എംസോൺ റിലീസ് – 3233 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeff Lew പരിഭാഷ സോണി ഫിലിപ്പ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 6.5/10 എത് പുലിമടയിലും കയറി പണിയാൻ ചങ്കൂറ്റമുള്ള കില്ലർ ബീൻ എന്ന എജന്റ് ഒരു മിഷന്റെ ഭാഗമായി ബീൻ ടൗണിൽ എത്തിച്ചേരുന്നു. സ്ഥലത്തെ പ്രധാന മാഫിയ തലവനായ കപ്പുച്ചീനോയുടെ വെയർഹൗസുകളിലൊന്നിനെ അവന് ആക്രമിക്കേണ്ടിവരുകയും അയാളുടെ മരുമകനെ കൊല്ലുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി കില്ലർ ബീനിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെയുള്ള ഉദ്വേഗജനകവും സംഭവ ബഹുലവുമായ യാത്രയാണ് […]
Another / അനദർ (2012)
എംസോൺ റിലീസ് – 3212 ഭാഷ ജാപ്പനീസ് സംവിധാനം Tsutomu Mizushima പരിഭാഷ വിഷ്ണു ഷാജി ജോണർ അനിമേഷന്‍, ഡ്രാമ, മിസ്റ്ററി 7.5/10 “മരിച്ചവരെ മരണത്തിലേക്ക് തിരിച്ചയക്കുക” Tsutomu Mizushimaയുടെ സംവിധാനത്തിൽ 2012 ജനുവരിയിൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് അനിമേഷൻ ഹൊറർ ടെലിവിഷൻ സീരീസാണ് അനദർ. 2009-ൽ ഇതേ പേരിൽ പുറത്തിറങ്ങിയ Yukito Ayatsuji യുടെ നോവലിനെ ആസ്പദമാക്കിയാണ് 12(+1 OVA) എപ്പിസോഡുകളുള്ള Another ചിത്രീകരിച്ചിരിക്കുന്നത്. 26 വർഷം മുമ്പ് യോമിയാമയിലെ ജൂനിയർ ഹൈസ്കൂളിലെ ഒരു ക്ലാസ്സിൽ […]
Vinland Saga Season 2 / വിൻലൻഡ് സാഗ സീസൺ 2 (2023)
എംസോൺ റിലീസ് – 3182 ഭാഷ ജാപ്പനീസ് സംവിധാനം Shuhei Yabuta പരിഭാഷ വൈശാഖ് പി.ബി ജോണർ അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന്‍ 8.8/10 പ്രശസ്തമായ Studio Mappa യുടെ ആനിമേഷനിൽ പുറത്തിറങ്ങുന്ന അനിമേ സീരീസാണ് വിൻലൻഡ് സാഗ സീസൺ 2. ഒന്നാം സീസണിൽ ഭീകരമായ പോരാട്ടങ്ങളും തോർഫിൻ എന്ന യോദ്ധാവിൻ്റെ ഉദയവും ധീരമായ യാത്രകളും പ്രതികാരവും വിഷയമായി. എന്നാൽ രണ്ടാം സീസണിൽ അടിമയായ തോർഫിൻ്റെ പുതിയൊരു ജീവിതമാണ് കാണിക്കുന്നത്. കൂടാതെ, ഒരുപാട് പുതിയ കഥാപാത്രങ്ങളും വരുന്നുണ്ട്.എയ്നർ എന്ന പുതിയൊരു […]
Onward / ഓൺവാർഡ് (2020)
എംസോൺ റിലീസ് – 3168 ഭാഷ ഇംഗ്ലീഷ് സംവിധാനം Dan Scanlon പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ അനിമേഷന്‍, അഡ്വഞ്ചർ, കോമഡി 7.4/10 ഇയാനും സഹോദരൻ ബാർലിക്കും, മരിച്ചു പോയ തങ്ങളുടെ അച്ഛനെ മാജിക്കിലൂടെ ഒരു ദിവസത്തേക്ക് തിരിച്ചു കൊണ്ടുവരാനുള്ള അവസരം ലഭിക്കുന്നു. അതുവരെ മാജിക്കിനെ കുറിച്ച് യാതൊരു അറിവുമില്ലാത്ത ഇയാന്റെ ശ്രമഫലമായി, അച്ഛന്റെ അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗം മാത്രം പുനഃസൃഷ്ടിക്കപ്പെടുന്നു. സൂര്യാസ്തമയത്തിന് മുമ്പ് മാജിക് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ, അച്ഛനെ കാണാനുള്ള അവസരം എന്നെന്നേക്കുമായി അവർക്ക് നഷ്ടപ്പെടും. […]
