എംസോൺ റിലീസ് – 3424 ഭാഷ N/A സംവിധാനം Pablo Berger പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അനിമേഷന്, കോമഡി, ഡ്രാമ 7.6/10 ന്യൂയോർക്കിലെ ഒരു ഏകാകിയായ നായയുടെയും അതിന്റെ ചങ്ങാതിയായ റോബോട്ടിന്റെയും കഥ പറയുന്ന സിനിമയാണ് “റോബോട്ട് ഡ്രീംസ്“. തന്റെ ഏകാന്തത അകറ്റാനായി ഒരു റോബോട്ടിനെ നിർമ്മിക്കുകയാണ് ‘ഡോഗ്’ എന്ന ഒരു നായ. വൈകാതെ അവരിൽ ഒരു ഇണപിരിയാ സൗഹൃദം ഉടലെടുക്കുന്നു. ഒരുനാൾ അവരൊരു ബീച്ച് സന്ദർശനത്തിനിടെ റോബോട്ട് പ്രവർത്തനാരഹിതമാകുന്നതോടെ ഇരുവരുടെയും സൗഹൃദം തുലാസിലായി. ഡോഗ് […]
Suzume / സുസുമെ (2022)
എംസോൺ റിലീസ് – 3422 ഭാഷ ജാപ്പനീസ് സംവിധാനം Makoto Shinkai പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ, ഫാന്റസി 7.6/10 യുവർ നെയിം, വെതറിങ് വിത്ത് യൂ തുടങ്ങിയ ലോക പ്രശസ്ത ആനിമേ ചിത്രങ്ങളുടെ സംവിധായകനായ മകോതോ ഷിങ്കായിയുടെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ അഡ്വഞ്ചർ, ആക്ഷൻ, സൂപ്പർനാച്ചുറൽ സിനിമയാണ് ‘സുസുമേ‘ (സുസുമേ നോ റ്റൊജിമാരി).ജാപ്പനീസ് ദ്വീപുകളെ മുഴുവനായി നശിപ്പിക്കാൻ കെൽപ്പുള്ള ഭീതി പടർത്തുന്ന തരം വലിയൊരു ചുവന്ന രൂപം ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. […]
Look Back / ലുക്ക് ബാക്ക് (2024)
എംസോൺ റിലീസ് – 3414 ഭാഷ ജാപ്പനീസ് സംവിധാനം Kiyotaka Oshiyama പരിഭാഷ എല്വിന് ജോണ് പോള് ജോണർ ആനിമേഷൻ, ഡ്രാമ 8.1/10 ടാറ്റ്സുക്കി ഫുജിമോട്ടോ (ചെയിന്സോ മാന് 2022) എഴുതിയ അതേ പേരിലുള്ള വൺ-ഷോട്ട് മാങ്കയെ ആസ്പദമാക്കി 2024-ൽ പുറത്തിറങ്ങിയ ജാപ്പനീസ് അനിമേ ചിത്രമാണ് ലുക്ക് ബാക്ക്. ജപ്പാനിലെ ഒരു കൊച്ച് ഗ്രാമത്തിലെ സ്കൂൾ പേപ്പറിൽ മാങ്ക(കോമിക്സ്) വരയ്ക്കുന്ന രണ്ട് വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്ന് വരുന്ന രണ്ട് പെൺകുട്ടികൾ തമ്മിലുള്ള വർഷങ്ങളുടെ സൗഹൃദത്തിൻ്റെ കഥയാണ് ലുക്ക് […]
The Wild Robot / ദ വൈൽഡ് റോബോട്ട് (2024)
എംസോൺ റിലീസ് – 3412 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Sanders പരിഭാഷ മുജീബ് സി പി വൈ, ഗിരി പി. എസ്. ജോണർ അനിമേഷൻ, സർവൈവൽ, സയൻസ് ഫിക്ഷൻ 8.3/10 പീറ്റർ ബ്രൗണിൻ്റെ ഇതേ പേരിലുള്ള ബെസ്റ്റ് സെല്ലിംഗ് പുസ്തക പരമ്പരയെ അടിസ്ഥാനമാക്കി ക്രിസ് സാൻഡേഴ്സിന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ അനിമേഷൻ അഡ്വഞ്ചർ ചിത്രമാണ് “ദ വൈൽഡ് റോബോട്ട്” വിദൂരമായ ഒരു ദ്വീപിൽ വന്ന് പെടുന്ന ഒരു റോബോട്ട്, ആ കാട്ടിൽ തന്റെ ഉടമയേയും പുതിയ […]
Elemental / എലമെന്റൽ (2023)
