എം-സോണ്‍ റിലീസ് – 1434 ത്രില്ലർ ഫെസ്റ്റ് – 42 ഭാഷ ഇംഗ്ലീഷ് സംവിധാനം Neil Jordan പരിഭാഷ ബിനോജ് ജോസഫ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6/10 മാതാപിതാക്കളിൽനിന്നും അകന്നുകഴിയുന്ന ഒരു റെസ്റ്റോറന്റ് ജോലിക്കാരിയായിരുന്നു ഫ്രാൻസിസ്. റെയിൽവേ സ്റ്റേഷനിൽ നിന്നും ലഭിച്ച ഒരു ബാഗ് അതിന്റെ ഉടമസ്ഥയായ ഗ്രെറ്റക്ക് തിരിച്ചു കൊടുത്തതോടുകൂടിയായിരുന്നു ഫ്രാൻസിസും ഗ്രെറ്റയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. തന്റെ കൂട്ടുകാരിയുടെ വിലക്കിനെ മറികടന്ന് ഫ്രാൻസിസ് ഗ്രെറ്റയുമായുള്ള ബന്ധം തുടർന്നു. ഗ്രെറ്റയുടെ മാന്യമായ പെരുമാറ്റത്തിൽ ആകൃഷ്ടയായ […]
Unknown / അൺനോൺ (2006)
എം-സോണ്‍ റിലീസ് – 1433 ത്രില്ലർ ഫെസ്റ്റ് – 41 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon Brand പരിഭാഷ ആദം ദിൽഷൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.5/10 ഒരു വെയർ ഹൗസിൽ അബോധാവസ്ഥയിൽ നിന്നും ഉണരുന്ന അഞ്ചുപേരെ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഭാഗികമായ ഓർമ്മകൾ ഇടക്ക് കടന്നു വരുന്നതല്ലാതെ അവരാരാണെന്നോ എങ്ങിനെ അവിടെയെത്തിപ്പെട്ടെന്നോ അവർക്കറിയില്ല. അതിലൊരാൾക്ക് വെടിയേറ്റിരുന്നു. രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങളെല്ലാം വിഫലമാകുന്നു. ഇതേ സമയത്തുതന്നെ സമ്പന്നനായ ഒരു ബിസിനസ്സ്മാനെ തട്ടിക്കൊണ്ടുപോയതിന്റെ പുറകെയാണ് പോലീസ്. മോചനദ്രവ്യമായി […]
Devaki / ദേവകി (2019)
എം-സോണ്‍ റിലീസ് – 1432 ത്രില്ലർ ഫെസ്റ്റ് – 40 ഭാഷ കന്നഡ സംവിധാനം H. Lohith പരിഭാഷ രസിത വേണു ജോണർ ത്രില്ലർ 6.5/10 കൊൽക്കത്തയിലെ ഒരു അപ്പാർട്മെന്റിൽ ഭർത്താവിൽനിന്നും അകന്നുകഴിയുന്ന ദേവകിയും മകൾ ആരാധ്യയും സന്തോഷകരമായ ജീവിതമായിരുന്നു നയിച്ചുവന്നിരുന്നത്. ഈ സമയത്ത് കൽക്കട്ട നഗരത്തിൽ ചിലയിടങ്ങളിൽ കുട്ടികളുടെ മൃതദേഹങ്ങൾ കാണപ്പെടുന്നു. ഒരു റേഡിയോ ഓഡിഷനിൽ പങ്കെടുക്കാൻ പോയ ആരാധ്യയെ അന്ന് രാത്രിമുതൽ കാണാതാകുന്നതോടുകൂടി ദേവകി പരിഭ്രാന്തയാകുന്നു. പോലീസ് ഇൻസ്പെക്ടറുടെ സഹായത്തോടെ ദേവകി തന്റെ മകളെ […]
I Remember You / ഐ റിമമ്പർ യു (2017)
എം-സോണ്‍ റിലീസ് – 1431 ത്രില്ലർ ഫെസ്റ്റ് – 39 ഭാഷ ഐസ്ലാൻഡിക് സംവിധാനം Óskar Thór Axelsson പരിഭാഷ അർജുൻ സി പൈങ്ങോട്ടിൽ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.1/10 2017ൽ ഇറങ്ങിയ ഈ ഐസ്ലാൻഡിക് ത്രില്ലർ രണ്ടുഭാഗങ്ങളായാണ് കഥ പറഞ്ഞുപോകുന്നത്. ഹല്ല എന്ന 70 വയസുകാരിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു പോലീസുദ്യോഗസ്ഥ ഡിഗ്നിയുടെ സഹായത്തിനായി ഡോക്ടർ ഫ്രയർ ആ ഗ്രാമത്തിൽ എത്തിച്ചേരുന്നത്. വർഷങ്ങൾക്ക് മുൻപ് കാണാതായ തന്റെ മകൻ ബെന്നിയുടെ നീറുന്ന ഓർമ്മകളിൽ ജീവിക്കുന്ന ഒരു […]
