എം-സോണ്‍ റിലീസ് – 1808 ഭാഷ ഹിന്ദി സംവിധാനം Siddharth Anand പരിഭാഷ വിപിൻ. വി. എസ്. ജോണർ ആക്ഷൻ, ത്രില്ലർ 6.5/10 ഒരു സുപ്രഭാതത്തിൽ രാജ്യത്തിന്റെ വിശ്വസ്ത സേവകനായ ഒരു ഏജന്റ് രാജ്യത്തിനു തന്നെ തലവേദനയായി തീരുന്നു. അത്തരം ഒരു സന്ദർഭം ആണ് War എന്ന ചിത്രത്തിന്റെ കഥയ്ക്ക് തുടക്കം കുറിക്കുന്നത്. ബോളിവുഡിന്റെ Handsome ഹീറോ ഹൃതിക് റോഷനും ആക്ഷൻ ഹീറോ ടൈഗർ ഷ്രോഫും മത്സരിച്ചഭിനയിച്ച ആക്ഷൻ ചിത്രമാണ് War. യാഷ് രാജ് പിക്ചർസ്ന്റെ ബാനറിൽ […]
Braven / ബ്രേവൺ (2018)
എം-സോണ്‍ റിലീസ് – 1807 ഭാഷ ഇംഗ്ലീഷ് സംവിധാനം Lin Oeding പരിഭാഷ മുസ്ഫർ. എം. കെ ജോണർ ആക്ഷൻ, ത്രില്ലർ 6.0/10 മരത്തടി ബിസിനസുമായി നടക്കുന്ന ജോ ബ്രേവൺ. ഭാര്യയും ഒരു കുഞ്ഞും വയസായ ഒരു അച്ഛനും അടങ്ങുന്ന കുടുംബം. സന്തോഷകരമായ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കുറച്ചാളുകൾ വരുന്നു..അതെ,ഒറ്റപ്പെട്ടു കിടക്കുന്ന അവരുടെ ക്യാബിനിലേക്ക് വൻ ആയുധങ്ങളുമായി ആ മയക്കുമരുന്നു മാഫിയ വരുന്നു.അതും സുഖമില്ലാത്ത അച്ഛനും തന്റെ മോളും ഉണ്ടായിരിക്കേ..തന്റെ ക്യാബിനിൽ അവിചാരിതമായി അകപ്പെട്ട കൊക്കയ്ൻ അവർക്ക് […]
A Wednesday / എ വെനസ്ഡേ (2008)
എം-സോണ്‍ റിലീസ് – 1805 ഭാഷ ഹിന്ദി സംവിധാനം Neeraj Pandey പരിഭാഷ അജേഷ് കണ്ണൂർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.1/10 നീരജ് പാണ്ഡെ രചനയും സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു സാമൂഹിക പ്രതിബദ്ധതയുള്ള ഇന്ത്യൻ ത്രില്ലർ ചലച്ചിത്രമാണ് എ വെനസ്ഡേ!.വിരമിക്കാൻ പോകുന്ന ഒരു പൊലീസ് കമ്മീഷണർ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിനിറഞ്ഞതും രേഖാമൂലമുള്ള തെളിവുകളൊന്നും നിലവിലില്ലാത്തതുമായ ഒരു കേസന്വേഷണത്തിന്റെ അനുഭവങ്ങൾ ഓർമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഒരു ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് […]
Gupt / ഗുപ്ത് (1997)
എം-സോണ്‍ റിലീസ് – 1797 ഭാഷ ഹിന്ദി സംവിധാനം Rajiv Rai പരിഭാഷ ബിനോജ് ജോസഫ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.3/10 1997 ൽ പുറത്തിറങ്ങിയ ഒരു ക്രൈം ആക്ഷൻ പടമാണ് ഗുപ്ത്. മനോഹരങ്ങളായ പാട്ടുകളും സംഘട്ടനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് പടം. പിന്നെ അവസാനം ഒരു ഭയങ്കര ട്വിസ്റ്റും. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും,ഇതിലെ ഗാനങ്ങൾ ഇപ്പോഴും സൂപ്പർഹിറ്റാണ്. 97 -2000കളിൽ പഠിച്ചവർക് അറിയാൻ പറ്റും. ഗവർണർ ജയ്സിംഗ് സിൻഹയുടെ മരണം നടക്കുന്നു. അതിന്റെ കുറ്റം അദ്ദേഹവുമായി […]
The Grand Heist / ദി ഗ്രാന്റ് ഹൈസ്റ്റ് (2012)
