എം-സോണ്‍ റിലീസ് – 1007 ഭാഷ ഫ്രഞ്ച് സംവിധാനം Aki Kaurismäki പരിഭാഷ അബ്ദുൽ മജീദ് ജോണർ കോമഡി, ഡ്രാമ 7.2/10 അക്കി കൗറിസ്മാക്കിയുടെ ലാ ഹാവ്റ, ഷൂസ് പോളിഷ് ചെയ്തു ജീവിക്കുന്ന മാർസെൽ മാക്സും Marcel Marx (André Wilms) അദ്ദേഹത്തിന്റെ ഭാര്യയും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും വന്ന അഭയാർത്ഥി കുട്ടി ഇദ്രിസ്സയുമാണ് പ്രധാന കഥാപാത്രങ്ങൾ Idrissa (Blondin Miguel) തെരുവിൽ ഷൂ പോളിഷ് ചെയ്തു ജീവിക്കുന്ന മാർക്സ് വളരെ കഷ്ടപ്പെട്ടു ജീവിതം തള്ളിനീക്കുകയാണ്. ദാരിദ്ര്യത്തിൽ […]
Rain Man / റെയിൻ മാൻ (1988)
എംസോൺ റിലീസ് – 1005 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Barry Levinson പരിഭാഷ അരുണ്‍കുമാര്‍ വി.ആര്. ജോണർ ഡ്രാമ 8.0/10 വര്‍ഷങ്ങളായി കാണാതിരുന്ന തന്റെ പിതാവ് മരിച്ചതറിഞ്ഞ് സിൻസിനാറ്റിയിലെ വീട്ടിലേക്ക് ചെല്ലുന്ന ചാർളി ബാബിറ്റ് (ടോം ക്രൂസ്) കേള്‍ക്കുന്നത് തന്റെ പിതാവിന്റെ കോടിക്കണക്കിന് ഡോളര്‍ വരുന്ന സ്വത്തിന്റെ സിംഹ ഭാഗവും ഓട്ടിസം ബാധിച്ച മൂത്തമകൻ റെയ്മണ്ടിന് (ഡസ്റ്റിൻ ഹോഫ്മാൻ) പതിച്ചുനൽകിയിരിക്കുകയാണെന്നാണ്. അതുവരെ തനിക്കൊരു മൂത്ത സഹോദരന് ഉണ്ടെന്നു പോലും അറിയാതെ സ്വത്തു മോഹിച്ചു […]
The Bank Job / ദ ബാങ്ക് ജോബ് (2008)
എം-സോണ്‍ റിലീസ് – 1006 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Donaldson പരിഭാഷ അമൽ സി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.2/10 മുൻപ് ഒരു പെറ്റി ക്രിമിനലായിരുന്ന ടെറി ലെതർ (ജേസൺ സ്റ്റഥം), ഇന്നു സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കാർ ഡീലർ ആണ്. ഭാര്യയും കുട്ടികളുമായ് ഒരു സാധാരണ ലണ്ടൻ ജീവിതം നയിക്കുന്ന ടെറിയുടെ അടുക്കലേക്ക് മുൻ കാമുകി മാർട്ടീൻ ലവ് വളരെ ലാഭകരമായ ഒരു ബാങ്ക് മോഷണത്തെ കുറിച്ച് സൂചിപ്പിക്കുന്നു. തുടർന്ന് തന്റെ സംഘത്തോടൊപ്പം […]
Water, Wind, Dust / വാട്ടർ, വിൻഡ്, ഡസ്റ്റ് (1989)
എം-സോണ്‍ റിലീസ് – 1004 ഭാഷ പേർഷ്യൻ സംവിധാനം Amir Naderi പരിഭാഷ ആകാശ് ആർ. എസ്സ് ജോണർ ഡ്രാമ 6.7/10 ചലച്ചിത്രത്തിന്റെ ദൃശ്യഭാഷ പ്രയോഗിക്കുന്നതിൽ കൃതഹസ്തനായ ഇറാനിയൻ സംവിധായകനാണ് അമീർ നദേരി. അദ്ദേഹത്തിന്റെ ‘വാട്ടർ, വിൻഡ്,ഡസ്റ്റ് ‘എന്ന ചലച്ചിത്രം തികച്ചും വ്യത്യസ്തമായ ഒരനുഭവ പ്രപഞ്ചമാണ് ഒരുക്കുന്നത്. 1989ൽ നിർമിച്ച ഈ ചലച്ചിത്രം വരൾച്ചാപീഡിതമായ തെക്കൻ ഇറാനിന്റെ കഥയാണ് പറയുന്നത്. പറയുന്നത് എന്നല്ല കാണിക്കുന്നത് എന്നുതന്നെയാണ് എഴുതേണ്ടത്. ഭൂമിയും മനുഷ്യനും ഒരിറ്റുവെള്ളത്തിനായി പോരാടുന്നതിന്റെ ദൃശ്യവാഗ്മയ ചിത്രമാണ് ഈ […]
