എം-സോണ്‍ റിലീസ് – 619 ഭാഷ ഹിന്ദി സംവിധാനം Amole Gupte പരിഭാഷ ലിജോ ജോളി ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.8/10 നാലാം ക്ലാസ് വിദ്യാർത്ഥിയായ സ്റ്റാൻലി ഏവർക്കും പ്രയങ്കരനാണ്. തന്റെ സുഹൃത്തുക്കളെപ്പോലെ വീട്ടിൽ നിന്നും ഉച്ചഭക്ഷണം കൊണ്ടുവരാൻ സ്റ്റാൻലിക്ക് കഴിയുന്നില്ല. സുഹൃത്തുക്കളുടെ ചോറ്റുപാത്രത്തിൽ നിന്നും പങ്കിട്ട് കഴിച്ചിരുന്ന സ്റ്റാൻലിക്ക് മുന്നിൽ ഒരു തടസ്സമായി ഹിന്ദി അധ്യാപകൻ വരുന്നതോടെ കാര്യങ്ങൾ മാറി മറിയുന്നു. താരേ സമീൻ പറിന്റെ തിരക്കഥയൊരുക്കിയ Amole Gupte യാണ് ഈ ചിത്രത്തിന്റെ […]
The Way / ദ വേ (2010)
എം-സോണ്‍ റിലീസ് – 618 ഭാഷ ഇംഗ്ലീഷ് സംവിധാനം Emilio Estevez പരിഭാഷ സദാനന്ദൻ കൃഷ്ണൻ ജോണർ കോമഡി, ഡ്രാമ 7.4/10 മകന്റെ അപകട മരണം അറിഞ്ഞ് ഭൗതിക ശരീരം ഏറ്റെടുക്കാനെത്തിയ അച്ഛൻ. അവനു മുഴുമിക്കാനാകാതെ പോയ യാത്ര അവനു വേണ്ടി ആ അച്ഛൻ ഏറ്റെടുക്കുന്നു. വ്യത്യസ്ത ലക്ഷ്യങ്ങളുമായി വന്ന് അദ്ദേഹത്തോടൊപ്പം ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്ത കുറച്ചു മനുഷ്യരും. ഒറ്റയ്ക്കു നടന്നു തീർക്കാവുന്ന ഒന്നല്ല പലപ്പോഴും ജീവിതം എന്ന ഒരു ഓർമ്മപ്പെടുത്തൽ. സ്നേഹത്തിന്റെ കഥ സൗഹൃദത്തിന്റെയും. […]
Up / അപ്പ് (2009)
എം-സോണ്‍ റിലീസ് – 615 ഭാഷ ഇംഗ്ലീഷ് സംവിധാനം Pete Docter, Bob Peterson (co-director) പരിഭാഷ സൂരജ് ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി 8.2/10 പിക്സാർ അനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച പീറ്റ് ഡോക്ടർ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഒരു ത്രീഡി അനിമേഷൻ സിനിമയാണ് അപ്പ്. വൃദ്ധനായ കാൾ ഫ്രെഡ്രിക്സണിന്റെയും റസ്സൽ എന്ന കൊച്ചു പര്യവേക്ഷകന്റെയും കഥ പറയുന്ന അപ്പ് ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ഒപ്പം വലിയ തോതിൽ സാമ്പത്തിക നേട്ടവും ഉണ്ടാക്കി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Bad Genius / ബാഡ് ജീനിയസ് (2017)
എം-സോണ്‍ റിലീസ് – 607 ഭാഷ തായ് സംവിധാനം Nattawut Poonpiriya പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, ക്രൈം, ഡ്രാമ 7.6/10 2017 ൽ പുറത്തിറങ്ങിയ തായ് ത്രില്ലർ ആണ് Bad Genius . 2017 ൽ തായലൻറ്റിൽ ഏറ്റവും കൂടുതൽ പൈസ കളക്ട് ചെയ്ത സിനിമയാണിത് . ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് Nattawut Poonpiriya ആണ് . പുതുമുഖങ്ങൾ ആണ് സിനിമയിലെ . പ്രധാന കഥാപാത്രങ്ങളെ എല്ലാം അവതരിപ്പിച്ചിരിക്കുന്നത് . തായലൻറ്റ് , […]
The Polar Express / ദ പോളാർ എക്സ്പ്രസ് (2004)
