• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Oscar Fest 2022

Encanto / എൻകാന്റോ (2021)

May 8, 2022 by Vishnu

എംസോൺ റിലീസ് – 3004 ഓസ്കാർ ഫെസ്റ്റ് 2022 – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Jared Bush, Byron Howard & Charise Castro Smith പരിഭാഷ പ്രജുൽ പി ജോണർ ആനിമേഷന്‍, കോമഡി, ഫാമിലി 7.2/10 കൊളംബിയയിലെ പർവതനിരകളിൽ, എൻകാന്റോ എന്ന് വിളിക്കപ്പെടുന്ന അതിശയകരവും ആകർഷകവുമായ സ്ഥലത്ത് മറഞ്ഞിരിക്കുന്ന മാഡ്രിഗൽസ് എന്ന അസാധാരണ കുടുംബത്തിന്റെ കഥയാണ് എൻകാന്റോ പറയുന്നത്. എൻകാന്റോയുടെ മാജിക്ക് മാഡ്രിഗൽ കുടുംബത്തിലെ മിറബെൽ ഒഴികെയുള്ള മറ്റെല്ലാ കുട്ടികൾക്കും ഒരു മന്ത്രസിദ്ധി സമ്മാനമായി നൽകി. […]

Lingui The Sacred Bonds / ലിംഗ്വി ദ സേക്രഡ് ബോണ്ട്സ് (2021)

April 24, 2022 by Vishnu

എംസോൺ റിലീസ് – 2994 ഓസ്കാർ ഫെസ്റ്റ് 2022 – 06 ഭാഷ ഫ്രഞ്ച് സംവിധാനം Mahamat-Saleh Haroun പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ 6.7/10 അശ്രാന്തം പണിയെടുക്കുന്ന, മുസ്ലീം മതവിശ്വാസിയായ അമീന തന്റെ 15 വയസ്സുള്ള മകൾ മരിയയുമായാണ് താമസിക്കുന്നത്. ഒരുനാൾ സ്കൂളിൽ നിന്നും മരിയ ഗർഭിണിയാണെന്ന് അമീന അറിയുന്നു. എത്ര ചോദിച്ചിട്ടും ഗർഭത്തിന് ഉത്തരവാദി ആരാണെന്ന് മരിയ പറയാൻ കൂട്ടാക്കിയില്ല.തനിക്ക് ഗർഭം അലസിപ്പിക്കണമെന്ന് മരിയ അമ്മയോട് ആവശ്യപ്പെട്ടെങ്കിലും, ഗർഭം അലസിപ്പിക്കുന്നത് അവരുടെ മതത്തിന് എതിരാണെന്ന് […]

A Hero / എ ഹീറോ (2021)

April 23, 2022 by Vishnu

എംസോൺ റിലീസ് – 2991 ഓസ്കാർ ഫെസ്റ്റ് 2022 – 05 ഭാഷ പേർഷ്യൻ സംവിധാനം Asghar Farhadi പരിഭാഷ പ്രവീൺ അടൂർ & നിഷാദ് ജെ. എൻ ജോണർ ഡ്രാമ 7.5/10 ഫർഹാദിയുടെ ചിത്രങ്ങൾ അങ്ങനെയാണ്. പലവിധ ജീവിതവ്യഥകൾ പേറുന്ന ട്രെയയിൻ യാത്രക്കാർ ഉള്ള ഒരു കംപാർട്ട്മെന്റിലേക്ക് നമ്മളും ഇടക്കെവിടെയോ നിന്ന് കയറുന്നു. അവരുടെ നഷ്ടങ്ങളും ത്യാഗങ്ങളുമെല്ലാം നമ്മുടേതുകൂടിയാകുന്നു. അവരുടെ മാനസികസംഘർഷങ്ങളിൽപ്പെട്ട് നമ്മളും ഉഴലുന്നു. ഇവിടെ റഹിം പരോളിൽ ഇറങ്ങുമ്പോൾമുതൽ നമ്മളും ആ കഥാപാത്രത്തോടൊപ്പം കൂടുന്നു. അവന്റെ […]

