എം-സോണ്‍ റിലീസ് – 2537 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Curtis Hanson പരിഭാഷ പ്രശോഭ് പി.സി. ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.2/10 ഹോളിവുഡ് ക്രൈം ത്രില്ലർ സിനിമകളിലെ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നാണ് 1997ൽ ഇറങ്ങിയ എൽ. എ. കോൺഫിടെൻഷ്യൽ. റസ്സൽ ക്രോ, കെവിൻ സ്പേസി, ഗയ് പിയേഴ്സ്, കിം ബേസിംഗർ എന്നീ വലിയ താരനിര അണിനിരക്കുന്ന ചിത്രം മികച്ച അവലംബിത തിരക്കഥക്കും മികച്ച സഹനടിക്കുമുള്ള (ബേസിംഗർ) ഓസ്കാർ പുരസ്കാരം നേടി.ലോസ് ആഞ്ചലസിൽ […]
Beanpole / ബീൻപോൾ (2019)
എം-സോണ്‍ റിലീസ് – 2519 MSONE GOLD RELEASE ഭാഷ റഷ്യൻ സംവിധാനം Kantemir Balagov പരിഭാഷ അക്ഷയ്. ടി ജോണർ ഡ്രാമ, വാർ 7.1/10 കാന്റമിർ ബാലഗോവിന്റെ സംവിധാനത്തിൽ 2019 -ൽ പുറത്തിറങ്ങിയ റഷ്യൻ വാർ-ഡ്രാമ ചിത്രമാണ് ബീൻപോൾ AKA ഡിൽഡ. 2019 കാൻസ് ചലച്ചിത്രമേളയിലെ അൺ സെർട്ടൈൻ റിഗാർഡ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ സിനിമ മികച്ച സംവിധായകനുള്ള അവാർഡും മികച്ച ചിത്രത്തിനുള്ള ഫിപ്രെസ്സി പുരസ്കാരവും നേടി. 92-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ […]
The Father / ദി ഫാദർ (2020)
എം-സോണ്‍ റിലീസ് – 2514 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Florian Zeller പരിഭാഷ ഷാരുൺ പി.എസ് ജോണർ ഡ്രാമ 8.3/10 വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ആന്റണി മകൾ ആനിന്റെ പരിചരണത്തിലാണ്. ആന്റണിയുടെ കർക്കശസ്വഭാവം ആനിന് ഒരുപാട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ദിവസം ചെല്ലുന്തോറും ആന്റണിയുടെ വാർദ്ധക്യരോഗങ്ങളും പിടിവാശിയും അതുമൂലം ആനിനുണ്ടാവുന്ന വിഷമതകളും വർദ്ധിക്കുക മാത്രമാണുണ്ടാവുന്നത്. രോഗിയായ അയാൾക്ക് പലപ്പോഴും മകളെപ്പോലും തിരിച്ചറിയാനാവുന്നില്ല. പിതാവിന് വേണ്ടി ആൻ അനുഭവിക്കുന്ന ബുദ്ധിമുട്ടലുകൾ ആനിന്റെ ഭർത്താവ് പോളിൽ ഉണ്ടാക്കുന്ന […]
Lord of the Flies / ലോർഡ് ഓഫ് ദി ഫ്ലൈസ് (1990)
എം-സോണ്‍ റിലീസ് – 2502 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Harry Hook പരിഭാഷ ഹബീബ് ഏന്തയാർ ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 6.4/10 സർ വില്യം ഗോൾഡിങ് എന്ന പ്രശസ്തനായ എഴുത്തുകാരന്റെ നോവലിനെ ആസ്പദമാക്കി, അതേ പേരിൽ 1990 ൽ ഹാരി ഹൂക്ക് സംവിധാനം ചെയ്ത സിനിമയാണ് “ലോർഡ് ഓഫ് ദി ഫ്ലൈസ്”. ഒരുപാട് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട, നൊബേൽ പ്രൈസ് കിട്ടിയ വളരെ പ്രശസ്തമായ ഈ നോവൽ “ഈച്ചകളുടെ തമ്പുരാൻ” എന്ന […]
