എം-സോണ്‍ റിലീസ് – 2607 ഭാഷ മറാഠി സംവിധാനം Vishal Furia പരിഭാഷ വേണു യുവ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.5/10 വിശാൽ ഫ്യൂരിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2017 ഇൽ തീയറ്ററുകളിലേ ക്ക് എത്തിയ മറാഠി ചിത്രമാണ് ലപാഛപി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമയിൽ ഉടനീളം ഒരുതരം ഒളിച്ചുകളി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഉടനീളം അല്പം ഹൊറർ മൂഡിൽ തന്നെ പോകുന്ന ചിത്രം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നായിക […]
Possession / പൊസഷൻ (1981)
എം-സോണ്‍ റിലീസ് – 2606 ക്ലാസ്സിക് ജൂൺ 2021 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Andrzej Zulawski പരിഭാഷ അരുണ വിമലൻ ജോണർ ഡ്രാമ, ഹൊറർ 7.4/10 മാർക്കിന്റെയും അന്നയുടെയും വിവാഹം തകർന്ന് തുടങ്ങുന്നിടത്താണ് പൊസഷൻ തുടങ്ങുന്നത്.ജോലിയുടെ ഭാഗമായി എപ്പോഴും ദൂരെയായിരുന്ന മാർക്ക് എല്ലാം ഉപേക്ഷിച്ച് അന്നയുടെയും മകന്റെയും കൂടെ ജീവിക്കാൻ വന്നതാണ്. പക്ഷേ അയാളെ സ്വീകരിച്ചത് വിവാഹം ഉപേക്ഷിച്ചു പോകാൻ നിൽക്കുന്ന അസ്വസ്ഥയായ ഭാര്യയാണ്.അന്നയുടെ തീരുമാനം അംഗീകരിക്കാൻ മാർക്കിന് കഴിഞ്ഞില്ല. അന്നയെ ഈ തീരുമാനത്തിൽ എത്തിച്ചത് എന്താണെന്ന് […]
Nomadland / നോമാഡ്ലാൻഡ് (2020)
എം-സോണ്‍ റിലീസ് – 2605 ഭാഷ ഇംഗ്ലീഷ് സംവിധാനം Chloé Zhao പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ഡ്രാമ 7.4/10 മഹാ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് എല്ലാം നഷ്ടപ്പെട്ടതിനുശേഷം, ആധുനിക നാടോടിയായി വാനില്‍ അന്തിയുറങ്ങി അമേരിക്കയുടെ പടിഞ്ഞാറൻ സ്റ്റേറ്റുകളിലൂടെ യാത്ര ചെയ്യുന്ന അറുപതുകളില്‍ എത്തിയ ഒരു സ്ത്രീയുടെ ജീവിതമാണ് നൊമാഡ് ലാന്‍ഡ് അനാവരണം ചെയ്യുന്നത്. 2020 ലെ മികച്ച ചിത്രത്തിനും, മികച്ച സംവിധായികക്കും, മികച്ച നടിക്കുമുള്ള ഓസ്കാര്‍ ഉള്‍പ്പെടെ ഒട്ടനവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ മികച്ച ചിത്രമാണ് നൊമാഡ്ലാന്ഡ്. […]
Anthropoid / ആന്ത്രൊപോയ്ഡ് (2016)
എം-സോണ്‍ റിലീസ് – 2604 ഭാഷ ഇംഗ്ലീഷ് സംവിധാനം Sean Ellis പരിഭാഷ പ്രശോഭ് പി. സി. ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.2/10 പൂർണമായും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമിക്കപ്പെട്ട വാർ/ ത്രില്ലർ സിനിമയാണ് ആന്ത്രൊപോയ്ഡ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമൻ ഉദ്യോഗസ്ഥനായ റെയ്ൻഹാർട്ട് ഹൈഡ്രിക്കിനെ കൊല്ലാൻ ചെക്കോസ്ലോവാക്യൻ പോരാളികൾ നടത്തിയ ‘ഓപ്പറേഷൻ ആന്ത്രൊപോയ്ഡി’ൻ്റെ ചലച്ചിത്ര ആവിഷ്കാരമാണിത്. മ്യൂണിക് ഉടമ്പടിയെ തുടർന്ന് ചെക്കോസ്ലോവാക്യ നാസി ജർമനിക്ക് കീഴടങ്ങി. കൊടും ക്രൂരനായ നാസി ഉദ്യോഗസ്ഥൻ റെയ്ൻഹാർട്ട് ഹൈഡ്രിക്കിനു […]
