• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Elia Suleiman Fest

“PLEASURE IS EXTREMELY POLITICAL. THE REPERCUSSION OF A MOMENT OF PLEASURE IS EXTREMELY POLITICAL IN THE POSITIVE SENSE OF THE WORD. IT’S AGAINST THOSE WHO WANT TO IMPOSE ON YOU THEIR OWN AGENDA, THOSE WHO WANT TO PROGRAM YOUR DAILY LIFE.”

“ആനന്ദം എന്നത് അങ്ങേയറ്റം രാഷ്ട്രീയപരമായ വികാരമാണ്. ആനന്ദത്തിന്റെ ഒരു നിമിഷത്തിന്റെ പ്രതിധ്വനി രാഷ്ട്രീയപരമായി വളരെ നല്ല രീതിയിലുള്ള മാറ്റം ഉണ്ടാക്കാൻ കെൽപ്പുള്ള ഒന്നാണ്. സ്വന്തം അജണ്ടകൾ നിങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നവരെയും, നിങ്ങളുടെ ദൈനംദിന ജീവിതം ‘പ്രോഗ്രാം’ ചെയ്യാൻ ശ്രമിക്കുന്നവരെയും ആനന്ദം കൊണ്ട് നേരിടാം.” – ഏലിയാ സുലൈമാൻ

പതിറ്റാണ്ടുകളായി നീണ്ടു പോകുന്ന ഒന്നാണ് ഇസ്രായേൽ-പലസ്തീൻ പ്രശ്നം. അതുകൊണ്ട് തന്നെ പലസ്തീൻ ജീവിതത്തെ ചിത്രീകരിക്കുന്ന സിനിമകൾ മിക്കപ്പോഴും യുദ്ധത്തിന്റെയും നാശത്തിന്റെയും കഥകളാണ് പറയാറുള്ളത്. ഇതിൽ നിന്നും വ്യത്യസ്തമായ രീതിയാണ് ഏലിയാ സുലൈമാൻ എന്ന ചലച്ചിത്രകാരന്റേത്.

ഇസ്രായേലിലെ നാസറെത്തിൽ 1960ൽ ജനിച്ച സുലൈമാൻ പലസ്തീൻ ജനതയെവച്ചെടുക്കുന്നത് കോമഡി ചിത്രങ്ങളാണ്. വിദ്യാർത്ഥി ജീവിതത്തിന്റെ സമയത്ത് നാട്ടിൽ നിന്നും മാറി പലയിടത്തായി ജീവിച്ച ഇദ്ദേഹത്തിന്റെ പടങ്ങളിൽ നമുക്ക് കാണാനാകുക മറ്റേത് രാജ്യങ്ങളിലെയും പോലെ കൊച്ചു കൊച്ചു പ്രശ്നങ്ങളും സന്തോഷങ്ങളുമായി മുന്നോട്ട് പോകുന്ന ഒരു കൂട്ടം ആളുകളെയാണ്. പ്രത്യേകിച്ച് കഥയൊന്നും ഇല്ലാതെ, നിർവികാരനായ ഒരു കാഴ്ചക്കാരനായി ഏലിയായുടെ സ്വന്തം കണ്ണിലൂടെ കാണുന്ന ഒരു പിടി സംഭവങ്ങൾ കോർത്തിണക്കി മുന്നോട്ട് പോകുന്നതാണ് ഇദ്ദേഹത്തിന്റെ സിനിമകൾ. കഥപറയുന്ന ശൈലിയിൽ ജാക്ക് തത്തി, ബസ്റ്റർ കീറ്റൺ പോലുള്ള മഹാരഥന്മാരുമായുള്ള സാമ്യം ഒരുപാട് കാണാം. സംഭാഷണങ്ങൾ അധികം ഇല്ലാതെ ജീവിതത്തിലെ വിരസമായ നിമിഷങ്ങളിൽ നിരീക്ഷണത്തിലൂടെ തമാശകൾ കണ്ടെത്തുന്ന രീതിയാണ് ഇദ്ദേഹത്തിന്റെ സിനിമകളിൽ കാണാനാകുക. സൂക്ഷ്മമായ നർമത്തിലൂടെയും മെലോഡ്രാമാറ്റിക് ആകാതെയുള്ള വൈകാരികതയിലൂടെയും തമാശയിൽ ഒളിപ്പിച്ചുവെക്കുന്ന നിരാശയും വ്യാകുലതയും മോഹഭംഗങ്ങളും നൽകുന്നത് വ്യത്യസ്തമായ അനുഭവമാണ്. കോമഡി എന്നത് വളരെ ശക്തിയുള്ള ആയുധമാണെന്നും പലപ്പോഴും ആനന്ദത്തിന് അധികാരസ്ഥാനങ്ങളിൽ വിള്ളലേൽപ്പിക്കാനുള്ള കെൽപ്പുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

It must be Heaven / ഇറ്റ് മസ്റ്റ് ബി ഹെവന്‍ (2019)

