എം-സോണ്‍ റിലീസ് – 1506 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon M. Chu പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 6.5/10 ഏതാനും വർഷങ്ങളായി ഒളിവിൽ ആയിരുന്ന ഹോഴ്സ്മെൻ, ജനങ്ങളുടെ സ്വകാര്യത വിറ്റ് കാശാക്കുന്ന ഓക്റ്റ എന്ന കമ്പനിയെ തുറന്ന് കാട്ടികൊണ്ട് ഒരു വൻ തിരിച്ച് വരവ് പ്ലാൻ ചെയ്യുന്നു. ആ വേദിയിൽ വെച്ച് ഒരു അജ്ഞാതൻ ആ ഷോയുടെ നിയന്ത്രണം ഏറ്റെടുത്ത് ജാക്ക് വൈൽഡറിന്റെ മരണം വ്യാജമായിരുന്നു എന്നും അഞ്ചാമത്തെ ഹോഴ്സ്മാൻ […]
Zero Motivation / സീറോ മോട്ടിവേഷൻ (2014)
എം-സോണ്‍ റിലീസ് – 1498 ഭാഷ ഹീബ്രൂ സംവിധാനം Talya Lavie പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, ഡ്രാമ 7.3/10 സോഹാറും ഡാഫിയും ഉറ്റസുഹൃത്തുക്കളാണ്. ഇസ്രായേലിലെ ഒരു മിലിട്ടറി ബേയ്സിൽ അഡ്മിനിസ്ട്രേഷൻ സെക്ടറിലാണ് അവർ ജോലി ചെയ്യുന്നത്. ഒരാൾക്ക് ജോലി ചെയ്യാൻ മടിയാണെങ്കിൽ മറ്റൊരാൾക്ക് ആ ബേയ്സിലേ വരുന്നത് ഇഷ്ടമല്ല. സഹപ്രവർത്തകർ അക്ഷീണം പ്രയത്നിക്കുമ്പോൾ കമ്പ്യൂട്ടർ ഗെയിംസിൽ റെക്കോർഡ് ഇടുന്ന തിരക്കിലാണ് ഇവർ. സോറി ആരും ശല്യപ്പെടുത്തരുത്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഡാഫിക്ക് ടെൽ അവീവിൽ പോയി […]
Viva Cuba / വിവ ക്യൂബ (2005)
എം-സോണ്‍ റിലീസ് – 1497 ഭാഷ സ്പാനിഷ് സംവിധാനം Juan Carlos Cremata Malberti, Iraida Malberti Cabrera പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, ഡ്രാമ 6.9/10 വിവ ക്യൂബ – മനോഹരമായ കുഞ്ഞുസിനിമ. ഹവാനയിൽ താമസിക്കുന്ന രണ്ട് കുട്ടികൾക്കിടയിൽ വളരുന്ന സുന്ദരവും സത്യസന്ധവുമായ സ്നേഹഗാഥയാണ് വിവ ക്യൂബ. കുട്ടികൾ സ്നേഹത്തിലാണെങ്കിലും അവരുടെ രക്ഷകർത്താക്കൾ അങ്ങനെയായിരുന്നില്ല. തമ്മിൽ കാണാനോ കളിക്കാനോ മിണ്ടാനോ ഒരുപാട് വഴക്കുകേൾക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരു പ്രത്യേകസാഹചര്യത്തിൽ രണ്ടുപേരും ചേർന്ന് നാടുവിടുകയാണ്. ലക്ഷ്യസ്ഥാനത്തേക്കുള്ള അവരുടെ […]
Frozen II / ഫ്രോസൺ II (2019)
എം-സോണ്‍ റിലീസ് – 1494 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Buck, Jennifer Lee പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 7/10 എൽസയുടെ ഭരണത്തിൽ സന്തോഷത്തോടെ എല്ലാവരും കഴിയുന്ന ഏറെൻഡെൽ. ആ സന്തോഷത്തിനിടയിലും വിചിത്രമായ ഒരു വിളി എൽസയെ അലട്ടുന്നു. താൻ മൂലം വീണ്ടും മറ്റുള്ളവർക്ക് ആപത്തുണ്ടാകുന്ന ചിന്ത എൽസയുടെ ഉറക്കം കെടുത്തുന്നു. അതിനിടയിൽ അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിദുരന്തവും താൻ മാത്രം കേൾക്കുന്ന ആ വിളികളും ഒരിടത്തു നിന്നു തന്നെ ആവാമെന്നുള്ള നിഗമനത്തിൽ അച്ഛൻ ചെറുപ്പത്തിൽ […]
