എം-സോണ്‍ റിലീസ് – 1832 ഭാഷ കുര്‍ദിഷ് സംവിധാനം Hiner Saleem പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഡ്രാമ 6.8/10 സോവിയറ്റ് യൂണിയൻ തകർന്നതുകൊണ്ട് ഇന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അർമേനിയയിലെ യാസിദി എന്ന സ്ഥലത്താണ് കഥ നടക്കുന്നത്. ഹാമോ എന്ന മധ്യവയസ്കൻ മാസം കിട്ടുന്ന പെൻഷൻ കൊണ്ട് ജീവിച്ചു പോരുന്നു.പാരീസിലുള്ള മകൻ പണം അയച്ചുകൊടുക്കുന്നുമില്ല, കൂടെയുള്ള മകൻ പണിക്കും പോകുന്നില്ല.എന്നിരുന്നാലും അയാൾ തന്റെ ഭാര്യയുടെ ശവകുടീരം കാണാൻ എന്നും പോകുന്നു. ഒരിക്കൽ അവിടെ […]
Flipped / ഫ്ളിപ്പ്ഡ് (2010)
എംസോൺ റിലീസ് – 1831 ഭാഷ ഇംഗ്ലീഷ് സംവിധാനം Rob Reiner പരിഭാഷ ഗിരി പി. എസ്. ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.7/10 വെൻഡലിൻ വാൻ ഡ്രാനന്റെ ഇതേപേരിലുള്ള നോവലിന്റെ കഥയിൽ റോബ് റെയ്നർ സഹ-രചനയും സംവിധാനവും നിർവഹിച്ച് 2010-ൽ പുറത്തുവന്ന അമേരിക്കൻ റൊമാന്റിക്ക് ചിത്രമാണ് ഫ്ലിപ്പ്ഡ്. 7 വയസുള്ള ബ്രൈയ്സെന്ന കുട്ടിയും കുടുംബവും മറ്റൊരു നാട്ടിലേക്ക് താമസം മാറി വരുകയും അവരുടെ അയൽവക്കത്തുള്ള ജൂലിയാനയെന്ന പെൺകുട്ടിയും ബ്രൈയ്സും കണ്ടുമുട്ടുന്നതും തുടർന്ന് അവർക്കിടയിൽ ഉണ്ടാകുന്ന രസകരമായ […]
Sixty Nine / സിക്സ്റ്റീ നയന്‍ (1999)
എം-സോണ്‍ റിലീസ് –1829 ഭാഷ തായ് സംവിധാനം Pen-Ek Ratanaruang പരിഭാഷ മിഥുന് വാവ ജോണർ കോമഡി, ക്രൈം, ത്രില്ലര്‍ 7.2/10 ഏഷ്യയിലെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നു ഫിനാന്‍സ് കമ്പനിയിലെ ജോലിയില്‍ നിന്നു പിരിച്ചു വിടപ്പെട്ട തും എന്ന യുവതി പണമില്ലാതെ കഷ്ടപ്പെടുന്നു. പക്ഷേ ആകസ്മികമായി സ്വന്തം അപ്പാര്‍ട്ട്മെന്റിന്റെ മുന്നില്‍ വെച്ച് നിറയെ പണവുമായി ഒരു ബോക്സ് അവള്‍ക്ക് ലഭിക്കുന്നു. ആ പണവുമായി വിദേശത്തേക്ക് കടക്കാന്‍ തും ശ്രമിക്കുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ ആ പെട്ടിയും തേടി […]
Ready or Not / റെഡി ഓർ നോട്ട് (2019)
എം-സോണ്‍ റിലീസ് – 1825 ഭാഷ ഇംഗ്ലീഷ്, ലാറ്റിൻ സംവിധാനം Matt Bettinelli-Olpin, Tyler Gillett പരിഭാഷ ഗോകുൽ SN ചെറുവല്ലൂർ ജോണർ കോമഡി, ഹൊറർ, മിസ്റ്ററി 6.8/10 Samara Weaving നെ നായികയാക്കി Matt Bettinelli-Olpin, Tyler Gillett എന്നിവർ ചേർന്നൊരുക്കി 2019ൽ പുറത്തിറങ്ങിയ ഹൊറർ/ത്രില്ലെർ ചിത്രമാണ് “Ready Or Not” ഗെയിമിങ് നടത്തി അതിസമ്പന്നരായ ലെ ഡൊമസ് കുടുംബത്തിലേക്ക് നവവധുവായി എത്തുന്ന ഗ്രേസ് എന്ന നായിക, ആ വീട്ടിൽ കല്യാണ ദിവസം രാത്രി ഒരു ഗെയിം […]
The Bros / ദി ബ്രോസ് (2017)