എം-സോണ്‍ റിലീസ് – 590 ഭാഷ ഇംഗ്ലീഷ് സംവിധാനം റോബര്‍ട്ട് സെമസ്ക്കിസ് പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആനിമേഷന്‍, അഡ്വെഞ്ചര്‍, കോമഡി 6.6/10 ഈ ക്രിസ്മസ് കാലത്ത് മാത്രമല്ല, എല്ലാ ക്രിസ്മസ് രാവുകളിലും ലോകമെമ്പാടുമുള്ള കുട്ടികൾ കാത്തിരിക്കുന്നത് അവരുടെ പ്രിയപ്പെട്ട സാന്തയെയാണ്. അവർ കാതോർത്തിരിക്കുന്നത് റെയിൻ ഡിയറുകൾ വലിക്കുന്ന സാന്തയുടെ തെന്നു വണ്ടിയുടെ മണിയൊച്ചയെയാണ്. അവർ പ്രതീക്ഷിച്ചിരിക്കുന്നത് സാന്തയുടെ സമ്മാനപ്പൊതികളാണ്.അങ്ങനെയൊരു സാന്ത ശരിക്കുമുണ്ടോ എന്ന് സംശയിക്കുന്ന മിഷിഗണിലുള്ള ഗ്രാൻഡ് റാപ്പിഡ്സ് ടൗണിലെ താമസക്കാരനായ ഒരു ബാലനിൽ നിന്നും […]
Good By Berlin / ഗുഡ് ബൈ ബെര്‍ലിന്‍ (2016)
എം-സോണ്‍ റിലീസ് – 585 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 1 ഭാഷ ജര്‍മന്‍ സംവിധാനം ഫാതിയ അക്കിന്‍ പരിഭാഷ ശ്യാം കുമാര്‍ ജോണർ കോമഡി, ഡ്രാമ, ഫാമിലി 7/10 ഗഹനമായ പ്രമേയങ്ങൾ വിഷയമായ മേളക്കാഴ്ചകൾക്കിടയിൽ കുളിർമ്മ നൽകുന്ന ഒരു അനുഭവമാണ് FATIH AKIN-ന്റെ GOODBYE BERLIN. റോഡ് മൂവി ഗണത്തിൽ പെടുത്താവുന്ന ഈ സിനിമ കണ്ണിനും, കാതിനും വിരുന്നാവുന്നു. സ്വരച്ചേർച്ചയിലല്ലാത്ത ദമ്പതികളുടെ മകനായ മൈക്ക് ക്ലാസിലെ സുന്ദരിയായ പെൺകുട്ടിയുടെ ശ്രദ്ധ പിടിച്ചു പറ്റാനാവാത്തതിന്റെ അപകർഷതയിലാണ്. പുതുതായി ക്ലാസിലെത്തുന്ന റഷ്യൻ […]
My Sassy Girl / മൈ സാസ്സി ഗേള്‍ (2001)
എം-സോണ്‍ റിലീസ് – 581 ഭാഷ കൊറിയന്‍ സംവിധാനം കൊക്ക് ജോ യോങ്ങ് പരിഭാഷ മിയ സുഷീര്‍ ജോണർ കോമഡി, ഡ്രാമ, റൊമാന്‍സ് 8/10 Ho-sik Kim തന്റെ ഗേൾ ഫ്രണ്ടുമായുള്ള ബന്ധത്തെ ആസ്പദമാക്കി ഇന്റർനെറ്റിൽ എഴുതിയ യഥാർത്ഥ കഥ യുടെ ചലചിത്ര ആവിഷ്കാരമാണ് ഇത്.സാധാരണക്കാരനായ ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ കടന്ന് വരുന്ന തൻപോരിമകാരിയായ പെൺകുട്ടിയും, യാദൃശ്ചികതകളും ഉണ്ടാക്കുന്ന രസകരവും, പ്രണയാർദ്രവും ആയ കഥയാണ് മൈ സസ്സി ഗേൾ . അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Dr. Strangelove / ഡോ. സ്ട്രേഞ്ച്ലൗ (1964)
എം-സോണ്‍ റിലീസ് – 576 കൂബ്രിക്ക് ഫെസ്റ്റ്-3 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ സുനില്‍ നടക്കല്‍ ജോണർ കോമഡി 8.4/10 പീറ്റര്‍ ജോര്‍ജിന്റെ ‘റെഡ് അലേര്‍ട്ട്’ എന്ന നോവലിനെ ആസ്പദമാക്കി സ്റ്റാന്‍ലീ കുബ്രിക് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സറ്റയര്‍- ബ്ലാക്ക് കോമഡി ചിത്രമാണ് Dr. Strangelove or: How I Learned to Stop Worrying and Love the Bomb (1964).അമേരിക്കയും സോവിയേറ്റ് യൂണിയനും തമ്മിലുണ്ടായിരുന്ന ശീതസമരത്തിനിടയില്‍ അമേരിക്കന്‍ വ്യോമസേനയിലെ ഒരു ജനറല്‍ […]