• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Thriller Fest

എംസോൺ ഫേസ്ബുക്ക് ഗ്രൂപ്പ് അംഗമായ അനൂപ് പിസിയുടെ നേതൃത്വത്തിൽ ചെയ്ത ഫെസ്റ്റാണ് ത്രില്ലർ ഫെസ്റ്റ്. ഒരു പരിഭാഷകൻ തന്നെ ഒരു ഫെസ്റ്റിന് വേണ്ടി പത്തിൽ ഏറെ ചിത്രങ്ങൾക്ക് പരിഭാഷകളൊരുക്കുന്നത് എംസോണിൽ പുതുമയല്ല. ഇവിടെ അനൂപ് മാത്രം 17 ചിത്രങ്ങളോളം പരിഭാഷപ്പെടുത്തിയിരിക്കുന്നു. അനൂപിനോടൊപ്പം എംസോണിലെ മറ്റു പരിഭാഷകരും ചേർന്ന് 67 ചിത്രങ്ങൾ ത്രില്ലർ ഫെസ്റ്റിലേക്ക് തയാറാക്കി. ഭാഷാ വ്യത്യാസമില്ലാതെ ത്രില്ലർ ഴോനറിൽ പെടുന്ന ഏത് ചിത്രവും നിങ്ങൾക്ക് ഈ ഫെസ്റ്റിൽ ആസ്വദിക്കാം.

Homestay / ഹോംസ്‌റ്റേ (2018)

March 29, 2020 by Shyju S

എം-സോണ്‍ റിലീസ് – 1452 ത്രില്ലർ ഫെസ്റ്റ് – 59 ഭാഷ തായ് സംവിധാനം Parkpoom Wongpoom പരിഭാഷ ശിവരാജ് ജോണർ ഡ്രാമ, ഫാന്റസി, ത്രില്ലർ 7.4/10 “Colourful” എന്ന ജാപ്പനീസ് നോവലിനെ അടിസ്ഥാനമാക്കി 2018ൽ ഇറങ്ങിയ ത്രില്ലർ ഫാന്റസി ജോണറിൽ പെടുന്ന തായ് മൂവിയാണ് ഹോംസ്റ്റേ. ആത്മഹത്യ ചെയ്ത ‘മിൻ’ എന്ന വിദ്യാർത്ഥിയുടെ ശരീരത്തിലേക്ക് വരുന്ന ഒരു ആത്മാവിലൂടെയാണ് കഥ തുടങ്ങുന്നത്. മിൻ ആത്മഹത്യ ചെയ്തതിനുള്ള കാരണം കണ്ടുപിടിക്കാൻ ‘ഗാർഡിയൻ'(ദൈവം?) ആ ആത്മാവിന് 100 ദിവസം […]

Desierto / ദേസീർട്ടോ (2015)

March 28, 2020 by Shyju S

എം-സോണ്‍ റിലീസ് – 1451 ത്രില്ലർ ഫെസ്റ്റ് – 58 ഭാഷ സ്പാനിഷ് സംവിധാനം Jonás Cuarón പരിഭാഷ അൻസാർ. കെ. യൂനസ്, ഷകീർ പാലകൂൽ ജോണർ ഡ്രാമ, ത്രില്ലർ 6/10 അവരുടെ ആ യാത്ര ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമോ എന്ന് ഒരു ഉറപ്പുമില്ല. കാരണം ആ യാത്രയിലുടനീളം അവരെ കൊല്ലാൻ തുനിഞ്ഞിറങ്ങിയത് അങ്ങനെയൊരുവനായിരുന്നു. ഇന്നത്തെ അമേരിക്കൻ ജനതയുടെ പിആർ അഥവാ (പെർമനന്റ് റെസിഡൻസ്) ഉള്ള വലിയൊരു വിഭാഗം ആളുകളും ഒരുകാലത്ത് അയൽ രാജ്യങ്ങളിൽ നിന്നും മറ്റും അവിടെ […]

Hide and Seek / ഹൈഡ് ആന്റ് സീക്ക് (2013)

March 28, 2020 by Shyju S

എം-സോണ്‍ റിലീസ് – 1450 ത്രില്ലർ ഫെസ്റ്റ് – 57 ഭാഷ കൊറിയൻ സംവിധാനം Jung Huh പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, ഹൊറർ, മിസ്റ്ററി 6.4/10 തന്റെ സഹോദരന്റെ തിരോധാനത്തിന്റെ രഹസ്യം തേടിയിറങ്ങുന്ന ജീവിതവിജയം കൈവരിച്ച ഒരു മനുഷ്യൻ. എന്നാൽ അന്വേഷണത്തിലുടനീളം അസ്വസ്ഥതപ്പെടുത്തുന്ന അവരുടെ ഭൂതകാലത്തിന്റെ ഓർമ്മകൾ അയാളെ അലട്ടിക്കൊണ്ടിരുന്നു. അപ്പോഴൊന്നും ഒളിച്ചുകളിയോട് ഒരുതരം അഭിനിവേശമുള്ള അപകടകാരിയായൊരു ശത്രു തന്റെ ഉറ്റവരെ നോട്ടമിട്ട് കഴിഞ്ഞെന്ന് അയാൾ അറിഞ്ഞിരുന്നില്ല. അരുതാത്തതെങ്കിലും സംഭവിക്കുന്നതിനുമുമ്പ് ആ ഭയാനകമായ […]

The Pool / ദി പൂൾ (2018)

