എംസോൺ റിലീസ് – 2716 ഭാഷ ഇംഗ്ലീഷ് നിർമാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.4/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. […]
Black Widow / ബ്ലാക്ക് വിഡോ (2021)
എംസോൺ റിലീസ് – 2714 ഭാഷ ഇംഗ്ലീഷ് സംവിധാനം Cate Shortland പരിഭാഷ ഗിരി പി എസ് & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 കേറ്റ് ഷോർട്ട്ലൻഡ് സംവിധാനം ചെയ്ത മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ 24-മത് ചിത്രമാണ് ബ്ലാക്ക് വിഡോ. MCU യൂണിവേഴ്സിലെ ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിന് ശേഷമുള്ള കാലഘട്ടത്തിൽ കഥ പറയുന്ന രീതിയിലാണ് സിനിമ സഞ്ചരിക്കുന്നത്. സിവിൽ വാറിന് ശേഷം സകോവിയൻ ഉടമ്പടി ലംഘിച്ചതിന് പിടികിട്ടാപ്പുള്ളിയായി ഒളിവ് ജീവിതം നയിക്കുന്ന നടാഷയ്ക്ക് […]
Rurouni Kenshin: The Beginning / റുറോണി കെൻഷിൻ: ദ ബിഗിനിങ് (2021)
എംസോൺ റിലീസ് – 2705 ഭാഷ ജാപ്പനീസ് സംവിധാനം Keishi Ohtomo പരിഭാഷ രാഹുൽ രാജ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.8/10 റുറോണി കെൻഷിൻ സീരീസിലെ അഞ്ചാമത്തെയും അവസാനത്തെയുംചിത്രമാണ് ‘റുറോണി കെൻഷിൻ: ദ ബിഗിനിങ്‘. പേര് സൂചിപ്പിക്കുന്നത് പോലെകെൻഷിന്റെ ചരിത്രമാണ് സിനിമ പറയുന്നത്. ‘ബകുമറ്റ്സു’ കാലഘട്ടത്തിന്റെഅവസാനനാളുകളിലാണ് കഥ നടക്കുന്നത്. കെൻഷിന്റെ മുഖത്തെX ആകൃതിയിലുള്ള മുറിവ് എങ്ങനെയുണ്ടായി എന്നും ഒരു നാടോടിയായിമാറുന്നതിന് മുമ്പ് കെൻഷിൻ ആരായിരുന്നുവെന്നുമുള്ള ഒരു അന്വേഷണമാണ്ഈ സിനിമ. “തന്റെ വാളുപയോഗിച്ച് ആരെയും കൊല്ലില്ല” എന്ന് […]
Gangs of London Season 1 / ഗ്യാങ്സ് ഓഫ് ലണ്ടൻ സീസൺ 1 (2020)
എംസോൺ റിലീസ് – 2700 ഭാഷ ഇംഗ്ലീഷ് നിർമാണം Pulse Films പരിഭാഷ സാമിർ & അജിത് രാജ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.1/10 2020 ൽ സ്കൈ അറ്റ്ലാന്റിക് ചാനലിലൂടെ സംപ്രേഷണമാരംഭിച്ച ഒരു ബ്രിട്ടീഷ് ക്രൈം ഡ്രാമ സീരീസാണ് ഗ്യാങ്സ് ഓഫ് ലണ്ടൻ. ഒരു അപ്പാർട്ട്മെന്റിൽ വെച്ച് രണ്ട് ചെറുപ്പക്കാർ ഒരാളെ കൊല്ലുന്നു. പണത്തിന് വേണ്ടി ആ ദൗത്യം ഏറ്റെടുത്ത അവർക്കറിയില്ലായിരുന്നു, തങ്ങൾ കൊന്നത് ലണ്ടനിലെ തന്നെ ഏറ്റവും വലിയ ഗ്യാങ്സ്റ്റേഴ്സിൽ ഒരാളെയായിരുന്നെന്ന്. അതുവരെ കണ്ടിട്ടില്ലാത്തൊരു ഗ്യാങ് […]
The Night Comes for Us / ദ നൈറ്റ് കംസ് ഫോർ അസ് (2018)
