എംസോൺ റിലീസ് – 3291 ഏലിയൻ ഫെസ്റ്റ് – 21 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris McKay പരിഭാഷ ജിതിൻ ജേക്കബ് കോശി & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.6/10 ഖത്തറിലെ കത്തുന്ന വേനലില്‍ 2022 ലോകകപ്പിന്റെ ആവേശകരമായ ഫൈനല്‍. അലറിവിളിക്കുന്ന ഗ്യാലറിയുടെ അകമ്പടിയോടെ ബ്രസീൽ സ്ട്രൈക്കർ പന്തുമായി എതിർ ഗോൾമുഖത്തേക്ക് പാഞ്ഞടുക്കുന്നു. പെട്ടെന്നാണ് ആകാശം പിളര്‍ന്ന് കുറെ പട്ടാളക്കാർ മാനത്തുനിന്ന് ഗ്രൗണ്ടിലേക്ക് നടന്നിറങ്ങിയത്. ലോകമാകെ സ്തംഭിച്ചുപോയി. 2051-ൽ നിന്നും വന്ന സമയയാത്രികരായിരുന്നു അവർ. […]
Predators / പ്രിഡേറ്റേഴ്സ് (2010)
എംസോൺ റിലീസ് – 3290 ഏലിയൻ ഫെസ്റ്റ് – 20 ഭാഷ ഇംഗ്ലീഷ് സംവിധാനം Nimród Antal പരിഭാഷ അരവിന്ദ് കുമാർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.4/10 പരസ്പരം പരിചിതരല്ലാത്ത ഒരു കൂട്ടം ആൾക്കാർ ഒരു കാട്ടിലകപ്പെടുന്നു. തങ്ങൾ എത്തിപ്പെട്ടത് എവിടെയാണെന്ന് കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് അവർ തിരിച്ചറിഞ്ഞത്. അന്യഗ്രഹ ജീവികൾക്ക് നായാട്ടുവിനോദം നടത്താനായി അവർ ഒരുക്കിയ കളിക്കളമാണ് ആ ഗ്രഹമെന്ന് തിരിച്ചറിഞ്ഞതോടെ അവർ പിന്നീടുള്ള ഓരോ ചുവടും അതിസൂക്ഷ്മതയോടെ വെച്ച് നടന്നു. അവിടെ […]
Super 8 / സൂപ്പർ 8 (2011)
എംസോൺ റിലീസ് – 3289 ഏലിയൻ ഫെസ്റ്റ് – 19 ഭാഷ ഇംഗ്ലീഷ് സംവിധാനം J.J. Abrams പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.0/10 കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇരുപതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലൊരുക്കിയ നിരവധി ഹിറ്റ് സിനിമകൾക്കും സീരിസുകൾക്കും വഴികാട്ടിയായിരുന്നു ജെ. ജെ അബ്രാംസിന്റെ സൂപ്പർ 8. 1979-ലെ ഒരു ഫിലിം ഫെസ്റ്റിവലിലേക്ക് അയക്കാൻ ഒരു ഷോർട്ട് ഫിലിം എടുക്കാനുള്ള തത്രപ്പാടിലായിരുന്നു ഒരുകൂട്ടം കുട്ടികൾ. അങ്ങനെ പാതിരാത്രി വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഒരൊഴിഞ്ഞ റെയില്‍വേ […]
Beyond Skyline / ബീയോണ്ട് സ്കൈലൈൻ (2017)
എംസോൺ റിലീസ് – 3287 ഏലിയൻ ഫെസ്റ്റ് – 17 ഭാഷ ഇംഗ്ലീഷ് സംവിധാനം Liam O’Donnell പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 5.3/10 സ്കൈലൈനിലെ സംഭവങ്ങൾ നടന്ന അതേ സമയത്ത്, മറ്റൊരിടത്ത് നടക്കുന്ന… കുറെ മനുഷ്യരുടെ ചെറുത്തുനില്പിന്റെ കഥയാണ് ബിയോണ്ട് സ്കൈലൈൻ. പോലീസ് ഉദ്യോഗസ്ഥനായ മാർക്ക്, മകനൊപ്പം മെട്രോയിൽ യാത്ര ചെയ്യവേ പെട്ടെന്നാണ് പവർ നഷ്ടമായി ട്രെയിൻ ഇടിച്ചുനിന്നത്! വയർലെസ്സും പ്രവർത്തിക്കുന്നില്ല. കർത്ത്യബോധമുണർന്ന മാർക്ക്, ട്രെയിനിലെ യാത്രക്കാരെ നയിച്ചുകൊണ്ട് ടണലിലൂടെ […]
Skyline / സ്കൈലൈൻ (2010)