എംസോൺ റിലീസ് – 3399 ഓസ്കാർ ഫെസ്റ്റ് 2024 – 13 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Sohn പരിഭാഷ എല്വിന് ജോണ് പോള് ജോണർ അഡ്വഞ്ചർ, അനിമേഷന്, കോമഡി 7.0/10 “തീയും വെള്ളവും തമ്മിൽ ചേരാനാകുമോ?” ഈയൊരു ആശയം മുൻനിർത്തി പിക്സാർ ആനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി പിക്ചേഴ്സ് പുറത്തിറക്കിയ 2023 ലെ ഒരു അമേരിക്കൻ ആനിമേറ്റഡ് റൊമാൻ്റിക് കോമഡി-ഡ്രാമ ചിത്രമാണ് എലമെൻ്റൽ. പീറ്റർ സോൺ സംവിധാനം ചെയ്ത് ഡെനിസ് റീം നിർമ്മിച്ച ഈ ചിത്രത്തിൻ്റെ […]
Inside Out 2 / ഇൻസൈഡ് ഔട്ട് 2 (2024)
എംസോൺ റിലീസ് – 3391 ഭാഷ ഇംഗ്ലീഷ് സംവിധാനം Kelsey Mann പരിഭാഷ ഹബീബ് ഏന്തയാർ ജോണർ കോമഡി, ഡ്രാമ, അനിമേഷൻ, അഡ്വഞ്ചർ 7.7/10 നമ്മുടെ തലച്ചോറിനകത്ത് ഇരുന്ന് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്ന വികാരങ്ങളെല്ലാം സ്വന്തമായി ‘പേഴ്സണാലിറ്റി’ ഉള്ള കൊച്ചു കൊച്ച് ജീവികൾ ആണെങ്കിലോ? 2015ൽ പിക്സാർ ഇറക്കിയ അനിമേഷൻ ചിത്രമായ ഇൻസൈഡ് ഔട്ടിന്റെ രണ്ടാം ഭാഗമാണ് ഇത്. ഒരു കൊച്ചുകുട്ടിയുടെ മനസ്സിനകത്ത് ഇരുന്ന് സന്തോഷം, സങ്കടം, ഭയം, അറപ്പ്, ദേഷ്യം എന്നീ വികാരങ്ങൾ അവളുടെ പെരുമാറ്റത്തെ നിയന്ത്രിക്കാൻ […]
Demon Slayer Season 4 / ഡീമൺ സ്ലേയർ സീസൺ 4 (2024)
എംസോൺ റിലീസ് – 3389 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്വിന് ജോണ് പോള് ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന് 8.6/10 കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ. 1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്ന്ന മലയില് വസിക്കുന്നവരാണ് തന്ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില് പോയി തിരിച്ചു വരുമ്പോള് തന്ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന് രക്ഷസ്സുകള് കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ […]
Migration / മൈഗ്രേഷൻ (2023)
എംസോൺ റിലീസ് – 3388 ഭാഷ ഇംഗ്ലീഷ് സംവിധാനം Benjamin Renner, Guylo Homsy പരിഭാഷ ഹനീൻ ചേന്ദമംഗല്ലൂർ ജോണർ അഡ്വഞ്ചർ, അനിമേഷൻ, കോമഡി, ഫാമിലി 6.6/10 ദേശാന്തര യാത്രകൾ നമുക്ക് എന്നും ഹരമാണല്ലോ. വെറുമൊരു യാത്രാനുഭവം എന്നതിലുപരി നാമിരിക്കുന്ന comfort zone വിട്ട് പുറത്തു വരാനും പുതിയ അറിവുകളും അനുഭവങ്ങളും നേടി നമ്മുടെ വ്യക്തിത്വത്തെ തന്നെ പുനർ നിർമിക്കാനുമുള്ള ഉപാധി കൂടിയാണ് ഇത്തരം യാത്രകൾ.അത്തരമൊരു യാത്രയെ ഒരു കൂട്ടം താറാവുകളുടെ വീക്ഷണ കോണിലൂടെ നോക്കിക്കണ്ടാലോ? അതാണ് […]