എം-സോണ്‍ റിലീസ് – 1588 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഷിഹാബ് എ ഹസ്സൻ, ഡോ. ആശ കൃഷ്ണകുമാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.0/10 കടല്‍ രാജ്യമായ അറ്റ്ലാന്റയിലെ രാജകുമാരിയും കരയിലെ ലൈറ്റ്ഹൌസ് സൂക്ഷിപ്പുകാരനും തമ്മിലുള്ള പ്രണയ ബന്ധത്തിലാണ് പകുതി മനുഷ്യനും പകുതി അറ്റ്ലാന്റിയനുമായ ആര്‍തര്‍ ജനിച്ചത്. ആര്‍തര്‍ ജനിച്ചയുടനെ അവന്റെയും അവന്റെ പിതാവിന്റെയും സുരക്ഷിതത്വം മാത്രം മുന്‍നിര്‍ത്തി അമ്മയായ അറ്റ്ലാന്ന തന്നെ തെരഞ്ഞ് വന്ന അറ്റ്ലാന്റിയന് സൈനികര്‍ക്കൊപ്പം കടലിനടിയിലേക്ക് മടങ്ങിപ്പോകുന്നു. യുവാവായിക്കഴിഞ്ഞപ്പോള് […]
Resident Evil: Retribution / റെസിഡന്റ്: ഈവിൾ റെട്രിബ്യുഷൻ (2012)
എം-സോണ്‍ റിലീസ് – 1586 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W.S. Anderson പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 5.4/10 നാലാം ഭാഗം അവസാനിച്ചിടത്തു നിന്ന് തന്നെയാണ് അഞ്ചാം ഭാഗമായ Resident Evil- Retribution തുടങ്ങുന്നത്.ആർക്കേഡിയ എന്ന കപ്പലിൽ, വൈറസ് ബാധയെ അതിജീവിച്ച മനുഷ്യർക്ക് നേരെ ജിൽ വാലന്റൈനിന്റെ നേതൃത്വത്തിൽ അമ്പർല്ല കോർപ്പറേഷൻ ഭീകരമായ ആക്രമണം അഴിച്ചുവിടുന്നു. ആക്രമണത്തിൽ ആലീസ് കടലിലേക്ക് വീഴുന്നു.പിന്നെ അവൾ ഉണരുന്നത്.റാക്കൂൺസിറ്റിയിലെ ഒരു നഗരവാസി വീട്ടമ്മയായിട്ടാണ്. ഭർത്താവും ചെവി […]
Luck-Key / ലക്ക്-കീ (2016)
എം-സോണ്‍ റിലീസ് – 1585 ഭാഷ കൊറിയൻ സംവിധാനം Kae-Byeok Lee (as Gye-byeok Lee) പരിഭാഷ അൻസിൽ ആർ, ജിതിൻ.വി ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.9/10 ജീവിതത്തിൽ പരാജയം മാത്രം അറിഞ്ഞിട്ടുള്ള ഒരു ചെറുപ്പക്കാരനാണ് ജേ സങ്. ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ വേണ്ടി പോകുമ്പോഴാണ് എന്നാൽ പിന്നെ ഒന്ന് കുളിച്ചേക്കാം എന്ന് കരുതി ഒരു പൊതു കുളിമുറിയിൽ പോകുന്നു. അതേ സമയം, ഹ്യുങ് വോക് എന്നൊരാളും കുളിക്കാനായി അവിടേക്ക് വരുന്നു. എന്നാൽ, അവിടെ വച്ച് […]
The Divine Move / ദി ഡിവൈൻ മൂവ് (2014)
എം-സോണ്‍ റിലീസ് – 1579 ഭാഷ കൊറിയൻ സംവിധാനം Beom-gu Cho പരിഭാഷ പ്രശാന്ത് നിത്യാനന്ദൻ ജോണർ ആക്ഷൻ, ക്രൈം 6.7/10 A moment to remember, cold eyes, എന്നീ ചിത്രങ്ങളിൽ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുള്ള ജുങ് വൂ-സുങ്´നായകനായി 2014ൽ പുറത്തിറങ്ങിയ കൊറിയൻ ചലച്ചിത്രമാണ് ദി ഡിവൈൻ മൂവ്. സ്വന്തം ചേട്ടനെ കണ്മുന്നിലിട്ട് കൊന്ന ഗാംഗ്സ്റ്ററിനോടുള്ള പ്രതികാരം ചെയ്യാൻ നായകൻ തിരഞ്ഞെടുക്കുന്ന വഴികളിലൂടെയാണ് `ഗോ´ എന്ന ഗെയിമിനെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിന്റെ കഥ മുന്നോട്ട് […]
