എംസോൺ റിലീസ് – 3078 ഭാഷ സ്പാനിഷ് സംവിധാനം Simon West പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 6.7/10 കടല്‍ മാര്‍ഗ്ഗം ഭൂഗോളം ചുറ്റിക്കറങ്ങാനുള്ള പര്യവേഷണ യാത്രയുടെ തലവനായിരുന്നു പോര്‍ച്ചുഗീസുകാരനായ ഫെര്‍ഡിനാന്റ് മഗല്ലന്. പക്ഷെ, അദ്ദേഹം ജോലി ചെയ്തിരുന്നത് സ്പെയിനിനു വേണ്ടിയായിരുന്നു. യൂറോപ്പിന്റെ പടിഞ്ഞാറന്‍ ഭാഗത്തുകൂടി ആദ്യമായി ഏഷ്യയിലേക്ക് കപ്പലില്‍ സഞ്ചരിച്ചത് മഗല്ലനാണ്. ശാന്തസമുദ്രത്തിലൂടെ ആദ്യം സഞ്ചരിച്ചതും അദ്ദേഹം തന്നെ. യാത്രയ്ക്കിടയില്‍ ശാന്ത സമുദ്രത്തിന്റെ ശാന്തത കണ്ട് സഞ്ചാരപാതയെ മാ പസഫിക്കോ എന്ന് […]
Gantz: O / ഗാന്റ്സ്: ഓ (2016)
എംസോൺ റിലീസ് – 3076 ഭാഷ ജാപ്പനീസ് സംവിധാനം Yasushi Kawamura & Kei’ichi Sato പരിഭാഷ സാരംഗ് ആർ. എൻ & സജിത്ത് ടി. എസ് ജോണർ ആക്ഷൻ, ആനിമേഷന്‍, ഡ്രാമ 7.1/10 Hiroya Oku എന്ന മാങ്ക ആർടിസ്റ്റിന്റെ Gantz എന്ന മാങ്കയെ ആസ്പദമാക്കി, Keiichi Sato, Yasushi Kawamura എന്നിവരുടെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ ഒരു Sci-Fi CGI Animation മൂവിയാണ് ഗാന്റ്സ്: ഓ. ജപ്പാനിൽ പലയിടങ്ങളിലുമായി രാക്ഷസന്മാരുടെ ആക്രമണം അരങ്ങേറുകയാണ്. […]
The Lord of the Rings: The Rings of Power Season 1 / ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിങ്സ് ഓഫ് പവർ സീസൺ 1 (2022)
എംസോൺ റിലീസ് – 3075 ഭാഷ ഇംഗ്ലീഷ് നിർമാണം Amazon Studios പരിഭാഷ വിഷ്ണു പ്രസാദ്, അജിത് രാജ്,ഗിരി പി. എസ്. & സാമിർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ, ഫാന്റസി 6.9/10 ലോകമെമ്പാടും വലിയ ആരാധക പിന്തുണയുള്ള സിനിമകളായ “ദ ലോർഡ് ഓഫ് ദ റിങ്സ്” ഫ്രാഞ്ചൈസിൽ നിന്നും 2022-ൽ ആമസോൺ പ്രൈം നിർമ്മിച്ച് പുറത്തു വന്നിരിക്കുന്ന സീരീസാണ് “ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിങ്സ് ഓഫ് പവർ” സിനിമയുടെ പ്രീക്വൽ എന്ന […]
The Battle at Lake Changjin / ദ ബാറ്റിൽ അറ്റ് ലേക്ക് ചാങ്ജിൻ (2021)
എംസോൺ റിലീസ് – 3073 ഭാഷ മാൻഡറിൻ & ഇംഗ്ലീഷ് സംവിധാനം Kaige Chen, Dante Lam & Hark Tsui പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി, വാർ 5.3/10 2021-ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്ന്. അൻപതുകളിലെ കൊറിയൻ യുദ്ധത്തിൽ നോർത്ത് കൊറിയൻ പക്ഷം പിടിച്ച ചൈനയും സൗത്ത് കൊറിയൻ പക്ഷം പിടിച്ച അമേരിക്കയും തമ്മിലുള്ള യുദ്ധത്തിന്റെ കഥയാണ് ‘ദ ബാറ്റിൽ അറ്റ് ലേക്ക് ചാങ്ജിൻ’. ആ യുദ്ധത്തിൽ ചൈനയുടെ സ്വതന്ത്ര […]
Raees / റയീസ് (2017)
