എംസോൺ റിലീസ് – 2688 ഭാഷ ഇംഗ്ലീഷ് സംവിധാനം Baltasar Kormákur പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ബയോഗ്രഫി 7.1/10 എവറസ്റ്റ്, ഭൂമിയിലെ ഏറ്റവും അപകടം പിടിച്ച സ്ഥലങ്ങളിൽ ഒന്ന്. അവിടേക്കുള്ള ഒരു കൂട്ടം സാഹസികരുടെ യാത്രയാണ് 2015ൽ ഇറങ്ങിയ എവറസ്റ്റ് എന്ന സിനിമ. ഇതൊരു യഥാർത്ഥ സംഭവമാണ്. 1953 ൽ എഡ്മണ്ട് ഹിലരിയും ടെൻസിങ് നോർഗെയുമാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. 8.86 കിലോ മീറ്റർ ഉയരമുള്ള കൊടുമുടി പിന്നീട് പ്രൊഫഷണൽ ക്ലൈമ്പേഴ്സ് മാത്രമാണ് കയറിയിരുന്നത്. […]
My Girlfriend Is an Agent / മൈ ഗേൾഫ്രണ്ട് ഈസ് ആൻ ഏജന്റ് (2009)
എംസോൺ റിലീസ് – 2681 ഭാഷ കൊറിയൻ സംവിധാനം Terra Shin പരിഭാഷ നൗഫൽ നൗഷാദ് & ബിനു ബി. ആര് ജോണർ ആക്ഷൻ, കോമഡി, റൊമാൻസ് 6.3/10 ആത്മാർത്ഥമായി തന്റെ കാമുകിയെ സ്നേഹിക്കുന്ന ജേ-ജുൻ, തന്റെ കാമുകിയായ സൂ-ജി തന്നെ ശരിക്ക് സ്നേഹിക്കുന്നില്ലന്ന് പറഞ്ഞ് നാട് വിടുന്നതാണ് സിനിമയുടെ ആരംഭം. എന്നാൽ രഹസ്യ ഏജന്റായ സൂ-ജി തന്റെ ജോലി കാര്യം ജേ-ജൂൻ അറിയാതെ മറച്ചു പിടിക്കുക മാത്രമാണ് ചെയ്തത്.എന്തായാലും മൂന്ന് വർഷത്തിന് ശേഷം കൊറിയയിലേക്ക് വരുന്ന […]
Attack on Titan Season 2 / അറ്റാക്ക് ഓൺ ടൈറ്റൻ സീസൺ 2 (2017)
എംസോൺ റിലീസ് – 2679 ഭാഷ ജാപ്പനീസ് സംവിധാനം Tetsurô Araki പരിഭാഷ അഗ്നിവേശ്, ഷക്കീർ ജോണർ ആക്ഷൻ, അനിമേഷന്‍, അഡ്വഞ്ചർ 9.0/10 ലോകത്തെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള ജാപ്പനീസ് അനിമേ ആണ് അറ്റാക്ക് ഓൺ ടൈറ്റൻ. Hajime Isayama യുടെ ഇതെ പേരിലുള്ള manga അടിസ്ഥാനമാക്കി 2013 ഏപ്രിൽ 7 മുതൽ ആണ് ഈ സീരീസ് സംപ്രക്ഷേപണം ആരംഭിച്ചത്.അതി വിശാലമായ തിരക്കഥയും അമ്പരപ്പിക്കുന്ന വഴിതിരിവുകളും കൊണ്ട് ഓരോ എപ്പിസോഡുകളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ സീരീസിനു 9/10 imdb റേറ്റിംഗ് […]
Shoot ‘Em Up / ഷൂട്ട് ‘എം അപ്പ് (2007)
എംസോൺ റിലീസ് – 2678 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Davis പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ത്രില്ലർ 6.6/10 “അടിയില്ലാ, വെടി മാത്ര”മെന്ന് പണ്ടാരോ പറഞ്ഞതു പൊലെ, തോക്കുകൾ കഥ പറഞ്ഞ ചിത്രമെന്ന് ഒറ്റ വാക്കിൽ ഷൂട്ട് ‘എം അപ്പിനെ വിശേഷിപ്പിക്കാം. രാത്രിയിൽ, വിജനമായ ബസ് സ്റ്റോപ്പിൽ ഇരുന്ന് കാപ്പിയിൽ മുക്കി ക്യാരറ്റ് തിന്നുകയാണ് നമ്മുടെ നായകൻ. അതിനിടെ ഒരു നിറഗർഭിണിയെ ആരോ കൊലപ്പെടുത്താനായി ഓടിക്കുന്നത് അയാൾ കാണുന്നു. അക്രമിയെ കൊലപ്പെടുത്തിയ നായകന്റെ കൈകളിലേക്ക് […]
Going by the Book / ഗോയിങ് ബൈ ദ ബുക്ക് (2007)