Frequency / ഫ്രീക്വൻസി (2000)
എം-സോണ്‍ റിലീസ് – 1430 ത്രില്ലർ ഫെസ്റ്റ് – 38 ഭാഷ ഇംഗ്ലീഷ് സംവിധാനം Gregory Hoblit പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.3/10 ജോൺ സുള്ളിവന്റെ അച്ഛൻ ഫ്രാങ്ക് ഒരു ഫയർമാൻ ആയിരുന്നു. ഫ്രാങ്ക് ഒരു മാതൃകാ ഹസ്ബൻഡ് – ഫാദർ – എംപ്ലോയീ എല്ലാമായിരുന്നു. ജോണിന് പിന്നീടുള്ളത് അമ്മ ജൂലിയയും അനിയൻ ഗോർഡോയുമാണ്. അങ്ങനെയിരിക്കെ ഒരു ഫയർ റെസ്ക്യൂ ഓപ്പറേഷനിടയിൽ ഫ്രാങ്ക് മരിക്കുന്നു. പിന്നീട് 30 വർഷങ്ങൾക്കു ശേഷം […]
The Shallows / ദ ഷാലോസ് (2016)
എം-സോണ്‍ റിലീസ് – 1429 ത്രില്ലർ ഫെസ്റ്റ് – 37 ഭാഷ ഇംഗ്ലീഷ് സംവിധാനം Jaume Collet-Serra പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.3/10 തന്നെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ അമ്മ സന്ദര്‍ശിച്ചിട്ടുള്ളതായി കേട്ടറിവ് മാത്രമുള്ള, ഏറെ ദുരൂഹതകളുള്ള പേരറിയാത്ത ബീച്ച് തേടി മെക്സിക്കോയിലെത്തിയതാണ് അമേരിക്കന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ നാന്‍സി ആഡംസ്. എന്നാല്‍ ആ ബീച്ച് നാന്സിക്ക് കരുതി വച്ചിരുന്നത് അവള് സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത സര്‍പ്രൈസുകളുടെ ഒരു കൂമ്പാരമായിരുന്നു. നാന്‍സിയുടെ ജീവിതത്തിലെ […]
Who Am I / ഹൂ ആം ഐ (2014)
എം-സോണ്‍ റിലീസ് – 1428 ത്രില്ലർ ഫെസ്റ്റ് – 36 ഭാഷ ജർമൻ സംവിധാനം Baran bo Odar പരിഭാഷ നിതുൽ അയണിക്കാട്ട്, നിദർശ് രാജ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.6/10 യൂറോപോളും ജർമൻ കുറ്റന്വേഷണ ഏജൻസിയും സംയുക്തമായി അന്വേഷിക്കുന്ന ഒരു കേസിന്റെ വിചാരണക്കായി ഇരിക്കുന്ന ബെഞ്ചമിൻ എന്ന ഹാക്കർ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് മുൻപിൽ താൻ ചെയ്ത ഹാക്കിങ്ങുകളുടെ ചുരുളഴിക്കുന്നു. മാക്സ് എന്ന സുഹൃത്തുമായുള്ള അവിചാരിതമായ കണ്ടുമുട്ടലും തുടർന്ന് കീഴ്മേൽ മറിയുന്ന ബെഞ്ചമിന്റെ ജീവിതവും ഇതിനിടയിൽ […]
No Mercy / നോ മെഴ്സി (2019)
എം-സോണ്‍ റിലീസ് – 1427 ത്രില്ലർ ഫെസ്റ്റ് – 35 ഭാഷ കൊറിയൻ സംവിധാനം Kyeong-Taek Lim പരിഭാഷ മനു എ ഷാജി ജോണർ ആക്ഷൻ 5.2/10 വാദിയെ പ്രതിയാക്കുന്ന നിയമത്തിന്റെ നൂലിഴകളിൽ കുടുങ്ങി ഒന്നരവർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന നായിക ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങുന്നത് തന്റെ അനുജത്തിയുമൊന്നിച്ചുള്ള സന്തോഷം നിറഞ്ഞ ജീവിതം സ്വപ്നം കണ്ടുകൊണ്ടാണ്. പക്ഷേ ആ സ്വപ്നത്തിന് ജീവൻകൊടുക്കുന്നതിനു മുൻപുതന്നെ അവളുടെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കാൻ പോന്ന ചിലത് സംഭവിക്കുന്നു. അന്ന് രാവിലെയും പതിവുപോലെ മടിപിടിച്ച് […]