എം-സോണ്‍ റിലീസ് – 1809 ഭാഷ കൊറിയൻ സംവിധാനം You-Jeong Jang പരിഭാഷ റിയാസ് പുളിക്കൽ ജോണർ കോമഡി 6.1/10 ഒരു ചരിത്രാധ്യാപകനായിരുന്നു സ്യോക്-ബോങ് ലീ. അയാൾക്ക് താല്പര്യം നിധി വേട്ടയിലായതുകൊണ്ട് തന്നെ കൈയ്യിലുള്ള പണമെല്ലാം അതിനായുള്ള ഉപകരണങ്ങൾ വാങ്ങി തുലച്ചു. നൂറ്റാണ്ടുകൾക്ക് മുൻപ് തന്റെ കുടുംബത്തിലെ ഒരു സ്വാതന്ത്ര്യ സമരസേനാനി സ്വാതന്ത്ര്യ പോരാട്ടത്തിനിടയ്ക്ക് ഒളിപ്പിച്ചു വെച്ച കോടികൾ വിലമതിക്കുന്ന രണ്ട് സ്വർണ്ണ ബുദ്ധപ്രതിമകൾ കണ്ടെത്തുക എന്നതായിരുന്നു അയാളുടെ ജീവിത ലക്ഷ്യം. അയാളുടെ അനിയനായിരുന്ന ജൂ-ബോങ് ലീയാവട്ടെ […]
Abominable / അബോമിനബിൾ (2019)
എം-സോണ്‍ റിലീസ് – 1806 ഭാഷ ഇംഗ്ലീഷ് സംവിധാനം Jill Culton, Todd Wilderman (co-director) പരിഭാഷ ഇമ്മാനുവൽ ബൈജു ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി 7.0/10 2019ൽ ഇറങ്ങിയ Jill Culton സംവിധാനം ചെയ്ത അനിമേഷൻ സിനിമയാണ് Abominable. യതി എന്ന സാങ്കൽപ്പിക ജീവിയെ അടിസ്ഥാനമാക്കിയാണ് പടം മുന്നോട്ട് പോകുന്നത്. യതി എന്നത് വെറും സങ്കല്പികമാണെന്ന് ലോകം വിശ്വസിക്കുമ്പോൾ ഒരു സ്വകാര്യ കമ്പനി പ്രായപൂർത്തിയായ ഒരു കുട്ടി യതിയെ പിടികൂടുന്നു. സിനിമയുടെ ആരംഭത്തിൽ തന്നെ പിടികൂടിയ യതി കൂട് […]
Heroic Losers / ഹീറോയിക് ലൂസേഴ്സ് (2019)
എം-സോണ്‍ റിലീസ് – 1804 ഭാഷ സ്പാനിഷ് സംവിധാനം Sebastián Borensztein പരിഭാഷ ജെ. ജോസ് ജോണർ അഡ്വെഞ്ചർ, കോമഡി, ക്രൈം 7.4/10 അര്‍ജന്റീനയിലെ ചെറിയൊരു പട്ടണത്തില്‍ ജീവിക്കുന്ന ഫെര്‍മിന്‍ പെര്ലാസി, തന്റെ ഭാര്യയോടും സുഹൃത്തുക്കളോടുമൊപ്പം ഒരു സഹകരണ പ്രസ്ഥാനം തുടങ്ങാന്‍ പദ്ധതിയിടുന്നു. തീര്‍ത്തും സാധാരണക്കാരായ തൊഴിലാളികളുടെ മൂലധനത്തില്‍ നിന്ന് രൂപം കൊള്ളുന്ന ഈ കോപ്പറേറ്റീവ്, “കോറലീറ്റോ” എന്ന പേരില്‍ പ്രശസ്തമായ, 2001 ലെ അര്‍ജന്റീനിയന്‍ നിക്ഷേപസ്തംഭനത്തില് പെട്ട് പ്രതിസന്ധിയിലാകുന്നു. തങ്ങള്‍ക്ക് നേരിട്ട പ്രതിസന്ധി യഥാര്‍ത്ഥത്തില്‍ ചിലരുടെ […]
Kabhi Haan Kabhi Naa / കഭി ഹാ കഭി നാ (1994)
എം-സോണ്‍ റിലീസ് – 1803 ഭാഷ ഹിന്ദി സംവിധാനം Kundan Shah പരിഭാഷ ശ്രീഹരി പ്രദീപ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 7.8/10 കുന്ദൻ ഷായുടെ സംവിധാനത്തിൽ 1994ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ഡ്രാമയാണ് “കഭി ഹാ കഭി നാ “. സുനിൽ എന്ന നിഷ്ക്കളങ്കനും കുസൃതിക്കാരനുമായ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത് ഷാരൂഖ് ഖാനാണ്. താൻ ജീവനുതുല്യം സ്നേഹിക്കുന്ന പെൺകുട്ടി മറ്റൊരാളെ പ്രണയിക്കുന്നു. അവളെ സ്വന്തമാക്കാൻ നായകൻ കാണിക്കുന്ന തത്രപ്പാടുകളും, അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിന്റെ […]