എം-സോണ്‍ റിലീസ് – 1033 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Prakash Jha പരിഭാഷ ഷിഹാബ് എ ഹസ്സൻ, അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.8/10 പ്രകാശ് ഝായുടെ മുന്‍ റിലീസുകളായ രാജ്നീതി (2010), സത്യാഗ്രഹ (2011) തുടങ്ങിയ സിനിമകള്‍ നല്കിയ അതേ തുടര്‍ച്ച തന്നെയാണ് ചക്രവ്യൂഹ (2012). അഴിമതി, കുത്തഴിഞ്ഞ ഭരണ വ്യവസ്ഥ, പോലീസ് രാജ് തുടങ്ങിയവയെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയായ മാവോയിസ്റ്റ്-നക്സലൈറ്റ് പ്രവര്‍ത്തനങ്ങളിലൂടെ വരച്ച് കാട്ടുന്ന […]
Foxtrot / ഫോക്സ്ട്രോട്ട് (2017)
എം-സോണ്‍ റിലീസ് – 1032 BEST OF IFFK 2018 – 03 ഭാഷ ഹീബ്രു സംവിധാനം Samuel Maoz പരിഭാഷ സിനിമ കളക്ടീവ് വടകര ജോണർ ഡ്രാമ 7.3/10 സാമുവല്‍ മാവോസിന്റെ സംവിധാനത്തില്‍ 2017 ല്‍ പുറത്തിറങ്ങിയ ഇസ്രായേലി സിനിമയാണ് ഫോക്സ്ട്രോട്ട്. ടെല്‍ അവീവില്‍ ജീവിക്കുന്ന മൈക്കല്‍-ഡാഫ്ന ഫെല്‍ഡ്മാന്‍ ദമ്പതികള്‍ക്ക് ഇസ്രായേലി സൈന്യത്തില്‍ ജോലി ചെയ്യുന്ന തങ്ങളുടെ മകന് ജോനാഥന് ഫെല്‍ഡ്മാന്‍ സൈനികസേവനത്തിനിടെ കൊല്ലപ്പെട്ടതായി സന്ദേശം ലഭിക്കുന്നു. എന്നാല്‍ എവിടെവച്ച്, എങ്ങനെയാണ് തങ്ങളുടെ മകന് മരണപ്പെട്ടതെന്നതിനെക്കുറിച്ചുള്ള […]
Mohabbatein / മൊഹബത്തേൻ (2000)
എം-സോണ്‍ റിലീസ് – 1031 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Aditya Chopra പരിഭാഷ ലിജോ ജോയി വടക്കുംപാടത്ത്, ശ്രീഹരി പ്രദീപ് ജോണർ മ്യൂസിക്കൽ, ഡ്രാമ, റൊമാൻസ് 7.1/10 ബോളിവുഡ്ഡിലെ പണംവാരി ചിത്രങ്ങളിൽ ഒന്നാണ് 2000 ത്തിലിറങ്ങിയ ഈ ഷാരൂഖ് ഖാൻ ചിത്രം. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഷാറൂഖിന്റെ ഫാൻസിനെ തെല്ലും ബോറടിപ്പിക്കില്ല. അമിതാഭ് ബച്ചന്റെ സ്നേഹനിധിയായ അച്ഛൻ കഥാപാത്രവും ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്. മൊഹബ്ത്തേനിലെ ഇംമ്പമാർന്ന ഗാനങ്ങളാണ് എടുത്തു പറയേണ്ട മറ്റൊരു […]
Dark Season 1 / ഡാര്‍ക്ക് സീസൺ 1 (2017)
എം-സോണ്‍ റിലീസ് – 1030 ഭാഷ ജർമൻ സംവിധാനം Baran bo Odar പരിഭാഷ ജിഷ്ണു പ്രസാദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.7/10 ജര്‍മ്മനിയിലെ ഒരു ചെറിയ ടൗണിൽ രണ്ടു കുട്ടികളെ കാണാതാവുന്നു. തുടര്‍ന്നു നടക്കുന്ന അന്വേഷണത്തില്‍ അവരുടെ കുറ്റകരമായ ഭൂതകാലവും ഇരട്ട ജീവിതവും കുട്ടികൾക്കായി തിരയുന്ന നാല് കുടുംബങ്ങള്‍ക്കിടയിലെ തകര്‍ന്ന ബന്ധങ്ങളുമൊക്കെ തുറന്നുകാട്ടപ്പെടുന്നു. നാലു വ്യത്യസ്ഥ കാലഘട്ടങ്ങളിലായി വികസിക്കുന്ന കഥയിലെ അത്യന്തം നിഗൂഢത നിറഞ്ഞ കഥാപാത്രങ്ങള്‍ക്ക് നഗരത്തിന്റെ ക്ലേശങ്ങള്‍ നിറഞ്ഞ ചരിത്രത്തിലേക്ക് ഏതെങ്കിലും രീതിയില്‍ […]
