എംസോൺ റിലീസ് – 3218 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Lucasfilm പരിഭാഷ അജിത് രാജ് & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 8.7/10 സ്റ്റാർ വാർസ് ഫ്രാഞ്ചൈസിലെ, സ്റ്റാർ വാർസ്: എപ്പിസോഡ് VI – റിട്ടേൺ ഓഫ് ദ ജെഡൈയുടെ സംഭവങ്ങൾക്കും, ഗാലക്റ്റിക് എമ്പയറിന്റെ പതനത്തിനും ശേഷം 5 വർഷങ്ങൾ കഴിഞ്ഞ് നടക്കുന്ന സംഭവവികാസങ്ങളാണ് ജോൺ ഫാവ്റോ ഒരുക്കിയ ദ മാൻഡലൊറിയൻ സീരിസിലുള്ളത്. സീസൺ 2-ൽ ഹെൽമെറ്റ് അഴിച്ച് മാൻഡലൊറിയൻ വിശ്വാസങ്ങൾ ലംഘിച്ച ദിൻ ജാരിൻ താൻ ചെയ്ത […]
To Live! / ടു ലീവ്! (2010)
എംസോൺ റിലീസ് – 3217 ഭാഷ റഷ്യൻ സംവിധാനം Yuriy Bykov പരിഭാഷ അരുണ വിമലൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 വളർത്ത് നായക്കൊപ്പം പതിവ് പോലെ വേട്ടയ്ക്ക് ഇറങ്ങിയതാണ് മിഖായിൽ. പക്ഷേ അന്ന് സംഭവിച്ചത് അയാളുടെ ജീവിതം തന്നെ മാറ്റാൻ പോന്ന കാര്യങ്ങളായിരുന്നു. മിഖായിൽ വേട്ടയ്ക്ക് പോയ വിജനമായ പ്രദേശത്ത് ഒരു കശപിശയ്ക്കൊടുവിൽ ആന്ദ്രേയെ കൂട്ടുകാർ കൊല്ലാൻ ശ്രമിക്കുന്നു. അവരിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്ന ആന്ദ്രേ, വഴിയിൽ കണ്ട മിഖായിലിനോട് തന്നെ സഹായിക്കാൻ ആവശ്യപ്പെടുന്നു. […]
Guy Ritchie’s The Covenant / ഗൈ റിച്ചീസ് ദ കവനന്റ് (2023)
എംസോൺ റിലീസ് – 3213 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Ritchie പരിഭാഷ അഭിഷേക് പി യു ജോണർ ആക്ഷൻ, ത്രില്ലർ, വാർ 7.5/10 U.S ആർമി അഫ്ഗാനിൽ താലിബാൻസുമായി ഏറ്റുമുട്ടലിന്റെ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം, അഫ്ഗാൻ ജനതയോട് ഇടപഴകുന്നതിന് വേണ്ടി അമേരിക്കൻ മിലിറ്ററി അഫ്ഗാനികളെ ഇന്റർപ്രെറ്ററുകളായി റിക്രൂട് ചെയ്യുന്നു. അമേരിക്കയിലേക്ക് പലായനം ചെയ്യാനുള്ള സ്പെഷ്യൽ വിസയാണ് അമേരിക്കൻ സർക്കാർ അവർക്ക് വാഗ്ദാനം ചെയ്തത്. അഹമ്മദ് ഈ ജോലി തിരഞ്ഞെടുത്തത് തന്നെ ഈയൊരു ലക്ഷ്യം മുന്നിൽ കണ്ടാണ്. […]
They Live / ദേ ലിവ് (1988)
എംസോൺ റിലീസ് – 3210 ക്ലാസിക് ജൂൺ 2023 – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം John Carpenter പരിഭാഷ എല്വിന് ജോണ് പോള് ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 7.2/10 “നമ്മുടെ ബോധമനസ്സിന്റെ ഉന്മൂലനത്തിലൂടെ മാത്രമേ അവര്ക്ക് നമ്മളെ ഭരിച്ചോണ്ടുപോകാന് സാധിക്കൂ.” 1988 ൽ (ഹാലോവീൻ (1978), ദ തിങ്ങ് (1982), മുതലായവ സംവിധാനം ചെയ്ത) ജോൺ കാർപ്പൻ്റർ രചനയും, സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രമാണ് “ദേ ലിവ്“. ചിത്രത്തിൽ മുഖ്യ വേഷത്തിൽ അഭിനയിച്ചത് […]
Extraction 2 / എക്സ്ട്രാക്ഷൻ 2 (2023)