The Mask / ദി മാസ്ക് (1994)
എം-സോണ്‍ റിലീസ് – 1578 ഭാഷ ഇംഗ്ലീഷ് സംവിധാനം Chuck Russell പരിഭാഷ ഐജിൻ സജി ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 6.9/10 1994ൽ ചാൾസ് റസ്സൽ സംവിധാനം ചെയ്ത് ജിം ക്യാരി നായകനായ ഒരു കോമഡി സൂപ്പർഹീറോ ചലച്ചിത്രമാണ് ദി മാസ്ക്. ഒരു ബാങ്ക് ജോലിക്കാരനായ സ്റ്റാൻലി ഇപ്കിസ്സ് എന്നെ യുവാവിന് യാദൃശ്ചികമായി ഒരു മുഖംമൂടി കളഞ്ഞു കിട്ടുകയും രാത്രിയിൽ അത് അണിയുമ്പോൾ അയാൾക്ക് ചില അമാനുഷിക കഴിവുകൾ ലഭിക്കുകയും ചെയ്യുന്നു. ഇതേ തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് […]
Manikarnika: The Queen of Jhansi / മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി (2019)
എം-സോണ്‍ റിലീസ് – 1577 ഭാഷ ഹിന്ദി സംവിധാനം Radha Krishna Jagarlamudi, Kangana Ranaut പരിഭാഷ സേതു മാരാരിക്കുളം ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 6.4/10 ഇന്ത്യ കണ്ട ഏറ്റവും ധീരയായ വനിതയായിരുന്നു ഝാൻസിയിലെ റാണി ലക്ഷ്മി ഭായി. 1857 ൽ പൊട്ടിപ്പുറപ്പെട്ട ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന റാണി, ബ്രിട്ടീഷുകാരുടെ അധിനിവേശത്തിനെതിരെ ധീരമായി പോരാടി സ്വന്തം ജീവൻ ബലിയർപ്പിച്ചു. പിന്നീട് വന്ന സ്വാതന്ത്ര്യ സമര സേനാനികൾക്കും സ്വതന്ത്ര ഇന്ത്യയിലെ എല്ലാ ജനതക്കും ആവേശവും ദേശഭക്തിയും […]
Ford v Ferrari / ഫോർഡ് വേഴ്സസ് ഫെറാരി (2019)
എം-സോണ്‍ റിലീസ് – 1574 ഓസ്കാർ ഫെസ്റ്റ് – 16 ഭാഷ ഇംഗ്ലീഷ് സംവിധാനം James Mangold പരിഭാഷ റഹീസ് സിപി ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 8.1/10 അമേരിക്കൻ ഓട്ടോമൊബൈൽ ഭീമൻമാരായ ഫോർഡ് തങ്ങളുടെ പ്രതാപം നഷ്ടപ്പെടുമോ എന്ന ഭയത്താൽ രാജ്യാന്തര റേസിംഗ് രംഗത്തേക്കിറങ്ങാൻ നിർബന്ധിതരാകുന്നു. ഏറ്റവും പഴക്കം ചെന്നതും പ്രതാപമേറിയതുമായ 24 മണിക്കൂർ ലെമാൻസ് റൈസിൽ ഫോർഡിന് പങ്കെടുക്കാൻ വേണ്ടി അമേരിക്കയുടെ ഒരേയൊരു ലെ മാൻസ് വിജയിയായ കരോൾ ഷെൽബിയുമായി കരാർ ഉണ്ടാക്കുന്നു. കോർപറേറ്റ് പ്രഷറുകൾക്കും […]
Agneepath / അഗ്നിപഥ് (2012)
എം-സോണ്‍ റിലീസ് – 1569 ഭാഷ ഹിന്ദി സംവിധാനം Karan Malhotra പരിഭാഷ ഹമീഷ് ജോണർ ആക്ഷൻ, ഡ്രാമ 6.9/10 മുംബൈക്കു സമീപമുള്ള ഒരു ദ്വീപാണ് മാണ്ഡ്വാ. അവിടെ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന സ്കൂൾ മാഷായിരുന്നു ദീനാനാഥ് ചൗഹാൻ. അസൂയ മൂലം അദ്ദേഹത്തിന്റെ പ്രശസ്തി അവിടുത്തെ മാടമ്പിക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് തന്റെ പുത്രനായ കാഞ്ചായെ വിളിച്ചു വരുത്തുന്നു. കാഞ്ചായുടെ ആശയങ്ങളെ എതിർത്ത മാസ്റ്റർ ദീനാനാഥിനെ കാഞ്ചാ ചതിയിലൂടെ കൊലപ്പെടുത്തുന്നു. അതു കാണേണ്ടി വന്ന പന്ത്രണ്ടു വയസുകാരൻ മകൻ വിജയ് […]