എംസോൺ റിലീസ് – 3072 ഭാഷ ഹിന്ദി സംവിധാനം Rahul Dholakia പരിഭാഷ സജയ് കുപ്ലേരി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.6/10 രാഹുൽ ധോലാക്യയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ കേന്ദ്ര കഥാപാത്രമായി 2017ൽ പുറത്തിറങ്ങിയ ചിത്രമാണ് റയീസ്.മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ നിന്ന് മദ്യരാജാവായി, പിന്നെ MLA-ആയി വളർന്ന ഒരു യുവാവിന്റെ (ഷാരൂഖ്) കഥയാണ് ‘റയീസ്’ പറയുന്നത്. പോലീസ് ഓഫിസറായി നവാസുദ്ധീൻ സിദ്ധിക്കും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഷാരൂഖിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. […]
Carter / കാര്‍ട്ടര്‍ (2022)
എംസോൺ റിലീസ് – 3069 ഭാഷ കൊറിയൻ & ഇംഗ്ലീഷ് സംവിധാനം Byung-gil Jung പരിഭാഷ അഖിൽ ജോബി & വിഷ് ആസാദ് ജോണർ ആക്ഷൻ, ത്രില്ലർ 5.1/10 പാരമ്പര്യ വൈരികളായ ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയിലും അപകടകാരിയായ ഒരു വൈറസിന്റെ വ്യാപനമുണ്ടാകുന്നു. പ്രതിരോധ വാക്സിന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ വൈറസ് ബാധയേൽക്കുന്നവരിൽ ഉണ്ടാകുന്ന അതിമാനുഷിക ശക്തിയും ആക്രമണ മനോഭാവവും ക്വാറന്റൈന് സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍പോലും വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍ ഇതിനു പ്രതിരോധ വാക്സിന് കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഡോക്ടറെയും മകളെയും […]
House of the Dragon Season 1 / ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 1 (2022)
എംസോൺ റിലീസ് – 3068 ഭാഷ ഇംഗ്ലീഷ് നിർമ്മാണം GRRM; Bastard Sword; 1:26 Pictures Inc പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷന്‍, അഡ്വഞ്ചർ, ഡ്രാമ 8.4/10 ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജനപ്രിയ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസ് ആണ് ഹൗസ് ഓഫ് ദ ഡ്രാഗൺ. റ്റാര്‍ഗേറിയന്‍ കുടുംബത്തിന്റെയും വിസേരിസ് ഒന്നാമന്റേയും കഥയാണ് സീരീസിന്റെ ഇതിവൃത്തം. ഗെയിം ഓഫ് ത്രോണ്‍സില്‍ നടന്ന സംഭവങ്ങള്‍ക്കും 200 വര്‍ഷം മുമ്പുള്ള കഥയാണ് പുതിയ സീരിസില്‍ പറയുന്നത്. കഥ […]
Furious / ഫ്യൂരിയസ് (2017)
എംസോൺ റിലീസ് – 3067 ഭാഷ റഷ്യൻ സംവിധാനം Dzhanik Fayziev & Ivan Shurkhovetskiy പരിഭാഷ ഐക്കെ വാസിൽ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 6.1/10 പതിമൂന്നാം നൂറ്റാണ്ട്. മംഗോളുകൾ വിശാലമായ റഷ്യൻ മണ്ണിലെ അനേക നഗരങ്ങൾ തകർത്തെറിഞ്ഞ് മുന്നേറുന്ന കാലം. പതിമൂന്നാം വയസ്സിൽ മംഗോളുകളുടെ ക്രൂരമായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും, ഓരോ പ്രഭാതത്തിലും കഴിഞ്ഞു പോയതൊന്നും ഓർക്കാനാവാത്ത മറവിരോഗം ബാധിച്ചിരുന്നു എവ്പാതി കൊലോവ്റാതിന്. കടന്നു പോകുന്ന ഓരോ നാടും ക്രൂരമായ ആക്രമണങ്ങളിലൂടെ കീഴടക്കി മുന്നേറിയ […]