എം-സോണ്‍ റിലീസ് – 154 ഭാഷ ഇംഗ്ലീഷ് സംവിധാനം Werner Herzog പരിഭാഷ ഗീത തോട്ടം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ബയോഗ്രഫി 7.9/10 1972 ൽ വെർണർ ഹെർസോഗ് രചിച്ച് സംവിധാനം ചെയ്ത അതിസാഹസിക സിനിമയാണ് അഗ്വിർ, ദ റാത്ത് ഓഫ് ഗോഡ്. ദക്ഷിണ അമേരിക്കയിലെ ആമസോൺ നദിക്കരയിൽ ഇതുവരെയും ആർക്കും എത്തിച്ചേരാനും പിടിച്ചടക്കാനും കഴിയാതിരുന്നതെന്നു വിശ്വസിക്കപ്പെട്ടിരുന്ന സുവർണ്ണ നഗരിയായ എൽ ഡൊറാഡൊ കീഴടക്കാനായി സ്പാനിഷ് രാജാവയച്ച സംഘത്തിലെ പടയാളിയായ ലോപ് ദെ അഗ്വിറിന്റെയും സംഘത്തിന്റെയും അതി […]
The Great Dictator / ദി ഗ്രേറ്റ് ഡിക്റ്റേറ്റര്‍ (1940)
എം-സോണ്‍ റിലീസ് – 153 ഭാഷ ഇംഗ്ലീഷ് സംവിധാനം Charles Chaplin പരിഭാഷ വെള്ളെഴുത്ത് ജോണർ കോമഡി, ഡ്രാമ, വാർ 8.4/10 1929 മുതല്‍ അന്താരാഷ്ട്ര തലത്തില്‍ ഫാസിസം തലപൊക്കിയതും സൈനികാടിസ്ഥാനത്തിലുള്ള ദേശീയത പലയിടങ്ങളിലും നിലവില്‍ വന്നത് ചാപ്ലിനെ അസ്വസ്ഥനാക്കുകയുണ്ടായി. ഈ വിഷയങ്ങള്‍ തന്റെ സിനിമകളില്‍ നിന്ന് ഒഴിച്ചുനിര്‍ത്താന്‍ കഴിയുകയില്ല എന്ന് ചാപ്ലിനു തോന്നി. ‘അഡോള്‍ഫ് ഹിറ്റ്ലറെപ്പോലുള്ള ഒരു ഭീകരസത്വം ഭ്രാന്ത് ഇളക്കിവിടുമ്പോള്‍ സ്ത്രൈണമായ ചാപല്യങ്ങള്‍ക്കു കീഴടങ്ങുകയോ പ്രണയത്തെപ്പറ്റി ചിന്തിക്കുകയോ ചെയ്യാന്‍ എനിക്ക് എങ്ങനെ സാധിക്കും?’ എന്നായിരുന്നു […]
Dr. No / ഡോ. നോ (1962)
എംസോൺ റിലീസ് – 101 ഭാഷ ഇംഗ്ലീഷ് സംവിധാനം Terence Young പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.2/10 ലോകത്താകമാനമുള്ള ആക്ഷൻ ത്രില്ലർ പ്രേമികളുടെ ഇഷ്ട സിനിമാ സീരീസ് ആയ ജെയിംസ്ബോണ്ടിന്റെ ആദ്യത്തെ സിനിമയാണ് ഡോ. നോ. 1962 ൽ ഇറങ്ങിയ ചിത്രം സവിധാനം ചെയ്തത് ടെരൻസ് യംഗ് ആണ്. ഇയാൻ ഫ്ലെമിങ്ങിന്റെ നോവലാണ് സിനിമക്ക് ആധാരം. ഷോൺ കോണറിയാണ് ആദ്യമായി ബോണ്ട് വേഷത്തിലെത്തുന്ന നടൻ. എഡിൻബറയിൽ പാൽ വിൽപനക്കാരനായി ജോലി നോക്കിയിരുന്ന […]
Memories of Murder / മെമ്മറീസ് ഓഫ് മർഡർ (2003)
എം-സോണ്‍ റിലീസ് – 91 MSONE GOLD RELEASE ഭാഷ കൊറിയൻ സംവിധാനം Bong Joon Ho പരിഭാഷ ശ്രീധര്‍ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.1/10 ദക്ഷിണ കൊറിയയിലെ ഒരു കൊച്ചു ഗ്രാമത്തിലെ അതിക്രൂരമായ ഒരു ബലാത്സംഗ കൊലപാതക പരമ്പരക്ക് വിരാമമിടാൻ അവിടത്തെ പോലീസുകാർ നടത്തുന്ന വിഫലശ്രമങ്ങളുടെ വിവരണം. ദക്ഷിണ കൊറിയയിൽ 80 കളിലെ പട്ടാളഭരണ കാലത്ത് നടന്ന ഒരു യഥാര്‍ത്ഥ കുറ്റാന്വേഷണത്തെ ആസ്പദമാക്കി എടുത്തതാണ് ഈ ചിത്രം. 1986 – ദക്ഷിണ കൊറിയയിലെ ഗ്യുന്ഗ്ഗി […]
The Band’s Visit / ദ ബാൻഡ്സ് വിസിറ്റ് (2007)
