• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Erotic Fest

പ്രണയം വിരഹം സൗഹൃദം വൈരാഗ്യം ഇങ്ങനെ അനവധി മനുഷ്യ വികാരങ്ങളെ അതിന്റെ സൗന്ദര്യത്തോടെ അഭ്രപാളികളിൽ ചിത്രീകരിക്കപ്പെടുന്നപോലെ മനുഷ്യന്റെ ലൈംഗീകതയെന്ന നൈസർഗികമായ വികാരവും പല പേരുകേട്ട ചലച്ചിത്രകാരന്മാർ അതിന്റെ പൂർണ സൗന്ദര്യത്തോടെ നമുക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ ലൈംഗികതയുമായി ബന്ധപ്പെട്ട എല്ല ചർച്ചകളും പൊതുയിടങ്ങളിൽ ഒഴിവാക്കുകയും സദാചാര മുഖമൂടിയണിഞ്ഞു അത്തരം ചർച്ചകൾക്ക് ഇടം കൊടുക്കാതിരിക്കുകയും ചെയ്യുന്നു നമ്മൾ. കാമശാസ്ത്രം, നഗ്നശില്പ രൂപങ്ങൾ പോലുള്ള ഇറോട്ടിക്ക് ഭാവനയെ ചായം പുരട്ടുന്ന ഒരു സംസ്കാരമുണ്ടായിരുന്നിട്ടു പോലും വിക്ടോറിയൻ സദാചാര ബോധം നമ്മുടെ സാമൂഹിക ബോധത്തിൽ ഇതിനെ അങ്ങേയറ്റം അശ്ലീലമായിട്ടാണ് കരുതി പോന്നിരുന്നത്. എന്നാൽ ഇത്തരം ഭാവനയ്ക്ക് എതിരായി ശബ്ദിക്കുന്നവരിൽ പലരും സ്വകാര്യതയിൽ അത്തരം ഭ്രമകല്പനകളാൽ ആഘോഷിക്കുകയും ചെയ്യുന്നുണ്ട് എന്നത് നമ്മുടെ കാപട്യതത്തിന് ഉദാഹരണമാണ്. നമ്മൾ അധികം ചർച്ച ചെയ്യപ്പെടാത്ത ഇറോട്ടിക്ക് ഭവനകളെ ലോക സിനിമകളിലെ മാസ്റ്റേഴ്സിന്റെ വളരെ പ്രാധാന്യം കൊടുത്തു ചിത്രീകരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള കുറച്ചു സിനിമകൾ മാത്രം ചേർത്ത് കൊണ്ടുള്ള ഒരു ഇറോട്ടിക്ക് ഫെസ്റ്റ് എംസോൺ നടത്താൻ ഉദ്ദേശിക്കുന്നു. ഒന്നുകിൽ അശ്ലീലം അല്ലെങ്കിൽ തുണ്ട് എന്നീ extreme നോക്കിക്കാണാതെ ലൈംഗീകതയെ അതിന്റെ യഥാർത്ഥ സൗന്ദര്യത്തിൽ ആഘോഷിക്കാൻ നമ്മളിലെ സിനിമാ പ്രേമികൾക്ക് കഴിയട്ടെ.

Ragini MMS 2 / രാഗിണി എംഎംഎസ് 2 (2014)

January 16, 2021 by Vishnu

എം-സോണ്‍ റിലീസ് – 2392 ഇറോടിക് ഫെസ്റ്റ് – 16 ഭാഷ ഹിന്ദി സംവിധാനം Bhushan Patel പരിഭാഷ അജിത്ത് വേലായുധൻ ജോണർ ഹൊറർ 3.8/10 2014 ൽ റിലീസ് ചെയ്ത ബോളിവുഡ് ഇറോട്ടിക്ക് ഹൊറർ സിനിമയാണ് രാഗിണി എം എം എസ് 2. പേര് സൂചിപ്പിക്കുന്ന പോലെ രാഗിണി എം എം എസ് എന്ന പേരിൽ 2011 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയുടെ തുടർച്ചയാണ്ഈ സിനിമ. സാഹിൽ പ്രേമും, പോൺ വിഡിയോകളിലൂടെ ലോകമെമ്പാടും ഉള്ള പുരുഷൻമാരുടെ […]

The Dreamers / ദി ഡ്രീമേർസ് (2003)

