എം-സോണ്‍ റിലീസ് – 688 ഭാഷ സ്പാനിഷ് സംവിധാനം Claudia Llosa പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, മ്യൂസിക് 6.7/10 2009 ൽ പുറത്തിറങ്ങിയ പെറുവിയൻചലച്ചിത്രം ആണ് ദ മിൽക്ക് ഓഫ് സോറോ(സ്പാനിഷ്: La Teta Asustada) . സ്പാനിഷ് ഭാഷയിൽ ആണ് ഈ സിനിമ നിർമിച്ചിരിക്കുന്നത് .ക്ലോഡിയ ലോസ ആണീ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.പ്രസിദ്ധ പെറുവിയൻ എഴുത്തുകാരനായ മറിയോ വർഗോസ് ലോസയുടെ മരുമകൾ കൂടിയായ ക്ലോഡിയയുടെ രണ്ടാമത്തെ കഥാ ചിത്രമാണ് ദ മിൽക്ക് ഓഫ് സോറോ.ഹാർവാർഡ് […]
Ixcanul / ഇക്സ്കാനള്‍ (2015)
എം-സോണ്‍ റിലീസ് – 687 ഭാഷ സ്പാനിഷ് സംവിധാനം Jayro Bustamante പരിഭാഷ സിദ്ദിഖ് അബൂബക്കർ ജോണർ ഡ്രാമ 7.1/10 ജെയ്റോ ബസ്റ്റാമന്റ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഗ്വാട്ടമാലൻ ചലച്ചിത്രമാണ് ഇക്സ്കാനള്‍ (അഗ്നിപർവ്വതം). 65 ആം ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം ആൽഫ്രഡ് ബൌർ സമ്മാനം നേടി. 88-ാമത് അക്കാദമി പുരസ്കാരത്തിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഗ്വാട്ടിമാലൻ പ്രവേശനത്തിനായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നോമിനേഷൻ ചെയ്യപ്പെട്ടിട്ടില്ല. […]
The Colors Of The Mountain / ദ കളേഴ്സ് ഓഫ് ദ മൗണ്ടന്‍ (2010)
എം-സോണ്‍ റിലീസ് – 686 ഭാഷ സ്പാനിഷ് സംവിധാനം Carlos Cesar Arbelaez പരിഭാഷ നിഷാദ് ജെ എൻ ജോണർ ഡ്രാമ 7.1/10 യുദ്ധം വിഷയമായിട്ടുള്ള അനേകം സിനിമകൾ ഉണ്ടായിട്ടുണ്ട് . യുദ്ധാനന്തര മരണപ്പാടങ്ങൾ നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുമുണ്ട്. മനുഷ്യൻ ചരിത്രത്തിൽ നിന്നും ഒന്നും പഠിക്കുന്നില്ല എന്ന് ആവർത്തിച്ചുറപ്പിക്കുന്നതാണ് ഓരോ യുദ്ധ പ്രഖ്യാപനങ്ങളും. നഷ്ട കണക്കുകൾ മാത്രം ബാക്കിയാവുന്ന, വേട്ടക്കാരും , ഇരകളും, ദൈന്യതയും നടനമാടുന്ന ഭീതിദമായ നാടകമായി യുദ്ധം ഇന്നും നിറഞ്ഞാടുന്നു. യുദ്ധം ബാല്യത്തിന്റെ കണ്ണുകളിലൂടെ […]
Chronicle Of An Escape / ക്രോണിക്കിള്‍ ഓഫ് ആന്‍ എസ്കേപ്പ് (2006)
എം-സോണ്‍ റിലീസ് – 685 ഭാഷ സ്പാനിഷ് സംവിധാനം Israel Adrian Caetano പരിഭാഷ മനു എ ഷാജി ജോണർ ക്രൈം, ത്രില്ലെർ 7.2/10 അര്‍ജന്റീനയിലെ അല്‍മാഗ്രോ എന്ന പ്രാദേശീക ഫുട്ബോള്‍ ടീമിന്റെ ഗോളിയായിരുന്നു ക്ലോഡിയോ റ്റമ്പുരീനി. 1970കളിലെ പട്ടാള ഏകാധിപത്യ നാളുകളില്‍ തീവ്രവാദി എന്ന് മുദ്രകുത്തി പട്ടാളക്കാര്‍ അയാളെ തട്ടിക്കൊണ്ടുപോയി തടവറയില്‍ പാര്‍പ്പിക്കുന്നു. തടവറയിലെ ക്രൂരമര്‍ദ്ദനം സഹിച്ചുള്ള ജീവിതം ശാരീരികമായി മാത്രമല്ല, മാനസികമായും അയാളെ തളര്‍ത്തി. ഈ തടവറയില്‍ നിന്ന് ഒരു മോചനം ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ […]
Innocent Voices / ഇന്നസെന്റ് വോയ്സസ് (2004)
എം-സോണ്‍ റിലീസ് – 684 ഭാഷ സ്പാനിഷ് സംവിധാനം Luis Mandoki പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, ത്രില്ലെർ, വാർ 7.9/10 ആഭ്യന്തര കലാപം രൂക്ഷമായ എൽ സാൽവദോറിൽ 1980കളിൽ ഉണ്ടായ ഹീനമായ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഇന്നസെന്റ് വോയ്സസ്. സൈന്യവും ഗറില്ലകളും തമ്മിലുള്ള പോരാട്ടം കടുത്ത ഗ്രാമങ്ങളിലെ കുട്ടികളുടെ കണ്ണിലൂടെയാണ് കഥ പറയുന്നത്. അതിനാൽ ഈ യുദ്ധ കഥ കൂടുതൽ സത്യസന്ധമാണ്. കുഞ്ഞുങ്ങളുടെ കളിയും ചിരിയും, ഭയവും നിസ്സഹായതയും ആയി മാറുന്ന […]