July 28, 2020 by Asha

എം-സോണ്‍ റിലീസ് – 1877 ഏലിയ സുലൈമാന്‍ ഫെസ്റ്റ് – 04 ഭാഷ ഇംഗ്ലിഷ്, ഹീബ്രു, ഫ്രഞ്ച് സംവിധാനം Elia Suleiman പരിഭാഷ ശ്രീധർ ജോണർ കോമഡി 7.1/10 ഏലിയ സുലൈമാൻ സംവിധാനം ചെയ്ത നാലാം ചിത്രമാണ് It must be heaven. മറ്റ് മൂന്ന് ചിത്രങ്ങളിലെയും പോലെ ഇതിലും നിർവികാരനായ കാഴ്ചക്കാരനായി ലോകത്തെ വീക്ഷിക്കുന്ന ഏലിയയോടൊപ്പം ആണ് നമ്മൾ പ്രേക്ഷകരും. പക്ഷെ പതിവ് ലൊക്കേഷൻ ആയ നസ്രെത്തിൽ നിന്ന് തന്നെയാണ് തുടങ്ങുന്നതെങ്കിലും അവിടെ നിന്ന് തന്റെ […]

The Time that Remains / ദി ടൈം ദാറ്റ് റിമെയ്ന്‍സ് (2009)

July 28, 2020 by Asha

എം-സോണ്‍ റിലീസ് – 1876 ഏലിയ സുലൈമാന്‍ ഫെസ്റ്റ് – 03 ഭാഷ ഹീബ്രു, അറബിക് സംവിധാനം Elia Suleiman പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി 7.1/10 പലസ്തീൻ സംവിധാകനായ ഏലിയ സുലൈമാന്റെ ഭാഗിക ആത്മകാഥപരമായ ട്രിലോളജിയാണ് “പാലസ്തീൻ ജീവിത്തിന്റെ പുരാവൃത്തം” . ഈ ആഖ്യാനത്തിലെ അവസാന ഭാഗമായിവരുന്നതാണ് The Time That Remains അഥവ “Chronicle of a Present Absentee,” . ഇസ്രയേൽ രൂപീകരണ സമയത്ത് സംവിധാകനായ സുലൈമാന്റെ പിതാവ് പ്രതിരോധ പേരാളിയായിരുന്നു. […]

Divine Intervention / ഡിവൈന്‍ ഇന്റർവെന്‍ഷന്‍ (2002)

July 28, 2020 by Asha

എം-സോണ്‍ റിലീസ് – 1875 ഏലിയ സുലൈമാന്‍ ഫെസ്റ്റ്- 02 ഭാഷ അറബിക്, ഹീബ്രു സംവിധാനം Elia Suleiman പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാന്‍സ്, വാര്‍ 6.6/10 പാലസ്തീൻ സംവിധായകൻ ഏലിയ സുലൈമാൻ 2002 ൽ സംവിധാനം ചെയ്ത സറിയൽ ബ്ലാക്ക് കോമഡി ചിത്രമാണ് ഡിവൈൻ ഇൻറ്റർവെൻഷൻ. പാലസ്തീൻ-ഇസ്രയേൽ സംഘർഷ മേഖലയുടെ പശ്ചാതലത്തിൽ നസ്രറേത്തിലെ ജീവിതത്തെ പ്രത്യേകിച്ച് കഥ ഒന്നും പറയാതെ പല സ്കിറ്റുകൾ കോർത്തിണക്കിയ പോലെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ രൂപം കൊണ്ട ചിത്രമാണിത്. ഹാസ്യത്തിലൂടെയാണെങ്കിലും […]

Chronicle of a Disappearance / ക്രോണിക്കിള്‍ ഓഫ് എ ഡിസപ്പിയറന്‍സ് (1996)

July 28, 2020 by Asha

എം-സോണ്‍ റിലീസ് – 1874 ഏലിയ സുലൈമാന്‍ ഫെസ്റ്റ് -01 ഭാഷ അറബിക്, ഹീബ്രു സംവിധാനം Elia Suleiman പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 6.9/10 ഏലിയാ സുലൈമാൻ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് Chronicle of a Disappearance. സ്വയം തിരഞ്ഞെടുത്ത വനവാസത്തിനുശേഷം ഇസ്രായേലിലേക്ക് തിരിച്ചുവരുന്ന ഏലിയയുടെ ജീവിതത്തിലെ പല സംഭവങ്ങളും ഇസ്രായേൽ പലസ്തീൻ സമാധാനചർച്ചകൾ നടക്കുന്ന പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യവും ഇടകലർത്തി ഒരുകൂട്ടം സ്കിറ്റുകളാണ് ചിത്രം. ഇതിൽ ഏലിയയോടൊപ്പം വീട്ടുകാരും മറ്റ് ബന്ധുക്കളും അടുത്തറിയുന്ന […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]