January 15, 2021 by Vishnu

എം-സോണ്‍ റിലീസ് – 2390 ഇറോടിക് ഫെസ്റ്റ് – 15 ഭാഷ ഇംഗ്ലീഷ് സംവിധാനം Bernardo Bertolucci പരിഭാഷ അഷ്‌കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 7/10 ഗിൽബർട്ട് അഡെയറിന്റെ ഹോളി ഇന്നസെന്റ്സ് എന്ന നോവലിന്റെചലച്ചിത്ര ആവിഷ്‌കരമാണ് ബെർണാഡോ ബെർട്ടോലൂച്ചി സംവിധാനം ചെയ്ത ദി ഡ്രീമേർസ് (2003). 1968 ൽ പാരിസിൽ വെച്ച് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് വിദ്യാർത്ഥികൾതമ്മിൽ ഉടലെടുക്കുന്ന സൗഹൃദത്തിന്റെയും പ്രണത്തിന്റെയും അഭിപ്രായ ഭിന്നതകളുടെയും കഥയാണ് ദി ഡ്രീമേർസ്. അമേരിക്കയിൽ നിന്നും വിദ്യാർത്ഥിയായിപാരിസിൽ […]

Dirty Hari / ഡർട്ടി ഹരി (2020)

January 14, 2021 by Vishnu

എം-സോണ്‍ റിലീസ് – 2387 ഇറോടിക് ഫെസ്റ്റ് – 14 ഭാഷ തെലുഗു സംവിധാനം M.S. Raju പരിഭാഷ സാമിർ ജോണർ റൊമാൻസ് 5.7/10 2020 ൽ പുറത്തിറങ്ങിയ ഒരു തെലുഗു ഇറോട്ടിക്ക് ത്രില്ലർ ചിത്രമാണ് ‘ഡർട്ടി ഹരി’. ഹരി വളരെ ലക്ഷ്യബോധമുള്ള ഒരു ചെറുപ്പക്കാരനാണ്. നല്ല ജോലി അന്വേഷിച്ച് സിറ്റിയിലേക്ക് വരുന്ന അവൻ പണക്കാരിയായ വസുധയെ പരിചയപ്പെടുകയും ആ പരിചയം തുടർന്ന് പ്രണയത്തിലേക്ക് വഴിവെക്കുകയും ചെയ്യുന്നു. എന്നാൽ ഇതേ സമയം, വസുധയുടെ സഹോദരൻ ആകാശിന്റെ ഗേൾഫ്രണ്ട് […]

The Duke of Burgundy / ദി ഡ്യുക്ക് ഓഫ് ബർഗണ്ടി (2014)

January 13, 2021 by Vishnu

എം-സോണ്‍ റിലീസ് – 2384 ഇറോടിക് ഫെസ്റ്റ് – 13 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Strickland പരിഭാഷ രാഹുൽ രാജ്, പ്രശോഭ് പി.സി. ജോണർ ഡ്രാമ, റൊമാൻസ് 6.5/10 2014-ൽ ഇറങ്ങിയ ബ്രിട്ടീഷ് ഇറോട്ടിക് ഡ്രാമയാണ് ദി ഡ്യൂക്ക് ഓഫ് ബർഗണ്ടി. ലൈംഗിക പങ്കാളിയുടെ ഇച്ഛകൾക്ക് അടിമയെ പോലെ നിന്നു കൊടുക്കുന്നത് ആസ്വദിക്കുന്ന ചിലർ സമൂഹത്തിലുണ്ട്. ഇതിന്റെ വിവിധ തലങ്ങളാണ് ചിത്രം അനാവരണം ചെയ്യുന്നത്. ശലഭങ്ങളെക്കുറിച്ച് പഠനം നടത്തുന്നയാളാണ് മധ്യവയസ്കയായ സിന്തിയ. ഇവരുടെ സഹായിയും വീട്ടുജോലിക്കാരിയുമായി […]

Lust, Caution / ലസ്റ്റ്, കോഷൻ (2007)

