എംസോൺ റിലീസ് – 2968 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Robin Hardy പരിഭാഷ പ്രശോഭ് പി. സി. ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.5/10 ഫോക്ക് ഹൊറർ സിനിമകളിലെ ക്ലാസ്സിക്കുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ് ദ വിക്കർ മാൻ.ഡേവിഡ് പിന്നറിൻ്റെ ”റിച്ച്വൽ” എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച സിനിമയാണിത്. സമ്മറൈൽ എന്ന ദ്വീപിൽ നിന്ന് ഒരു കുട്ടിയെ കാണാതായതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ എത്തുകയാണ് നീൽ ഹോവി എന്ന പൊലീസ് ഉദ്യോഗസ്ഥൻ. […]
Sorcerer / സോഴ്സറർ (1977)
എംസോൺ റിലീസ് – 2967 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് & സ്പാനിഷ് സംവിധാനം William Friedkin പരിഭാഷ അജിത് രാജ് ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 7.7/10 1953- ൽ ഇറങ്ങിയ ദി വേജസ് ഓഫ് ഫിയർ (1953) എന്ന ചിത്രത്തെ ആസ്പദമാക്കി 1977ൽ നിർമ്മിച്ച അമേരിക്കൻ ചിത്രമാണ് സോഴ്സറർ. തെക്കേ അമേരിക്കയിലെ ഒരു ഉൾനാട്ടിൽ, ഒരു ഓയിൽ കമ്പനി പൊട്ടിത്തെറിക്കുന്നു. ഇത് കെടുത്താനായി സ്ഫോടന വസ്തുവായ നൈട്രോ ഗ്ലിസറിൻ എന്ന രാസവസ്തു അവിടെ […]
Spider-Man: No Way Home / സ്പൈഡർ-മാൻ: നോ വേ ഹോം (2021)
എംസോൺ റിലീസ് – 2961 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Watts പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഫാന്റസി 8.3/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഇരുപത്തിയേഴാമത്തെയും, സ്പൈഡർ-മാൻ: ഹോം കമിംഗ് (2017), സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം (2019) എന്നീ ചിത്രങ്ങളുടെ സീക്വലുമാണ് സ്പൈഡർ-മാൻ: നോ വേ ഹോം. പീറ്റർ പാർക്കറാണ് യഥാർത്ഥ സ്പൈഡർ-മാനെന്ന വെളിപ്പെടുത്തലോടെയായിരുന്നു ‘സ്പൈഡർമാൻ: ഫാർ ഫ്രം ഹോം’ അവസാനിച്ചത്. എന്നാൽ തന്റെ ഐഡന്റിറ്റി രഹസ്യമായിത്തന്നെ നിലനിർത്താൻ സ്പൈഡർ-മാൻ, […]
The Harmonium in My Memory / ദ ഹാർമൊണിയം ഇൻ മൈ മെമ്മറി (1999)
എംസോൺ റിലീസ് – 2953 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 11 ഭാഷ കൊറിയൻ സംവിധാനം Young-jae Lee പരിഭാഷ സാമുവൽ ബൈജു ജോണർ ഡ്രാമ, റൊമാൻസ് 7.2/10 കൊറിയൻ ആക്ഷൻ ചിത്രങ്ങളിലെ നിറസാന്നിദ്ധ്യമായ Lee Byung-Hun നെയും Jeon Do-yeon, Lee Mi-Yeon എന്നിവരേയും കേന്ദ്രകഥാപാത്രങ്ങളാക്കി Lee Young-jae സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ ഒരു ഫീൽഗുഡ് ചിത്രമാണ് ദ ഹാർമൊണിയം ഇൻ മൈ മെമ്മറി. കഥ നടക്കുന്നത് 1962 ലാണ്. 21 വയസ്സുള്ള Kang Soo-Ha എന്ന […]
April Story / ഏപ്രിൽ സ്റ്റോറി (1998)
