എം-സോണ്‍ റിലീസ് – 930 പെൺസിനിമകൾ – 07 ഭാഷ ഹിന്ദി, മറാത്തി സംവിധാനം Gajendra Ahire പരിഭാഷ സിനിമ കളക്ടീവ്, വടകര ജോണർ ഡ്രാമ 7.6/10 ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ, വിവിധ മേഖലകളിൽ ജീവിക്കുന്ന സ്ത്രീകൾ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണത്തിന്റെയും കഥയാണ് ഈ ചിത്രം ആവിഷ്കരിക്കുന്നത്. അമ്മ നഷ്ടപ്പെട്ട്, തികച്ചും ദരിത്രമായ ചുറ്റുപാടുകളിൽ പഞ്ഞിമിഠായി വിൽപ്പനക്കാരനായ തന്റെ അച്ഛനോടൊപ്പം ഗ്രാമത്തിൽ കഴിയുന്ന ചിനി എന്ന പെൺകുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അവളുടെ ചേച്ചി മന്ദാകിനി ജോലിതേടി […]
Matrubhoomi: A Nation Without Women / മാതൃഭൂമി: എ നേഷൻ വിത്തൗട്ട് വുമൺ (2003)
എം-സോണ്‍ റിലീസ് – 929 പെൺസിനിമകൾ -06 ഭാഷ ഹിന്ദി സംവിധാനം Manish Jha പരിഭാഷ ശ്യാം നാരായണൻ ജോണർ ഡ്രാമ 7.7/10 ബീഹാറിലെ ഒരു സാങ്കൽപ്പികഗ്രാമത്തിൽ പെൺകുഞ്ഞുങ്ങളെ പിറന്നുവീഴുമ്പോൾത്തന്നെ വധിച്ചുകളയുന്ന ദുരാചാരം തുടർന്നുപോരുന്നതിനാൽ സമീപഭാവിയിൽ ഗ്രാമത്തിൽ സ്ത്രീകൾ ഒട്ടുംതന്നെ ഇല്ലാതാകുന്നു. തുടർന്ന് ചെറുപ്പക്കാർക്ക് വിവാഹം കഴിക്കാൻ അന്യഗ്രാമങ്ങളിൽനിന്ന് പെൺകുട്ടികളെ വലിയ വില നൽകി കൊണ്ടുവരേണ്ട ഗതി ഉടലെടുക്കുന്നു. അങ്ങനെ ആ ഗ്രാമത്തിലേക്ക് വിവാഹം ചെയ്ത് കൊണ്ടുവരപ്പെടുന്ന കൽക്കി എന്ന പെൺകുട്ടിയുടെ ജീവിതവും, അവർക്കുചുറ്റും ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് […]
Jeanne Dielman, 23, quai du commerce, 1080 Bruxelles / ജീൻ ഡീൽമാൻ, 23, കേ ദു കൊമേഴ്സ്, 1080, ബ്രൂസ്സൽ, (1975)
എം-സോണ്‍ റിലീസ് – 928 പെൺസിനിമകൾ – 05 ഭാഷ ഫ്രഞ്ച് സംവിധാനം Chantal Akerman പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 7.8/10 എക്കാലത്തെയും സ്ത്രീപക്ഷ ക്ലാസിക് എന്ന് നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം. സിനിമയിൽ ഇതുവരെ കാണാത്ത സമീപനത്തിലൂടെ സ്ത്രീ ജീവിതത്തിലെ ആവർത്തന വിരസതയും പുതുമ ഇല്ലായ്മയും വരച്ചിടുന്നു. സ്റ്റെഡി ഷോട്ടുകൾ മാത്രം ഉപയോഗിച്ച് പലപ്പഴും നായികയോടൊപ്പം അവരുടെ അടുക്കളയിലാണ് നമ്മൾ എന്ന തോന്നൽ സംവിധായിക ഉണ്ടാക്കുന്നു. മൂന്ന് ദിവസത്തെ സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. മൂന്നാം […]
I Am Nojoom, Age 10 and Divorced / അയാം നുജൂം, ഏജ് 10 ആൻഡ് ഡൈവോഴ്സ്ഡ് (2014)
എം-സോണ്‍ റിലീസ് – 927 പെൺസിനിമകൾ – 04 ഭാഷ അറബിക് സംവിധാനം Khadija Al-Salami പരിഭാഷ നിഷാദ് ജെ. എൻ ജോണർ ഡ്രാമ 6.9/10 യമനിലെ നിലവിലുള്ള വിവാഹ വ്യവസ്ഥയെ തന്നെ മാറ്റി മറിക്കാൻ കാരണമായ ഒരു കൊച്ചു പെൺകുട്ടിയുണ്ട്. യുദ്ധവും കലാപങ്ങളും ദാരിദ്ര്യവും നിറഞ്ഞ യമനിലെ ഖാർഡ്ജിയെന്ന കുഗ്രാമത്തിൽ വളർന്ന്, ഒൻപതാമത്തെ വയസ്സിൽ മാതാപിതാക്കളുടെ നിർബദ്ധത്തിനു വഴങ്ങി വിവാഹിതയായി. തന്റെ പത്താമത്തെ വയസ്സിൽ വിവാഹ മോചനം നേടി ലോകത്തിലെ തന്നെ ശൈശവ വിവാഹങ്ങൾക്ക് തിരിച്ചറിവിന്റെ […]
