എം-സോണ്‍ റിലീസ് – 2046 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Bird പരിഭാഷ സൽമാൻ സി. കെ ജോണർ അനിമേഷൻ, ആക്ഷൻ, അഡ്വെഞ്ചർ 7.6/10 പിക്സർ ആനിമേഷൻ സ്റ്റുഡിയോ നിർമിച്ചു വാൾട്ട് ഡിസ്നി റിലീസ് ചെയ്തൊരു അമേരിക്കൻ ആനിമേഷൻ മൂവി. ബ്രാഡ് ബേർഡ് എഴുതി സംവിധാനം ചെയ്ത ഈ പടം 2004 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ ഇൻക്രെഡിബിൾസിന്റെ രണ്ടാം ഭാഗമാണ്.രണ്ടാം ഭാഗവും വമ്പൻ ഹിറ്റ് ആയിരുന്നു, 500 മില്യൺ ഡോളറിലധികമാണ് കളക്ഷൻ നേടിയത്.ലോകത്തിലെ തന്നെ ഏറ്റവും […]
The Book of Eli / ദി ബുക്ക് ഓഫ് എലായ് (2010)
എം-സോണ്‍ റിലീസ് – 2039 ഭാഷ ഇംഗ്ലീഷ് സംവിധാനം Albert Hughes, Allen Hughes പരിഭാഷ എബിന് തോമസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.9/10 ആണവയുദ്ധവും അതിനെത്തുടര്‍ന്നുണ്ടായ പ്രകൃതി ദുരന്തവും തകര്‍ത്തെറിഞ്ഞ ഭൂമിയിലൂടെ പ്രത്യേക ദൗത്യവുമായി ഒരു മനുഷ്യന് യാത്ര പുറപ്പെടുന്നു. അയാളുടെ കൈയ്യിലുള്ള അതേ വസ്തു സ്വന്തമാക്കാന്‍ കാത്തിരിക്കുന്ന ഒരു പറ്റം ആള്‍ക്കാരും മറ്റ് പ്രതികൂല സാഹചര്യങ്ങളും കനത്ത വെല്ലുവിളി അയാള്‍ക്കും ആ ദൗത്യത്തിനും ഉയര്‍ത്തുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഹ്യൂസ് ബ്രദേര്‍സ് […]
My Joy / മൈ ജോയ് (2010)
എം-സോണ്‍ റിലീസ് – 2029 ഭാഷ റഷ്യൻ സംവിധാനം Sergei Loznitsa പരിഭാഷ പ്രശോഭ് പി.സി ജോണർ അഡ്വെഞ്ചർ, ഡ്രാമ 6.9/10 2010-ൽ ഇറങ്ങിയ ഉക്രേനിയൻ സിനിമയാണ് മൈ ജോയ്. റഷ്യയിലെ ഉൾഗ്രാമങ്ങളിലെ കാണാക്കാഴ്ചകൾ സമ്മാനിക്കുന്ന ചിത്രം സമീപകാല റഷ്യൻ സിനിമകളിൽ ഏറ്റവും മികച്ചതായാണ് കരുതപ്പെടുന്നത്. ഈ സിനിമ നിർമിക്കാൻ ഉക്രൈനു പുറമെ ജർമനിയുടെയും ഹോളണ്ടിന്റെയും പങ്കാളിത്തമുണ്ടായി.ജോർഗി എന്ന ഡ്രൈവർ ഒരു ട്രക്ക് നിറയെ ലോഡുമായി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ആദ്യ പകുതിയിൽ പ്രധാനം. പല വിധത്തിലുള്ള […]
John Carter / ജോൺ കാർട്ടർ (2012)
എം-സോണ്‍ റിലീസ് – 2027 ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew Stanton പരിഭാഷ ഷാനസ് ഷെറീഫ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.6/10 2012 ഇൽ റിലീസ് ആയ ഡിസ്നിയുടെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ജോൺ കാർട്ടർ. ചൊവ്വാ ഗ്രഹത്തിൽ എത്തിപ്പെടുന്ന ഒരു മനുഷ്യന്റെ കഥ. 1912 ഇൽ എഡ്ഗർ റൈസ് ബറോസ്, രചിച്ച “A princess of mars” എന്ന നോവലിന്റെ സിനിമാവിഷ്കാരമാണിത്. ചൊവ്വാ ഗ്രഹത്തിൽ വായുവുണ്ടോ? അവിടെ ജീവനുണ്ടോ? അവിടെയുള്ള ജീവികൾ […]
