എം-സോണ്‍ റിലീസ് – 906 ഭാഷ ഫ്രഞ്ച് സംവിധാനം Michel Gondry പരിഭാഷ ശ്യാം നാരായണൻ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 7.3/10 സ്വപ്നങ്ങള്‍ക്കും യഥാര്‍ത്ഥ ജീവിതത്തിനും ഇടയിലുള്ള അതിര്‍വരമ്പുകള്‍ മനസ്സിലാക്കാന്‍ പലപ്പോഴും സാധിക്കാതെ വരുന്ന സ്റ്റെഫാന്‍ എന്ന യുവാവ് ഫ്രാന്‍സിലെ തന്റെ കുട്ടിക്കാല വസതിയിലേക്ക് തിരിച്ചെത്തുന്നു. അവിടെ തന്റെ അടുത്ത മുറിയിലെ വാടകക്കാരിയായ സ്റ്റെഫാനിയെ അയാള്‍ പരിചയപ്പെടുന്നു. ശേഷം അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളും രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Beyond The Clouds / ബിയോണ്ട് ദി ക്ലൗഡ്സ് (2017)
എം-സോണ്‍ റിലീസ് – 904 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Majid Majidi പരിഭാഷ ലിജോ ജോളി, സുനിൽ നടക്കൽ ജോണർ ഡ്രാമ, ഫാമിലി 6.9/10 ലോക പ്രശസ്ത ഇറാനിയന്‍ സംവിധായകന് മജീദ് മജീദി ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ‘ബിയോണ്ട് ദി ക്ലൗഡ്സ്. മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയായ ആമിറിന്റെയും സഹോദരി താരയുടെയും ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും കഥയാണ് മജീദി ‘ബിയോണ്ട് ദി ക്ലൗഡ്സി’ലൂടെ പങ്ക് വയ്ക്കുന്നത്. എ. ആര്. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മലയാളി താരം […]
Talvar / തൽവാർ (2015)
എം-സോണ്‍ റിലീസ് – 898 ഭാഷ ഹിന്ദി സംവിധാനം Meghna Gulzar പരിഭാഷ അഹ്മദ് സൂരജ് ജോണർ മിസ്റ്ററി, ഡ്രാമ, മിസ്റ്ററി 8.2/10 2008ൽ ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു നോയ്ഡ ഡബിൾ മർഡർ കേസ് അഥവാ ആരുഷി തൽവാർ കൊലക്കേസ്. ഒരു വീട്ടിലെ ഒരു മുറിയിൽ ഡോക്ടർ ദമ്പതിമാരുടെ മകളായ 14 വയസുകാരി പെൺകുട്ടിയും 50 വയസ്സുള്ള വേലക്കാരൻ ഹേം രാജും കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത് ഇന്ത്യൻ മാധ്യമങ്ങൾക്ക് ഏറെക്കാലം പലതരത്തിലുള്ള കഥകൾ […]
Armour of God / ആർമർ ഓഫ് ഗോഡ് (1986)
എം-സോണ്‍ റിലീസ് – 897 ഭാഷ കാന്റോണീസ് സംവിധാനം Jackie Chan, Eric Tsang പരിഭാഷ വിജയ് വിക്ടർ ജോണർ ആക്ഷൻ, ഡ്രാമ, കോമഡി 7.1/10 1986ൽ ജാക്കിചാൻ സംവിധാനം ചെയ്ത് പുറത്തിറക്കിയ ഒരു മാർഷൽ ഡ്രാമ ആക്ഷൻ കോമഡി ചിത്രമാണ് ആർമർ ഓഫ് ഗോഡ്. ഏഷ്യൻ ഹാക്ക് എന്ന പേരിൽ കൊട്ടേഷൻ ജോലികൾ ചെയ്ത് കൊണ്ടിരുന്ന ജാക്കി ഒരു വാർത്ത അറിയുന്നു. തന്റെ മുൻകാമുകിയും തന്റെ സുഹൃത്തായ അലന്റെ കാമുകിയുമായ ലാറയെ കിഡ്നാപ്പ് ചെയ്തിരിക്കുന്നു. താൻ […]
Geetha Govindam / ഗീതാ ഗോവിന്ദം (2018)
