എം-സോണ്‍ റിലീസ് – 1883 ഭാഷ ഇംഗ്ലീഷ് സംവിധാനം Shane Acker പരിഭാഷ അരുണ്‍ കുമാര്‍ ജോണർ ആനിമേഷന്‍, ആക്ഷൻ, അഡ്വെഞ്ചർ 7.1/10 ‘9’ – 2009ല്‍ പുറത്തിറങ്ങിയ സയന്‍സ്-ഫിക്ഷന്‍, അഡ്വഞ്ചര്‍, ആനിമേഷന്‍ ചിത്രമാണ്.ഒരു മഹാ ദുരന്തത്തിനാല്‍ നശിച്ച മനുഷ്യവാസമില്ലാത്ത ലോകത്ത് ‘9’ എന്ന തുണിയില്‍ തുന്നിയെടുത്ത പാവ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. തുടര്‍ന്ന് ‘2’ നെ കണ്ടുമുട്ടുന്ന ‘9’, താന്‍ തനിച്ചല്ലെന്നും പിന്നില്‍ ഒരൊറ്റ അക്കം എഴുതിയിട്ടുള്ള തന്നെപ്പോലെയുള്ളവരും അവരെ വേട്ടയാടുന്ന യന്ത്രങ്ങളും ഉണ്ടെന്നും മനസ്സിലാക്കുന്നു.യന്ത്രം തട്ടിക്കൊണ്ടു പോയ […]
Frankenweenie / ഫ്രാങ്കന്വീനി (2012)
എം-സോണ്‍ റിലീസ് – 1868 ഭാഷ ഇംഗ്ലിഷ് സംവിധാനം Tim Burton പരിഭാഷ അരുണ്‍ കുമാര്‍ ജോണർ ആനിമേഷന്‍, കോമഡി, ഫാമിലി 6.9/10 ‘ഫ്രാങ്കെന്‍വീനി’ 2012ല്‍ പുറത്തുവന്ന അമേരിക്കന്‍ ആനിമേഷന്‍, സയന്‍സ്-ഫിക്ഷന്‍, ഹൊറര്‍ ചിത്രമാണ്.വിക്ടര്‍ ഫ്രാങ്കൻസ്റ്റൈൻ എന്ന അന്തര്‍മുഖനായ കുട്ടിയുടെയും അവന്റെ പ്രിയപ്പെട്ട നായ സ്പാര്ക്കിയുടെയും സ്നേഹബന്ധത്തിന്റെ കഥയാണ് ‘ഫ്രാങ്കെന്‍വീനി’. വിക്ടറിന്റെ നായ അവിചാരിതമായി മരണപ്പെടുമ്പോള്‍, വിക്ടര്‍ ശക്തമായ ചില ശാസ്ത്ര പരീക്ഷണങ്ങളിലൂടെ അവനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനായി ശ്രമിക്കുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നത്.വാൾട്ട് ഡിസ്നി […]
Brave / ബ്രേവ് (2012)
എം-സോണ്‍ റിലീസ് – 1865 ഭാഷ ഇംഗ്ലിഷ് സംവിധാനം Mark Andrews, Brenda Chapman പരിഭാഷ അക്ഷയ് ഗോകുലം ജോണർ ആനിമേഷന്‍, അഡ്വെഞ്ചര്‍,കോമഡി 7.1/10 2012 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3ഡി ആനിമേഷൻ ഫാന്റസി ചിത്രമാണ് ബ്രേവ്. പിക്സാർ ആനിമേഷൻ സ്റ്റുഡിയോ ഒരുക്കിയ ചിത്രം വിതരണം ചെയ്തത് വാൾട്ട് ഡിസ്നി പിക്ചർസ് ആണ്. ബ്രേവ് സംവിധാനം ചെയ്തത് മാർക്ക് ആൻഡ്രൂസും ബ്രെണ്ട ചാപ്മാനുമാണ്. ചാപ്മാന്റെ കഥക്ക് ആൻഡ്രൂസ്, ചാപ്മാൻ, ഐറിൻ മേച്ചി എന്നിവർ ചേർന്ന് തിരക്കഥ […]
Abominable / അബോമിനബിൾ (2019)
എം-സോണ്‍ റിലീസ് – 1806 ഭാഷ ഇംഗ്ലീഷ് സംവിധാനം Jill Culton, Todd Wilderman (co-director) പരിഭാഷ ഇമ്മാനുവൽ ബൈജു ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി 7.0/10 2019ൽ ഇറങ്ങിയ Jill Culton സംവിധാനം ചെയ്ത അനിമേഷൻ സിനിമയാണ് Abominable. യതി എന്ന സാങ്കൽപ്പിക ജീവിയെ അടിസ്ഥാനമാക്കിയാണ് പടം മുന്നോട്ട് പോകുന്നത്. യതി എന്നത് വെറും സങ്കല്പികമാണെന്ന് ലോകം വിശ്വസിക്കുമ്പോൾ ഒരു സ്വകാര്യ കമ്പനി പ്രായപൂർത്തിയായ ഒരു കുട്ടി യതിയെ പിടികൂടുന്നു. സിനിമയുടെ ആരംഭത്തിൽ തന്നെ പിടികൂടിയ യതി കൂട് […]