Pihu / പിഹു (2018)
എം-സോണ്‍ റിലീസ് – 1029 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Kapri Vinod പരിഭാഷ സുനിൽ നടക്കൽ ജോണർ ഡ്രാമ, ത്രില്ലർ 6.7/10 “എല്ലാ മാതാപിതാക്കളും ഒരു കുഞ്ഞിനെ അര്‍ഹിക്കുന്നില്ല”. ‘പിഹു’ കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ വരുന്ന തോന്നല്‍ ഇതായിരിക്കും. ഒരു രണ്ടു വയസ്സുകാരിയുടെ ദിനചര്യകള്‍ മാത്രം ഒരു സിനിമയില്‍ കാണിച്ചാല്‍ പ്രേക്ഷകന് എത്ര മാത്രം താല്‍പ്പര്യത്തോടെ കണ്ടിരിക്കും? എന്നാല്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള ‘പിഹു’ സ്ക്രീനില്‍ നിന്നു കണ്ണെടുക്കാതെ കണ്ടുതീര്‍ക്കാനാവില്ല. […]
A Man Who Was Superman / എ മാന്‍ ഹൂ വാസ് സൂപ്പര്മാന് (2008)
എം-സോണ്‍ റിലീസ് – 1026 ഭാഷ കൊറിയന്‍ സംവിധാനം Yoon-cheol Jung പരിഭാഷ ഷെഹീർ ജോണർ കോമഡി, ഡ്രാമ 7.4/10 എല്ലാവരുടെയുള്ളിലും കാണും ഒരു സൂപ്പര്മാന്.ചിലര്‍ക്ക് അവരുടെ അച്ഛന്, ജ്യേഷ്ഠന് , സുഹ്യത്ത് എന്നിങ്ങനെ.കുട്ടിക്കാലത്ത് കൈ മുകളിലോട്ടുയര്‍ത്തി സൂപ്പര്‍മാനെ അനുകരിക്കാത്തവരും കുറവായിരിക്കും. ഒരു സൂപ്പര്‍മാന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. മൂന്ന് വര്‍ഷമായി ഹ്യുമണ്‍ ഇന്റ്രസ്റ്റിംങ് സ്റ്റോറീസ് ഷൂട്ട് ചെയ്ത് ടീവിയില്‍ അവതരിപ്പിക്കുകയാണ് സോംഗ് സൂ-ജംഗ് എന്ന മാധ്യമ പ്രവര്‍ത്തക, ഒരുതരത്തില്‍ മടുപ്പ് അനുഭവപ്പെട്ടു വരുമ്പൊഴാണ് എല്ലാവരേയും […]
Badhaai Ho / ബധായി ഹോ (2018)
എം-സോണ്‍ റിലീസ് – 1025 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Amit Sharma പരിഭാഷ പ്രവീൺ അടൂർ ജോണർ കോമഡി, ഡ്രാമ 8.1/10 ഒരു സാധാരണ ഇന്ത്യൻ മധ്യവർഗകുടുംബത്തിന്റെ താളം തെറ്റിക്കുന്ന പ്രധാന ഘടകം എന്താകും? പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം, അസുഖം, മരണം അങ്ങനെ എന്തുമാകാം. എന്നാൽ കൗശിക്കുകളുടെ ജീവിതം കീഴ്മേൽ മറിച്ചത് ഒരു ഗർഭമാണ്. വീട്ടിൽ ഒരു കുഞ്ഞതിഥി വരാൻ പോകുന്നു എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ഇരുപത്തഞ്ചുകാരനായ നകുലും (ആയുഷ്മാൻ ഖുറാന) അനിയൻ ഗുലറും. […]
Phantom / ഫാന്റം (2015)
എം-സോണ്‍ റിലീസ് – 1023 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Kabir Khan പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 5.8/10 കബീർ ഖാന്റെ സംവിധാനത്തിൽ സെയ്ഫ് അലി ഖാനും കത്രീന കെയ്ഫും മുഖ്യ വേഷത്തിൽ അഭിനയിച്ചു 2015 ൽ പുറത്തിറങ്ങിയ ബോളിവുഡ് സ്പൈ മൂവിയാണ് ഫാന്റം.ആക്ഷന്‍ വളരെ അധികം പ്രാധാന്യം കൊടുത്തിരിക്കുന്ന ഒരു ചിത്രമാണിത്. 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആ […]