എംസോൺ റിലീസ് – 2892 ഭാഷ ഹിന്ദി സംവിധാനം Raj Kumar Gupta പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ കോമഡി, ക്രൈം, ത്രില്ലർ 5.8/10 സഞ്ജുവും പണ്ഡിറ്റും ഇദ്രിസും ചേർന്ന് ഒരു ബാങ്ക് കൊള്ളയടിക്കുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം കൊള്ളമുതൽ വീതിക്കാം എന്ന തീരുമാനത്തിൽ മുഴുവൻ കാശും സഞ്ജുവിനെ ഏൽപ്പിച്ച് ഇരുവരും മടങ്ങുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം തിരിച്ചു വരുന്ന പണ്ഡിറ്റും ഇദ്രിസും കാണുന്നത്, ഒരു അപകടത്തിൽപ്പെട്ട് ഓർമ നഷ്ടപ്പെട്ട സഞ്ജുവിനെയാണ്. സഞ്ജു, പണ്ഡിറ്റിനേയും ഇദ്രിസിനേയും മാത്രമല്ല, […]
Kota Factory Season 2 / കോട്ട ഫാക്ടറി സീസൺ 2 (2021)
എംസോൺ റിലീസ് – 2891 ഭാഷ ഹിന്ദി സംവിധാനം Raghav Subbu പരിഭാഷ പ്രജുൽ പി ജോണർ കോമഡി. ഡ്രാമ 9.2/10 കോട്ട ഫാക്ടറി രണ്ടാമത്തെ സീസണിലേക്ക് കടക്കുമ്പോൾ ഒന്നാം ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം JEE കോച്ചിങ്ങിൻ്റെ രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. വൈഭവ്, മഹേശ്വരി ക്ലാസ്സസിലാണ് ഇപ്പോൾ പഠിക്കുന്നത്. മീനയും, ഉദയും, വർതികയും, മീനലും പ്രോഡിജിയിലും. ഒന്നാം സീസണിൽ വിദ്യാർത്ഥികൾക്കാണ് കൂടുതൽ ഊന്നൽ നൽകിയിരുന്നതെങ്കിൽ ഈ സീസണിൽ അവർക്കൊപ്പം കോച്ചിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകളും അദ്ധ്യാപകരും ഒരു പ്രധാന വിഷയമായി […]
Shazam! / ഷസാം! (2019)
എംസോൺ റിലീസ് –2884 ഭാഷ ഇംഗ്ലീഷ് സംവിധാനം David F. Sandberg പരിഭാഷ ജെറിൻ ചാക്കോ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി, ഫാന്റസി 7.0/10 DCEUയിലെ ഏഴാമത്തെ ചിത്രമാണ് “ഷസാം!“. ബില്ലി ബാറ്റ്സൺ എന്ന കുട്ടിക്ക് ഒരു മാന്ത്രികന്റെ ശക്തി ലഭിക്കുന്നതും, അവൻ തന്റെ കുടുംബത്തെ കണ്ടെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലൈറ്റ്സ് ഔട്ട് എന്ന ചിത്രത്തിലൂടെ ഖ്യാതി നേടിയ ഡേവിഡ് എഫ് സാൻഡ്ബർഗ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സാക്കറി ലീവൈ, ജാക് ഡിലൻ ഗ്രേസർ, മാർക് […]
My Romantic Some Recipe / മൈ റൊമാന്റിക് സം റെസിപ്പി (2016)
എംസോൺ റിലീസ് – 2875 ഭാഷ കൊറിയൻ നിർമാണം Naver TV Cast പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, റൊമാൻസ് 7.9/10 പ്രമുഖ K-Pop band, Astro യുടെ താരവും കൊറിയയിൽ ഒരുപാട് ഫാൻസുമുള്ള Cha Eun. Woo വിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് 2016 ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക്-കോമഡി-ഫാന്റസി മിനി സീരീസാണ് മൈ റൊമാന്റിക് സം റെസിപ്പി. ജീവിതത്തിൽ ഇന്നേവരെ പ്രണയിച്ചിട്ടില്ലാത്ത An Mi Nyeo എന്ന പെൺകുട്ടിക്ക് താൻ പാർട്ട് ടൈമായി […]
We’re the Millers / വീ ആർ ദ മില്ലേഴ്സ് (2013)
