എം-സോണ്‍ റിലീസ് – 2555 ഭാഷ ഹിന്ദി സംവിധാനം Siddharth Anand പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.1/10 എന്തുകൊണ്ടാണ് പെൺകുട്ടികൾ എപ്പോഴും തെറ്റായ ആളെ കണ്ടെത്തുന്നത്? അവൻ ശരിയല്ലെന്ന് അമ്മമാർ പലതവണ സൂചന കൊടുക്കാറുമുണ്ട്. കൂട്ടുകാരും ഇതുതന്നെ ആവർത്തിക്കാറുമുണ്ട്.അവരുടെ മനസ് ഇത് ശരിയല്ലെന്നും വിട്ടുപോകണമെന്ന് പറയുമെങ്കിലും ഹൃദയം മറ്റൊരു വഴിയിലായിരിക്കും. അവരുടെ പിന്തിരിപ്പ് എല്ലാം ഇല്ലാതാക്കാൻ അവന്റെ പേര് കേൾക്കുന്നത് തന്നെ ധാരാളമാണ്. ഇവിടെ രാജ് (രണ്‍ബീർ കപൂർ) ആണ് ആ […]
Tulip Fever / ട്യുലിപ് ഫീവര്‍ (2017)
എം-സോണ്‍ റിലീസ് – 2554 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Chadwick പരിഭാഷ നിഷാം നിലമ്പൂർ ജോണർ ഡ്രാമ,ഹിസ്റ്ററി,റൊമാന്‍സ് 6.2/10 ടുലിപ്പ് പൂക്കളുടെ വ്യാപാരവുമായി ബന്ധപ്പെട്ട് 17- ആം നൂറ്റാണ്ടിലെ പഴയ കാല ആംസ്റ്റർഡാമിൽ നടക്കുന്ന ഒരു ഹിസ്റ്റോറിക്കൽ ഡ്രാമയാണ് ‘ട്യുലിപ് ഫീവര്‍. അനാഥയായ സോഫിയയെ ദാരിദ്രത്തിന്റെ വക്കിൽ നിന്നും രക്ഷപ്പെടുത്താനായി കോർണെലിസ് എന്ന കെളവൻ അവളെ വിവാഹം കഴിക്കുന്നു.അവൾക്ക് ഇഷ്ടമില്ലാതിരുന്നിട്ടും അവൾ അയാളോടൊപ്പം കഴിയുന്ന സമയത്താണ് ‘ജാൻ വാൻ ലൂസ്’ എന്ന ചെറുപ്പക്കാരനായ ചിത്രകാരനോട് അവൾക്ക് […]
Sobibor / സോബിബോർ (2018)
എം-സോണ്‍ റിലീസ് – 2553 ഭാഷ റഷ്യൻ സംവിധാനം Konstantin Khabenskiy പരിഭാഷ ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 6.4/10 ജൂതന്മാരോടുള്ള ഹിറ്റ്ലറുടെ വംശവെറി കുപ്രസിദ്ധമാണല്ലോ. ജൂതരെ ഉന്മൂലനം ചെയ്യുന്നതിനായി ഹിറ്റ്ലർ കണ്ടെത്തിയ ഒരു മാർഗ്ഗമായിരുന്നു എക്സ്ടെർമിനേഷൻ ക്യാമ്പ്. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ജർമ്മൻ അധിനിവേശ പോളണ്ടിലെ ഒരു നാസി ക്യാമ്പായിരുന്നു സോബിബോർ. 1943 ൽ സോബിബോർ തടങ്കൽപ്പാളയത്തിൽ നടന്ന തടവുകാരുടെ കലാപത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഇല്യ വസ്സിലെവിന്റെ […]
Voice of Silence / വോയ്സ് ഓഫ് സൈലൻസ് (2020)
എം-സോണ്‍ റിലീസ് – 2552 ഭാഷ കൊറിയൻ സംവിധാനം EuiJeong Hong പരിഭാഷ 1 ജിതിൻ. വി പരിഭാഷ 2 അരവിന്ദ് വി. ചെറുവലൂർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 6.4/10 2020 ൽ റിലീസ് ചെയ്യപ്പെട്ട ഒരു സൗത്ത് കൊറിയൻ ക്രൈം ഡ്രാമയാണ് വോയിസ് ഓഫ് സൈലൻസ്. ക്രൈം സംഘടനകൾ കൊന്ന് മലിനമാക്കിയിട്ടിട്ട് പോയ ശവശരീരങ്ങളും മറ്റും വൃത്തിയാക്കി മറവ് ചെയ്യുന്ന ജോലിക്കാരാണ് ചാങ് ബൊക്കും, തേ ഇനും. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർക്ക് […]