എം-സോണ്‍ റിലീസ് – 896 ഭാഷ തെലുഗു സംവിധാനം Parasuram പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, റൊമാൻസ് 7.7/10 വിജയ് ഗോവിന്ദ് ഒരു യുവ കോളേജ് ലക്ച്ചററാണ്. ഭാര്യയാവാൻ പോവുന്ന പെൺകുട്ടിയെപ്പറ്റി വിജയ്ക്ക് ഒരുപാട് സങ്കല്പങ്ങളുണ്ട്. അങ്ങനെ ഒരുനാൾ അതുപോലൊരു പെൺകുട്ടിയെ കല്ല്യാണം കഴിക്കുന്നതും അവളോടുത്തുള്ള സന്തോഷകരമായ ജീവിതവുമെല്ലാം അവൻ സ്വപ്നം കാണുന്നു. സ്വപ്നം യാഥാർത്ഥ്യമാവുകയാണോ എന്ന പോലെ ആ പെൺകുട്ടിയെ (ഗീത) അവൻ നേരിൽ കാണാനിടയാവുകയാണ്. തന്റെ അനിയത്തിയുടെ കല്ല്യാണനിശ്ചയത്തിനായി നാട്ടിലേക്ക് പോവുന്ന ബസ്സിൽ […]
The Little Girl Who Was Too Fond of Matches / ദ ലിറ്റിൽ ഗേൾ ഹൂ വാസ് ടൂ ഫോണ്ട് ഓഫ് മാച്ചസ് (2017)
എം-സോണ്‍ റിലീസ് – 895 ഭാഷ ഫ്രഞ്ച് സംവിധാനം Simon Lavoie പരിഭാഷ അനൂപ് പി.സി ജോണർ ഡ്രാമ 7.0/10 2017ൽ പുറത്തിറങ്ങിയ ഈ കനേഡിയൻ ചലച്ചിത്രം Marine Johnsan എന്ന നടിയുടെ അഭിനയ മികവുകൊണ്ട് വേറിട്ടു നിൽക്കുന്ന ഒരു മികച്ച ചലച്ചിത്രമാണ്. സോയിസൻസ് കുടുംബത്തെക്കുറിച്ചു നാട്ടുകാർക്ക് അത്ര നല്ല അഭിപ്രായമൊന്നുമില്ല. ആൾക്കാർ തന്റെ വീട്ടുവളപ്പിൽ പ്രവേശിക്കുന്നതിനെ സോയിസൻസ് എതിർത്തിരുന്നു. തന്റെ രണ്ടാമത്തെ മകളെ സോയിസൻസ് ഒരു ആൺകുട്ടിയെപ്പോലെയാണ് വളർത്തിയിരുന്നത്. മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാൻ അയാൾ തന്റെ മക്കളെ […]
American Beauty / അമേരിക്കൻ ബ്യൂട്ടി (1999)
എം-സോണ്‍ റിലീസ് – 892 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Mendes പരിഭാഷ വിഷ്ണു നാരായൺ ജോണർ ഡ്രാമ 8.3/10 42 കാരനായ ലസ്റ്ററിന്റെ ജീവിതം വളരെ ബോറിങ്ങ് ആയാണ് കണ്ടന്നു പോകുന്നത്. അങ്ങനെയാണ് ലെസ്റ്റർ തന്റെ 16 വയസ്സുകാരിയായ മകളുടെ കുട്ടുകാരിയെ കണ്ടുമുട്ടുന്നത്.തുടർന്ന് അവളോടുള്ള അദ്ദേഹത്തിന്റെ പ്രണയവും അതു ആദ്ദേഹത്തിന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും അതെങ്ങനെ അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിക്കുന്നു എന്നതാണ് കഥയുടെ ഇതിവൃത്തം. ഗംഭീരം എന്നല്ലാതെ ഈ ചിത്രത്തെ വിശേഷിപ്പിക്കാൻ കഴിയില്ല കാരണം മികച്ച […]
The White Ribbon / ദ വൈറ്റ് റിബ്ബൺ (2009)
എം-സോണ്‍ റിലീസ് – 891 ഭാഷ ജർമൻ സംവിധാനം Michael Haneke പരിഭാഷ അനൂപ് പി.സി ജോണർ ഡ്രാമ, ഹിസ്റ്ററി, മിസ്റ്ററി 7.8/10 പറയാൻ വാക്കുകളില്ലാത്ത ഒരു ചലച്ചിത്രാനുഭവമാണ് 2009ൽ പുറത്തിറങ്ങിയ ഈ മൈക്കൾ ഹെനെക്കെ ചിത്രം. ലോക സിനിമാചരിത്രത്തിന്റെ ഏടുകളിൽ കയറിപ്പറ്റിയ ചലച്ചിത്രം പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 2010 ലെ ഗോൾഡൻ ഗ്ലോബ്,ബാഫ്റ്റ ഫിലിം അവാർഡുകളിൽ മികച്ച വിദേശ ഭാഷ ചലച്ചിത്രത്തിനുള്ള അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം ഓസ്കാർ വേദിയിലും നോമിനേഷനുകൾ കരസ്ഥമാക്കി. ഒരു […]