എംസോൺ റിലീസ് – 2674 ഭാഷ കൊറിയൻ സംവിധാനം Hee-chan Ra പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, കോമഡി 7.4/10 ദി ഓഡ്ഡ് ഫാമിലി: സോംബി ഓൺ സെയിൽ (2019), വെൽകം ടു ഡോങ്മക്ഗോൾ (2005), കണ്‍ഫെഷന്‍ ഓഫ് മര്‍ഡര്‍ (2012) തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ജുങ് ജേ യോങിനെ നായകനാക്കി 2007 ൽ കൊറിയയിൽ പുറത്തിറങ്ങിയ കൊറിയയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ സിനിമയാണ് “ഗോയിങ് ബൈ ദ ബുക്ക്“. സിനിമയുടെ ജേണർ പറയുകയാണെങ്കിൽ […]
Mission Kashmir / മിഷൻ കശ്മീർ (2000)
എംസോൺ റിലീസ് – 2667 ഭാഷ ഹിന്ദി സംവിധാനം Vidhu Vinod Chopra പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.7/10 വിധു വിനോദ് ചോപ്രയുടെ സംവിധാനത്തിൽ 2000ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മിഷൻ കശ്മീർ.’ ജാക്കി ഷ്റോഫ്, സഞ്ജയ് ദത്ത്, ഹൃതിക് റോഷൻ, പ്രീതി സിന്ദ തുടങ്ങിയ ഒരു വലിയ താരനിര ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കശ്മീർ താഴ്വരയിൽ മതത്തിന്റെ പേര് പറഞ്ഞ് വളർത്തുന്ന തീവ്രവാദം കാശ്മീരികളുടെ സാധാരണ ജീവിതം കടപുഴക്കി എറിയുന്നത് ഈ […]
The Driver / ദി ഡ്രൈവർ (1978)
എം-സോണ്‍ റിലീസ് – 2658 ക്ലാസ്സിക് ജൂൺ 2021 – 22 ഭാഷ ഇംഗ്ലീഷ് സംവിധാനം Walter Hill പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 ഒരു ആക്ഷൻ ത്രില്ലറാണ് ദി ഡ്രൈവർ. രാജ്യത്ത് ബാങ്ക് കൊള്ളയും പിടിച്ചുപറിയും ദിനംപ്രതി വർദ്ധിച്ചുവരുന്നു. അവർക്ക് രക്ഷപ്പെടാൻ സഹായം ചെയ്തുകൊടുക്കുന്ന, ഡ്രൈവിങ്ങിൽ അസാമാന്യ പ്രതിഭയായ “ഡെസ്പരാഡോ” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഡ്രൈവറാണ് പൊലീസിന്റെ പ്രധാന തലവേദന. കൊള്ളക്ക് ശേഷം തെളിവുകൾ അവശേഷിപ്പിക്കാതെ വാഹനമുൾപ്പെടെ നശിപ്പിച്ചുകളയുന്ന “ഡ്രൈവറെ” എങ്ങനെയും പിടികൂടണമെന്നുറപ്പിക്കുന്നു […]
Constantine / കോൺസ്റ്റന്റീൻ (2005)
എം-സോണ്‍ റിലീസ് – 2650 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Lawrence പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ 7.0/10 ഇത് ദുരാത്മാക്കളെ അമർച്ച ചെയ്യുന്നത് വിനോദമായി കണ്ട ജോൺ കോൺസ്റ്റന്റീന്റെ കഥയാണ്. അങ്ങനെയുള്ള കോൺസ്റ്റന്റീനെ തേടി, ഏഞ്ചല ഡോഡ്സൺ എന്ന യുവതി വരികയാണ്. തന്റെ ഇരട്ട സഹോദരിയുടെ ആത്മഹത്യ ഒരു കൊലപാതകമാണോയെന്ന് അവൾ സംശയിക്കുന്നു. എന്നാൽ ക്യാമറാ ദൃശ്യങ്ങളടക്കം, എല്ലാ തെളിവുകളും അത് ആത്മഹത്യയാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ ജോണിന്റെ സഹായം […]