എം-സോണ്‍ റിലീസ് – 2120 ഭാഷ ഫ്രഞ്ച്, അറബിക് സംവിധാനം Mohamed Hamidi പരിഭാഷ ഷെഹീർ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 6.8/10 അൾജീരിയയിലെ ബുലയോൺ എന്ന ഗ്രാമവാസിയായ ഫത്താഹ് ബെല്ലബസ് തന്റെ പശുവായ ജാക്ക്യുലിനേയും കൂട്ടി ഫ്രാൻസിലെ പാരിസിൽ വെച്ച് നടക്കുന്ന കാർഷിക മേളയിലേക്ക് നടത്തുന്ന സാഹസിക യാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം. യാത്രയ്ക്കിടയിൽ അദ്ദേഹത്തിന് സംഭവിക്കുന്ന കാര്യങ്ങളിലൂടെ മുന്നോട്ട് പോകുന്ന ഈ ചിത്രം ഒരു ഫീൽഗുഡ് റോഡ് മൂവിയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
She’s on Duty / ഷി ഈസ് ഓൺ ഡ്യൂട്ടി (2005)
എം-സോണ്‍ റിലീസ് – 2117 ഭാഷ കൊറിയന്‍ സംവിധാനം K.C. Park (as Kwang-chun Park) പരിഭാഷ അനന്ദു കെ എസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.3/10 2005 ൽ റിലീസ് ചെയ്ത ആക്ഷൻ/കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രമാണ്ഷി ഈസ് ഓൺ ഡ്യൂട്ടി.ഒളിവിൽ പോയ ക്രിമിനൽ ഗ്യാങ്ങിന്റെ നേതാവായ ച്ചാ യെ കണ്ടുപിടിക്കാനായി അയാളുടെ മകൾ പഠിക്കുന്ന സ്കൂളിലേക്ക് അണ്ടർകവർ അന്വേഷണത്തിനായി സ്കൂൾ കുട്ടിയുടെ വേഷത്തിൽ പോകുന്ന ചുൻ ജേ-ഇൻ സ്കൂളിൽ നടത്തുന്ന അന്വേഷണവും കൂടെയുണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് […]
Crash Landing on You / ക്രാഷ് ലാന്റിങ്ങ് ഓൺ യൂ (2019)
എം-സോണ്‍ റിലീസ് – 2114 ഭാഷ കൊറിയന്‍ സംവിധാനം Lee Jung-hyo പരിഭാഷ ദിജേഷ് പോത്തൻ, ജിതിൻ ജേക്കബ് കോശി,നീലിമ തോമസ്, നിയോഗ് തോമസ്,ദേവനന്ദൻ നന്ദനം, നിബിൻ ജിൻസി,അനന്ദു കെ എസ്, ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ കോമഡി, റൊമാൻസ് 8.8/10 “യാദൃച്ഛികത എന്നൊന്നില്ല. കാലം കരുതിവച്ചിരിക്കുന്നതിന് നൽകിപ്പോരുന്ന തെറ്റായ നിർവചനം മാത്രമാണത്” – നെപ്പോളിയന് ദക്ഷിണകൊറിയയിലെ വമ്പൻ ബിസിനസ്സ് സാമ്രാജ്യത്തിന്റെ പിന്തുടർച്ചാവകാശിയായ യൂൻ സെ-രി, ആകസ്മികമായ ഒരു കൊടുങ്കാറ്റിനാൽ വഴിതെറ്റി പറന്നിറങ്ങിയത് ശത്രുദേശത്തേക്ക് മാത്രമായിരുന്നില്ല, […]
Jail Breakers / ജയിൽ ബ്രേക്കേഴ്സ് (2002)
എം-സോണ്‍ റിലീസ് – 2110 ഭാഷ കൊറിയൻ സംവിധാനം Sang-Jin Kim പരിഭാഷ കെ-കമ്പനി ജോണർ ആക്ഷൻ, കോമഡി 6.2/10 ഒരു പ്രത്യേക സാഹചര്യത്തിൽ ജയിൽ ചാടാൻ നിർബന്ധിതരാവുന്ന 2 തടവുപുള്ളികളാണ് യൂ ജേ-പിൽ ഉം, ചോയ് മൂ-സൂക്ക് ഉം. അങ്ങനെ ഒരു രാത്രിയിൽ വളരെ കഷ്ടപ്പെട്ട് അവർ ഇരുവരും ആ ജയിൽ ചാട്ടം പൂർത്തിയാക്കുന്നു.എന്നാൽ പിറ്റേന്ന് പുലർച്ചെ പത്രത്തിൽ നിന്നും അവരാ സത്യം മനസിലാക്കുന്നു, തൊട്ടടുത്ത ദിവസം സ്വാതന്ത്ര്യദിനത്തിൽ പൊതുമാപ്പ് നൽകി വിട്ടയക്കുന്നവരുടെ കൂട്ടത്തിൽ അവരുടെ […]
Cloudy with a Chance of Meatballs / ക്ലൗഡി വിത്ത് എ ചാൻസ് ഓഫ് മീറ്റ്ബോൾസ് (2009)