January 12, 2021 by Vishnu

എം-സോണ്‍ റിലീസ് – 2382 ഇറോടിക് ഫെസ്റ്റ് – 12 ഭാഷ മാൻഡരിൻ സംവിധാനം Ang Lee പരിഭാഷ സായൂജ് പി.എസ് ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 7.5/10 ആങ് ലീയുടെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ഇറോട്ടിക് റൊമാൻസ് ത്രില്ലറാണ് ‘ലസ്റ്റ്, കോഷൻ’.രണ്ടാം ലോക മഹായുദ്ധകാലത്ത് ഹോങ്കോങിലെ കുറച്ച് ദേശസ്നേഹികളായ കോളേജ്‌ വിദ്യാർത്ഥികൾ ചേർന്ന് ജപ്പാന്റെ കിങ്കരനായ യീ എന്നയാളെ കൊല്ലാൻ തീരുമാനിക്കുന്നു. അതീവ സുരക്ഷയിലുള്ള യീയെ കൊല്ലാൻ അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയ അവർ, അയാളെ വശീകരിക്കാൻ […]

Berlin Syndrome / ബെർലിൻ സിൻഡ്രോം (2017)

January 11, 2021 by Vishnu

എം-സോണ്‍ റിലീസ് – 2378 ഇറോടിക് ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Cate Shortland പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.3/10 ഒരു ഓസ്ട്രേലിയൻ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ ക്ലാര ഹാവൽ ചിത്രങ്ങൾ പകർത്താനും വ്യത്യസ്തമായ ജീവിതാനുഭവങ്ങൾക്ക് വേണ്ടിയും ജർമ്മനിയിൽ എത്തിച്ചേരുന്നു. അവിടെ വച്ച് ആൻഡി വെർണർ എന്ന ജർമൻ യുവാവിനെ പരിചയപ്പെടുന്ന ക്ലാര, അയാളുമായി കൂടുതൽ അടുക്കുന്നു. ആളനക്കമില്ലാത്ത ഒരു അപ്പാർട്മെന്റിൽ ആൻഡിയും ക്ലാരയും തങ്ങുകയും ശാരീരികമായ ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. […]

9 Songs / 9 സോങ്‌സ് (2004)

January 10, 2021 by Vishnu

എം-സോണ്‍ റിലീസ് – 2375 ഇറോടിക് ഫെസ്റ്റ് – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Winterbottom പരിഭാഷ അഷ്‌കർ ഹൈദർ ജോണർ ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ് 4.8/10 ഒരു യുവ ഗ്ലേഷ്യോളജിസ്റ്റ്, അന്റാർറ്റിക് പര്യവേക്ഷണ വേളയിൽ തന്റെ പഴയ കാമുകിയെക്കുറിച്ചുള്ള ഓർമ്മകൾ വിവരിക്കുന്നതാണ് സിനിമയുടെ കഥ.ഇംഗ്ലീഷ്ക്കാരനായ മാറ്റ്, അമേരിക്കൻ ഡ്രിഫ്റ്ററായ ലിസയുമായി ലണ്ടനിലെഒരു സംഗീത നിശയിൽ വെച്ച് പരിചയത്തിലാവുകയും, പിന്നീടതൊരുറിലേഷൻഷിപ്പിൽ എത്തുന്നതും, ശേഷംഅവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയിൽ പ്രതിപാദിക്കുന്നത്.സംഗീതത്തിനും സെക്സിനും പ്രാധാന്യം കൊടുത്ത് നിർമ്മിച്ചിരിക്കുന്ന […]

Ken Park / കെൻ പാർക്ക് (2002)

January 9, 2021 by Vishnu

എം-സോണ്‍ റിലീസ് – 2373 ഇറോടിക് ഫെസ്റ്റ് – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Larry Clark, Edward Lachman പരിഭാഷ അഷ്‌കർ ഹൈദർ ജോണർ ഡ്രാമ 5.9/10 2002-ൽ Larry Clark, Edward Lachman എന്നിവർ സംവിധാനം ചെയ്ത് ഡ്രാമ വിഭാഗത്തിൽ പുറത്തിറങ്ങിയ സിനിമയാണ് കെൻ പാർക്ക്.കാലിഫോർണിയയിലെ വിലാസിയയെന്ന ചെറു പട്ടണത്തിൽ താമസിക്കുന്നകുറച്ച് ടീനേജ് പിള്ളേരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഇതിന്റെ ഇതിവൃത്തം. സിനിമയിൽ ധാരാളം നഗ്നരംഗങ്ങളും സംഭാഷങ്ങളും ഉള്ളതിനാൽ പ്രായപൂർത്തി ആവാത്തവർ കാണരുത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]