Little Miss Sunshine / ലിറ്റിൽ മിസ് സൺഷൈൻ (2006)
എം-സോണ്‍ റിലീസ് – 1489 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Dayton, Valerie Faris പരിഭാഷ ഷെഹീർ ജോണർ ഡ്രാമ 7/10 ഒരു കുടുംബവും അവർ നടത്തുന്നൊരു സാഹസിക യാത്രയും പശ്ചാത്തലമാക്കി നർമവും യാഥാർത്ഥ്യവും ഒരു പോലെ കോർത്തിണക്കിക്കൊണ്ട്, ഏറെ നിരൂപക പ്രശംസ നേടിയൊരു കൊച്ചു ചിത്രമാണ് “ലിറ്റിൽ മിസ്സ് സൺഷൈൻ.” തങ്ങളുടെ താമസ സ്ഥലത്ത് നിന്നും ഏറെ ദൂരമുള്ള കാലിഫോർണിയയിൽ വച്ച് നടത്തപ്പെടുന്ന സൗന്ദര്യ മത്സരത്തിലേക്കുള്ള സെലക്ഷൻ കിട്ടിയിരിക്കുകയാണ് ഒലിവ് എന്ന ഏഴു വയസുകാരിയായ കൊച്ചു മിടുക്കിക്ക്. […]
The Croods / ദി ക്രൂഡ്സ് (2013)
എം-സോണ്‍ റിലീസ് – 1483 ഭാഷ ഇംഗ്ലീഷ് സംവിധാനം Kirk DeMicco, Chris Sanders പരിഭാഷ അർജുൻ ടി, ഫയാസ് മുഹമ്മദ് ജോണർ അനിമേഷൻ, ആക്ഷൻ, അഡ്വെഞ്ചർ 7.2/10 കിർക്ക് ഡിമിക്കോയുടെയും, ക്രിസ് സാണ്ടേഴ്സിന്റെയും സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ അനിമേഷൻ ചിത്രമാണ് “ദി ക്രൂഡ്സ്”. ക്രൂഡ്സ് എന്നത് ഗുഹാവാസികളായ ഒരു വിചിത്ര കുടുംബത്തിന്റെ കഥയാണ്. കർശന നിയമങ്ങൾ പാലിച്ചുകൊണ്ട് ഗുഹയ്ക്കുള്ളിൽ ജീവിച്ചു പോരുന്ന ഇവരുടെ ജീവിതം കഠിനമായിരുന്നു. പിന്നീട് ഒരു പ്രത്യേക സാഹചര്യത്തിൽ അവരുടെ ജീവിത രീതിയിൽ ചില […]
Mr. & Mrs. Smith / മിസ്റ്റർ & മിസിസ്സ് സ്മിത്ത് (2005)
എം-സോണ്‍ റിലീസ് – 1481 ഭാഷ ഇംഗ്ലീഷ് സംവിധാനം Doug Liman പരിഭാഷ ഹാരിസ് പുതിയപുരയിൽ ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.5/10 Brad Pitt and Angelina Jolie എന്ന മികച്ച കോംബോ അവതരിപ്പിച്ച Mr. & Mrs. Smith എന്ന ചിത്രം കോമഡി, ആക്ഷൻ, പ്രണയം, കുടുംബം മുതലായവ എല്ലാം നന്നായി മിക്സ് ചെയ്ത എന്റർടൈനർ ആണ്. തുടക്കം ഒരു കോമഡി, റൊമാൻസ് ട്രാക്കിൽ തുടങ്ങിയ സിനിമ പതിയെ പതിയെ ഒരു ആക്ഷൻ ത്രില്ലർ […]
Jexi / ജെക്സി (2019)
എം-സോണ്‍ റിലീസ് – 1477 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Lucas, Scott Moore പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ കോമഡി 6.1/10 ഇന്റർനെറ്റിനും സ്മാർട്ട് ഫോണിനും അടിമയായ ഫിൽ എന്ന യുവാവും ജെക്സി എന്ന ഓപ്പറേറ്റിംഗ് സിസ്റ്റവും (Siri – സിറി പോലെ) തമ്മിലുള്ള ബന്ധമാണ് ജോൺ ലൂക്കാസും സ്കോട്ട് മൂറും സംവിധാനം ചെയ്ത ജെക്സി എന്ന റൊമാന്റിക് കോമഡി ഫിലിമിന്റെ ഇതിവൃത്തം. റോഡിൽ വീണ് പൊട്ടിപ്പോയ പഴയ ഫോണിനുപകരം പുതിയ ഒരു ഫോൺ മേടിക്കാൻ […]