എം-സോണ്‍ റിലീസ് – 1408 ഹിന്ദി ഹഫ്ത – 1 ഭാഷ ഹിന്ദി സംവിധാനം Ayan Mukherjee പരിഭാഷ ഉണ്ണി ജയേഷ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.6/10 ഉത്തരവാദിത്വങ്ങളില്ലാതെ സ്വാർത്ഥമായി തന്റെ പണക്കാരനായ അച്ഛന്റെ പണത്തിന് അടിച്ചു പൊളിച്ചു നടക്കുന്ന കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് മെഹ്റ, കൊൽക്കത്തയിൽ നിന്നും എഴുത്തുകാരിയാകണം എന്ന ജീവിതാഭിലാഷത്തോടെ മുംബൈയിൽ വരുന്ന ഐഷയെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നതും പിന്നീട് ഐഷയിൽ നിന്ന് സിദ്ധാർത്ഥ്, ജീവിതത്തിന്റെ അർത്ഥവും ഉത്തരവാദിത്വത്തിന്റെ പ്രാധാന്യവും മനസ്സിലാക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. […]
The Cave of the Yellow Dog / ദ കേവ് ഓഫ് ദ യെല്ലോ ഡോഗ് (2005)
എം-സോണ്‍ റിലീസ് – 1407 ഏഷ്യൻ ഗ്രാമക്കാഴ്ചകൾ – 4 ഭാഷ മംഗോളിയൻ സംവിധാനം Byambasuren Davaa പരിഭാഷ വിഷ്ണു സി. ചിറയിൽ ജോണർ ഡ്രാമ, ഫാമിലി 7.6/10 മംഗോളിയൻ പ്രകൃതി ഭംഗിയിലൂടെ ഒരു ചെറിയ മനോഹര ചിത്രം. ഒരച്ഛനും അമ്മയും മൂന്ന് മക്കളുമടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് 2005ൽ പുറത്തുവന്ന ഈ മംഗോളിയൻ ചിത്രം പറയുന്നത്. ആ വീട്ടിലെ നൻസാൽ എന്നൊരു കൊച്ചു കുട്ടിക്ക് ഒരു പട്ടിക്കുട്ടിയെ കളഞ്ഞു കിട്ടുന്നു. അവളതിനെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും തന്റെ അച്ഛനത് […]
Yellow Flowers on the Green Grass / യെല്ലോ ഫ്ലവേഴ്സ് ഓൺ ദ ഗ്രീൻ ഗ്രാസ് (2015)
എം-സോണ്‍ റിലീസ് – 1406 ഏഷ്യൻ ഗ്രാമക്കാഴ്ചകൾ – 3 ഭാഷ വിയറ്റ്നാമീസ് സംവിധാനം Victor Vu പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.7/10 ഗൃഹാതുരതയുടെ മധുരമൂറുന്ന സ്മരണകളാണ് ബാല്യം വിഷയമായുള്ള സിനിമകൾ നൽകാറുള്ളത്. കുട്ടിക്കാലവും, ഗ്രാമീണതയുടെ സൗന്ദര്യവും ഒത്തുചേരുമ്പോൾ കണ്ണും, മനസ്സും നിറയുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിക്ടർ വ്യൂ എന്ന വിയറ്റ്നാം സംവിധായകന്റെ ഈ സിനിമ അനുഭവിപ്പിക്കുന്നതും നാം കൊതിക്കുന്ന ഈ മനോഹരമായ കോമ്പിനേഷൻ തന്നെയാണ്. പച്ചപ്പിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തിൽ മുങ്ങിനിൽക്കുന്ന വിയറ്റ്നാം വില്ലേജിന്റെ […]
Balzac and the Little Chinese Seamstress / ബാൽസാക് ആൻറ് ദ ലിറ്റിൽ ചൈനീസ് സീംസ്ട്രെസ്സ് (2002)
എം-സോണ്‍ റിലീസ് – 1404 ഏഷ്യൻ ഗ്രാമക്കാഴ്ചകൾ – 2 ഭാഷ മാൻഡറിൻ സംവിധാനം Sijie Dai പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.2/10 Dai Sijie-യുടെ നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്ത സിനിമയാണ് “ബല്‍സാക് ആൻറ് ദ ലിറ്റില്‍ ചൈനീസ് സീംസ്ട്രെസ്സ് “. 1971 നും 1974 നും ഇടയിലുള്ള കാലഘട്ടത്തില്‍ ചൈനീസ് കള്‍ച്ചറല്‍ റെവലൂഷന്റെ ഫലമായി ഫീനിക്സ് മലനിരകളിലെ ഗ്രാമത്തിലേക്ക് മാവോ ആശയങ്ങള്‍ പഠിക്കാനായി പുനര്വിദ്യഭ്യാസത്തിനായി അയക്കപ്പെട്ട […]
