എം-സോണ്‍ റിലീസ് – 744 ഭാഷ ഇംഗ്ലീഷ് സംവിധാനം ലീ ഉന്‍ക്രിച്ച് പരിഭാഷ ഷഹൻഷാ സി ജോണർ Animation, Adventure, Family 8.4/10 “ഒരു വ്യക്തിയുടെ മരണം യഥാർത്ഥത്തിൽ എപ്പോഴാണ് സംഭവിക്കുന്നത്? ശരീരം നശിക്കുമ്പോൾ ആണോ? അല്ല . കാരണം ശരീരം നശിച്ചാലും ആ വ്യക്തിയെക്കുറിച്ചുള്ള ഓർമ്മകൾ അയാളുടെ പ്രിയപ്പെട്ടവരുടെ ഉള്ളിൽ ഉള്ളിടത്തോളം കാലം അയാൾ മറ്റുള്ളവരുടെ മനസ്സുകളിൽ ജീവിക്കുന്നു. എന്നാൽ പ്രിയപ്പെട്ടവരെല്ലാം അയാളെ മറന്നാലോ? അന്നാവും അയാളുടെ യഥാർത്ഥ മരണം സംഭവിക്കുന്നത്!” ജീവിക്കുമ്പോള്‍ തന്നെ പരലോകത്ത് പോയി ഒന്നുതിരിച്ചു […]
Cinema, Aspirins and Vultures / സിനിമ ആസ്പിരിന്‍സ് ആന്റ് വള്‍ചേഴ്സ് (2005)
എം-സോണ്‍ റിലീസ് – 741 ഭാഷ പോര്‍ച്ചുഗീസ് സംവിധാനം Marcelo Gomes പരിഭാഷ പ്രവീൺ അടൂർ ജോണർ Adventure, Drama 7.4 /10 ബ്രസീലിലെ വരണ്ട ഭൂമിയിലൂടെ ഒരു യാത്ര പോകാം. പൊള്ളുന്ന സൂര്യനും പച്ചപ്പില്ലാത്ത ഭൂതലവും പൊടിക്കാറ്റുമാണ് കൂട്ട്. ആസ്പിരിൻ എന്ന മരുന്ന് പ്രചരിപ്പിക്കാനെത്തുന്ന യൊഹാൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ആസ്പിരിനെക്കാളും ബ്രസീലുകാർക്ക് രസിക്കുന്നത് അത് പ്രചരിപ്പിക്കാനായി യൊഹാൻ കാണിക്കുന്ന ഹ്രസ്വ ചിത്രമാണ്. ആസ്പിരിനും സിനിമയുമായി യാത്ര തുടരുന്ന യൊഹാന്‍ കിട്ടുന്ന കൂട്ടാണ് […]
The Tourist / ദ ടൂറിസ്റ്റ് (2010)
എം-സോണ്‍ റിലീസ് – 736 ഭാഷ ഇംഗ്ലീഷ് സംവിധാനം Florian Henckel von Donnersmarck പരിഭാഷ മോഹനന് ശ്രീധരന് ജോണർ Action, Adventure, Crime 6/10 ടൂറിസ്റ്റ് റൊമാന്റിക് ആക്ഷൻ ചിത്രമാണ്. ഒരു ഗ്യാങ്ങ്സ്റ്ററുടെ 744 മില്യൺ പൗണ്ട് മോഷ്ടിച്ച് കടന്നുകളഞ്ഞ കള്ളനെകാത്ത് കാമുകി പാരിസിലെ ഒരു അപ്പാർട്ട്മെന്റിൽ കാത്തിരിക്കുന്നു, ചുറ്റും രഹസ്യപ്പോലീസും. ഒരു ദിവസം അവൾക്കു കിട്ടിയ നിർദ്ദേശപ്രകാരം പാരീസിൽ നിന്ന് 8.22നുള്ള വെനീസിലേയ്ക്കുള്ള ട്രെയിനിൽ അവൾ കയറുന്നു. തന്റെ ശരീരവും ഉയരവുമുള്ള ഒരാളെ ട്രെയിനിൽ കണ്ടെത്തി താനാണെന്ന് […]
Game of Thrones Season 6 / ഗെയിം ഓഫ് ത്രോണ്‍സ് സീസണ് 6 (2016)
എം-സോണ്‍ റിലീസ് – 733 ഭാഷ ഇംഗ്ലിഷ് സംവിധാനം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, വിമല്‍ കെ കൃഷ്ണന്‍കുട്ടി ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് […]
Thelma & Louise / തെൽമ ആന്റ് ലൂയിസ് (1991)
