എം-സോണ്‍ റിലീസ് – 1805 ഭാഷ ഹിന്ദി സംവിധാനം Neeraj Pandey പരിഭാഷ അജേഷ് കണ്ണൂർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.1/10 നീരജ് പാണ്ഡെ രചനയും സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു സാമൂഹിക പ്രതിബദ്ധതയുള്ള ഇന്ത്യൻ ത്രില്ലർ ചലച്ചിത്രമാണ് എ വെനസ്ഡേ!.വിരമിക്കാൻ പോകുന്ന ഒരു പൊലീസ് കമ്മീഷണർ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിനിറഞ്ഞതും രേഖാമൂലമുള്ള തെളിവുകളൊന്നും നിലവിലില്ലാത്തതുമായ ഒരു കേസന്വേഷണത്തിന്റെ അനുഭവങ്ങൾ ഓർമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഒരു ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് […]
Kabhi Haan Kabhi Naa / കഭി ഹാ കഭി നാ (1994)
എം-സോണ്‍ റിലീസ് – 1803 ഭാഷ ഹിന്ദി സംവിധാനം Kundan Shah പരിഭാഷ ശ്രീഹരി പ്രദീപ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 7.8/10 കുന്ദൻ ഷായുടെ സംവിധാനത്തിൽ 1994ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ഡ്രാമയാണ് “കഭി ഹാ കഭി നാ “. സുനിൽ എന്ന നിഷ്ക്കളങ്കനും കുസൃതിക്കാരനുമായ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത് ഷാരൂഖ് ഖാനാണ്. താൻ ജീവനുതുല്യം സ്നേഹിക്കുന്ന പെൺകുട്ടി മറ്റൊരാളെ പ്രണയിക്കുന്നു. അവളെ സ്വന്തമാക്കാൻ നായകൻ കാണിക്കുന്ന തത്രപ്പാടുകളും, അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിന്റെ […]
Peeping Tom / പീപ്പിംഗ് ടോം (1960)
എം-സോണ്‍ റിലീസ് – 1801 ക്ലാസ്സിക് ജൂൺ 2020 – 31 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Powell പരിഭാഷ പ്രശോഭ് പി.സി, രാഹുൽ രാജ് ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.7/10 മാർക്ക് ലൂയിസ് ലണ്ടനിലെ ഒരു ചലച്ചിത്ര ഫോട്ടോഗ്രാഫറാണ്. മാസികകൾക്ക് വേണ്ടി യുവതികളുടെ അർധനഗ്ന ചിത്രങ്ങൾ എടുക്കുന്നതാണ് ഇടവേളകളിൽ അയാളുടെ ജോലി. മറ്റുള്ളവർക്ക് മാർക്ക് ഒരു നാണക്കാരനാണ്. പക്ഷേ അയാൾക്ക് വിചിത്രമായ ഒരു ശീലമുണ്ട്. സ്ത്രീകളെ കൊന്ന് മരണത്തിനു തൊട്ടുമുമ്പുള്ള അവരുടെ മുഖഭാവം ചിത്രീകരിക്കുക. അത് വീട്ടിലെ […]
In a Better World / ഇൻ എ ബെറ്റർ വേൾഡ് (2010)
എം-സോണ്‍ റിലീസ് – 1800 ഭാഷ ഡാനിഷ് സംവിധാനം Susanne Bier പരിഭാഷ ഷാരുൺ പി.എസ് ജോണർ ഡ്രാമ, റൊമാൻസ് 7.6/10 2011-ലെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാറും ഗോൾഡൻ ഗ്ലോബും നേടിയ ഡാനിഷ് ചിത്രമാണ് സൂസൻ ബയർ സംവിധാനം ചെയ്ത “ഇൻ എ ബെറ്റർ വേൾഡ്.” സുഡാനി അഭയാർത്ഥി ക്യാമ്പിലെ രോഗികളെ ചികിത്സിക്കുന്ന ഡോക്ടറാണ് ആന്റൺ. ഗർഭിണികളുടെ വയറ്റിലെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ബെറ്റ് വെച്ച്, ശേഷം വയറ് തുറന്ന് കുഞ്ഞിനെ പുറത്തെടുത്ത് നോക്കുന്ന ക്രൂരനായൊരു സുഡാനിക്കാരന്റെ […]