Werewolf / വെയർവുൾഫ് (2018)
എം-സോണ്‍ റിലീസ് – 1403 MSONE GOLD RELEASE ഭാഷ പോളിഷ് സംവിധാനം Adrian Panek പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ഡ്രാമ, ഹൊറർ, വാർ 6/10 നാസി കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട വ്യത്യസ്ത പ്രായത്തിലുള്ള കുറച്ച് കുട്ടികൾ ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ അഭയം പ്രാപിക്കുന്നു. അവിടെ അവരെ സഹായിക്കാൻ ആരും തന്നെ ഇല്ല. ഭക്ഷണവും വെള്ളവും ഒന്നും തന്നെ ഇല്ലാത്ത ഒരിടം. ഒപ്പം ആ കെട്ടിടത്തിന്റെ ചുറ്റും വെറി പിടിച്ച് നടക്കുന്ന കുറേ […]
Athirah / അഥീറ (2016)
എം-സോണ്‍ റിലീസ് – 1402 ഏഷ്യൻ ഗ്രാമക്കാഴ്ചകൾ – 1 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Riri Riza പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.5/10 തന്റെ ഭർത്താവിന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നു വരുന്നതോടെ സംഘർഷഭരിതമാവുന്നു അഥീറായുടെ ജീവിതം. ബഹുഭാര്യത്വം അംഗീകരിച്ചിരുന്ന അന്നത്തെക്കാലത്ത് അപമാനവും വേദനയും സഹിച്ച് അവൾ കുടുംബം സംരക്ഷിക്കുന്നു. 1950 കളിലെ ഇന്തോനേഷ്യൻ ജീവിതവും പ്രക്യതിഭംഗിയും സാരോംഗ് നെയ്ത്തും സംസ്കാരവുമെല്ലാം ഈ സിനിമയിലൂടെ സംവിധായകൻ വരച്ചു കാട്ടുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Ugramm / ഉഗ്രം (2014)
എം-സോണ്‍ റിലീസ് – 1394 ത്രില്ലർ ഫെസ്റ്റ് – 29 ഭാഷ കന്നഡ സംവിധാനം Prashanth Neel പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 8.2/10 വളരെക്കാലത്തിനു ശേഷം ഇന്ത്യയിലേക്ക് തന്റെ അമ്മയുടെ സമാധിസ്ഥലം കാണാനായി വരുന്ന നിത്യയെ അവിടെ തക്കം പാർത്തിരുന്ന അവളുടെ അച്ഛന്റെ എതിരാളികൾ തട്ടിക്കൊണ്ട് പോകുന്നു. അവിടെ രക്ഷകനായി എത്തുന്നത്, വെറുമൊരു മെക്കാനിക്ക് ആയ അഗസ്ത്യയാണ്. പിന്നീട്, നിത്യയുടെ സുഹൃത്തായ റിപ്പോർട്ടർ അഗസ്ത്യയോടു പറയുന്നു, അവളെ കുറച്ചു നാൾ അവന്റെ […]
Unstoppable / അൺസ്റ്റോപ്പബിൾ (2018)
എം-സോണ്‍ റിലീസ് – 1393 ത്രില്ലർ ഫെസ്റ്റ് – 28 ഭാഷ കൊറിയൻ സംവിധാനം Kim Min-Ho പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, ക്രൈം 6.5/10 ചെറിയ രീതിയിൽ മീൻകച്ചടവും കാര്യങ്ങളുമൊക്കയായി മുന്നോട്ട് പോവുകയാണ് കങ് ചുൾ. കൂടെ സഹായത്തിന് ഉറ്റ സുഹൃത്ത് ചുൻ സിക്കുമുണ്ട്. പ്രാരാബ്ധങ്ങൾ ഒരുപാടുണ്ടെങ്കിലും സ്വന്തം ഭാര്യയോടൊത്ത് സന്തോഷകരമായ ഒരു ജീവിതം തന്നെയാണ് കങ്ന ചുൾ നയിച്ചിരുന്നത്. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം കങ് ചുളിന്റെ ഭാര്യയെ ആരൊക്കെയോ ചേർന്ന് തട്ടിക്കൊണ്ട് പോകുന്നു. […]