എം-സോണ്‍ റിലീസ് – 1128 ക്ലാസ്സിക് ജൂൺ 2019 – 08 ഭാഷ സെർബോ-ക്രൊയേഷ്യൻ സംവിധാനം Slobodan Sijan പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ Info ECE2FA3CD5EC0278139E70DD7FFD19C67C82937F 8.9/10 1980ൽ പഴയ യുഗോസ്ലാവിയയിൽ സെർബിയൻ ഭാഷയിൽ എടുത്ത ഡാർക്ക് കോമഡി ചിത്രമാണ് കോ തോ തമോ പേവ? (ആരാണവിടെ പാടുന്നത്?).1941 ഏപ്രിൽ 5ന്, അതായത് ജർമനി അടങ്ങുന്ന ആക്സിസ് സേന യുഗോസ്ലാവിയ പിടിച്ചെടുക്കുന്നതിന് തലേദിവസം ഒരു കൂട്ടം ആളുകൾ തലസ്ഥാനമായ ബെയോഗ്രാഡിലേക്ക് (ഇപ്പോഴത്തെ ബെൽഗ്രാഡ്) […]
The Fireman’s Ball / ദി ഫയര്‍മാന്‍സ് ബോള്‍ (1967)
എം-സോണ്‍ റിലീസ് – 1121 ക്ലാസ്സിക് ജൂൺ 2019 – 01 ഭാഷ ചെക്ക് സംവിധാനം Miloš Forman പരിഭാഷ വെന്നൂർ ശശിധരൻ ജോണർ കോമഡി, ഡ്രാമ Info EEB7DFED58126F5F611DDBA9B05FF8FC1B0F2546 7.5/10 ചെക്കോസ്ലോവാക്യയിലെ ഒരു ചെറിയ നഗരത്തിലെ അഗ്നിശമന സേനാംഗങ്ങൾ തങ്ങളുടെ വിരമിച്ച സേനാ തലവൻ ലോസിക്കൂസിന്റെ 86-ാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് ഒരു സൗന്ദര്യ മത്സരം കൂടി സംഘടിപ്പിക്കുവാൻ തിരുമാനിക്കുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ നിന്ന് തന്നെ മത്സരാർത്ഥികളായ പെൺകുട്ടികളെ കണ്ടെത്തി ചടങ്ങ് കൊഴുപ്പിക്കാനാണ് സംഘാടക സമിതി ശ്രമിക്കുന്നത്. എന്നാൽ […]
Blazing Saddles / ബ്ലെയ്സിങ് സാഡിൽസ് (1974)
എം-സോണ്‍ റിലീസ് – 1116 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Mel Brooks പരിഭാഷ ശ്രീജിത്ത് എസ് പി ജോണർ കോമഡി, വെസ്റ്റേൺ 7.7/10 മെൽ ബ്രൂക്സ് സംവിധാനം ചെയ്ത് 1974ൽ റിലീസ് ആയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി ചിത്രമാണ് ബ്ലെയ്സിങ് സാഡിൽസ്. 100 വർഷങ്ങൾക്ക് മുമ്പത്തെ വൈൽഡ് വെസ്റ്റിലാണ് കഥ നടക്കുന്നത്. യാഥാസ്തികരായ ക്രിസ്ത്യൻ വെള്ളക്കാർ താമസിക്കുന്ന ഒരു പട്ടണത്തിൽ കറുത്തവർഗക്കാരനായ ബാർട്ട് (ക്ലീവോൺ ലിറ്റിൽ) ഷെരിഫ് ആയി നിയോഗിക്കപ്പെടുന്നു. ആദ്യം […]
Bareilly Ki Barfi / ബറേലി കി ബർഫി (2017)
എം-സോണ്‍ റിലീസ് – 1114 ഭാഷ ഹിന്ദി സംവിധാനം Ashwiny Iyer Tiwari പരിഭാഷ ഷൈജു എസ് ജോണർ കോമഡി, റൊമാൻസ് 7.5/10 ബിട്ടി സാധാരണ പെൺകുട്ടികളെപ്പോലെയല്ല, അവൾ അച്ചന്റെ അരുമ മകനാണ് അമ്മയുടെ തീരാ തലവേദനയും. ബിട്ടി സിഗരറ്റ് വലിയ്ക്കും, കൂട്ടുകാരിയുടെ കൂടെ ബിയർ കുടിയ്ക്കും, മറ്റുള്ളവരുടെ ഉപദേശങ്ങൾ കേൾക്കില്ല, ബിട്ടിയ്ക്ക് ഇംഗ്ലീഷ് സിനിമകൾ കാണാനും ബ്രേക്ക് ഡാൻസ് ചെയ്യാനുമിഷ്ടമാണ്. എന്നാൽ വിവാഹാലോചനയുമായി വരുന്ന പയ്യന്മാർക്കൊന്നും തന്നെ ബിട്ടിയെ ഇഷ്ടപ്പെടുന്നില്ല. അമ്മയുടെ വേവലാതിയും അച്ഛന്റെ വിഷമവും […]
The End of the F***ing World Season 1 / ദി എന്‍ഡ് ഓഫ് ദി ഫ***ങ് വേള്‍ഡ് സീസൺ 1 (2017)