Raazi / റാസി (2018)
എം-സോണ്‍ റിലീസ് – 925 പെൺസിനിമകൾ – 03 ഭാഷ ഹിന്ദി സംവിധാനം Meghna Gulzar പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.8/10 2018 ൽ ബോളിവുഡിൽ റിലീസ് ആയ സ്ത്രീ കേന്ദ്രികൃത സിനിമകളിൽ വാണിജ്യപരമായും കലാപരമായും ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നാണ് മേഘ്ന ഗുൽസർ സംവിധാനം ചെയ്ത റാസി. ഈ സിനിമയിൽ ആലിയ ഭട്ട് അവതരിപ്പിച്ച സെഹ്മത് എന്ന കഥാപാത്രം ഏറെ നിരൂപണ പ്രശംസ നേടിയതാണ്. 2008 ൽ ഹരിന്ദർ […]
Le Femme Nikita / ലാ ഫെം നികിത (1990)
എം-സോണ്‍ റിലീസ് – 924 പെൺസിനിമകൾ – 02 ഭാഷ ഫ്രഞ്ച് സംവിധാനം Luc Besson പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ആക്ഷൻ, ത്രില്ലർ 7.3/10 മയക്കു മരുന്നിനു അടിമകൾ അയ നാല് സുഹൃത്തുക്കൾ ചേർന്ന് ഒരു മെഡിക്കൽ സ്റ്റോർ കൊള്ളയടിക്കാൻ പദ്ധതിയിടുന്നു. മെഡിക്കൽ സ്റ്റോർ കൂട്ടത്തിൽ ഒരാളുടെ അച്ഛൻ തന്നെ നടത്തുന്നതാണ്. അവിടെനിന്നും ലഹരിയുള്ള മരുന്നുകൾ മോഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ മോഷണ ശ്രമത്തിനിടെ ശബ്ദം കേട്ട് അച്ഛൻ ഉണർന്ന് കള്ളന്മാരെ പിടിക്കാൻ തീരുമാനിക്കുന്നതോടെ ശ്രമം […]
A Thousand Times Good Night / എ തൗസൻഡ് ടൈംസ് ഗുഡ് നൈറ്റ് (2013)
എം-സോണ്‍ റിലീസ് – 923 പെൺസിനിമകൾ – 01 ഭാഷ നോർവീജിയൻ, ഇംഗ്ലീഷ് സംവിധാനം Erik Poppe പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, വാർ 7.1/10 ഒരു മികച്ച വാർ ഫോട്ടോഗ്രാഫർ ആണ് റെബേക്ക തോമസ്. യുദ്ധമേഖലകളിലെ നേർക്കാഴ്ചകൾ സ്വന്തം ജീവൻ പണയപ്പെടുത്തി ഒപ്പിയെടുക്കുന്നവൾ. എന്നാൽ അവൾ ഭാര്യയാണ്. രണ്ടു പെൺകുട്ടികളുടെ അമ്മയും ആണ്. റെബേക്കയുടെ സാഹസികതയും ജോലിയോടുള്ള ആത്മാർത്ഥതയും അവളുടെ കുടുംബത്തെ ആശങ്കയിലാഴ്ത്തുന്നു. കരിയറും കുടുംബവും ഒരുമിച്ചു കൊണ്ടുപോകുമ്പോൾ റെബേക്ക നേരിടുന്ന പ്രതിസന്ധികളിലൂടെയും യുദ്ധത്തിൽ […]
Kirikou and the Sorceress / കിരിക്കൂ ആൻഡ് ദ സോർസെറെസ്സ് (1998)
എം-സോണ്‍ റിലീസ് – 918 അനിമേഷൻ ഫെസ്റ്റ് – 08 ഭാഷ ഫ്രഞ്ച് സംവിധാനം Michel Ocelot, Raymond Burlet പരിഭാഷ ശ്രീധർ ജോണർ അനിമേഷൻ, അഡ്വെഞ്ചർ, ഫാമിലി 7.5/10 1998ൽ മിഷെൽ ഒസെലോ സംവിധാനം ചെയ്ത ഫ്രഞ്ച് അനിമേഷൻ ചിത്രമാണ് കിരിക്കൂ ആൻഡ് ദ സോർസെറെസ്സ് (കിരിക്കൂവും മന്ത്രവാദിനിയും). പടിഞ്ഞാറൻ ആഫ്രിക്കയിലെ നടൻ പാട്ടുകളിൽ നിന്നും മുത്തശ്ശിക്കഥകളിൽ നിന്നും എടുത്ത കഥാശകലങ്ങൾ വെച്ച് ഉണ്ടാക്കിയെടുത്ത ഒരു ചിത്രമാണിത്. കിരിക്കൂ എന്ന കുഞ്ഞിന്റെയും അവന്റെ ഗ്രാമത്തെ വേട്ടയാടുന്ന കരാബാ […]