The Tale of The Princess Kaguya / ദി റ്റേൽ ഓഫ് ദി പ്രിൻസസ് കഗുയ (2013)
എം-സോണ്‍ റിലീസ് – 2489 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Isao Takahata പരിഭാഷ വിഷ്ണു പി പി ജോണർ അനിമേഷന്‍, അഡ്വഞ്ചർ, ഡ്രാമ 8.0/10 ഗ്രേവ് ഓഫ് ദി ഫയർഫ്ലൈസ് എന്ന ഒറ്റചിത്രം കൊണ്ട് ലോകസിനിമയിൽ തന്റെ സ്ഥാനം എന്നെന്നേക്കുമായി കുറിച്ചിട്ട ഇതിഹാസ സംവിധായകൻ ഇസാവോ തകഹതയുടെ അവസാന ചിത്രമാണ് “കഗുയ രാജകുമാരിയുടെ കഥ”. ‘ഒരു മുള വെട്ടുകാരന്റെ കഥ’ എന്ന ജാപ്പനീസ് നാടോടിക്കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മിയാത്സുകോ എന്ന […]
Solaris / സൊളാരിസ് (1972)
എം-സോണ്‍ റിലീസ് – 2477 MSONE GOLD RELEASE ഭാഷ റഷ്യൻ, ജർമൻ സംവിധാനം Andrei Tarkovsky പരിഭാഷ മുബാറക്ക് റ്റി. എൻ. ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.1/10 ഇരുപതാം നൂറ്റാണ്ടിലെ മികച്ച സംവിധായകരിൽ ഒരാളായി കണക്കാക്കുന്ന റഷ്യൻ സംവിധായകൻ ആന്ദ്രേ തർക്കോവിസ്ക്കിയുടെ മൂന്നാമത്തെ ചിത്രമാണ് 1972 ൽ പുറത്തിറങ്ങിയ സൊളാരിസ്. സ്റ്റാനിസ്ലാവ് ലെം എന്ന പോളിഷ് എഴുത്തുകാരൻ 1961 ൽ രചിച്ച ഇതേ പേരിലുള്ള ശാസ്ത്ര നോവലാണ് സിനിമയ്ക്കാധാരം.സൊളാരിസ് എന്ന ഗ്രഹത്തെ പറ്റി […]
Lunana: A Yak in the Classroom / ലുണാനാ: യാക് ഇൻ ദി ക്ലാസ്സ്റൂം (2019)
എം-സോണ്‍ റിലീസ് – 2473 MSONE GOLD RELEASE ഭാഷ സോങ്ഘ സംവിധാനം Pawo Choyning Dorji പരിഭാഷ ഡോ. ജമാൽ ജോണർ ഡ്രാമ, ഫാമിലി 7.8/10 Pawo choying Dorji നിർമ്മിച്ചു സംവിധാനം ചെയ്തു 2019 ൽ പുറത്തിറങ്ങിയ ഒരു ഭൂട്ടാനി ഫിലിമാണ് ലുണാനാ: യാക് ഇൻ ദി ക്ലാസ്സ്റൂം. ഭൂട്ടാനിന്റെ രണ്ടാമത്തെ ഒഫീഷ്യൽ ഓസ്കാർ നോമിനിയായിരുന്നു ഈ സിനിമ. ഒട്ടനവധി അന്താരാഷ്ട്ര അവാർഡുകൾ നേടിയ, ഹിമാലയൻ മഞ്ഞിന്റെ കുളിർമ്മയുള്ള ഒരു കൊച്ചു ചിത്രം.Straight Forward […]
Black Coal, Thin Ice / ബ്ലാക്ക് കോൾ, തിൻ ഐസ് (2014)
എം-സോണ്‍ റിലീസ് – 2459 MSONE GOLD RELEASE ഭാഷ മാൻഡരിൻ സംവിധാനം Yi’nan Diao പരിഭാഷ അരുണ വിമലൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.7/10 1999ൽ കൽക്കരി ശേഖരിക്കുന്ന ഫാക്ടറികളിലും ഗോഡൗണുകളിലുമായി മുറിഞ്ഞ ശരീരഭാഗങ്ങൾ കാണപ്പെട്ടു. സംശയിക്കപ്പെടുന്ന രണ്ടുപേർ കൊല്ലപ്പെടുന്നതോടെ കേസ് വഴിമുട്ടുകയും, അന്വേഷണ ഉദ്യോഗസ്ഥർക്ക് ചീത്തപ്പേരുണ്ടാവുകയും ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷം 2001ലും 2004ലുമായി വീണ്ടും സമാനമായ ഓരോ മരണങ്ങൾകൂടി നടക്കുന്നു. സംഭവദിവസം രാത്രി മഞ്ഞുപെയ്തതുകൊണ്ട്, രണ്ട് കേസുകൾക്കും തെളിവുകൾ കിട്ടിയില്ല.99 ലെ സംഭവങ്ങൾക്ക് […]