Forbidden Games / ഫൊർബിഡൺ ഗെയിംസ് (1952)
എം-സോണ്‍ റിലീസ് – 2602 ക്ലാസ്സിക് ജൂൺ 2021 – 02 ഭാഷ ഫ്രഞ്ച് സംവിധാനം René Clément പരിഭാഷ ബോയറ്റ് വി. ഏശാവ് ജോണർ കോമഡി, ഡ്രാമ, വാർ 8.1/10 ഫ്രാൻകോയ്സ് ബോയറിന്റെ (François Boyer) ഫൊർബിഡൻ ഗെയിംസ് എന്ന നോവലിനെ ആസ്പദമാക്കി റെനേ ക്ലെമന്റ് (René Clément) സംവിധാനം ചെയ്ത ചിത്രം. ജർമൻ വ്യോമാക്രമണത്തിൽ അനാഥമാക്കപ്പെട്ട പോളേറ്റിനെ മിഷേൽ കണ്ടുമുട്ടുന്നു. അവർ സുഹൃത്തുക്കളാകുന്നു. പോളേറ്റിനെ സംരക്ഷിക്കുന്നത് മിഷേലിന്റെ കുടുംബമാണ്. തങ്ങൾക്ക് ചുറ്റുമുള്ള അവസ്ഥകളെ നേരിടുകയാണ് ഇരുവരും. 1952-ലെ […]
Shadow and Bone Season 1 / ഷാഡോ ആൻഡ് ബോൺ സീസൺ 1 (2021)
എം-സോണ്‍ റിലീസ് – 2601 ഭാഷ ഇംഗ്ലീഷ് നിർമാണം 21 Laps Entertainment പരിഭാഷ സൽമാൻ ടി.പി, ഫഹദ് അബ്ദുൽ മജീദ്,ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.8/10 ഗെയിം ഓഫ് ത്രോൺസിലെ മാജിക്കൽ ഫാന്റസിയും, ഹംഗർ ഗെയിംസിലെ അതിസാഹസികതയും, ഓഷ്യൻസ് ഇലവനിലെ ത്രില്ലടിപ്പിക്കുന്ന ഹെെസ്റ്റ് എലമെന്റും ഒരുമിച്ച് വന്നാൽ എങ്ങനെയുണ്ടാവും? അതാണ് “ഷാഡോ ആൻഡ് ബോൺ” ഒരു സാങ്കൽപിക മാജിക്കൽ വേൾഡിലെ രാജ്യമാണ് റാവ്ക. റാവ്കയുടെ നടുവിലായി രാജ്യത്തെ രണ്ടായി ഭിന്നിപ്പിക്കുന്ന […]
The Sacrifice / ദി സാക്രിഫൈസ് (1986)
എം-സോണ്‍ റിലീസ് – 2600 ക്ലാസ്സിക് ജൂൺ 2021 – 01 ഭാഷ സ്വീഡിഷ് സംവിധാനം Andrei Tarkovsky പരിഭാഷ മുബാറക്ക് റ്റി. എൻ. ജോണർ ഡ്രാമ 8.1/10 വിഖ്യാത റഷ്യൻ സംവിധായകൻ ആന്ദ്രേ തർക്കോവിസ്ക്കിയുടെ അവസാന ചിത്രമാണ് 1986 ൽ സ്വീഡിഷ് ഭാഷയിൽ പുറത്തിറങ്ങിയ The Sacrifice / Offret. ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ലോകത്തെ രക്ഷിക്കുവാനായി തനിക്കുള്ള സകലതും ഉപേക്ഷിക്കാം എന്ന് ദൈവവുമായി കരാറിലേർപ്പെടുന്ന അലക്സാണ്ടറാണ് കഥയിലെ നായകൻ. നടനും, നാടക നിരൂപകനും, പ്രൊഫസറുമായ അയാളുടെ പിറന്നാൾ ദിനത്തിലാണ്, […]
V.I.P. / വി. ഐ. പി. (2017)
എം-സോണ്‍ റിലീസ് – 2599 ഭാഷ കൊറിയൻ സംവിധാനം Park Hoon-jung പരിഭാഷ ജിതിൻ. വി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.5/10 ആൾക്കാരെ കൊല്ലുന്നതിൽ പ്രത്യേകിച്ച് യുവതികളെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു സൈക്കോ കില്ലറാണ് Kim Gwang-il. പല രാജ്യങ്ങളിലും പോയി സീരിയൽ കൊലപാതകങ്ങൾ ചെയ്യുകയായിരുന്ന കിം, സൗത്ത് കൊറിയയിലെത്തി അവിടെയും ഒരു യുവതിയെ നിഷ്കരുണം കൊന്നുതള്ളുന്നു. അതിന്റെ അന്വേഷണ ചുമതല വഹിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥൻ, കേസ് തെളിയിക്കാൻ ആവാത്തതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്യുകയാണ്.ഇവിടേക്കാണ് […]