എം-സോണ്‍ റിലീസ് – 2647 ഭാഷ കൊറിയൻ സംവിധാനം Joo-hwan Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 6.2/10 മിഡ്നൈറ്റ് റണ്ണേഴ്സിന്റെ സംവിധായകനായ ജേസൺ കിം, പാർക്ക് സോ ജൂണിനെ നായകനാക്കി ഒരുക്കിയ ഹൊറർ, ആക്ഷൻ ചിത്രമാണ് ‘ദ ഡിവൈൻ ഫ്യൂറി’ തികഞ്ഞ ദൈവവിശ്വാസി ആയിരുന്നു യോങ് ഹു എന്ന കുഞ്ഞു പയ്യൻ. തന്റെ ജനനത്തോടെ തന്നെ അമ്മ മരിച്ചതിനാൽ അപ്പനായിരുന്നു അവനെല്ലാം. അങ്ങനെയിരിക്കെ ഒരു ദിവസം വിധി അപ്പനെയും […]
Sweet Tooth Season 1 / സ്വീറ്റ് ടൂത്ത് സീസൺ 1 (2021)
എം-സോണ്‍ റിലീസ് – 2644 ഭാഷ ഇംഗ്ലീഷ് നിർമാണം Team Downey പരിഭാഷ സാമിർ & അജിത് രാജ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.1/10 ജെഫ് ലെമിറിന്റെ സ്വീറ്റ് ടൂത്ത് എന്ന കോമിക് ബുക്ക് സീരീസിനെ ആസ്പദമാക്കി 2021 ൽ Netflix ലൂടെ ഇതേ പേരിൽ പുറത്തിറങ്ങിയ ഒരു Adventure/Post Apocalyptic സീരീസാണ് സ്വീറ്റ് ടൂത്ത്. ഭൂമിയിൽ മാരകമായ ഒരു വൈറസ് പടർന്നു പിടിച്ച് ഭൂരിഭാഗം ജനസംഖ്യയെയും കൊന്നൊടുക്കുന്നു. ഇതിനോടൊപ്പം തന്നെ മറ്റൊരു പ്രധാനപ്പെട്ട സംഭവവും […]
City Hunter / സിറ്റി ഹണ്ടർ (2018)
എം-സോണ്‍ റിലീസ് – 2643 ഭാഷ ഫ്രഞ്ച് സംവിധാനം Philippe Lacheau പരിഭാഷ സണ്ണി ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.5/10 2018ൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് ആക്ഷൻ കോമഡി ക്രൈം സിനിമയാണ് സിറ്റി ഹണ്ടർ. 1987 ൽ പുറത്തിറങ്ങിയ ഇതേപേരിലുള്ള ജാപ്പനീസ് ആനിമേഷൻ സിരീസിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. മികച്ച ഷാർപ്പ് ഷൂട്ടറും ആയോധന കലകളിൽ കേമനുമായ നിക്കി ലാർസൺ ആണ് കഥയിലെ നായകൻ. ആളൊരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. തന്റെ പാർട്ടണറായ ലോറയുമൊത്ത് […]
The Last Kingdom Season 3 / ദി ലാസ്റ്റ് കിംഗ്ഡം സീസൺ 3 (2018)
എം-സോണ്‍ റിലീസ് – 2642 ഭാഷ ഇംഗ്ലീഷ് നിർമാണം Chrissy Skinns പരിഭാഷ ഗിരി പി എസ് & അജിത് രാജ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 8.4/10 AD 9ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സൺ ജനതയുടെ കഥ പറയുന്നൊരു TV സീരീസാണ് ദി ലാസ്റ്റ് കിംഗ്ഡം. ഒരു സാക്സനായ് ജന്മം എടുത്ത ഉട്രേഡ് ഒരു സാഹചര്യത്തിൽ സർവ്വതും നഷ്ടമാകുകയും വിധി അവനെ ഒരു വൈക്കിങ് ആയി മാറ്റുകയും ചെയ്യുന്നു. ഉട്രേഡ് ഓഫ് ബേബ്ബൻബർഗ് ആയിരുന്ന അവൻ […]
Unhinged / അൺഹിഞ്ച്ഡ് (2020)