എംസോൺ റിലീസ് – 3286 ഏലിയൻ ഫെസ്റ്റ് – 16 ഭാഷ ഇംഗ്ലീഷ് സംവിധാനം Colin Strause & Greg Strause പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 4.5/10 സുഹൃത്തായ ടെറിയുടെ പിറന്നാൾ ആഘോഷിക്കാൻ കാലിഫോർണിയയിൽ എത്തിയതാണ് ജെറോഡും ഭാര്യ എലൈനും. ഈ വരവില്‍ അവരെ ലോസ് ആഞ്ചലസിലേക്ക് താമസം മാറ്റാൻ സമ്മതിപ്പിക്കണമെന്ന ഉദ്ദേശമുണ്ട് ടെറിയ്ക്ക്. എന്നാൽ എലൈനാകട്ടെ, അവളൊരു അമ്മയാകുന്ന വിവരം ജെറോഡിനോട് അവതരിപ്പിക്കുന്ന ടെൻഷനിലായിരുന്നു. അങ്ങനെ ബർത്ത്ഡേ പാർട്ടിക്കിടെ […]
Alien vs. Predator / ഏലിയൻ vs. പ്രിഡേറ്റർ (2004)
എംസോൺ റിലീസ് – 3281 ഏലിയൻ ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W.S. Anderson പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 5.7/10 വർഷം 2004. വേലാന്റ് കമ്പനിയുടെ ഉപഗ്രഹം അന്റാർട്ടിക്കയിൽ 2000 അടി താഴ്ചയിൽ പിരമിഡെന്ന് തോന്നിക്കുന്ന ആദിമസംസ്ക്കാരത്തിന്റെ അവശേഷിപ്പ് കണ്ടെത്തുന്നു. ലോകചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർക്കണമെന്ന ആഗ്രഹത്തോടെ, വേലാന്റ് കമ്പനിയുടമ കിട്ടാവുന്നതിൽ വച്ചേറ്റവും മികച്ച ഖനനോപകരങ്ങളും വിദഗ്ധരുടെ സംഘവുമായി അന്റാർട്ടിക്കയിലേക്ക് പുറപ്പെടുന്നു. എന്നാൽ അവിടെ കണ്ട […]
The Predator / ദ പ്രിഡേറ്റർ (2018)
എംസോൺ റിലീസ് – 3280 ഏലിയൻ ഫെസ്റ്റ് – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Shane Black പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 5.3/10 പതിവ് വേട്ടയാടൽ വിനോദത്തിൽ നിന്ന് വ്യതിചലിച്ച്, വരാനിരിക്കുന്ന യുദ്ധത്തിന് മനുഷ്യരെ പ്രാപ്തരാക്കാനുള്ള സഹായഹസ്തവുമായിട്ടാണ് ഇത്തവണത്തെ പ്രിഡേറ്ററിന്റെ വരവ്. എന്നാൽ അപ്രതീക്ഷിതമായി അതിന്റെ പേടകം, ക്വിൻ മെക്കന്നയെന്ന പട്ടാളക്കാരന്റെയും കൂട്ടരുടെയും മുന്നിലേക്ക് ഇടിച്ചിറങ്ങുകയാണുണ്ടായത്. പേടകത്തിലെ ഉപകരണങ്ങള്‍ കൈക്കലാക്കിയ മെക്കന്നയുടെ പിന്നാലെയായി ആ പ്രിഡേറ്ററും ഗവണ്മെന്റും. അങ്ങനെ അയാളെ പിടിക്കുമെന്ന […]
Species / സ്പീഷീസ് (1995)
എംസോൺ റിലീസ് – 3278 ഏലിയൻ ഫെസ്റ്റ് – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Donaldson പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 5.9/10 ഭൂമിയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച്, അമേരിക്കയിലെ ശാസ്ത്രസംഘം താരാപഥങ്ങളിലേക്ക് പറത്തിവിട്ട റേഡിയോ തരംഗങ്ങൾ ഏതോ അന്യഗ്രഹജീവികൾ പിടിച്ചെടുക്കുന്നു. അവർ അയച്ചുതന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ശാസ്ത്രജ്ഞർ ആ ജീവികളുടെ DNA മനുഷ്യരുടെ അണ്ഡത്തിൽ കുത്തിവച്ച് ഒരു പരീക്ഷണം നടത്തി. അങ്ങനെ ഒരു പുതിയ സ്പീഷീസിന്റെ ഭ്രൂണമുണ്ടാകുന്നു. എന്നാൽ ഗർഭാവസ്ഥ […]