എം-സോണ്‍ റിലീസ് – 88 MSONE GOLD RELEASE ഭാഷ ഹിബ്രു സംവിധാനം Eran Kolirin പരിഭാഷ ഹരി കൃഷ്ണൻ ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 7.5/10 എറാൻ കോളിറിൻ എഴുതി സംവിധാനം ചെയ്ത 2007 ലെ ഹാസ്യ-നാടക ചിത്രമാണ് ദ ബാൻഡ്സ് വിസിറ്റ്. ഇസ്രായേലും ഫ്രാൻസും അമേരിക്കയും ഒരുമിച്ചുള്ള അന്തർദേശീയ സഹനിർമ്മാണമാണ് ചിത്രം. ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും നല്ല പ്രശംസകൾ ലഭിച്ചു. ഒരു അറബ് കൾച്ചറൽ സെൻ്ററിലെ പരിപാടിക്ക് ക്ഷണിക്കപ്പെട്ട് ഇസ്രയേലിൽ എത്തിച്ചേരുന്ന […]
Fight Club / ഫൈറ്റ് ക്ലബ് (1999)
എംസോൺ റിലീസ് – 79 ഭാഷ ഇംഗ്ലീഷ് സംവിധാനം David Fincher പരിഭാഷ ഗിരി പി. എസ്. ജോണർ സൈക്കളോജിക്കല്‍, ഡ്രാമ 8.8/10 1996-യിൽ ചക്ക് പലാഹ്നിയുക്കെന്ന ഇരുപത്തെട്ടുക്കാരന്റേതായി പബ്ലിഷ് ചെയ്യപ്പെട്ട നോവലായ ഫൈറ്റ് ക്ലബിനെ ആസ്പദമാക്കി, 1999-ല്‍ ഡേവിഡ് ഫിഞ്ചറുടെ സംവിധാനത്തിൽ അതേ പേരിൽ പുറത്ത് വന്ന ചിത്രമാണ് ഫൈറ്റ് ക്ലബ്. ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി ചെയ്യുന്ന കഥാനായകനിൽ നിന്നാണ് കഥയുടെ ആരംഭം. ഒരു സാഹചര്യത്തിൽ അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെടുകയും, ഉറക്കം തിരിച്ചു പിടിക്കാൻ […]
How Much Further / ഹൗ മച്ച് ഫർദർ (2006)
എംസോൺ റിലീസ് – 18 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Tania Hermida പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.0/10 2006-ല്‍ താനിയ ഹെര്‍മിദ സംവിധാനം ചെയ്ത “ഹൗ മച്ച് ഫർദർ (Qué tan lejos)” പൂർണമായും ഇക്വഡോറിൽ ചിത്രീകരിച്ച ഒരു സ്പാനിഷ് റോഡ് മൂവിയാണ്. ‘മരിയ തെരേസ’ എന്ന സാഹിത്യവിദ്യാർത്ഥിനിയും ‘എസ്പെരാൻസോ’ എന്ന വിനോദസഞ്ചാരിയും ഒരു ബസ് യാത്രയ്ക്കിടയിൽ കണ്ടു മുട്ടുന്നു, യാത്രാമദ്ധ്യേ മറ്റൊരാൾ കൂടി അവർക്കൊപ്പം ചേരുന്നു. അവരുടെ […]
Baran / ബരാൻ (2001)
എം-സോണ്‍ റിലീസ് – 60 MSONE GOLD RELEASE ഭാഷ പേർഷ്യൻ, കുർദിഷ് സംവിധാനം Majid Majidi പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.8/10 ടെഹറാനിലെ ഒരു കെട്ടിടനിർമ്മാണ സ്ഥാപനത്തിലെ ജോലിക്കാരനാണ് പതിനേഴുകാരനായ ലത്തീഫ്. തൊഴിലാളികൾക്ക് ചായയും ആഹാരവും ഉണ്ടാക്കികൊടുക്കലും കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൊടുക്കലുമെല്ലാമാണ് അവന്റെ ജോലി. ആയിടയ്ക്ക് ഒരു അഫ്ഗാനി പണിക്കാരന് പരിക്ക് പറ്റുകയും പകരം അയാളുടെ മകൻ ജോലിക്ക് വരികയും ചെയ്യുന്നു. അതോടുകൂടി ലത്തീഫിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളോടൊപ്പം […]