Basic Instinct / ബേസിക് ഇൻസ്റ്റിങ്റ്റ് (1992)
എം-സോണ്‍ റിലീസ് – 1798 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Verhoeven പരിഭാഷ ആശിഷ് വി.കെ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.0/10 പോൾ വേറോവെന്റെ സംവിധാനത്തിൽ, ഷാരോൺ സ്റ്റോൺ, മൈക്കിൽ ഡഗ്ലസ് എന്നിവർ അഭിനയിച്ച ഒരു ഇറോടിക് ത്രില്ലർ ചലച്ചിത്രം ആണ് ബേസിക് ഇൻസ്റ്റിങ്റ്റ്. ഒരു റോക് സ്റ്റാറിന്റെ കൊലപാതകം അന്വേഷിക്കുന്ന ഡിറ്റക്ടീവ് കറൻ, കൊലപാതകം നടത്തി എന്ന് സംശയിക്കപ്പെടുന്ന കാതറിൻ ട്രമേൽ എന്ന അതി സുന്ദരിയായ എഴുത്തുകാരിയും ആയി പ്രണയത്തിൽ ആകുന്നതും, തുടർന്ന് നടക്കുന്ന […]
Padi Padi Leche Manasu / പഡി പഡി ലേചേ മനസു (2018)
എം-സോണ്‍ റിലീസ് – 1796 ഭാഷ തെലുഗു സംവിധാനം Hanumantha Rao Raghavapudi പരിഭാഷ വിനിൽ ദേവ് കൊണ്ടോട്ടി ജോണർ ഡ്രാമ, റൊമാൻസ് 6.4/10 കൊൽക്കത്തയിൽ ജീവിക്കുന്ന സൂര്യയുടെയും വൈശാലിയുടെയും കഥയാണ് ‘പഡി പഡി ലെചേ മനസു’. ഫുട്ബാൾ താരമായ സൂര്യ, മെഡിക്കൽ വിദ്യാർത്ഥിനിയായ വൈശാലിയെ കണ്ട മാത്രയിൽ പ്രണയിക്കുന്നു. തുടർന്ന് പല രസകരമായ കാര്യങ്ങൾ ചെയ്ത് വൈശാലിയെ സൂര്യ പ്രണയത്തിൽ വീഴ്ത്തുകയാണ്. പ്രണയത്തിലായതും വൈശാലി, വിവാഹത്തെപ്പറ്റി സംസാരിക്കുന്നു. പ്രണയവിവാഹം ചെയ്തിട്ടും വളരെ നേരത്തെ തന്നെ പിരിഞ്ഞ […]
Nights of Cabiria / നൈറ്റ്സ് ഓഫ് കബീരിയ (1957)
എം-സോണ്‍ റിലീസ് – 1795 ക്ലാസ്സിക് ജൂൺ2020 – 30 ഭാഷ ഇറ്റാലിയൻ സംവിധാനം Federico Fellini പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഡ്രാമ 8.1/10 വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ഫെഡറിക്കോ ഫെല്ലിനിയുടെ സംവിധാനത്തിൽ 1957 ൽ പുറത്തിറങ്ങിയ ചിത്രമാണ് നൈറ്റ്സ് ഓഫ് കബീരിയ. മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ ഉൾപ്പടെ പല പുരസ്കത്തിനും അർഹമായിട്ടുണ്ട് ഈ സിനിമ.റോമിലെ തെരുവുകളിൽ സ്നേഹത്തിനു വേണ്ടി അലഞ്ഞു നടക്കുന്ന കബീരിയ എന്ന അഭിസാരികയുടെ കഥയാണിത്.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അവൾ അത്രമേൽ കൊതിച്ചിരുന്നു. പക്ഷേ, സ്നേഹിച്ചവർ […]
Loves of a Blonde / ലൗസ് ഓഫ് എ ബ്ലോണ്ട് (1965)
എം-സോണ്‍ റിലീസ് – 1794 ക്ലാസ്സിക് ജൂൺ2020 – 29 ഭാഷ ചെക്ക് സംവിധാനം Milos Forman പരിഭാഷ ഹരി കൃഷ്ണൻ ജോണർ കോമഡി, റൊമാൻസ്, ഡ്രാമ 7.6/10 ചെക്കോസ്ലോവാക്യയിലെ ഒരു ഷൂ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ആന്തുല എന്ന യുവതിയുടെയും അവളുടെ പ്രണയത്തിന്റെയും കഥയാണ് ഈ ചിത്രം. സർക്കാരിന്റെ ചില നയങ്ങൾ മൂലം നാട്ടിൽ യുവാക്കളുടെ എണ്ണം കുറയുന്നു. 16 യുവതികൾക്ക് ഒരു പുരുഷൻ മാത്രം. തന്റെ വനിതാ ജീവനക്കാർ അടക്കമുള്ളവരുടെ സ്വകാര്യ ജീവിതത്തെ ഇത് ബാധിക്കുമെന്ന് ഫാക്ടറി […]