എം-സോണ്‍ റിലീസ് – 1991 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ മഹ്ഫൂൽ കോരംകുളം ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.3/10 അമേരിക്കയുടെ ഇറാക്ക് യുദ്ധത്തിൽ, 160 ൽ അധികം (ഉറപ്പ് വരുത്തിയ) കൊലകൾ നടത്തി അമേരിക്കയുടെ യുദ്ധ ചരിത്രത്തിൽ ശ്രദ്ധേയനായ ക്രിസ് കൈൽ എന്ന സ്നൈപ്പെറുടെ ഇതേ പേരിലുള്ള ബുക്കിനെ ആധാരമാക്കി 2014 ൽ ഇറങ്ങിയ ചിത്രം. ബോക്സോഫീസിൽ വൻ വിജയമായി മാറിയ സിനിമക്ക്, മികച്ച ചിത്രമടക്കം 6 ഓസ്കാർ നോമിനേഷനുകൾ ലഭിക്കുകയും, മികച്ച […]
The Big Boss / ദി ബിഗ് ബോസ് (1971)
എം-സോണ്‍ റിലീസ് – 1987 ഭാഷ മാൻഡരിൻ സംവിധാനം Wei Lo, Chia-Hsiang Wu (uncredited) പരിഭാഷ നിബിൻ ജിൻസി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 മാർഷ്യൽ ആർട്ടിന്റെ രാജാവ് ആയിരുന്ന ബ്രൂസ് ലീക്ക് ലോകമെമ്പാടും ഒട്ടേറെ ആരാധകരെ സമ്മാനിച്ച, അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ആദ്യത്തെ മേജർ ചിത്രം ആണ് 1971ൽ പുറത്തിറങ്ങിയ, നമ്മൾ ഒരുവിധം പേരുടെയും ചൈൽഡ്ഹുഡ് നൊസ്റ്റു കൂടിയായ “THE BIG BOSS”ഉപജീവനാർത്ഥം ഒരു തൊഴിൽ തേടി ചൈനയിൽ നിന്നും തന്റെ അമ്മാവന്റെ കെയറോഫിൽ തായ്ലൻഡിലെ […]
Ip Man / യിപ് മാൻ (2008)
എം-സോണ്‍ റിലീസ് – 1986 ഭാഷ കാന്റോണീസ് (ചൈനീസ്) സംവിധാനം Wilson Yip പരിഭാഷ ശാമിൽ എ. ടി ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 8.0/10 വിൽസൺ യിപ്പിന്റെ സംവിധാനത്തിൽ 2008ൽ പുറത്തിറങ്ങിയ ചിത്രമാണ് യിപ് മാൻ. ലോകപ്രശസ്തമായ ചൈനീസ് ആയോധനകലയായ വിംഗ്-ചുനിന്റെ മാസ്റ്ററും പ്രശസ്ത നടനും കുങ്ഫുവിൽ പ്രഗൽഭനുമായ ബ്രൂസ്ലിയുടെ ഗുരുവുമായ യിപ് മാന്റെ ജീവിത കഥയാണ് ചിത്രത്തിന് ആധാരം.യിപ് മാന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത ചിത്രം 4 ഭാഗങ്ങളായാണ് ഇറങ്ങിയിട്ടുള്ളത്. അതിൽ ആദ്യ ഭാഗമാണിത്. […]
Warcraft / വാർക്രാഫ്റ്റ് (2016)
എം-സോണ്‍ റിലീസ് – 1983 ഭാഷ ഇംഗ്ലീഷ് സംവിധാനം Duncan Jones പരിഭാഷ ഉണ്ണി ജയേഷ്, ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.8/10 വാർക്രാഫ്റ്റ് എന്ന പ്രശസ്ത ഗെയിമിനെ അടിസ്ഥാനമാക്കി ഡങ്കൻ ജോൺസ് സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ആക്ഷൻ ഫാന്റസി ചിത്രമാണ് വാർക്രാഫ്റ്റ്. ഒരു മാന്ത്രിക കവാടത്തിലൂടെ ഓർക്കുകൾ എന്നു വിളിക്കപ്പെടുന്ന ഒരുസംഘം ഭീകരരൂപികൾ മനുഷ്യരുടെ ലോകം ആക്രമിക്കാൻ വരുന്നതും അത് തടയുവാനും അതിജീവിക്കുവാനും വേണ്ടി ആ രാജ്യത്തിലെ രാജാവും സൈന്യവും ഇറങ്ങിത്തിരിക്കുന്നതുമാണ് കഥയുടെ […]
The Prison / ദി പ്രിസൺ (2017)