Pahuna / പഹൂണ (2017)
എം-സോണ്‍ റിലീസ് – 999 ഭാഷ നേപ്പാളി സംവിധാനം Paakhi A. Tyrewala പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, മിസ്റ്ററി 7.6/10 ഇന്ത്യ നേപ്പാൾ അതിർത്തി കടക്കുന്നതിനിടയിൽ, നിർഭാഗ്യവശാൽ തങ്ങളുടെ മാതാപിതാക്കള്ളിൽ നിന്നും വിട്ടുപിരിയേണ്ടി വരുന്ന 3 നേപ്പാളി കുട്ടികളുടെ അതിജീവനത്തിന്റെ കഥയാണ് പഹൂണ.ബാക്കിയുള്ള ഗ്രാമവാസികളുടെ കൂടെ യാത്ര തുടരുന്ന അവർ, തങ്ങൾ ചെന്നെത്താൻ പോകുന്ന സ്ഥലത്തെ കുറിച്ച്, അവരുടെ കൂട്ടത്തിൽ ഉള്ള വിടുവായനായ ഒരു വൃദ്ധനിൽ നിന്നും ഭയപ്പെടുത്തുന്ന കഥകൾ കേൾക്കാനിടയായി. പരസ്പരം സംരക്ഷിക്കുമെന്ന് അവർ […]
Secret Superstar / സീക്രട്ട് സൂപ്പർസ്റ്റാർ (2017)
എം-സോണ്‍ റിലീസ് – 998 ഭാഷ ഹിന്ദി സംവിധാനം Advait Chandan പരിഭാഷ ജിജോ ജോളി ജോണർ ഡ്രാമ, മ്യൂസിക് 7.9/10 മികച്ച വിജയം നേടിയ ദംഗലിന് ശേഷം അമീർ ഖാൻ ബ്രാൻഡും സൈറാ വാസീമും ഒന്നിച്ച ചിത്രം. ക്ലിഷേകളും പ്രവചനാത്മക ശൈലിയും ചിത്രം പിന്തുടരുന്നുണ്ടെങ്കിലും തുടക്കക്കാരനെന്ന നിലയിൽ ഹൃദ്യമായ അനുഭവം ഒരുക്കിയിട്ടുണ്ട് സംവിധായകൻ അദ്വൈത് ചന്ദൻ. പേര് സൂചിപ്പിക്കും പോലെ സ്വപ്നങ്ങൾ തന്റെ പിതാവിൽ നിന്നും മറച്ചുവെക്കേണ്ടി വന്ന ഇൻസിയ എന്ന പെൺകുട്ടിയുടെ കഥയാണ്. ഇൻസിയയും […]
The Sixth Sense / ദി സിക്സ്ത്ത് സെൻസ് (1999)
എം-സോണ്‍ റിലീസ് – 997 ഭാഷ ഇംഗ്ലീഷ് സംവിധാനം M. Night Shyamalan പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 8.1/10 കോൾ സിയർ എന്ന ബാലനെ അലട്ടുന്ന ഒരു രഹസ്യമുണ്ട് : അവനെ പ്രേതങ്ങൾ സന്ദർശിക്കാനെത്തുന്നു. സ്വന്തം അമ്മയോടു പോലും പറയാത്ത ഈ രഹസ്യം കോൾ കുട്ടികളുടെ മനശാസ്ത്രജ്ഞനായ ഡോക്ടർ മാൽക്കം ക്രോവിനോട് വെളിപ്പെടുത്തുന്നു. കോളിന്റെ ദുരൂഹതകളിലേക്ക് വെളിച്ചം വീശാനുള്ള ഡോക്ടറുടെ അന്വേഷണങ്ങൾ ഇരുവരുടെയും ജീവിതങ്ങളെ മാറ്റിമറിക്കുന്നു. ഇന്ത്യന്‍ വംശജനായ മനോജ് […]
Pelli Choopulu / പെള്ളി ചൂപ്പുലു (2016)
എം-സോണ്‍ റിലീസ് – 996 ഭാഷ തെലുഗു സംവിധാനം Tharun Bhascker Dhaassyam പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.3/10 2016ല്‍ വിജയ് ദേവരകൊണ്ട, ഋതു വര്‍മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തെലുഗില്‍ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രമാണ് പെള്ളി ചൂപ്പുലു. രുണ്‍ ഭാസ്കര്‍ ദാസ്യം ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം 2016 ലെ മികച്ച തെലുഗു ചലച്ചിത്രം, മികച്ച തിരക്കഥ-സംഭാഷണം എന്നിവക്കുള്ള ദേശീയ പുരസ്കാരങ്ങള്‍ […]