എം-സോണ്‍ റിലീസ് – 2109 ഭാഷ ഇംഗ്ലീഷ് സംവിധാനം Phil Lord, Christopher Miller പരിഭാഷ സുഹൈൽ സുബൈർ ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി 6.9/10 ഫ്ലിന്റ് ലോക്ക് വുഡ് എന്ന യുവ ശാസ്ത്രജ്ഞൻ നാട്ടുകാരുടെ കളിയാക്കലുകൾ എല്ലാം അവസാനിപ്പിക്കുന്നതിന് വെള്ളത്തിൽ നിന്ന് ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്ന യന്ത്രം കണ്ടുപിടിക്കുന്നു. എന്നാൽ ആ യന്ത്രം ഒരു പ്രത്യേക സാഹചര്യത്തിൽ ആകാശത്തിലേക്ക് പോയി മേഘങ്ങളിൽ നിന്നുള്ള വെള്ളമുപയോഗിച്ച് ഭക്ഷണം മഴയായി പെയ്യിക്കാൻ തുടങ്ങുന്നു. എന്നാൽ അധികമായാൽ അമൃതും വിഷമാണല്ലോ. ബാക്കി […]
Zombie Detective Season 1 / സോംബി ഡിറ്റക്ടീവ് സീസണ് 1 (2020)
എം-സോണ്‍ റിലീസ് – 2108 ഭാഷ കൊറിയൻ സംവിധാനം Shim Jae-Hyun പരിഭാഷ ഹബീബ് ഏന്തയാർ, ശ്രുതി രഞ്ജിത്ത് ജോണർ കോമഡി, ഫാന്റസി, മിസ്റ്ററി 8.8/10 പെട്ടെന്നൊരു ദിവസം നായകൻ സോംബിയായി ഒരു ചവറ്റുകൂനയിൽ നിന്ന് എഴുന്നേൽക്കുന്നു. കഴിഞ്ഞതൊന്നും ഓർമ്മയില്ല. എന്തിന് ; താനാരാണെന്നോ, എവിടെ നിന്നാണെന്നോ, എങ്ങോട്ട് പോകണമെന്നോ, താനെങ്ങനെ സോംബി ആയെന്നോ ഒന്നും അറിയില്ല. അപ്പോഴാണ് കാട്ടിൽ ഒരാളെ കൊലപ്പെടുത്തുന്നതിന് നായകൻ സാക്ഷിയാകുന്നത്. കൊല്ലപ്പെട്ടത് പ്രൈവറ്റ് ഡിറ്റക്റ്റീവായ കിം മൂ യങ് ആണെന്ന് മനസ്സിലാകുന്നു. […]
The Accidental Detective / ദി ആക്സിഡന്റൽ ഡിറ്റക്റ്റീവ് (2015)
എം-സോണ്‍ റിലീസ് – 2100 ഭാഷ കൊറിയന്‍ സംവിധാനം Jeong-hoon Kim പരിഭാഷ തൗഫീക്ക് എ ജോണർ കോമഡി, ക്രൈം, ത്രില്ലർ 6.7/10 പ്രേക്ഷകനില്‍ ആകാംക്ഷയും അത് പോലെ സിനിമയോട് ഒപ്പം സഞ്ചരിക്കാന്‍ ഉള്ള സാഹസികതയെ ആല്‍ഫ്രെഡ് ഹിച്ച്കോക്ക് സിനിമകള്‍ എന്നും പ്രോത്സാഹിപ്പിച്ചു.സ്വന്തമായി ക്രൈം സിനിമകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഘടന ഒരു chemist നെ പോലെ ആവശ്യമുള്ള സ്ഥലത്ത് ആവശ്യമായ തോതില്‍ അദ്ദേഹം നല്ക്കി അവതരിപ്പിച്ചു.സമാനമായ പ്രമേയത്തില്‍ വരുന്ന കൊറിയന്‍ സിനിമകളുടെ മൂഡില്‍ അവതരിപ്പിക്കാതെ രസകരമായ,എന്നാല്‍ പ്രമേയത്തിന്റെ […]
ATM: Er Rak Error / എടിഎം: എർ റാക് എറർ (2012)
എം-സോണ്‍ റിലീസ് – 2098 ഭാഷ തായ് സംവിധാനം Mez Tharatorn പരിഭാഷ ആദം ദിൽഷൻ ജോണർ കോമഡി, റൊമാൻസ് 7.1/10 ബന്ധു നിയമനം വിലക്കിയ ഒരു ബാങ്കിലാണ് നായകൻ സുവയും നായിക ജിബും ജോലി ചെയ്യുന്നത്. അവിടെ വെച്ച് ഇരുവരും അടുത്തറിയുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. തങ്ങളുടെ പ്രണയം കരിയറിനെ ബാധിക്കും എന്നത് കൊണ്ട് ഇരുവരും തങ്ങളുടെ ബന്ധം ആൾക്കാരിൽ നിന്നും മറച്ച് വെക്കാൻ ശ്രമിക്കുന്നു. കാരണം, ഇവരുടെ ബന്ധം ബാങ്ക് അറിഞ്ഞാൽ ഒരാളുടെ ജോലി തെറിക്കും […]