എംസോൺ റിലീസ് – 2870 ഭാഷ ഇംഗ്ലീഷ് സംവിധാനം Rawson Marshall Thurber പരിഭാഷ മാജിത് നാസർ ജോണർ കോമഡി, ക്രൈം 7.0/10 ചെറിയ ലെവലിൽ കഞ്ചാവൊക്കെ വിറ്റ് അല്ലല്ലില്ലാതെ കഴിഞ്ഞു പോയിരുന്ന ഡേവിഡിന് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഡ്രഗ് സ്മഗ്ലിങ്ങിലേക്ക് തിരിയേണ്ടി വരുന്നു. സ്മഗ്ലിങ്ങ് എന്ന് പറയുമ്പോ, സ്വല്പം കഞ്ചാവ് മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് കടത്തണം. അത്രേയൂള്ളൂ. കടുത്ത പരിശോധനാ സംവിധാനങ്ങൾ മറികടന്ന് സാധനം അമേരിക്കയിൽ എത്തിക്കാൻ ഒരു വെറൈറ്റി ഐഡിയയാണ് ഡേവിഡ് പയറ്റുന്നത്. മെക്സിക്കോയിലേക്കൊരു […]
Coffee or Tea? / കോഫി ഓർ ടീ? (2020)
എംസോൺ റിലീസ് – 2868 ഭാഷ മാൻഡറിൻ സംവിധാനം Derek Hui പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ കോമഡി, ഡ്രാമ 6.1/10 Derek Hui യുടെ സംവിധാനത്തിൽ 2020-ൽ പുറത്തിറങ്ങിയ ഒരു ചൈനീസ് ചലച്ചിത്രമാണ് കോഫി ഓർ ടീ. ചൈനയിലെ യുനാൻ പ്രവിശ്യയിൽ, പ്രകൃതിസൗന്ദര്യം കവിഞ്ഞൊഴുകുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രത്തിൽ വർണ്ണിക്കുന്നത്. വ്യത്യസ്ഥ സാഹചര്യങ്ങളിൽ ജീവിച്ച മൂന്ന് ചെറുപ്പക്കാർ. ഒരാൾ ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ വരെ തീരുമാനമെടുത്തയാൾ.രണ്ടാമൻ ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് […]
Marmoulak / മർമൊലാക്ക് (2004)
എംസോൺ റിലീസ് – 2861 ഇറാനിയൻ ഫെസ്റ്റ് – 08 ഭാഷ പേർഷ്യൻ സംവിധാനം Kamal Tabrizi പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ കോമഡി, ഡ്രാമ 8.5/10 റെസ മർമൊലാക്ക്- അഥവാ “ഉടുമ്പ്” റെസ. എത്ര ഉയരമേറിയ മതിലുകളും, പുഷ്പം പോലെ വലിഞ്ഞു കയറുന്ന, റെസ മെസ്ഗാലിയെ നാട്ടിൽ അറിയപ്പെടുന്നത് അങ്ങനെയാണ്. ടെഹ്റാനിൽ അല്ലറ ചില്ലറ മോഷണവും, തട്ടിപ്പുമായി നടക്കുന്ന റെസ, ഒരു മോഷണ ശ്രമത്തിനിടെ പോലീസിൻ്റെ പിടിയിലാകുന്നു. തൻ്റെ ജയിലിലെത്തുന്ന തടവുകാരെ, എത്ര ബുദ്ധിമുട്ടിയാലും […]
Mum’s Guest / മംമ്സ് ഗസ്റ്റ് (2004)
എംസോൺ റിലീസ് – 2857 ഇറാനിയൻ ഫെസ്റ്റ് – 06 ഭാഷ പേർഷ്യൻ സംവിധാനം Dariush Mehrjui പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, ഡ്രാമ 7.2/10 ഇറാനിയൻ സിനിമയെന്ന് കേൾക്കുമ്പോൾ ചിലരുടെ മനസ്സിൽ വിടരുന്നത് കുറെ ദൈന്യതയുടെ ചിത്രങ്ങളായിരിക്കാം. കഥാപാത്രങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ട് വശം കെട്ടവർക്ക് തത്കാലം വിശ്രമിക്കാം. നർമ്മ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായ മംമ്സ് ഗസ്റ്റ് എന്ന ഇറാനിയൻ ചിത്രമാണ് നിങ്ങൾക്കായി ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത്. എഫത്തിന്റെ വീട്ടിലേക്ക് അവരുടെ ബന്ധുകൂടിയായ നവദമ്പതികൾ വിരുന്നിന് എത്തുന്നതും […]