, ഹാ ജൂങ് വൂ എന്നിവർ അഭിനയിച്ച, 2019ൽ ഇറങ്ങിയ കൊറിയൻ ആക്ഷൻ ഡിസാസ്റ്റർ ചിത്രമാണ് ആഷ്ഫോൾ.ചൈന-കൊറിയ അതിർത്തിയിലെ ബെയ്ക്ഡു പർവ്വതം പൊട്ടുന്നതുമൂലം, കൊറിയയുടെ പലഭാഗത്തും ഭൂമികുലുക്കങ്ങൾ ഉണ്ടാവുന്നു. വരാൻ പോകുന്ന 3 ഭൂകമ്പങ്ങൾ തടയാനുള്ള അയുധങ്ങൾ ഉത്തര കൊറിയയിൽ നിന്നും കടത്തികൊണ്ടുവരാനായി ഒരു […]
The Hunter / ദി ഹണ്ടർ (2011)
എം-സോണ്‍ റിലീസ് – 1919 ഭാഷ ഇംഗ്ലീഷ് സംവിധാനം Daniel Nettheim പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലർ 6.7/10 ഡാനിയൽ നെതീം സംവിധാനം ചെയ്ത്, വില്യം ഡാഫോ, സാം നീൽ, ഫ്രാൻസിസോ കൊന്നൊർ എന്നിവരഭിനയിച്ച ഓസ്ട്രേലിയൻ ചിത്രമാണ് 2011-ൽ ഇറങ്ങിയ ‘ദി ഹണ്ട്’. ജൂലിയ ലീഖ് 1999-ൽ എഴുതിയ ഇതേ പേരിലുള്ള നോവലാണ് ചിത്രത്തിന്റെ കഥ.വംശനാശം സംഭവിച്ചെന്നു കരുതപ്പെടുന്ന ടാസ്മാനിയൻ ടൈഗർ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും, അവ മരുന്നു നിർമാണത്തിന് ഉപയോഗിക്കാമെന്നും കണ്ട്, മാർട്ടിൻ […]
Ramchand Pakistani / രാംചന്ദ് പാകിസ്താനി (2008)
എം-സോണ്‍ റിലീസ് – 1918 ഭാഷ ഉറുദു സംവിധാനം Mehreen Jabbar പരിഭാഷ അബ്ദുൽ മജീദ് ജോണർ ഡ്രാമ 7.6/10 1947-ൽ ഇന്ത്യ-പാകിസ്ഥാൻ വിഭജനാനന്തരം പഴയ നാട്ടുരാജ്യങ്ങളായ പഞ്ചാബ്, ബംഗാൾ, സിന്ധ്, കശ്മീർ എന്നിവയാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ വിഭജിക്കപ്പെട്ടത്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ കിടക്കുന്ന ഒരു സിന്ധി ഹിന്ദു ദളിത് കുടുംബത്തിന്റെ കഥയാണ് ഈ സിനിമ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ഈ സിനിമ റിലീസിന് ശേഷം 2008-09 കാലഘട്ടത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ സുപ്രധാനമായ ചില തീരുമാനങ്ങൾ എടുക്കാൻ ഇടയാക്കുകയും […]
God Exists, Her Name Is Petrunya / ഗോഡ് എക്സിസ്റ്റ്സ്, ഹെർ നെയിം ഈസ് പെട്രൂണിയ (2019)
എം-സോണ്‍ റിലീസ് – 1917 MSONE GOLD RELEASE ഭാഷ മാസിഡോണിയൻ സംവിധാനം Teona Strugar Mitevska പരിഭാഷ ശ്രീധർ, സൂരജ് എസ് ചിറക്കര ജോണർ ഡ്രാമ 6.8/10 മാസിഡോണിയയിലെ ഒരു കൊച്ചു ഗ്രാമത്തിൽ പള്ളിയിലച്ചൻ ഒരു കുരിശ് പുഴയിലേക്കെറിഞ്ഞ് നാട്ടുകാർ അത് നീന്തിപ്പോയി എടുക്കാൻ ശ്രമിക്കുന്ന ഒരു ചടങ്ങുണ്ട്. ആദ്യം അത് കരസ്ഥമാക്കാൻ കഴിയുന്ന ആളിന് സമൃദ്ധിയും സമ്പത്തും വരുമെന്നാണ് വിശ്വാസം. പക്ഷെ ഈ ചടങ്ങിലെ അലിഖിത നിയമം സ്ത്രീകൾ പങ്കെടുക്കാൻ പാടില്ലെന്നതാണ്. ഇതിനെ ചോദ്യം […]
When I Saw You / വെൻ ഐ സോ യു (2012)
എം-സോണ്‍ റിലീസ് – 268 ഭാഷ അറബിക്, ഇംഗ്ലീഷ് സംവിധാനം Annemarie Jacir പരിഭാഷ വിവേക് സത്യൻ ജോണർ ഡ്രാമ 6.6/10 ജോർദ്ദാനിലെത്തുന്ന പലസ്തീന് അഭയാര്‍ഥികള്‍ ദയനീയ സാഹചര്യങ്ങളില്‍ കൂടാരങ്ങളില്‍ മോചനം കാത്ത് കഴിയുന്നു. അയ്ധക്കും പതിനൊന്നുകാരനായ മകന് താരീഖിനും സാഹചര്യങ്ങള്‍ അസഹനീയമാണ്. പുറത്തു കടക്കാന്‍ താരീഖ് കണ്ടെത്തുന്ന വഴികള്‍ അവരെ എങ്ങോട്ടാണ് കൊണ്ടുപോവുക? അഭിപ്രായങ്ങൾ പങ്കുവെക്കാൻ