എംസോൺ റിലീസ് – 2680 MSONE GOLD RELEASE സബ്ടൈറ്റിൽ നമ്പർ – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeff Orlowski പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ ഡോക്യുമെന്ററി, ഡ്രാമ 7.6/10 2020 സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രിമിയർ ചെയ്ത് പിന്നെ അതേ വർഷം തന്നെ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തതോടെ ലോകശ്രദ്ധയാകർഷിച്ച ഡോക്യു-ഡ്രാമയാണ് ‘ദി സോഷ്യൽ ഡിലമ’. ഗൂഗിൾ, ഫേസ്ബുക്ക്, റ്റ്വിറ്റർ, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥർ നമ്മോട് സംസാരിക്കുന്ന ഡോക്യുമെന്ററിയും, അതിനൊപ്പം തന്നെ ഈ […]
The Thin Red Line / ദ തിൻ റെഡ് ലൈൻ (1998)
എംസോൺ റിലീസ് – 2669 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Terrence Malick പരിഭാഷ പ്രശോഭ് പി. സി. & രാഹുൽ രാജ് ജോണർ ഡ്രാമ, വാർ 7.6/10 ടെറൻസ് മാലിക്കിന്റെ സംവിധാനത്തിൽ, 1998ൽ ഇറങ്ങിയ എപ്പിക് വാർ ഫിലിമാണ് ‘ദ തിൻ റെഡ് ലൈൻ’. രണ്ടാം ലോക മഹായുദ്ധ കാലത്ത് പസഫിക് സമുദ്രത്തിലെ ഗുഡൽകനാൽ ദ്വീപിൽ അമേരിക്കയും ജപ്പാനും തമ്മിലുണ്ടായ രൂക്ഷമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യുദ്ധത്തിന്റെ ഭീകരതയും ഗുഡൽകനാൽ ദ്വീപിന്റെ വന്യസൗന്ദര്യവും […]
The Driver / ദി ഡ്രൈവർ (1978)
എം-സോണ്‍ റിലീസ് – 2658 ക്ലാസ്സിക് ജൂൺ 2021 – 22 ഭാഷ ഇംഗ്ലീഷ് സംവിധാനം Walter Hill പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 ഒരു ആക്ഷൻ ത്രില്ലറാണ് ദി ഡ്രൈവർ. രാജ്യത്ത് ബാങ്ക് കൊള്ളയും പിടിച്ചുപറിയും ദിനംപ്രതി വർദ്ധിച്ചുവരുന്നു. അവർക്ക് രക്ഷപ്പെടാൻ സഹായം ചെയ്തുകൊടുക്കുന്ന, ഡ്രൈവിങ്ങിൽ അസാമാന്യ പ്രതിഭയായ “ഡെസ്പരാഡോ” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഡ്രൈവറാണ് പൊലീസിന്റെ പ്രധാന തലവേദന. കൊള്ളക്ക് ശേഷം തെളിവുകൾ അവശേഷിപ്പിക്കാതെ വാഹനമുൾപ്പെടെ നശിപ്പിച്ചുകളയുന്ന “ഡ്രൈവറെ” എങ്ങനെയും പിടികൂടണമെന്നുറപ്പിക്കുന്നു […]
The Gold Rush / ദ ഗോൾഡ് റഷ് (1925)
എം-സോണ്‍ റിലീസ് – 2656 ക്ലാസ്സിക് ജൂൺ 2021 – 20 ഭാഷ ഇംഗ്ലീഷ് സംവിധാനം Charles Chaplin പരിഭാഷ മുജീബ് സി പി വൈ ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 8.2/10 ചാർളി ചാപ്ലിൻ താൻ ചെയ്ത ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി തിരഞ്ഞെടുത്ത ചിത്രമാണ് ദ ഗോൾഡ് റഷ്. ചാപ്ലിൻ തന്നെ തിരക്കഥയും സംവിധാനവും നിർമാണവും നിർവഹിച്ച ഒരു കോമഡി ചിത്രമാണിത്. തന്റെ വിശ്വപ്രശസ്തമായ ലിറ്റിൽ ട്രാമ്പ് ആയാണ് ഈ സിനിമയിലും ചാപ്ലിൻ പ്രത്യക്ഷപ്പെടുന്നത്. അലാസ്കയിലെ മലനിരകളിലേക്ക് സ്വര്‍ണ്ണം […]