എം-സോണ്‍ റിലീസ് – 2640 ഭാഷ ഇംഗ്ലീഷ് സംവിധാനം Derrick Borte പരിഭാഷ അനൂപ് അനു ജോണർ ആക്ഷൻ, ത്രില്ലർ 6.0/10 ഡെറിക് ബോർട്ടിന്റെ സംവിധാനത്തിൽ 2020 ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് “അൺഹിഞ്ച്ഡ്.”ജീവിതത്തിൽ വളരെയധികം പ്രയാസമനുഭവിക്കുന്ന വിവാഹമോചിതയായ ഒരു വീട്ടമ്മയാണ് നായികയായ റേച്ചൽ ഫ്ലിൻ. ഒരു ദിവസം താൻ ഉണരാൻ വൈകിയതിനെ തുടർന്ന് തന്റെ മകനായ കയ്ലിനെ വേഗത്തിൽ സ്കൂളിൽ എത്തിക്കാനുള്ള തിടുക്കത്തിലാണ് അവൾ. യാത്രാമധ്യേ പലയിടത്തും ബ്ലോക്ക് ഉണ്ടായതിനെ തുടർന്ന് അവർ […]
Rurouni Kenshin: The Final / റുറോണി കെൻഷിൻ: ദി ഫൈനൽ (2021)
എം-സോണ്‍ റിലീസ് – 2629 ഭാഷ ജാപ്പനീസ് സംവിധാനം Keishi Ohtomo പരിഭാഷ രാഹുൽ രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.6/10 റുറോണി കെൻഷിൻ സീരീസിലെ നാലാമത്തെ ചിത്രമാണ് റുറോണി കെൻഷിൻ: ദി ഫൈനൽ. 1879-ലാണ് കഥ നടക്കുന്നത്.ജപ്പാനും ചൈനയും തമ്മിൽ വലിയ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന കാലം. ടോക്ക്യോയിൽ അങ്ങിങ്ങായി നടക്കുന്ന രഹസ്യ ആക്രമണങ്ങൾക്ക് ഒരറുതി വരുത്താൻ പോലീസ് കെൻഷിനെ സമീപിക്കുന്നു. തന്റെ ഭൂതകാലത്തിൽ നിന്നും കണക്കുചോദിക്കാനെത്തിയിരിക്കുന്ന ഒരു ശത്രുവാണ് ആക്രമണങ്ങൾക്ക് പുറകിലെന്ന് കെൻഷിൻ തിരിച്ചറിയുന്നതോടെ […]
Sarfarosh / സർഫറോഷ് (1999)
എം-സോണ്‍ റിലീസ് – 2623 MSONE GOLD RELEASE ഭാഷ ഹിന്ദി സംവിധാനം John Mathew Matthan പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ആക്ഷൻ, ഡ്രാമ 8.1/10 പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ ഇന്ത്യയിലേക്ക് കടത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. അവ മൂലം മരിച്ചുവീഴുന്ന നിരപരാധികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരികയാണ്. അതിൽ പെട്ട ഒരു സംഭവമായിരുന്നു ചന്ദർപൂരിലേത്. AK 47 ഉപയോഗിച്ച് ആദിവാസികളെക്കൊണ്ട് ആളുകളുടെ ജീവനെടുത്തത് വീരൻ എന്നുപേരുള്ള ഒരാളായിരുന്നു. ആ സംഭവത്തെ പറ്റിയുള്ള അന്വേഷണ ചുമതല മുംബൈ […]
Die Hard / ഡൈ ഹാർഡ് (1988)
എം-സോണ്‍ റിലീസ് – 2608 ക്ലാസ്സിക് ജൂൺ 2021 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം John McTiernan പരിഭാഷ ജെ ജോസ് ജോണർ ആക്ഷൻ, ത്രില്ലർ 8.2/10 1988ല്‍ പുറത്തിറങ്ങി, ആക്ഷന്‍ സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ് ഡൈ ഹാർഡ്.ഭാര്യയുമായി പിണക്കത്തിലായിരുന്ന ജോണ്‍ മക്ലൈൻ, ഒരു ക്രിസ്മസ്സിന് ഭാര്യയേയും മക്കളെയും കാണാന്‍ ലോസ് ആന്‍ജലസിലേക്ക് വരുന്നു. അവിടെ ജോണിന് നേരിടേണ്ടി വരുന്നത് ഒരു സംഘം തീവ്രവാദികളെയാണ്. ഒരു ഒറ്റയാള്‍ പട്ടാളമായി തീവ്രവാദികളെ നേരിടേണ്ടിവരുന്ന ജോണ്‍ മക്ലൈന്റെ പോരാട്ടമാണ് […]