എം-സോണ്‍ റിലീസ് – 1107 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Entwistle, Lucy Tcherniak പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ അഡ്വെഞ്ചർ, കോമഡി, ക്രൈം 8.1/10 ചാള്‍സ് ഫോര്സ്മാന്റെ ഇതേ പേരിലുള്ള ഡാര്‍ക് കോമഡി ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കിയുള്ള ടെലിവിഷന്‍ സീരീസാണ് “ദി എന്‍ഡ് ഓഫ് ഫ***ങ് വേള്‍ഡ്”. ബ്രിട്ടീഷ് ടെലിവിഷനായ ചാനല്‍ 4 സംപ്രേക്ഷണം ചെയ്തു തുടങ്ങിയ നെറ്റ്ഫ്ലിക്സിനെ സഹകരണത്തോടെ നിര്‍മ്മിച്ച ഈ പരമ്പര ലോകവ്യാപകമായി ലഭ്യമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. സ്വയം മനോരോഗിയെന്ന് വിശേഷിപ്പിക്കുന്ന 17 […]
Only Lovers Left Alive / ഒൺലി ലവർസ് ലെഫ്റ്റ് അലൈവ് (2013)
എം-സോണ്‍ റിലീസ് – 1104 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Jarmusch പരിഭാഷ നിഖിൽ വിജയരാജൻ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 7.3/10 ചില സിനിമകൾ, വല്ലപ്പോഴും മാത്രം ചില സിനിമകൾ, ആദ്യകാഴ്ചയിൽ നമ്മുടെ കൂടെ കൂടും. പിന്നീടൊരിക്കലും നമ്മളെ വിട്ടുപോവുകയായില്ല. നമ്മളറിയാതെ കൂടെകൂടും. വലിയ ബഹളങ്ങൾ ഉണ്ടാവില്ല വലിയ ട്വിസ്റ്റുകൾ ഉണ്ടാവില്ല. പശ്ചാത്തലത്തിൽ കേൾക്കുന്ന ഒരു മെലഡി പോലെ നമ്മളറിയാതെ വീണ്ടും വീണ്ടുമത് കണ്ടുകൊണ്ടേയിരിക്കും.അതിനുമാത്രം എന്താണ് ഇതിലെന്നു ചോദിച്ചാൽ ഒന്നുമില്ല. രണ്ടുപേർ […]
Cook Up a Storm / കുക്കപ്പ് എ സ്റ്റോം (2017)
എം-സോണ്‍ റിലീസ് – 1098 ഭാഷ മാൻഡറിൻ സംവിധാനം Wai Man Yip പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, ഡ്രാമ 6.4/10 സ്പ്രിംഗ് അവന്യൂവിലുള്ള സെവൻ എന്ന റെസ്റ്റോറന്റിന്റെ പ്രധാന ഷെഫാണ് ടിൻ സെ. സെവനിന്റെ എതിർവശത്തായി സ്റ്റെല്ലാർ എന്ന പുതിയ റെസ്റ്റോറന്റ് വരുന്നതോട് കൂടി സെവനിലെ കച്ചവടം മോശമാകാൻ തുടങ്ങുന്നു. സ്റ്റെല്ലാറിലെ ഷെഫായ പോൾ ആനും ടിൻ സെയും തമ്മിൽ പല സന്ദർഭങ്ങളിലും ഏറ്റുമുട്ടേണ്ടതായി വരുന്നു.അതേ സമയം സെവന് ഭീഷണിയായി സ്റ്റെല്ലാറിന്റെ മുതലാളിയും കൂടി […]
Scandal Makers / സ്കാന്‍ഡല്‍ മേക്കേര്‍സ് (2008)
എം-സോണ്‍ റിലീസ് – 1085 ഭാഷ കൊറിയൻ സംവിധാനം Hyeong-Cheol Kang പരിഭാഷ ഷെഹീർ ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കൽ 7.2/10 വളരെ ഗൗരവമേറിയ ഒരു വിഷയത്തെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ് SCANADAL MAKERS എന്ന സിനിമ. നഗരത്തിലെ ഏറ്റവും പോപ്പുലറായ റേഡിയോ കമ്പനിയിലെ മികച്ച അവതാരകനും, നടനുമൊക്കെയാണ് നംഹേൻസൂ എന്ന നായക കഥാപാത്രം. സായാഹ്ന കാലങ്ങളിലെ കോളിങ് പ്രോഗ്രാമായ സ്വന്തം പേരിലുള്ള ‘നംഹേൻസൂ കോളിങ് ഡെസ്ക്’ വളരെയധികം പ്രശസ്തമായിരുന്നു. ഒരു ദിവസം ആ പ്രോഗ്രാമിലേക്ക് സ്ഥിരമായി […]