എംസോൺ റിലീസ് – 2696 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Timo Tjahjanto പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ത്രില്ലർ 7.0/10 2018-ൽTimo Tjahjanto-യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഇന്തോനേഷ്യൻ സിനിമയാണ് ദ നൈറ്റ് കംസ് ഫോർ അസ്. ഏഷ്യയിലെ 80% കള്ളക്കടത്ത് നിയന്ത്രിക്കുന്നത് ട്രയാഡ് എന്ന ക്രൈം സിന്ഡിക്കേറ്റാണ്. അവർക്ക് വേണ്ടി കുറ്റകൃത്യങ്ങൾ ചെയ്യുന്ന ‘സിക്സ് സീസ് (Six Seas) എന്നൊരു ആറംഗ സംഘമുണ്ട്. ആ സംഘത്തിലെ ഒരാളാണ് ഇറ്റോ. ഒരുനാൾ ട്രയാഡിന്റെ സാധനങ്ങൾ മോഷ്ടിക്കുന്ന […]
Kengan Ashura Season 01 / കെങ്കൻ അസുര സീസൺ 01 (2019)
എംസോൺ റിലീസ് – 2693 ഭാഷ ജാപ്പനീസ് സംവിധാനം Seiji Kishi പരിഭാഷ അജിത്ത് ബി. ടി.കെ, വൈശാഖ് പി.ബി ജോണർ ആക്ഷൻ, അനിമേഷൻ 8.0/10 2019 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ അനിമേ സീരീസാണ് കെങ്കൻ അസുര. ജപ്പാനിലെ ബിസിനസ്സ് കമ്പനികൾ ഓരോ വർഷവും നടത്തി വരുന്ന ഒരു ടൂർണമെന്റാണ് കെങ്കൻ ലൈഫ് ഓർ ഡെത്ത്. ഇതിൽ പങ്കെടുക്കുന്ന കമ്പനികൾ അവരുടെ പോരാളികളെ കളത്തിലിറക്കി മത്സരിക്കുന്നു. കമ്പനികളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നടത്തുന്ന ഈ മത്സരത്തിൽ തോൽക്കുന്ന […]
Vinland Saga Season 1 / വിൻലൻഡ് സാഗ സീസൺ 1 (2019)
എംസോൺ റിലീസ് – 2691 ഭാഷ ജാപ്പനീസ് സംവിധാനം Shuhei Yabuta പരിഭാഷ വിഷ്ണു പി പി, അഖിൽ ജോബി,വൈശാഖ് പി.ബി, അജിത്ത് ബി.ടി.കെ,ഹബീബ് ഏന്തയാർ, ഫഹദ് അബ്ദുൾ മജീദ് ജോണർ അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന് 8.8/10 എക്കാലത്തെയും മികച്ച മാങ്കകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന വിൻലൻഡ് സാഗയുടെ ഇതേപേരിലുള്ള ദൃശ്യാവിഷ്കാരമാണ് 24 എപ്പിസോഡുകൾ നീണ്ട ഈ അനിമേ സീരീസ്. വ്യാളിമുഖമുള്ള ചുണ്ടൻവള്ളങ്ങളിൽ ഗ്രാമങ്ങൾ തോറും പ്രത്യക്ഷപ്പെട്ടിരുന്നവരാണ് വൈക്കിങ്ങുകൾ. അവർ ഒരു ഗ്രാമത്തിൽ കാലു കുത്തിയാൽ, ആ ഗ്രാമം […]
The Finest Hours / ദ ഫൈനസ്റ്റ് അവേഴ്സ് (2016)
എംസോൺ റിലീസ് – 2690 ഭാഷ ഇംഗ്ലീഷ് സംവിധാനം Craig Gillespie പരിഭാഷ സ്റ്റാലിൻ ജോർജ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 6.8/10 നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 1952 ഫെബ്രുവരി 18 ശക്തമായ കാറ്റിലും മഴയിലും പെട്ട് അമേരിക്കയുടെ oil ടാങ്കർ കപ്പൽ SS Pendleton നടുക്കടലിൽ വെച്ച് രണ്ടായി മുറിയുകയും കപ്പലിലുള്ള ക്രൂ മെമ്പേഴ്സിന്റെ ജീവന് ഭീക്ഷണി ആകുകയും ചെയ്യുന്നു. തങ്ങളാൽ കഴിയുന്ന രീതിയിൽ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അവർ ശ്രമിക്കുന്നുവെങ്കിലും […]