March 28, 2020 by Shyju S

എം-സോണ്‍ റിലീസ് – 1449 ത്രില്ലർ ഫെസ്റ്റ് – 56 ഭാഷ തായ് സംവിധാനം Ping Lumpraploeng പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 5.6/10 ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ഉപേക്ഷിക്കപ്പെട്ട ആറുമീറ്റര്‍ ആഴമുള്ളൊരു സ്വിമ്മിംഗ് പൂള്‍. അതില്‍ പെട്ടുപോയ ഡേയും അയാളുടെ ഗേള്‍ഫ്രണ്ട് കോയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ക്ഷണിക്കാത്ത ഒരു അതിഥികൂടി ആ പൂളിലേക്കെത്തുന്നു. ഒരു മുതല! ഡേയും കോയും മുതലയുടെ കൂര്‍ത്ത പല്ലുകളുടെ ഇരയാവുമോ? അതോ […]

Derailed / ഡീറെയ്ൽഡ് (2016)

March 27, 2020 by Shyju S

എം-സോണ്‍ റിലീസ് – 1448 ത്രില്ലർ ഫെസ്റ്റ് – 55 ഭാഷ കൊറിയൻ സംവിധാനം Seong-Tae Lee പരിഭാഷ അർജുൻ വാര്യർ ജോണർ ആക്ഷൻ, ക്രൈം 6.3/10 Ma Dong Seok അഭിനയിച്ചു 2016 ൽ പുറത്തുവന്ന കൊറിയൻ ചിത്രമാണ് Derailed. ഒരു റിയലിസ്റ്റിക് കഥാരീതിയാണ് ചിത്രത്തിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തന്നെ വലിയ സസ്പെൻസ് എലെമെന്റ്സൊ അത്ഭുതങ്ങളോ ഒന്നുമില്ലെങ്കിൽ തന്നെയും, പ്രേക്ഷകരെ ഒരു സീനും സ്കിപ് ചെയ്യാതെ കണ്ടിരിപ്പിക്കുന്നതിൽ സിനിമയിലൂടെ അണിയറ പ്രവർത്തകർ വിജയിച്ചിട്ടുണ്ട്. 24 […]

Drag Me to Hell / ഡ്രാഗ് മി ടു ഹെൽ (2009)

March 27, 2020 by Shyju S

എം-സോണ്‍ റിലീസ് – 1447 ത്രില്ലർ ഫെസ്റ്റ് – 54 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഹൊറർ, ത്രില്ലർ 6.5/10 ക്രിസ്റ്റീൻ ബ്രൗൺ എന്ന ലോൺ ഓഫീസർ, പലതവണ അടവു മുടങ്ങിക്കിടക്കുന്നതുമൂലം വീട് ജപ്തി ചെയ്യപ്പെടാൻ പോകുന്ന ഒരു വൃദ്ധയുടെ, പണം തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടിക്കിട്ടാനുള്ള അപേക്ഷ, തന്റെ പ്രമോഷനെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭയത്താൽ നിരസിക്കുന്നു. കാഴ്ചയിൽ സാധാരണക്കാരിയെപ്പോലെ തോന്നിച്ച ആ വൃദ്ധ യഥാർത്ഥത്തിൽ അങ്ങനെയല്ല എന്ന് അവൾ […]

Detective Chinatown 2 / ഡിറ്റക്ടീവ് ചൈനാടൗൺ 2 (2018)

March 27, 2020 by Shyju S

എം-സോണ്‍ റിലീസ് – 1446 ത്രില്ലർ ഫെസ്റ്റ് – 53 ഭാഷ മാൻഡറിൻ സംവിധാനം Sicheng Chen പരിഭാഷ മുഹമ്മദ്‌ റാസിഫ് ജോണർ ആക്ഷൻ, കോമഡി, മിസ്റ്ററി 6/10 ചൈനയിലെ തന്നെ ഏറ്റവും കൂടുതൽ പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന ഒന്നാണ് 2018 ൽ റിലീസായ ചൈനീസ് ഇൻവെസ്റ്റിഗേഷൻ കോമഡി ത്രില്ലറായ, ഡിറ്റ ക്ടീവ് ചൈനാ ടൗൺ 2. ചൈനാ ടൗണിന്റെ തന്നെ ഗോഡ് ഫാദർ എന്നറിയപ്പെടുന്ന അങ്കിൾ സെവന്റെ ചെറുമകൻ കൊല്ലപ്പെടുന്നു. വാർദ്ധക്യ സഹജമായ […]

Law Abiding Citizen / ലോ അബൈഡിങ് സിറ്റിസൺ (2009)

March 26, 2020 by Shyju S

എം-സോണ്‍ റിലീസ് – 1445 ത്രില്ലർ ഫെസ്റ്റ് – 52 ഭാഷ ഇംഗ്ലീഷ് സംവിധാനം F. Gary Gray പരിഭാഷ റഹീസ് സി. പി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 ക്ലെയ്ഡ് ഷെൽട്ടന്റെ ഭാര്യയെയും കുഞ്ഞിനെയും ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തുന്നു. ശിക്ഷ ഉറപ്പാക്കാൻ വേണ്ടി പ്രധാന പ്രതി മാപ്പു സാക്ഷിയാകുന്നതോടെ തനിക്ക് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെട്ടെന്നു തോന്നിയ ഷെൽട്ടൻ പ്രതികാരം ചെയ്യാൻ ഇറങ്ങുന്നു. ജെറാൾഡ് ബട്ലർ, ജാമി ഫോക്സ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 9
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]