Lost Season 2 / ലോസ്റ്റ് സീസൺ 2 (2005)
എം-സോണ്‍ റിലീസ് – 2015 ഭാഷ ഇംഗ്ലീഷ് സംവിധാനം Bad Robot Productions പരിഭാഷ ഗിരി പി എസ്, അര്ജ്ജുന് വാര്യര്‍ നാഗലശ്ശേരി,ജോൺ വാട്സൺ, ഷാരുൺ പി.എസ്,ഫ്രെഡി ഫ്രാൻസിസ്, ശ്രുതിന്‍,മാജിത് നാസർ, വിവേക് സത്യൻ, ഷാരുൺ പി.എസ്, ആര്യ നക്ഷത്രക് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി […]
Divergent / ഡൈവർജന്റ് (2014)
എം-സോണ്‍ റിലീസ് – 2001 ഭാഷ ഇംഗ്ലീഷ് സംവിധാനം Neil Burger പരിഭാഷ ജിതിൻ വി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, മിസ്റ്ററി 6.7/10 പോസ്റ്റ് അപ്പോക്കാലിപ്പ്റ്റിക് ചിക്കാഗോയിലാണ് കഥ നടക്കുന്നത്. ഒരു വലിയ യുദ്ധത്തിന് ശേഷം, കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സമാധാനം നിലനിർത്താനുമായി ഒരു വലിയ പ്രദേശത്തെ മതിൽ കെട്ടി തിരിച്ചിരിക്കുകയാണ്. അവിടെ മനുഷ്യരെ, അവരുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പല ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ത്യാഗങ്ങൾ സഹിക്കുന്നവരും ദയാലുക്കളും ‘അബ്നിഗേഷൻ’, ബുദ്ധികൂർമ്മത കൈമുതലാക്കിയവർ ‘എറിയോഡൈറ്റ്’, നിയമ പാലകരും സത്യസന്ധരും […]
Call of Heroes / കാൾ ഓഫ് ഹീറോസ് (2016)
എം-സോണ്‍ റിലീസ് – 1995 ഭാഷ കാന്റോണീസ് സംവിധാനം Benny Chan പരിഭാഷ ശ്രീജിത്ത് ബോയ്ക ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം 6.4/10 1914 ൽ ചൈനയെ പല ശക്തികളായി വിഭജിച്ച സമയത്ത്, അധികാരത്തിനായി സ്വേച്ഛാധിപതികൾ പരസ്പരം യുദ്ധം ചെയ്യാൻ തുടങ്ങി.കാവോ യിങ് എന്ന അതിക്രൂരനായ സ്വാച്ഛാധിപതിയുടെ വീരഗാഥ തുടരുന്ന സമയം.ഒരു ദിവസം കാവോയുടെ മകൻ, പുച്ചചെങ് എന്ന ഒരു കൊച്ചു പട്ടണത്തിൽ എത്തി അവിടുത്തെ മൂന്ന് ആളുകളെ കൊല്ലുന്നു. അവിടുത്തെ രക്ഷാധികാരിയായ യാങ് കേണൻ അവനെ വധിക്കാൻ […]
Beasts of the Southern Wild / ബീസ്റ്റ്സ് ഓഫ് ദി സതേൺ വൈൽഡ് (2012)
എം-സോണ്‍ റിലീസ് – 1994 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Benh Zeitlin പരിഭാഷ പ്രശോഭ് പി സി ജോണർ അഡ്വെഞ്ചർ, ഫാന്റസി, ഡ്രാമ 7.3/10 അമേരിക്കയിൽ ഒറ്റപ്പെട്ട ഒരു സമൂഹമായ ‘ബാത്ത്ടബ്ബി’ൽ ജീവിക്കുന്ന ആറുവയസുകാരി ഹഷ്പപ്പിയുടെ കഥയാണ് ചിത്രം പറയുന്നത്. വലിയൊരു ചിറകെട്ടി ‘സാംസ്കാരിക ലോക’ത്തു നിന്ന് തങ്ങളെ വേർതിരിച്ച പരിഷ്കൃത മനുഷ്യരോട് ബാത്ത്ടബ്ബുകാർക്ക് പുച്ഛമേയുള്ളൂ. കാടൻ ജീവിതവും ഭക്ഷണ രീതിയുമാണെങ്കിലും തങ്ങളുടെ നാടാണ് ഏറ്റവും സുന്ദരമെന്ന് അവർ വിശ്വസിച്ചു പോന്നു. എങ്കിലും […]