The Good Dinosaur / ദി ഗുഡ് ഡൈനോസർ (2015)
എം-സോണ്‍ റിലീസ് – 1789 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Sohn പരിഭാഷ അമൽ ബാബു.എം ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി 6.7/10 വളരെ ധൈര്യശാലിയായ ഒരു അച്ഛനും, സ്നേഹമുള്ള ഒരു അമ്മയും ഒരു സഹോദരിയും സഹോദരനും അടങ്ങുന്ന ഒരു കുടുബമാണ് ആർലോയുടേത്.ഒരു ദിവസം തന്റെ കൃഷിയെല്ലാം കാട്ടിൽ നിന്നും വന്ന ഒരു മനുഷ്യകുഞ്ഞ് ഭക്ഷിക്കുന്നു.അതിനെ പിടികൂടാനായി ആർലോയും അവന്റെ അച്ഛനും കൂടി കാട്ടിലേക്ക് പോകുന്നു.അവിടെ വെച്ച് ആർലോയ്ക്ക് അവന്റെ അച്ഛനെ നഷ്ടപ്പെടുന്നു.വേദനയോടെ ആർലോ വീട്ടിലേക്ക് തിരിച്ചു […]
Hair Love / ഹെയർ ലൗ (2019)
എംസോൺ റിലീസ് – 1847 ഭാഷ ഇംഗ്ലീഷ് സംവിധാനം Matthew A. Cherry Everett Downing Jr. Bruce W. Smith പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആനിമേഷന്‍, ഷോർട്, കോമഡി 7.4/10 സുരിയുടെ കാടൻ മുടി എങ്ങനെ വെച്ചാലും ഇരിക്കില്ല.കെട്ടാൻ പറ്റില്ല, റാ വെക്കാൻ പറ്റില്ല ഒന്നിനും നിവൃത്തിയില്ല.അമ്മയുടെ വീഡിയോ ട്യൂട്ടോറിയൽ നോക്കി മുടി കെട്ടാൻ 7 വയസുകാരിയ്ക്ക് ഒട്ടു പറ്റുന്നുമില്ല.എങ്ങനെ സുരി തന്റെ മുടി കെട്ടും? പേരുപോലെ തന്നെ മുടിയെ പറ്റിയാണ് ചിത്രം. […]
Dear Basketball / ഡിയർ ബാസ്കറ്റ്ബോൾ (2017)
എംസോൺ റിലീസ് – 1847 ഭാഷ ഇംഗ്ലീഷ് സംവിധാനം Glen Keane പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആനിമേഷന്‍, ഷോർട്, ബയോഗ്രഫി 7.3/10 പ്രശസ്ത അമേരിക്കൻ ബാസ്കറ്റ്ബോൾ താരം കോബി ബ്രയൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് ദ പ്ലെയേഴ്സ് ട്രിബ്യൂണിന് എഴുതിയ കത്തിനെ ആധാരമാക്കി 2017ൽ പുറത്തു വന്ന ഹ്രസ്വ ചിത്രമാണ് ഡിയർ ബാസ്കറ്റ്ബോൾ ബാസ്കറ്റ്ബോളിനോടുള്ള തന്റെ അഭേദ്യമായ ബന്ധവും, അതിലേക്ക് എത്തിച്ചേർന്ന വഴികളും കോബി ബ്രയന്റ് തന്നെ വിവരിക്കുന്നു.ഒരു സ്പോർട്സ് സ്റ്റാറിന് അതിൽ […]
Feast / ഫീസ്റ്റ് (2014)
എംസോൺ റിലീസ് – 1847 ഭാഷ ഇംഗ്ലീഷ് സംവിധാനം Patrick Osborne പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആനിമേഷന്‍, ഷോർട്, കോമഡി 7.0/10 തെരുവുനായ്ക്ക് ഒരു യജമാനനെ കിട്ടുന്നു.യജമാനനൊപ്പം സുഭിക്ഷമായി ഭക്ഷണം കഴിച്ചു ആഡംബരത്തിൽ പൊയ്ക്കൊണ്ടിരിക്കേ ഒരു വെയ്റ്റ്ട്രെസും ആയുള്ള പ്രേമബന്ധത്താൽ അയാളുടെ ഭക്ഷണങ്ങൾ മാറുന്നു.നായ്ക്ക് ഇത് അംഗീകരിക്കാൻ ആവുന്നുമില്ല.പിന്നീട് ഉടമയുടെയും നായയുടെയും ജീവിതത്തിൽ ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. നായ്ക്കളുടെ നന്ദിയും സ്നേഹവും കാണിക്കുന്ന ഒരുപാട് ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഈ ചിത്രം അതിൽ നിന്നൊക്കെ […]