എം-സോണ്‍ റിലീസ് – 1786 ഭാഷ കൊറിയൻ സംവിധാനം Joo-Ho Kim പരിഭാഷ ജിഷ്ണു അജിത്ത്. വി ജോണർ ആക്ഷൻ, കോമഡി, ഹിസ്റ്ററി 6.2/10 പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ ഐസ് സ്വർണത്തേക്കാൾ വിലകൂടിയ ഒരു ചരക്കായിരുന്നു.അഴിമതിക്കാരായ ഉദ്യോഗസ്ഥർ ഒരു കുത്തക രൂപീകരിക്കാനും അതിന്റെ വില നിശ്ചയിക്കാനും ഗൂഡാലോചന നടത്തുമ്പോൾ, 11 പ്രൊഫഷണലുകളുടെ ഒരു സംഘം എല്ലാ രാജകീയ ഐസ് ബ്ലോക്കുകളും സ്റ്റോറേജുകളിൽ നിന്ന് ഒരു രാത്രികൊണ്ട് മോഷ്ടിക്കാൻ പദ്ധതിയിടുന്നു അവരുടെ ശ്രമം നടക്കുമോ? ശേഷം സിനിമയിൽ […]
The Ghazi Attack / ദി ഗാസി അറ്റാക്ക് (2017)
എം-സോണ്‍ റിലീസ് – 1784 ഭാഷ തെലുഗു, ഹിന്ദി സംവിധാനം Sankalp Reddy പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ആക്ഷൻ, ത്രില്ലർ, വാർ 7.6/10 1971ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധവുമായി ബന്ധപ്പെട്ടു നടന്ന യഥാർത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് ‘ദ ഗാസി അറ്റാക്ക്’. തെലുഗു, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കപ്പെട്ട ഈ സിനിമ ഇന്ത്യയിലെ ആദ്യ നാവിക യുദ്ധ ചിത്രമാണ്. പാക് മുങ്ങിക്കപ്പലായ ഗാസി വിശാഖപട്ടണം തീരത്തിനരികെ തകർക്കപ്പെട്ടതിന്റെ നിഗൂഢതകളിലേയ്ക്കാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് […]
Udta Punjab / ഉഡ്താ പഞ്ചാബ് (2016)
എം-സോണ്‍ റിലീസ് – 1778 ഭാഷ ഹിന്ദി സംവിധാനം Abhishek Chaubey പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.8/10 പഞ്ചാബിലെ ലഹരി ഉപയോഗത്തെയും അതിലെ രാഷ്ട്രീയ പങ്കിനെയും ചുറ്റുപാടുകളെയും പറ്റി അഭിഷേക് ചൗബേ സംവിധാനം നിർവഹിച്ച് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് ഉഡ്താ പഞ്ചാബ്. കൊക്കെയ്ൻ അഡിക്ഷൻ മൂലം കഷ്ടപ്പെടുന്ന ടോമി, ഒരു കൊക്കെയ്ൻ പാക്കറ്റ് കാരണം ജീവിതം നഷ്ടമായ പണിക്കാരി ബൗരിയ, പോലീസായിട്ടുപോലും തന്റെ അനിയനെ ലഹരിക്ക് അടിമയാവുന്നതിൽ നിന്ന് തടയാനാവാതിരുന്ന […]
Revenge / റിവഞ്ച് (2017)
എം-സോണ്‍ റിലീസ് – 1772 ഭാഷ ഫ്രഞ്ച് സംവിധാനം Coralie Fargeat പരിഭാഷ പ്രശാന്ത് വയനാട് ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 6.3/10 മരുഭൂമിയുടെ നടുവിലെ ഒറ്റപ്പെട്ട വീട്ടിൽ വിവാഹിതനും ബിസിനസ്സുകാരനുമായ റിച്ചാർഡിനൊപ്പം വാരാന്ത്യമാഘോഷിക്കാൻ വന്നതാണ് കാമുമിയായ ജെന്നിഫർ. എല്ലാ വർഷവും റിച്ചാർഡും സുഹൃത്തുക്കളും നടത്താറുള്ള വേട്ടയാടലിന് മറ്റെല്ലാവരും എത്തും മുൻപ് ജെന്നിഫറുമായി രണ്ടു ദിവസം ചിലവഴിക്കുകയായിരുന്നു റിച്ചാർഡിന്റെ ഉദ്ദേശ്യം. എന്നാൽ അപ്രതീക്ഷിതമായി സുഹൃത്തുക്കൾ രണ്ടുപേരും നേരത്തെ എത്തുകയും ജെന്നിഫറിന്റെ കണ്ട് മതിമയക്കുകയും ചെയ്യുന്നു. റിച്ചാർഡ് ഇല്ലാത്ത […]