Short Films Special Release – 11 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 11
എംസോൺ റിലീസ് – 3160 ഷോർട് ഫിലിം – 06 Alfred Hitchcock Presents- The Perfect Crime (1957) / ആൽഫ്രെഡ് ഹിച്ച്കോക്ക് പ്രസന്റസ് – ദ പെർഫെക്റ്റ് ക്രൈം (1957) ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡ്രാമ, മിസ്റ്ററി 7.3/10 ചാൾസ് കോർട്നിയെന്ന വിഖ്യാത കുറ്റാന്വേഷകൻ തൻ്റെ ഏറ്റവും പുതിയ കേസിൻ്റെ വിജയാഘോഷത്തിലായിരുന്നു. അവിടേക്കാണ് അയാളുടെ പരിചയക്കാരനായ അഡ്വക്കേറ്റ് ജോൺ ഗ്രിഗറി എത്തുന്നത്. അവരുടെ സംഭാഷണങ്ങൾക്കിടയിൽ അസാധാരണവും […]
Ponyo / പൊന്യോ (2008)
എംസോൺ റിലീസ് – 3151 ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ ഷംനജ് ഇ. പി. ജോണർ ആനിമേഷന്‍, അഡ്വഞ്ചർ, കോമഡി 7.6/10 ജാപ്പനീസ് ആനിമേഷൻ സിനിമാ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന സ്പിരിറ്റഡ് എവേ (2001) എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഹയാവോ മിയസാക്കി Studio Ghibli യുടെ പ്രൊഡക്ഷനിൽ പുറത്തിറക്കിയ ഏട്ടാമത്തെ ചിത്രമാണ് പൊന്യോ (ഓൺ ദ ക്ലിഫ് ബൈ ദ സീ). ദുഷ്ടനായ മന്ത്രവാദിയുടെ തടങ്കലിൽ നിന്നും രക്ഷപ്പെട്ട് വന്ന ഒരു മത്സ്യം […]
Link Click Season 1 / ലിങ്ക് ക്ലിക്ക് സീസൺ 1 (2021)
എംസോൺ റിലീസ് – 3144 ഭാഷ മാൻഡറിൻ സംവിധാനം Haoling Li പരിഭാഷ വൈശാഖ് പി. ബി, ജോണർ ആനിമേഷൻ, ഡ്രാമ, ഫാന്റസി 8.6/10 ചൈനീസ് ആനിമേഷൻ സീരീസുകൾ പൊതുവേ ഡോങ്ഹ്വ (Donghua) എന്നാണ് അറിയപ്പെടുന്നത്. 2021 -ൽ പുറത്തിറങ്ങിയ, വെറും 11 എപ്പിസോഡുകൾ മാത്രമുള്ള ഒരു ഡോങ്ഹ്വ സീരിസാണ് ലിങ്ക് ക്ലിക്ക്.ചെങ് സയോഷി, ലു ഗ്വാങ് എന്നിവർക്ക് പ്രത്യേക കഴിവുകളുണ്ട്. അവർ ടൗണിൽ ഒരു ഫോട്ടോ സ്റ്റുഡിയോ നടത്തുകയാണ്. പക്ഷേ സാധാരണ ഒരു സ്റ്റുഡിയോയിൽ ചെയ്യുന്ന […]
Oseam / ഓസെയാം (2003)
എംസോൺ റിലീസ് – 3134 ഭാഷ കൊറിയൻ സംവിധാനം Baek-yeob Seong പരിഭാഷ വിഷ്ണു ഷാജി ജോണർ ആനിമേഷന്‍, ഫാമിലി 6.9/10 കൊറിയൻ എഴുത്തുകാരനായ ജൊങ് ചെ-ബോങിന്റെ ഒരു നോവലിനെ അടിസ്ഥാനമാക്കി എടുത്ത അനിമേഷൻ ചിത്രമാണ് ഓസെയാം.ഗാമിയും, അവളുടെ അഞ്ച് വയസ്സുള്ള അനിയൻ ഗിൽസനെയും അനാഥരാണ്. ചെറുപ്പത്തിലെ കാഴ്ച നഷ്ടപെട്ട ഗാമി വളരെ സൗമ്യയും സംയമനം പാലിക്കുന്ന പെൺകുട്ടിയുമാണ്. അതേസമയം ഗിൽസനാ നേരേ തിരിച്ചു. ചെറുപ്രായത്തിന്റെ എല്ലാ കുരുത്തക്കേടുകളും അവനുണ്ട്. അത് പലപ്പോഴും അവനെ കുഴപ്പത്തിൽ ചാടിക്കുകയും […]