എംസോൺ റിലീസ് – 3202 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Hargrave പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ത്രില്ലർ 7.2/10 2023-ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ് എക്സ്ട്രാക്ഷൻ 2. 2020-ൽ നെറ്റ്ഫ്ലിക്സിലൂടെ തന്നെ പുറത്തിറങ്ങിയ എക്സ്ട്രാക്ഷൻ എന്ന സിനിമയുടെ സീക്വൽ കൂടിയാണിത്. ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന മുൻ മിഷനിലെ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ടൈലർ ഓസ്ട്രിയയിൽ വിശ്രമ ജീവിതം നയിച്ചു പോകുന്നതിനിടയ്ക്ക് ഒരു ദിവസം ഒരു അപരിചിതൻ ടൈലറിനെ കാണാനെത്തുന്നു.ടൈലറിനെ […]
Enter the Dragon / എന്റർ ദ ഡ്രാഗൺ (1973)
എംസോൺ റിലീസ് – 3201 ക്ലാസിക് ജൂൺ 2023 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Clouse പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 ആയോധനകലയിൽ അഗ്രഗണ്യനായ ലീ തന്റെ ഗുരുവിന്റെ നിർദ്ദേശപ്രകാരം ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചാരനായി ഒരു മാർഷ്യൽ ആർട്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ പുറപ്പെടുന്നു. ലീയുടെ ഗുരുവിന്റെ ശിഷ്യനായിരുന്ന, ഇപ്പോൾ മയക്കുമരുന്നു വ്യാപാരവും പെൺവാണിഭവുമൊക്കെയായി കഴിയുന്ന ഹാനിന്റെ ഉടമസ്ഥതയിലുള്ള ദ്വീപിലാണ് ടൂർണമെന്റ് നടക്കുന്നത്. കോട്ടയ്ക്കു സമാനമായ ആ ദ്വീപിൽ […]
Shogun Assassin / ഷോഗൺ അസാസിൻ (1980)
എംസോൺ റിലീസ് – 3198 ക്ലാസിക് ജൂൺ 2023 – 02 ഭാഷ ജാപ്പനീസ് & ഇംഗ്ലീഷ് സംവിധാനം Robert Houston & Kenji Misumi പരിഭാഷ മുബാറക് റ്റി എൻ ജോണർ ആക്ഷൻ, അഡ്വഞ്ചർ, 7.3/10 ഷോഗൺ എന്നറിയപ്പെടുന്ന ജപ്പാനിലെ മാടമ്പി രാജാക്കന്മാർക്ക് വേണ്ടി കൊല്ലാൻ നടക്കുന്ന സമുറായി യോദ്ധാവാണ് ഒഗാമി ഇട്ടോ. വാൾപ്പയറ്റിലും ആയോധന കലകളിലും അസാമാന്യ പാടവമുള്ള അയാളുടെ സഹായത്താൽ, തനിക്ക് എതിരെ നിൽക്കുന്ന ആരെയും ഷോഗൺ കൊന്നൊടുക്കുന്നു. പക്ഷേ അവസാനം ഒഗാമിയുടെ കുടുംബത്തെ […]
Weak Hero Class 1 / വീക്ക് ഹീറോ ക്ലാസ്സ് 1 (2022)
എംസോൺ റിലീസ് – 3193 ഭാഷ കൊറിയൻ സംവിധാനം You Su-min പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 8.6/10 ക്ഷമ. അതിന് ഒരു പരിധിയുണ്ട്. ആ പരിധി കഴിഞ്ഞാൽ, നമ്മുടെ ചെയ്തികൾ ഒരു ഭ്രാന്തനെപ്പോലായിരിക്കും. ക്ലാസ്സിലെ മാത്രമല്ല, സ്കൂളിലെത്തന്നെ മികച്ച സ്റ്റുഡന്റാണ് സി-ഉൻ. ആർക്കും ഒരു ശല്യവും ഇല്ലാതെ ദിവസത്തിലെ ഭൂരിഭാഗം സമയവും പഠനത്തിൽ മുഴുകിയിരിക്കുന്ന ഒരുത്തൻ. എന്നാൽ, ക്ലാസ്സിലെ ചിലർ അവനെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പലതവണ പറഞ്ഞു നോക്കിയിട്ടും, അവർ […]