എംസോൺ റിലീസ് – 2952 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 10 ഭാഷ ജാപ്പനീസ് സംവിധാനം Shunji Iwai പരിഭാഷ മനീഷ് ആനന്ദ് ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ടോക്യോയ്ക്ക് സമീപമുള്ള ഒരു സർവ്വകലാശാലയിൽ ചേരാൻ തീരുമാനിച്ച നിരേനോ ഉസുക്കി, ഹൊക്കൈദോയിലെ തന്റെ കുടുംബത്തോട് വിടപറയുകയും, ചെറി പൂക്കളുടെ ഇതളുകൾ നൃത്തം ചെയ്യുന്ന ഏപ്രിൽ മാസത്തിൽ ടോക്യോ നഗരത്തിൽ നിന്നും അൽപ്പം അകലെയുള്ള മുസാഷിനോ എന്ന ശാന്തമായ പട്ടണത്തിൽ തനിച്ചു താമസിച്ചു കൊണ്ട് അവൾ കോളേജ് ജീവിതം ആരംഭിക്കുകയും […]
Compartment Number 6 / കമ്പാര്‍ട്ട്മെന്റ് നമ്പര്‍ 6 (2021)
എംസോൺ റിലീസ് – 2951 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 09 ഭാഷ റഷ്യൻ സംവിധാനം Juho Kuosmanen പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ, റൊമാൻസ് 7.4/10 റോസാ ലിക്സോമിന്റെ നോവലിനെ ആസ്പദമാക്കി ജുഹോ കുസ്മാനെന്‍ സംവിധാനം ചെയ്തറൊമാന്റിക്ക് ഡ്രാമ ചിത്രമാണ് കമ്പാര്‍ട്ട്മെന്റ് നമ്പര്‍ 6. ഫിന്നിഷ് വിദ്യാര്‍ഥിനിയായ ലോറ, മുര്‍മാന്‍സ്കിലെ ശിലാചിത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നതും, ട്രയിനിലെ കമ്പാര്‍ട്ട്മെന്റില്‍ വച്ച് റഷ്യന്‍ യുവാവായ യോഹയെ കണ്ടുമുട്ടുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ലോറയായി സെയ്ദി ഹാര് […]
Ayat-Ayat Cinta / അയാത് അയാത് ചിന്ത (2008)
എംസോൺ റിലീസ് – 2945 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 08 ഭാഷ ഇന്തോനേഷ്യൻ & അറബിക് സംവിധാനം Hanung Bramantyo പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, റൊമാൻസ് 7.0/10 ഇതൊരു പ്രണയകഥയാണ്. എന്നാല്‍ സാധാരണ കാണാറുള്ള പ്രണയകഥയല്ല. ആത്മീയതയില്‍ അണിയിച്ചൊരുക്കിയ മനോഹരമായൊരു സൃഷ്ടിയാണിത്. ഇസ്ലാമിക തത്വസംഹിതകളിലൂടെ ജീവിതത്തിന്റെ ഉയര്‍ച്ച-താഴ്ച്ചകളെ എങ്ങനെ നേരിടാമെന്ന് പ്രതിപാദിക്കുന്ന പ്രണയകഥയാണിത്. ഈജിപ്റ്റിലെ അല്‍-അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദം നേടാനായി ശ്രമിക്കുന്ന ഇന്തോനേഷ്യക്കാരനായ ഫാഹ്റി ബിന്‍ അബ്ദുള്ളയാണ് ഈ കഥയിലെ നായകന്. ഈജിപ്റ്റിലെ […]
A Swedish Love Story / എ സ്വീഡിഷ് ലൗ സ്റ്റോറി (1970)
എംസോൺ റിലീസ് – 2942 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 07 ഭാഷ സ്വീഡിഷ് സംവിധാനം Roy Andersson പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ, റൊമാൻസ് 7.4/10 മാസ്റ്റർ സംവിധായകൻ റോയ് ആൻഡേഴ്സന്റെ ആദ്യത്തെ ഫീച്ചർ ചലച്ചിത്രമാണ് ‘എ സ്വീഡിഷ് ലൗ സ്റ്റോറി‘. ഒരു അവധിക്കാലത്ത് വ്യത്യസ്തമായ കുടുംബപശ്ചാത്തലങ്ങളിൽ നിന്നുള്ള രണ്ട് കൗമാരക്കാർ തമ്മിൽ ഉടലെടുക്കുന്ന പ്രണയവും അവരുടെ സാഹസികതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആൻഡേഴ്സന്റെ സ്വതസിദ്ധമായ ശൈലിയിൽ അണിയിച്ചൊരുക്കിയ ഈ ചിത്രം ഒരു വ്യത്യസ്തമായ കാഴ്ചാനുഭവമാണ്. അഭിപ്രായങ്ങൾ […]