എം-സോണ്‍ റിലീസ് – 1982 ഭാഷ കൊറിയൻ സംവിധാനം Hyeon Na (as Na Hyun) പരിഭാഷ അനിൽ.വി.നായർ ജോണർ ആക്ഷൻ, ക്രൈം 6.5/10 1995 കാലഘട്ടത്തിൽ ഒരു കൊറിയൻ ജയിൽ കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങളും തട്ടിപ്പുകളും, അതിനെതിരെ നായകൻ നടത്തുന്ന ഒറ്റയാൾ പോരാട്ടവുമാണ് കഥാതന്തു. ജയിലിൽ കിടക്കുന്നവർ രാത്രിയിൽ പുറത്തിറങ്ങി കുറ്റകൃത്യങ്ങൾ നടത്തുമ്പോൾ നിയമപരമായി അവർ സുരക്ഷിതരാണ് (Alibi). ഇത് മുതലെടുത്ത് ഒത്താശ ചെയ്ത് പണമുണ്ടാക്കുന്ന ജയിലധികൃതർ. ചിത്രത്തിൽ ജയിൽ മുഴുവൻ നിയന്ത്രിക്കുന്ന പ്രതിനായകനായ ഹാൻ സുക്-ക്യാ-യുടെ […]
2012 (2009)
എം-സോണ്‍ റിലീസ് – 1981 ഭാഷ ഇംഗ്ലീഷ് സംവിധാനം Roland Emmerich പരിഭാഷ അമൽ എസ് എ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 5.8/10 2012ൽ സംഭവിക്കുന്ന വിനാശകരമായ ഭൂകമ്പവും സുനാമികളും ലോകാവസാനത്തിലേക്ക് നയിക്കുന്നു. വിവിധ രാജ്യങ്ങൾ ചേർന്ന് രക്ഷപ്പെടാനായി അതീവ രഹസ്യമായി വലിയ കപ്പലുകൾ നിർമിക്കുന്നതറിയുന്ന നായകനും കുടുംബവും നടത്തുന്ന അതിജീവനത്തിന്റെ കഥയാണ് 2012 അന്യഗ്രഹ ജീവികളിലൂടെയും ആഗോളതാപനത്തിലൂടെയും ലോകവസാനത്തിന്റെ കഥകൾ പറഞ്ഞ റോളണ്ട് ഇത്തവണ മായൻ ഐതിഹ്യങ്ങളെ കൂട്ടുപിടിച്ചാണ് ലോകത്തിന്റെ അന്ത്യം നടത്തുന്നത്. പുരാതന മായലൻ […]
Gunjan Saxena: The Kargil Girl / ഗുഞ്ചൻ സക്സേന: ദി കാർഗിൽ ഗേൾ (2020)
എം-സോണ്‍ റിലീസ് – 1979 ഭാഷ ഹിന്ദി സംവിധാനം Sharan Sharma പരിഭാഷ ലിജോ ജോളി, അജിത് വേലായുധൻ ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 5.2/10 കാർഗിൽ യുദ്ധത്തിൽ സേവനം അനുഷ്ടിച്ച ഏക വ്യോമസേന പൈലറ്റ് ആയ ഗുഞ്ചൻ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് ഗുഞ്ചൻ സക്സേന-ദി കാർഗിൽ ഗേൾ എന്ന ബോളിവുഡ് സിനിമ.ധർമ്മ പ്രൊഡക്ഷനും സീ സിനിമയും ചേർന്നാണ് ഈ ചിത്രം നെറ്റ്ഫ്ലികസിലൂടെ പുറത്തെത്തിച്ചിരിക്കുന്നത്. കുഞ്ഞുംനാളിൽ മുതൽ പൈലറ്റ് ആകുക എന്നതും സ്വപ്നം കണ്ട് നടന്ന […]
Django / ജാങ്കോ (1966)
എം-സോണ്‍ റിലീസ് – 1970 ഭാഷ ഇറ്റാലിയൻ സംവിധാനം Sergio Corbucci പരിഭാഷ വിഷ്ണു വി ജോണർ ആക്ഷൻ, വെസ്റ്റേൺ 7.2/10 ഒരു ശവപ്പെട്ടി കെട്ടി വലിച്ച് കൊണ്ട് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിലൂടെ ഏകാകിയായി നടന്ന് വരികയാണ് കഥാനായകനായ ജാൻഗോ. ടിയാൻ ആരാണെന്നോ ,ഇയാളുടെ ഉദ്ദേശങ്ങളോ ലക്ഷ്യങ്ങളോ എന്താണെന്നോ യാതൊരു സൂചനയും ചിത്രം ആരംഭത്തിൽ പ്രേക്ഷകന് നൽകുന്നേ ഇല്ല. ജാൻഗോ കെട്ടി വലിച്ച് കൊണ്ടുവരുന്ന ശവപ്പെട്ടിയിൽ എന്താണെന്നും ഒരു പിടിയുമില്ല ,ആകെ മൊത്തം അനിശ്ചിതത്വത്തിന്റെയും […]