Tears of the Sun / ടിയെർസ് ഓഫ് ദി സൺ (2003)
എം-സോണ്‍ റിലീസ് – 2551 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ മഹ്ഫൂൽ കോരംകുളം ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.6/10 2003 ൽ ഇറങ്ങിയ ‘ടിയെർസ് ഓഫ് ദി സൺ’ ബോക്സോഫീസിൽ വൻ ഹിറ്റായി മാറിയ യുദ്ധ പശ്ചാത്തലത്തിലുള്ള സിനിമയാണ്. ആഭ്യന്തര കലാപം രൂക്ഷമായ നൈജീരിയയിൽ പെട്ടുപോയ അമേരിക്കക്കാരിയായ ഡോക്ടർ ലീന കെൻഡ്രിക്സിനെയും, വൈദികനേയും, കൂടെയുള്ള സ്ത്രീകളെയും തിരിച്ചെത്തിക്കാനായി അമേരിക്കൻ നേവി സീൽ അംഗങ്ങൾ ലഫ്റ്റനന്റ് വാട്ടേഴ്സിന്റെ നേതൃത്വത്തിൽ പുറപ്പെടുന്നു. എന്നാൽ തന്റെ കൂടെയുള്ള […]
Dear Zindagi / ഡിയർ സിന്ദഗി (2016)
എം-സോണ്‍ റിലീസ് – 2550 ഭാഷ ഹിന്ദി സംവിധാനം Gauri Shinde പരിഭാഷ പ്രജുൽ പി ജോണർ ഡ്രാമ, റൊമാൻസ് 7.5/10 ഗൗരി ഷിൻഡെ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡിയർ സിന്ദഗി. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷാരുഖ് ഖാനും ഒരു സുപ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. കൈര മുംബൈയിൽ പരസ്യ ചിത്രങ്ങളുടെ സിനിമാട്ടോഗ്രാഫർ ആയി ജോലി ചെയ്യുകയാണ്. സ്വന്തമായി ഒരു സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കണം എന്നതാണ് അവളുടെ സ്വപ്നം. സിനിമാ […]
Cube / ക്യൂബ് (1997)
എം-സോണ്‍ റിലീസ് – 2549 ഭാഷ ഇംഗ്ലീഷ് സംവിധാനം Vincenzo Natali പരിഭാഷ അരുൺ ബി. എസ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.2/10 തികച്ചും അപരിചിതരും വ്യത്യസ്ത സ്വഭാവക്കാരുമായ ആറ് പേർ എങ്ങനെയോ ഒരു ക്യൂബിന്റെ ആകൃതിയിലുള്ള മുറിയിൽ അകപ്പെടുന്നു. അവരെ ആര് കൊണ്ടുവന്നെന്നോ, എന്തിന് കൊണ്ടുവന്നെന്നോ ആർക്കും അറിയില്ല. ആ മുറിക്ക് മുകളിലും താഴെയും ചുറ്റിനുമെല്ലാം അത്തരത്തിലുള്ള മുറികൾ മാത്രമേയുള്ളൂ. പല മുറികളിലും മരണം വിതയ്ക്കുന്ന കെണികളുണ്ട്. ഓരോ മുറിക്കും വ്യത്യസ്ത നമ്പറുകളുണ്ട്. […]
First Cow / ഫസ്റ്റ് കൗ (2019)
എം-സോണ്‍ റിലീസ് – 2548 ഭാഷ ഇംഗ്ലീഷ് സംവിധാനം Kelly Reichardt പരിഭാഷ സാരംഗ് ബേസിൽ സനൽ ജോണർ ഡ്രാമ, വെസ്റ്റേൺ 7.1/10 സിനിമക്ക് പുതിയ തലങ്ങളും വ്യാഖ്യാനവും കണ്ടെത്തിയ A24 നിർമിച്ച a real cinematic beauty, അതാണ് “ഫസ്റ്റ് കൗ”. മനോഹരമായ ഫ്രെയിമുകൾ കൊണ്ടും ചെറിയ ചെറിയ മധുരമുള്ള സംഭാഷണങ്ങൾ കൊണ്ടും മികവുറ്റ കഥാപാത്രങ്ങളും, അവർ തമ്മിലുള്ള മനുഷ്യ ബന്ധങ്ങൾ കൊണ്ടും പ്രേഷകന് വളരെ പുതുമ നിറഞ്ഞ അനുഭവം തരാൻ സാധിക്കുന്ന സിനിമ. സിനിമയുടെ […]