എം-സോണ്‍ റിലീസ് – 725 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ സ്മിത പന്ന്യൻ ജോണർ Adventure, Crime, Drama 7.5/10 ഫെമിനിസ്റ്റ് സിനിമകളുടെ നാഴികക്കല്ലുകളിലൊന്നായെണ്ണപ്പെടുന്ന ഈ ചലച്ചിത്രം മനോഹരമായ ഫ്രെയിമുകൾ, തെളിച്ചവും നർമ്മവുമുള്ള സംഭാഷണങ്ങൾ ഇവയ്ക്കൊപ്പം,ഒരു റോഡ് മൂവിയുടെ ഹൃദയം കവരുന്ന മൂഡും ഇഴ ചേരുന്ന ഒരു മികച്ച സംഗീതാനുഭവം കൂടിയാണ്. തെൽമയ്ക്കും ലൂയിസിനുമൊപ്പം വന്യമധുരമായ ഒരു യാത്രയിൽ നാമോരുത്തരും പങ്കാളികളായിത്തീരുന്ന പോലെ തോന്നും.. ബ്ളേഡ് റണ്ണർ, ഗ്ലാഡിയേറ്റർ തുടങ്ങിയ ആസ്വാദക പ്രീതി നേടിയ ചിത്രങ്ങൾ […]
Inglourious Basterds / ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ് (2009)
എം-സോണ്‍ റിലീസ് – 721 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ Adventure, Drama, War 8.3/10 ജർമൻ അധിനിവേശ ഫ്രാൻസിൽ, ഒളിവിൽ കഴിഞ്ഞിരുന്ന തന്റെ കുടുംബത്തെ ഇല്ലായ്മ ചെയ്ത ഹിറ്റ്ലറെ വധിക്കുക എന്നത്, ജീവിതാഭിലാഷമായ് കൊണ്ടു നടക്കുന്ന ശോശന്ന എന്ന ജൂത യുവതിയുടേയും, പരമാവധി നാസികളേയും ഒത്താൽ ഹിറ്റ്ലറേയും കൊന്നു കളയുക എന്ന ലക്ഷ്യവുമായ് രൂപമെടുത്ത, ജ്വൂവിഷ്_അമേരിക്കൻ സായുധ ഗ്രൂപ്പായ ‘ബാസ്റ്റാർഡ്സ്’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ചുണക്കുട്ടികളുടേയും പ്രവർത്തനങ്ങൾ, ഒരു ബിന്ദുവിൽ […]
The Hidden Fortress / ദ ഹിഡൺ ഫോർട്രസ് (1958)
എം-സോണ്‍ റിലീസ് – 719 അകിര കുറൊസാവ മൂവി ഫെസ്റ്റ് – 4 ഭാഷ ജാപ്പനീസ് സംവിധാനം അകിര കുറൊസാവ പരിഭാഷ ശ്രീധർ ജോണർ Adventure, Drama 8.1/10 ടോഹോസ്കോപ്പ് എന്ന വലിയ സ്ക്രീനിൽ റിലീസ് ചെയ്ത ആദ്യ കുറസോവ ചിത്രമാണിത്. ഈ ഫോർമാറ്റാണ് ഇദ്ദേഹം അടുത്ത പത്ത് വർഷത്തേയ്ക്ക് ഉപയോഗിച്ചത്. ദിശ മനസ്സിലാക്കാൻ സാധിക്കുന്ന പെർസ്പെക്റ്റ എന്ന ശബ്ദസംവിധാനവുമായാണ് ഈ ചിത്രം ആദ്യം റിലീസ് ചെയ്തത്. ക്രൈറ്റീരിയൺ ഡിവിഡിയിൽ ഈ സംവിധാനം പുനരാവിഷ്കരിച്ചിട്ടുണ്ട്.1961-ൽ യോജിംബോ റിലീസ് ചെയ്യുന്നതുവരെ […]
Manjhi – The Mountain Man / മാഞ്ചി – ദ മൗണ്ടന്‍ മാൻ (2015)
എം-സോണ്‍ റിലീസ് – 705 ഭാഷ ഹിന്ദി സംവിധാനം Ketan Mehta പരിഭാഷ റഫീക്ക് താജു ടി ജോണർ Adventure, Biography, Drama 8/10 മാഞ്ചി-ദ മൗണ്ടന്‍ മാൻ’ ഒരു ജീവചരിത്ര സിനിമയാണ്. ദശരഥ് മാഞ്ചി എന്ന പാവപ്പെട്ട തൊഴിലാളിയുടെ കഥ. ഇന്ത്യയിലെ ബീഹാറിലെ ഗയ വില്ലേജിലുള്ള ഗെഹ്ലോർ ഗ്രാമമാണ് മാഞ്ചിയുടെ സ്ഥലം. ഗ്രാമത്തെയും പട്ടണത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ കുന്ന് കടന്ന് വേണം ജനങ്ങള്‍ക്ക് ആശുപത്രിയും, വ്യാപാര ആവശ്യങ്ങളുമൊക്കെ നിര്‍വ്വഹിക്കാന്‍. ഒരു ദിവസം മാഞ്ചിയുടെ ഭാര്യ, ഭക്ഷണം കൊടുക്കാന്‍ […]