CODA / കോഡ (2021)

April 11, 2022 by Vishnu

എംസോൺ റിലീസ് – 2979 ഓസ്കാർ ഫെസ്റ്റ് 2022 – 04 ഭാഷ അമേരിക്കൻ ആംഗ്യഭാഷ & ഇംഗ്ലീഷ് സംവിധാനം Sian Heder പരിഭാഷ സജിൻ എം.എസ് & പ്രശോഭ് പി. സി. ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 8.1/10 2021 ആപ്പിൾ ടിവിയിലൂടെ പുറത്തുവന്ന ചിത്രമാണ് കോഡ. 2014-ൽ ഇറങ്ങിയ ഫ്രഞ്ച് ചിത്രമായ La Famille Bélier നെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കിയത്. ഷാൻ ഹേയ്ഡർ സംവിധാനം ചെയ്ത ചിത്രം 94 ആമത് ഓസ്കാർ അവാർഡിൽ മികച്ച […]

The Power of the Dog / ദി പവർ ഓഫ് ദി ഡോഗ് (2021)

April 2, 2022 by Vishnu

എംസോൺ റിലീസ് – 2976 ഓസ്കാർ ഫെസ്റ്റ് 2022 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Jane Campion പരിഭാഷ മുബാറക് ടി.എൻ. & ജെറിൻ ചാക്കോ ജോണർ ഡ്രാമ, റൊമാൻസ്, വെസ്റ്റേൺ 6.9/10 വാളിങ്കൽ നിന്നെന്റെ പ്രാണനെയും, നായയുടെ കൈയിൽ നിന്നെന്റെ ജീവനെയും വിടുവിക്കേണമേ”– സങ്കീർത്തനങ്ങൾ 22: 20 Thomas Savage-ന്റെ 1967 ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി, 2021-ൽ Jane Campion സംവിധാനം ചെയ്ത ചിത്രമാണ് ദി പവർ ഓഫ് ദി ഡോഗ്. […]

Drive My Car / ഡ്രൈവ് മൈ കാർ (2021)

March 28, 2022 by Vishnu

എംസോൺ റിലീസ് – 2972 ഓസ്കാർ ഫെസ്റ്റ് 2022 – 02 ഭാഷ ജാപ്പനീസ് സംവിധാനം Ryûsuke Hamaguchi പരിഭാഷ രോഹിത് ഹരികുമാര്‍ & മുബാറക്ക്‌ ടി.എന്‍. ജോണർ ഡ്രാമ 7.7/10 ഹാറുകി മുറകാമിയുടെ Men Without Women എന്ന ചെറുകഥാ സമാഹാരത്തിൽ നിന്നുള്ള ചില കഥകളെ അടിസ്ഥാനമാക്കി, റുസുക്കെ ഹാമാഗുച്ചി സംവിധാനം ചെയ്ത്, 2021-ൽപുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമാണ് ഡ്രൈവ് മൈ കാർ. ജപ്പാനിലെ അറിയപ്പെടുന്ന നാടക നടനും, സംവിധായകനുമാണ് യുസുകി കാഫുക്കു. അയാളുടെ ഭാര്യയായ ഓത്തോ […]

Dune / ഡ്യൂൺ (2021)

January 22, 2022 by Vishnu

എംസോൺ റിലീസ് – 2911 ഓസ്കാർ ഫെസ്റ്റ് 2022 – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ അരുൺ ബി. എസ്. കൊല്ലം & ഫയാസ് മുഹമ്മദ്‌ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.1/10 1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഇതേ പേരിലുള്ള നോവലിനെ ആസ്‌പദമാക്കി 2021-ൽ പുറത്തിറങ്ങിയ സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ ചിത്രമാണ് ഡ്യൂൺ (Dune). അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയവുമാണ് ചിത്രം പറഞ്ഞ് പോകുന്നത്. […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]