Days of Heaven / ഡേയ്സ് ഓഫ് ഹെവൻ (1978)
എം-സോണ്‍ റിലീസ് – 2653 ക്ലാസ്സിക് ജൂൺ 2021 – 19 ഭാഷ ഇംഗ്ലീഷ് സംവിധാനം Terrence Malick പരിഭാഷ അരുണ വിമലൻ ജോണർ ഡ്രാമ, റൊമാൻസ് 7.8/10 ചിക്കാഗൊ നഗരത്തിലെ ഒരു സ്റ്റീൽ ഫാക്ടറി ജീവനക്കാരനായിരുന്ന ബിൽ അബദ്ധത്തിൽ തന്റെ സൂപ്പർവൈസറെ കൊല്ലുന്നതോടെ നാട് വിടേണ്ടി വരുന്നു. ബില്ലിനോടൊപ്പം അനിയത്തി ലിൻഡയും കാമുകി ആബ്ബിയും ഉണ്ട്. അവർ ഒരു വലിയ കൃഷിയിടത്തിൽ വിളവെടുപ്പ് ജോലിക്ക് ചേർന്നു. ചെറുപ്പക്കാരനായ സ്ഥലമുടമയ്ക്ക് ആബ്ബിയൊട് പ്രണയം തോന്നുന്നു. സ്ഥലമുടമ എന്തോ അസുഖം മൂലം […]
Agatha Christie’s Poirot Season 4 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 4 (1992)
എംസോൺ റിലീസ് – 2651 ക്ലാസ്സിക് ജൂൺ 2021 – 23 Episode 3: One, Two, Buckle My Shoe / എപ്പിസോഡ് 3: വൺ, ടൂ, ബക്കിൾ മൈ ഷൂ ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)അഗത ക്രിസ്റ്റീസ് […]
Never Rarely Sometimes Always / നെവർ റെയർലി സംടൈംസ് ഓൾവേസ് (2020)
എം-സോണ്‍ റിലീസ് – 2649 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Eliza Hittman പരിഭാഷ അരുണ വിമലൻ ജോണർ ഡ്രാമ 7.4/10 കാമുകനിൽ നിന്ന് ഗർഭം ധരിച്ച കൗമാരക്കാരിയായ പെൺകുട്ടി, പെൻസിൽവാന്യയിൽ നിന്ന് ന്യൂ യോർക്കിലേക്ക് ഗർഭം അലസിപ്പിക്കാൻ നടത്തുന്ന യാത്രയാണ് സിനിമ.അബോർഷനെക്കുറിച്ചോ, സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചോ നെടുങ്കൻ ഡയലോഗുകൾ ഒന്നും തന്നെ ഇല്ലാതെ അറിവും, നിയമ സുരക്ഷയും, വൈദ്യസഹായവും എല്ലവർക്കും ഉണ്ടാവേണ്ടതിന്റെ ആവശ്യകത സിനിമ കൃത്യമായി പറയുന്നു.നിരവധി ചലചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട് നിരൂപക പ്രശംസ […]
Gremlins / ഗ്രെമ്ലിൻസ് (1984)
എം-സോണ്‍ റിലീസ് – 2648 ക്ലാസ്സിക് ജൂൺ 2021 – 17 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Dante പരിഭാഷ ജെറിൻ ചാക്കോ ജോണർ കോമഡി, ഫാന്റസി, ഹൊറർ 7.3/10 1984ൽ സ്റ്റീവൻ സ്പിൽബർഗ്ഗിന്റെ നിർമാണത്തിൽ ജോ ഡാന്റെ സംവിധാനം ചെയ്ത ഒരു ഹൊറർ കോമഡി ചലച്ചിത്രമാണ് ഗ്രെമ്ലിൻസ്. ബില്ലി പെൽസർ എന്ന കൗമാരക്കാരന് മൊഗ്വായ് എന്നൊരു ജീവിയെ ക്രിസ്തുമസ് സമ്മാനായി ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് കഥാപശ്ചാത്തലം. എടുത്തുപറയത്തക്ക താരനിര ഇല്ലാതിരുന്നിട്ട് കുടി, സിനിമ നല്ല നിരൂപക പ്രശംസ […]